Wednesday, June 23

Tag: farmer’s protest

കർഷകസമരം ആറാംമാസം പുതിയ ഘട്ടത്തിലേക്ക്
ദേശീയം, വാര്‍ത്ത

കർഷകസമരം ആറാംമാസം പുതിയ ഘട്ടത്തിലേക്ക്

കർഷക സമരം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. നാലു മാസം പിന്നിട്ട പ്രക്ഷോഭം ആറാം മാസമായ മെയ് ആകുമ്പോഴേയ്ക്കും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന്  പ്രഖ്യാപിച്ചിരിക്കുകയാണ് സംയുക്ത കര്‍ഷക സംഘടനകള്‍.  കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് കാല്‍നടയായിട്ടാണ് മാര്‍ച്ച് നടത്തുക. മെയ് ആദ്യവാരം മുതലാണ് മാര്‍ച്ച്. ദില്ലിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിൽ നിന്ന് ആരംഭിക്കുന്ന കാല്‍നട മാര്‍ച്ച് പാര്‍ലമെന്റിലേക്ക് എത്തി ചേരുമെന്ന്  സംയുക്ത കര്‍ഷക മോര്‍ച്ച അറിയിച്ചു. അന്താരാഷ്ട്രശ്രദ്ധ നേടിയ കർഷകസമരം 2020 നവംബര്‍ 26നാണ് ദല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ചത്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത്.  മാര്‍ച്ച് 26 ന് ഭാരത് ബന്ദ്  നടത്തിയതിനു ശേഷമുള്ള ശ്രദ്ധേയമാകാൻ പോകുന്ന സമരമുറയാണ് പാർലമെൻറ്  മാർച്ച്. നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിര...
‘രാജ്യം മുഴുവൻ സമരജീവികൾ നിറയുന്നു’ സെൽഫ് ഗോളുമായി മോദി
Featured News, ദേശീയം, രാഷ്ട്രീയം

‘രാജ്യം മുഴുവൻ സമരജീവികൾ നിറയുന്നു’ സെൽഫ് ഗോളുമായി മോദി

രാജ്യം സമരജീവികളെക്കൊണ്ട് നിറയുകയാണെന്ന അലട്ടൽ പങ്കുവച്ചു കൊണ്ടാണ് പ്രധാനമന്ത്രി സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തത്. മാത്രമല്ല മാറ്റത്തിനായി ഒരവസരം തരൂ എന്നുകൂടി ആവശ്യപ്പെടുന്നു അദ്ദേഹം . രണ്ട് കാര്യങ്ങളാണ് ഇവിടെ പ്രധാനമായും ഉരുത്തിരിയുന്നത് .ഒന്ന് സമരജീവി എന്ന പദവും രണ്ട് മാറ്റം എന്നതും. ചരിത്രം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ കലഹങ്ങളും ലഹളകളും ഉണ്ടാകുന്നത് ജനങ്ങൾ അസംതൃപ്തരാകുമ്പോഴാണ്. റിബല്യൺ എന്ന വാക്കിനെ നിർവചിക്കുമ്പോൾ തന്നെ നിലവിലെ ഭരണക്രമത്തിലെ അസ്വസ്ഥതകൾക്കെതിരായി ഉണ്ടാകുന്ന പ്രവർത്തനം എന്നാണ് മനസിലാക്കുന്നത്. ഒരു പ്രധാനമന്ത്രി തന്നെ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സഭയിൽ പറയുന്നു രാജ്യം മുഴുവൻ ആന്ദോളൻ ജിവികൾ ആണെന്ന്. മറ്റൊരു തരത്തിൽ വീക്ഷിച്ചാൽ ഭരണാധികാരിയിലുള്ള വിശ്വാസക്കുറവ് രാജ്യമെമ്പാടും ഉയരുന്നുവെന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ ആറു വർഷമായി പേരിൽ ഒരു പ്രതിപക്ഷമില്ലാഞ...
കർഷകസമരത്തെ പിന്തുണച്ച ഗ്രേറ്റ തുൻബെർഗിനെതിരെ കേസെടുത്ത് ദില്ലി പോലീസ്
ദേശീയം, വാര്‍ത്ത

കർഷകസമരത്തെ പിന്തുണച്ച ഗ്രേറ്റ തുൻബെർഗിനെതിരെ കേസെടുത്ത് ദില്ലി പോലീസ്

കര്‍ഷക പ്രക്ഷോഭകർക്കെതിരെ  ഇന്ത്യന്‍ ഭരണകൂടം മനുഷ്യാവകാശങ്ങളെ കാറ്റിൽ പറത്തി ജനവിരുദ്ധ നിലപാട്  സ്വീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗനെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 120 ബി, 153-എ എന്നിവ പ്രകാരമാണ് ദല്‍ഹി പൊലീസ് ഗ്രേറ്റയ്ക്കെതിരെ കേസെടുത്തത് . കർഷക സമരം അന്താരാഷ്ട്ര വേദികളിൽ ചർച്ചയായതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. അതെസമയം കർഷക സമരത്തിന് ജനപങ്കാളിത്തം വർധിക്കുകയാണ്‌. ഇരുമ്പുമറകൊണ്ട് കോട്ട കെട്ടി പോലീസ് കർഷകർക്കെതിരെ തടസ്സങ്ങളൊരുക്കിയെങ്കിലും സമരം നടക്കുന്ന അതിർത്തികളിലേക്ക് പതിനായിരക്കണക്കിന് കർഷകരുടെ ഒഴുക്ക് തുടരുകയാണ്. ഹരിയാണ ജിന്ദിൽ അരലക്ഷത്തിലേറെപ്പേർ പങ്കെടുത്ത മഹാപഞ്ചായത്ത് ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പോലീസ് ഒഴിപ്പിച്ച ഡൽഹി-ആഗ്ര എക്സ്പ്രസ് പാതയിലെ പൽവലിൽ...
കർഷകസമരത്തെ അട്ടിമറിക്കാൻ സർക്കാർ അനുകൂലികളുടെ പ്രതിഷേധം, സംഘർഷം
ദേശീയം, വാര്‍ത്ത

കർഷകസമരത്തെ അട്ടിമറിക്കാൻ സർക്കാർ അനുകൂലികളുടെ പ്രതിഷേധം, സംഘർഷം

കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമത്തിനെതിരെ സിംഘുവിൽ സമരം ചെയ്യുന്ന കർഷകർക്കെതിരേ ആൾക്കൂട്ടത്തിൻ്റെ പ്രതിഷേധം. സർക്കാരിനെ അനുകൂലിക്കുന്ന ഒരു വിഭാഗം നാട്ടുകാരാണ്  ദേശീയപതാക വീശി  സമരഭൂമിയിലേക്ക് മാർച്ച് നടത്തിയത്. ഇതോടെ സിംഘു സംഘർഷഭൂമിയായി മാറി. പ്രതികാര നടപടിയുടെ ഭാഗമായി ഗാസിപ്പൂർ മേഖലയിൽ സർക്കാർ സംവിധാനത്തിലുള്ള വൈദ്യുതി, കുടിവെള്ള പൈപ്പ് ലൈൻ എന്നിവ അടച്ചു. ഇതോടെ സമരക്കാർക്ക് വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ടു. ദില്ലി അതിർത്തിയിൽ കഴിഞ്ഞ 60 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നൂറുകണക്കിന് കർഷകരാണ് സിംഘു അതിർത്തിയിലുള്ളത് സിംഘു പ്രദേശത്തെ നാട്ടുകാരാണെന്ന് ആക്രോശിച്ചുകൊണ്ടാണ് ആൾക്കൂട്ടം സമരഭൂമിയിലേക്ക് ഇരച്ചു കയറിയത്. കർഷകർ ദേശീയപാതയിൽ സമരം ചെയ്യരുതെന്നുംപിരിഞ്ഞുപോകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.   റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാകയെ അപമാനിച്ച കർഷകർക്കെതിരെയാണ...
ദില്ലി അക്രമം കേന്ദ്രസർക്കാരിൻ്റെ തിരക്കഥയനുസരിച്ച് പഞ്ചാബി നടൻ്റെ നേതൃത്വത്തിലെന്ന് കർഷകർ
ദേശീയം, വാര്‍ത്ത

ദില്ലി അക്രമം കേന്ദ്രസർക്കാരിൻ്റെ തിരക്കഥയനുസരിച്ച് പഞ്ചാബി നടൻ്റെ നേതൃത്വത്തിലെന്ന് കർഷകർ

ദില്ലിയിലെ അക്രമത്തിനുപിന്നിൽ കേന്ദ്ര സർക്കാരിൻ്റെ ഗൂഡാലോചനയെന്ന് കർഷകനേതാക്കൾ. റിപബ്ലിക് ദിനത്തിൽ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്ന് കര്‍ഷക നേതാക്കള്‍ ആവർത്തിച്ചു.. കര്‍ഷക പ്രക്ഷോഭത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതും പതാക ഉയര്‍ത്തിയതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണ് ദീപ് സിദ്ദുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാരുണി പറഞ്ഞു. കര്‍ഷക പ്രതിഷേധം മതപരമല്ലെന്നും തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപ് സിദ്ദുവിനെ വളരെയേറെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയില്‍ നടന്ന  മതപരമായ നിറം നല്‍കുന...
കേന്ദ്രം എൻ ഐ എ യെ ഇറക്കിക്കളിച്ചാൽ ശക്തമായി നേരിടുമെന്ന് കർഷകർ
ദേശീയം, വാര്‍ത്ത

കേന്ദ്രം എൻ ഐ എ യെ ഇറക്കിക്കളിച്ചാൽ ശക്തമായി നേരിടുമെന്ന് കർഷകർ

കർഷകനേതാക്കളെ എൻ.ഐ.എ യെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ ഗൂഢശ്രമത്തെ സർവ്വശക്തിയുമുപയോഗിച്ചു ചെറുക്കുമെന്ന് സംയുക്തസമരസമിതി. കർഷകരെ ചോദ്യം ചെയ്യാനുള്ള നോട്ടീസ് അയച്ചതിന് പിന്നാലെ സമരസമിതി നിലപാട് കടുപ്പിച്ചിരിക്കുകയാണ്. കേന്ദ്രത്തിന്റേത് അടിച്ചമർത്തൽ നയമാണെന്ന് കർഷകർ തുറന്നടിച്ചു. കേന്ദ്രവുമായുള്ള ഒൻപതാം ഘട്ട ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു കർഷകരുടെ പ്രതികരണം. പഞ്ചാബി നടൻ ദീപ് സിന്ധുവടക്കം 40 ഓളം പേർക്കാണ് എൻ.ഐ.എ നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ പ്രതിഷേധത്തിൽ അണിനിരക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കർഷകർ പറഞ്ഞു. ”സർക്കാരിന്റെ കരിനിയമത്തിൽ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ എൻ.ഐ.എ കേസെടുക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ആരെല്ലാം സമരത്തിന് പിന്തുണ നൽകുന്നുവോ അവരെയെല്ലാം കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ ...
കേന്ദ്രനിയമത്തിൻ്റെ ആദ്യഇര ; തട്ടിപ്പിനിരയായി കർഷകർക്ക് 5 കോടി രൂപ നഷ്ടം
ദേശീയം, വാര്‍ത്ത

കേന്ദ്രനിയമത്തിൻ്റെ ആദ്യഇര ; തട്ടിപ്പിനിരയായി കർഷകർക്ക് 5 കോടി രൂപ നഷ്ടം

പുതിയ കാർഷിക നിയമത്തിൻ്റെ മറവിൽ കര്‍ഷകരെ ചതിച്ച് അഞ്ച് കോടി വിലമതിക്കുന്ന 2600 ക്വിന്റല്‍ വിള തട്ടിയെടുത്തതായി പരാതി. മധ്യപ്രദേശിലെ 150തോളം കര്‍ഷകരാണ് വഞ്ചിതരായത്. ദേശീയ ടെലിവിഷൻ ചാനലായ  എന്‍ഡിടിവിയാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ സംഭവത്തിൽ സംസ്ഥാന/കേന്ദ്ര സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് പണം മടക്കി കിട്ടാൻ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കര്‍ഷകര്‍ മണ്ഡി ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയവരുടെ വിശദാംശങ്ങൾ പരിശോധിക്കുകയും വ്യാപാരികളുടെ രേഖകളൊന്നുമില്ലെന്ന് തെളിയുകയും ചെയ്തു. സംഭവത്തില്‍ കര്‍ഷകര്‍ പരാതി നല്‍കിയിരിക്കുകയാണ്. പുതിയ നിയമത്തിൻ്റെ മറവിൽ വ്യാപാരികള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയത് കാലഹരണപ്പെട്ട ലൈസന്‍സിന്റെ ഭാഗമായാണ്. അവർ കർഷകർക്ക് നൽകിയ ചെക്ക് മടങ്ങുകയായിരുന്നു....
പ്രിയങ്ക ഗാന്ധി അറസ്റ്റിൽ
ദേശീയം, വാര്‍ത്ത

പ്രിയങ്ക ഗാന്ധി അറസ്റ്റിൽ

ഒരു മാസത്തോളമായി തുടരുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. മാർച്ചിൽ പങ്കെടുത്ത പ്രിയങ്ക വദ്ര ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പോലീസിന്റേതാണ് നടപടി. മാർച്ചിന് നേതൃത്വം നൽകിയ പ്രിയങ്ക ഉൾപ്പടെയുളള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ആരംഭിച്ചതോടെ മാർച്ചിൽ സംഘർഷം ഉണ്ടായി. പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റിയെങ്കിലും പ്രവർത്തകർ വാഹനത്തിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്ന് പോലീസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ചാണ് പ്രവർത്തകരെ വാഹനത്തിലേക്ക് കയറ്റിയത്. 'സർക്കാർ കർഷകരുടെ ശബ്ദം കേൾക്കണം, കാർഷിക നിയമങ്ങൾ പിൻവലിക്കണം, ഭരണകൂടം കർഷകരുടെ വയറ്റത്ത് ചവിട്ടുകയാണ്. സർക്കാർ പറയുന്നത് കേൾക്കാനാണ് അവർ കർഷകരോട് ആവശ്യപ്പെടുന്നത്.' പ്രിയങ്ക മാധ്...
‘അമിത് ഷായ്ക്കും മോദിക്കുമെതിരെ കേസെടുക്കണം’ കർഷകൻ്റെ ആത്മഹത്യാശ്രമം
അന്തര്‍ദേശീയം, ദേശീയം, വാര്‍ത്ത

‘അമിത് ഷായ്ക്കും മോദിക്കുമെതിരെ കേസെടുക്കണം’ കർഷകൻ്റെ ആത്മഹത്യാശ്രമം

25 ദിനം നീണ്ട കര്‍ഷക സമരത്തെത്തുടർന്ന് പ്രതിഷേധത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് കര്‍ഷകന്‍. പഞ്ചാബില്‍ നിന്നുള്ള 65 കാരനായ കര്‍ഷകനാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോർട്ട്. കർഷക സമരത്തിനെതിരെ കേന്ദ്ര സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം. താൻ ആത്മഹത്യ ചെയ്താലെങ്കിലും സര്‍ക്കാരിന്റെ കണ്ണുതുറക്കുമെന്ന് കരുതിയാണ് മരിക്കാനൊരുങ്ങിയതെന്നാണ് കര്‍ഷകന്‍ പറഞ്ഞ്. ‘ ഇപ്പോള്‍ എനിക്ക് സുഖം തോന്നുന്നു. ആത്മഹത്യ പോലുള്ള ഒരു സംഭവം നടക്കുമ്പോഴെങ്കിലും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതിയത്. സാധാരണഗതിയില്‍, ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചാല്‍ ഇരയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നയാള്‍ക്കെതിരെ പൊലീസ് കേസെടുക്കും. എന്റെ കാര്യത്തില്‍, അമിത് ഷായ്ക്കും പ്രധാനമന്ത്രിയും മോദിക്...
കർഷകസമരത്തിനിടെ ഗുരുദ്വാരയിൽ മോദിയുടെ മിന്നൽ പ്രാർഥന
ദേശീയം, വാര്‍ത്ത

കർഷകസമരത്തിനിടെ ഗുരുദ്വാരയിൽ മോദിയുടെ മിന്നൽ പ്രാർഥന

തലസ്ഥാനത്ത് കർഷകപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ഗുരുദ്വാര സന്ദർശനം. ദില്ലിയിലെ പ്രമുഖ സിഖ് ദേവാലയമായ ഗുരുദ്വാര റകബ് സാഹിബിലെ ശവകുടിരത്തിലാണ് മുന്നറിയിപ്പില്ലാതെ മോദിയെത്തി പ്രാർഥിച്ചത്. സിഖ് കാരുടെ ആരാധ്യനായ സന്യാസി ഗുരു തേജ് ബഹാദൂറിൻ്റെ ശവകുടീരത്തിലാണ് നരേന്ദ്ര മോദിയെത്തി പ്രാർഥിച്ചത്. പോലീസിൻ്റെ അകമ്പടിയില്ലാതെയാണ് മോദി ഗുരുദ്വാരയിലെത്തിയത്. കഴിഞ്ഞ ദിവസം ശനിയാഴ്ച ഗുരു തേജ് ബഹാദൂറിൻ്റെ 400 - ആമത് ചരമവാർഷികമായിരുന്നു. സന്ദർശനത്തിൻ്റെ ചിത്രങ്ങളും നരേന്ദ്രമോദി ട്വിറ്ററിൽ പങ്കുവച്ചു. പഞ്ചാബിലെ സിഖ് സമൂഹമാണ് കർഷക പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. സമുദായത്തെ പ്രീതിപ്പെടുത്തി സമരത്തിൽ നിന്നും പ്രക്ഷോഭകരെ പിന്തിരിപ്പിക്കുക എന്നതാണ് മോദിയുടെ സന്ദർശനലക്ഷ്യം....