Wednesday, June 23

Tag: farmers strike

കർഷകപ്രീണനവുമായി മോദി, 18000 കോടി രൂപ ധനസഹായം, 9 കോടി കർഷകരുമായി കൂടിക്കാഴ്ച
ദേശീയം, വാര്‍ത്ത

കർഷകപ്രീണനവുമായി മോദി, 18000 കോടി രൂപ ധനസഹായം, 9 കോടി കർഷകരുമായി കൂടിക്കാഴ്ച

കർഷകപ്രക്ഷോഭത്തെ തണുപ്പിക്കാൻ ധനസഹായം പ്രഖ്യാപിച്ചുള്ള പ്രീണനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരെ അനുനയിപ്പിക്കാൻ ഡിസംബർ 25 ന് രാജ്യത്ത 9 കോടി കർഷകരുമായി പ്രധാനമന്ത്രി വിർച്വൽ മീറ്റിംഗ് നടത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. കർഷക നിയമങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് ഈ കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം 18000 കോടി രൂപയുടെ ധനസഹായം കൂടിക്കാഴ്ചയിൽ കർഷകർക്കായി നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകരുമായിട്ടാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. കർഷകബില്ലുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങളും കാർഷികമേഖലയിൽ ചെയ്യേണ്ട പദ്ധതികളെപ്പറ്റിയും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാൻ കർഷകർക്ക് വേദിയൊരുങ്ങുമെന്നാണ് അറിയിപ്പ്....
‘ഗുരുദ്വാരനാടകം കളിക്കേണ്ട, സമരം തീർക്കൂ’ മോദിക്കെതിരെ ആക്ഷേപവുമായി കർഷകർ
ദേശീയം, വാര്‍ത്ത

‘ഗുരുദ്വാരനാടകം കളിക്കേണ്ട, സമരം തീർക്കൂ’ മോദിക്കെതിരെ ആക്ഷേപവുമായി കർഷകർ

പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ഗുരുദ്വാര സന്ദർശിച്ചതിനെ ആക്ഷേപിച്ച് കർഷകർ. വെറുതെ നാടകമാടാതെ കർഷക നിയമങ്ങൾ പിൻവലിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് കർഷകർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. 21 ദിവസമായി തുടരുന്ന കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ ഒരു തരത്തിലും മുന്‍കൈയെടുക്കാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനും ട്വീറ്റിനുമെതിരെ കർഷകരിൽനിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നാണ് കര്‍ഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു. കര്‍ഷക സമരം ശക്തമാകുന്നതിനിടെയാണ് ഇന്ന് ‘അപ്രതീക്ഷിതമായി’ മോദി സിഖ് മത വിശ്വാസികളുടെ പ്രമുഖ ആരാധനാലയമായ ദല്‍ഹിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചത്. നേരത്തെ നിശ്ചയിക്കപെടാത്തതിനാല്‍ സന...
കർഷകസമരത്തിനിടെ ഗുരുദ്വാരയിൽ മോദിയുടെ മിന്നൽ പ്രാർഥന
ദേശീയം, വാര്‍ത്ത

കർഷകസമരത്തിനിടെ ഗുരുദ്വാരയിൽ മോദിയുടെ മിന്നൽ പ്രാർഥന

തലസ്ഥാനത്ത് കർഷകപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ഗുരുദ്വാര സന്ദർശനം. ദില്ലിയിലെ പ്രമുഖ സിഖ് ദേവാലയമായ ഗുരുദ്വാര റകബ് സാഹിബിലെ ശവകുടിരത്തിലാണ് മുന്നറിയിപ്പില്ലാതെ മോദിയെത്തി പ്രാർഥിച്ചത്. സിഖ് കാരുടെ ആരാധ്യനായ സന്യാസി ഗുരു തേജ് ബഹാദൂറിൻ്റെ ശവകുടീരത്തിലാണ് നരേന്ദ്ര മോദിയെത്തി പ്രാർഥിച്ചത്. പോലീസിൻ്റെ അകമ്പടിയില്ലാതെയാണ് മോദി ഗുരുദ്വാരയിലെത്തിയത്. കഴിഞ്ഞ ദിവസം ശനിയാഴ്ച ഗുരു തേജ് ബഹാദൂറിൻ്റെ 400 - ആമത് ചരമവാർഷികമായിരുന്നു. സന്ദർശനത്തിൻ്റെ ചിത്രങ്ങളും നരേന്ദ്രമോദി ട്വിറ്ററിൽ പങ്കുവച്ചു. പഞ്ചാബിലെ സിഖ് സമൂഹമാണ് കർഷക പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. സമുദായത്തെ പ്രീതിപ്പെടുത്തി സമരത്തിൽ നിന്നും പ്രക്ഷോഭകരെ പിന്തിരിപ്പിക്കുക എന്നതാണ് മോദിയുടെ സന്ദർശനലക്ഷ്യം....
കര്‍ഷക സമരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പിടിച്ചുകുലുക്കുന്നു
ജനപക്ഷം, ദേശീയം

കര്‍ഷക സമരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പിടിച്ചുകുലുക്കുന്നു

മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ വിവിധ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച് പത്ത് ദിവസത്തെ സമരം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന 'ഗാവ് ബന്ദ്' ആദ്യ ദിവസം തന്നെ പച്ചക്കറികളുടെയും പാലിന്റെയും വിതരണത്തെ ബാധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ഷീക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷീകോല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുക, പാലിന്റെ വില ലിറ്ററിന് 50 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ കിസാന്‍ മഞ്ചിന്റെ നേതൃത്വത്തിലാണ് വിവിധ കര്‍ഷക സംഘടനകള്‍ സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്. കമ്പോളങ്ങളില്‍ കാര്‍ഷീകോല്‍പന്നങ്ങളുടെ ലേലങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കിലും എത്തുന്ന ഉല്‍പന്നങ്ങളുടെ അളവില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് വിവിധ കാര്‍ഷീകോല്‍പന്ന കമ്പോള കമ്മിറ്റികള്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഉ...