Sunday, November 29

Tag: FOR RAM MANDIR

ദേശീയം, വാര്‍ത്ത

‘ക്ഷേത്രനിർമ്മാണം സർക്കാർ ഏറ്റെടുത്തത് സുപ്രീം കോടതി വിധിയുടെ ലംഘനം’ ; സീതാറാം യെച്ചൂരി

രാമക്ഷേത്രനിർമ്മാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാർമികത്വം വഹിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് സി പി ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ ദിവസം വൈകുന്നേരം രാമക്ഷേത്രത്തിൻ്റെ ഭൂമിപൂജയുടെ വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തു. ഗവർണറുടെയും യു പി മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ക്ഷേത്ര നിർമ്മാണം സംസ്ഥാനം ഏറ്റെടുക്കുന്നത് രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിൻ്റെ ലംഘനമാണ്. ക്ഷേത്രനിർമ്മാണം ഒരു ട്രസ്റ്റ് ഏറ്റെടുക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ബാബ്റി മസ്ജിദ് തകർത്തത് ക്രിമിനൽ കുറ്റമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കണമെന്നുമാണ് കോടതി വിധിയിൽ പറഞ്ഞിരിക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. മതപരമായ ചടങ്ങുകൾ ദൂരദർശൻ സംപ്രേഷണം ചെയ്തതും നിയമ ലംഘനമാണ്. ടെലിവിഷനിലൂടെ ഇത് ലൈവായി കണിച്ചത് കോവിഡ് പ്രോട്ടോക്കോളിൻ്റെ നഗ്നമായ ലംഘനമാണ്. പക്ഷപാതപരവും രാഷ്...
പളളി തകർക്കാനായി നിഷ്ക്രിയമായ നിലപാട് സ്വീകരിച്ചത് കോൺഗ്രസ്സെന്ന്  പിണറായി വിജയൻ
ദേശീയം, വാര്‍ത്ത

പളളി തകർക്കാനായി നിഷ്ക്രിയമായ നിലപാട് സ്വീകരിച്ചത് കോൺഗ്രസ്സെന്ന് പിണറായി വിജയൻ

  രാമക്ഷേത്രത്തിന് അനുകൂലമായി കോൺഗ്രസ്സ് നിലപാട് സ്വീകരിച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാകാലങ്ങളായി കോൺഗ്രസ്സ് സ്വീകരിച്ചുവരുന്ന നിലപാടാണത്. അത് രാജീവ് ഗാന്ധിയായാലും പ്രിയങ്കാ ഗാന്ധിയായാലും ഒരേ നിലപാട് തന്നെയാണ് സ്വീകരിച്ചുപോരുന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് തന്നെ ഇത് തുടങ്ങിയിരുന്നു. രാമക്ഷേത്രത്തിന് കർസേവയ്ക്കും ശിലാന്യാസിനുമുള്ള അനുവാദം നൽകിയത് കോൺഗ്രസ്സാണ്. ബാബ്റി മസ്ജിദ് തുറന്നുകൊടുത്തതും കോൺഗ്രസ്സാണ്. സംഘപരിവാർകാര് ബാബ്റി മസ്ജിദ് തകർക്കാനുള്ള ചീറിപ്പാഞ്ഞു വന്നപ്പോൾ  നിഷ്ക്രിയമായ നിലപാട് സ്വീകരിച്ചത് കേന്ദ്രത്തിൽ  നരസിംഹറാവുവിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരാണ് രാജീവ് ഗാന്ധി, നരസിംഹ റാവു അടക്കമുള്ളവരുടെ നിലപാട് ചരിത്രത്തിന്റെ ഭാഗമാണ്. മതനിരപേക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യ...
‘രാമക്ഷേത്രം’ പ്രിയങ്കയുടെ പ്രസ്താവനയ്ക്കെതിരെ ലീഗ് പ്രമേയം പാസാക്കി
കേരളം, ദേശീയം, വാര്‍ത്ത

‘രാമക്ഷേത്രം’ പ്രിയങ്കയുടെ പ്രസ്താവനയ്ക്കെതിരെ ലീഗ് പ്രമേയം പാസാക്കി

  രാമക്ഷേത്രഭൂമിപൂജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ആശംസസന്ദേശത്തിനെതിരെ പ്രതിഷധം രേഖപ്പെടുത്തുന്ന മുസ്ലിം ലീഗ് പ്രമേയം. രാമക്ഷേത്രവിഷയം വീണ്ടും സജീവ ചർച്ചയായെങ്കിലും സംയമനം പാലിച്ച് മുന്നോട്ട് പോവുകയാണ് മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി. ഭൂമി പൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധിക്കെതിരേ പ്രസ്താവന അസ്ഥാനത്തായി എന്ന ഒറ്റവരി പ്രമേയം പാസാക്കിയശേഷമാണ് മലപ്പുറത്ത് നടന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി യോഗം പിരിഞ്ഞത്. ബാബ്റി മസ്ജിദ് വിഷയത്തിൽ കോടതി വിധിയോടെ ലീഗ് എല്ലാം അവസാനിപ്പിച്ചതാണ്. അയോധ്യാ വിഷയം വീണ്ടും കുത്തിപ്പൊക്കി ചിലരുടെ താൽപര്യങ്ങൾക്ക് വഴങ്ങേണ്ടെന്ന് ഉന്നതതലയോഗം തീരുമാനിച്ചു.. കോടതി വിധി അംഗീകരിക്കുന്നുവെന്ന് അന്ന് തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് തന്നെ വിഷയത്തിൽ കുടുതൽ...
കോൺഗ്രസിന്റെ നിലപാട് മാറ്റം ; മുസ്ലിം ലീഗ് അടിയന്തിരയോഗം ചേരുന്നു
ദേശീയം, വാര്‍ത്ത

കോൺഗ്രസിന്റെ നിലപാട് മാറ്റം ; മുസ്ലിം ലീഗ് അടിയന്തിരയോഗം ചേരുന്നു

  രാമക്ഷേത്രവുമായി ബന്ധപ്പെട്ടു അനുകൂലനിലപാട് സ്വീകരിച്ചതിനെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം ലീഗ്. കമൽനാഥിനും ദിഗ്വിജയ്സിങ്ങിനുംശേഷം ഭൂമിപൂജക്ക്​ മണിക്കൂറുകൾ മുമ്പ്​ ആശംസകളുമായി കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരസ്യമായി രംഗത്തു വന്നതിൽ മുസ്​ലിം ലീഗിൽ പ്രതിഷേധം. പ്രിയങ്കയുടെ നിലപാടിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും ഒരു ദേശീയനേതാവിൽ നിന്നും ഇത്തരത്തിലുള്ള പ്രതികരണം തീരെ പ്രതീക്ഷിച്ചതല്ലെന്നും വിഷയം ചർച്ച ചെയ്യാനും കോൺഗ്രസ്​ നേതൃത്വത്തെ പ്രതിഷേധം അറിയിക്കാനും അടിയന്തര യോഗം ​ചേരാൻ ലീഗ്​ നേതൃത്വം തീരുമാനിച്ചതായി മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു ഭഗവാൻ രാമ​​​ന്റെയും മാതാവ്​ സീതയു​ടേയും അനുഗ്രഹത്തോടെയും സന്ദേശത്തോടെയും, രാമക്ഷേത്രത്തി​​​ന്റെ ഭൂമിപൂജ ദേശീയ ഐക്യത്തി​​​ന്റെയും സാഹോദര്യത്തി​​​ന്റെയും സാംസ്​കാരിക കൂടിച്ചേരലി​​​ന്റെയും അവസ...
ഹിന്ദുത്വ നിലപാടിലേക്ക് കോൺഗ്രസിനെ കൊണ്ടുവരാൻ ഉദ്ദവ് താക്കറെയും കളത്തിലിറങ്ങുന്നു
ദേശീയം, വാര്‍ത്ത, വീക്ഷണം

ഹിന്ദുത്വ നിലപാടിലേക്ക് കോൺഗ്രസിനെ കൊണ്ടുവരാൻ ഉദ്ദവ് താക്കറെയും കളത്തിലിറങ്ങുന്നു

  ഹിന്ദുത്വ നിലപാടിലേക്ക് കോൺഗ്രസിനെ പരിവർത്തിപ്പിക്കുന്നതിനായി ബൃഹത്പദ്ധതിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാമക്ഷേത്രത്തിനു അനുകൂലമായ നിലപാട് പ്രചാരണായുധമാക്കി പരസ്യമായി തീവ്രഹിന്ദു നിലപാട് സ്വീകരിക്കണമെന്നാണ് ശിവസേനയുടെയും ഒരു വിഭാഗം കോൺഗ്രെസ്സുകാരുടെയും നിർദ്ദേശം. ഈ നിലപാടിലേക്ക് രാഹുല്‍ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ കൊണ്ടുവരണമെന്നാണ് ഉദ്ധവ് താക്കറെയുടെ ലക്‌ഷ്യം. ഇതിലൂടെ ബി ജെ പിയെ തകർക്കുക എന്ന ദൗത്യമാണ് താക്കറെ ലക്‌ഷ്യം. ശരത് പവാറും കോൺഗ്രസിന്റെ തിരിച്ചുവരവിനുവേണ്ടി ശ്രമമാരംഭിച്ചുകഴിഞ്ഞു. ഇതിനുവേണ്ടി രാഹുലിനെ കൊണ്ടുവരിക എന്നതാണ് ലക്‌ഷ്യം. കോണ്‍ഗ്രസ് ഭരണത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടി ഒരു ദേശീയ നേതാവില്ലാത്തത് സഖ്യത്തെ ദുര്‍ബലമാക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം തന്നെ ശരത് പവാര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അദ്ദേഹം കോണ്‍ഗ്രസിന...
രാമക്ഷേത്രനിർമ്മാണത്തിന് പിന്തുണയും ആശംസയുമായി പ്രിയങ്കയും
ദേശീയം, വാര്‍ത്ത

രാമക്ഷേത്രനിർമ്മാണത്തിന് പിന്തുണയും ആശംസയുമായി പ്രിയങ്കയും

    രാമക്ഷേത്രഭൂമിപൂജയ്ക്ക് പിന്തുണയുമായി കൂടുതൽ കോൺഗ്രസ്സ് നേതാക്കൾ രംഗത്ത്. ഏറ്റവുമൊടുവിൽ  രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസകളുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് രംഗത്തെത്തിയിരിക്കുന്നത്.. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. റാം എന്ന  പേരിന്റെ സാരം ത്യാഗം, ലാളിത്യം, ധൈര്യം, സംയമനം, പ്രതിബദ്ധത എന്നിവയാണ്.  രാം എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട്’, പ്രിയങ്ക പറഞ്ഞു. ശ്രീരാമന്റേയും സീതയുടേയും അനുഗ്രഹം കൊണ്ട് രാംലാല ക്ഷേത്രത്തിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമായി മാറുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. നേരത്തെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ചും  ചടങ്ങിൽ കോണ്‍ഗ്രസിനെ ഒഴിവാക്കിയതിൽ അതൃപ്തി അറിയിച്ചും നേതാക്കൾ രംഗത്തെത്തി...
ക്ഷേത്രനിർമ്മാണത്തിൽ എന്തിന് കേന്ദ്രവും സംസ്ഥാനവും പങ്കാളികളാകുന്നു
കേരളം, വാര്‍ത്ത

ക്ഷേത്രനിർമ്മാണത്തിൽ എന്തിന് കേന്ദ്രവും സംസ്ഥാനവും പങ്കാളികളാകുന്നു

  അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണച്ചുമതല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതിനെതിരെ സി.പി.ഐ.എം. തർക്കത്തിനൊടുവിൽ വന്ന സുപ്രീം കോടതി വിധിയില്‍ രാമക്ഷേത്ര നിര്‍മ്മാണം നടത്തുന്നതിന് വേണ്ടി ട്രസ്റ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അതിന് വിരുദ്ധമായുള്ള സര്‍ക്കാര്‍ നടപടികള്‍ സുപ്രീം കോടതി വിധിയ്ക്കും ഭരണഘടനയ്ക്കും എതിരായുള്ള നടപടിയാണെന്നും സി.പി.ഐ.എം വിമര്‍ശിച്ചു. 1992 ഡിസംബര്‍ ആറിന് നടന്ന ബാബ്‌റി മസ്ജിദ് ധ്വംസനം ക്രമിനല്‍ നടപടിയാണെന്ന് സുപ്രീം കോടതി വിധി പറയുന്നു. അതിലെ കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നതിലൂടെ ആ ധ്വംസന നടപടിയെ നീതികരിക്കാന്‍ കഴിയില്ലെന്നും സി.പി.ഐ.എം പറഞ്ഞു. മതവികാരം ചൂഷണം ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അതിനെ ശക്തമായി ചെറുക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു....
‘രാമക്ഷേത്രഭൂമിപൂജ’ ; ഇക്ബാൽ അൻസാരിക്കും ചടങ്ങിൽ ക്ഷണം
ദേശീയം, വാര്‍ത്ത

‘രാമക്ഷേത്രഭൂമിപൂജ’ ; ഇക്ബാൽ അൻസാരിക്കും ചടങ്ങിൽ ക്ഷണം

  അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ചടങ്ങിൽ പങ്കെടുക്കാനായി ആദ്യ ക്ഷണക്കത്ത് കേസിൽ കക്ഷി ചേർന്ന ഇക്ബാൽ അൻസാരിക്ക്. ബാബ്റി മസ്ജിദ് പു:സ്ഥാപിക്കാൻ വേണ്ടി സുപ്രീം കോടതിയിൽ കക്ഷി ചേർന്ന ഷാഹ് അൻസാരിയുടെ മകനാണ് ഇക്ബാൽ. 2016 ൽ പിതാവിൻ്റെ മരണശേഷം ഇദ്ദേഹം കേസ് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോൾ ഇക്ബാൽ റിവ്യൂ ഹർജി നൽകാനില്ലെന്ന് നിലപാടെടുത്തു. താൻ ക്ഷേത്രനിർമ്മാണത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇനി മതസൗഹാർദ്ദം നിലനിൽക്കണമെങ്കിൽ വിധി അംഗീകരിക്കണമെന്ന് ഇക്ബാൽ അൻസാരി പറഞ്ഞിരുന്നു. രാമഭഗവാൻ്റെ ആഗ്രഹമനുസരിച്ച് തന്നെ ക്ഷണിച്ചുവെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ അന്തിമപട്ടിക തയ്യാറായി. പ്രധാനമന്ത്രി നരേന്ദ്രമോദി, ആർഎസ്എസ് നേതാ...
രാമക്ഷേത്രം പിന്തുണച്ചതിന് കോൺഗ്രസ്സിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത
കേരളം, ദേശീയം, വാര്‍ത്ത

രാമക്ഷേത്രം പിന്തുണച്ചതിന് കോൺഗ്രസ്സിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത

  അയോധ്യയിലെ രാമക്ഷേത്രശിലാസ്ഥാപനത്തെയും ക്ഷേത്രനിര്‍മാണത്തെയും പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. കോണ്‍ഗ്രസില്‍ നിന്ന് ഇത്തരത്തിലൊരു നയം പ്രതീക്ഷിച്ചിരുന്നില്ലെന്നും അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ മൃദു ഹിന്ദുത്വം പ്രയോഗിക്കുകയാണെന്നും സമസ്ത ആരോപിച്ചു. സംഘടനയുടെ മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗത്തിലൂടെയാണ് സമസ്ത ആക്രമണം അഴിച്ചുവിട്ടത്.  കമല്‍നാഥിനെയും ദിഗ് വിജയ് സിംഗിനെയും കോണ്‍ഗ്രസ് ഉടൻ പുറത്താക്കണമെന്നും മുഖപ്രസംഗത്തിലൂടെ സമസ്ത ആവശ്യപ്പെട്ടു.. "കോണ്‍ഗ്രസില്‍നിന്ന് മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ പുകഴ്ത്തിയും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത് മതേതര ജനാധിപത്യവിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്." മുഖപ്ര...
പള്ളി പൊളിച്ചത് നന്നായി, അതുകൊണ്ട് രാമക്ഷേത്രം വന്നു; വിവാദപ്രസ്താവനയുമായി കല്യാൺ സിംഗ്
ദേശീയം, വാര്‍ത്ത

പള്ളി പൊളിച്ചത് നന്നായി, അതുകൊണ്ട് രാമക്ഷേത്രം വന്നു; വിവാദപ്രസ്താവനയുമായി കല്യാൺ സിംഗ്

  അയോധ്യയിൽ നിലനിന്ന ബാബ്റി മസ്ജിദ് പൊളിച്ചത് നന്നായി എന്നും അതുകൊണ്ട് രാമക്ഷേത്രം യാഥാർഥ്യമായെന്നും വിവാദ പ്രസ്താതാവനയുമായി ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്. അന്ന് താൻ കൈക്കൊണ്ട തീരുമാനത്തിൽ അഭിമാനിക്കുന്നുവെന്നും കല്യാൺ പറഞ്ഞു. ക്ഷേത്രനിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമിപൂജ ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെയാണ് സംഭവം നടക്കുന്ന സമയത്ത് യു പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിംഗിന്റെ പരാമര്‍ശം. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി വിധിയിലൂടെ അനുമതി നല്‍കിയിരുന്നു. അതേസമയം പള്ളി പൊളിച്ചത് ക്രിമിനല്‍ നടപടിയാണെന്ന കോടതിവിധിയില്‍ തീർപ്പ് കല്പിച്ചിരുന്നു. ബാബരി മസ്ജിദ് പൊളിക്കാന്‍ ഒത്തുകൂടിയ കര്‍സേവര്‍ക്കെതിരെ മജിസ്‌ട്രേറ്റ് വെടിവെപ്പിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും ഉത്തരവ് നല്‍കാനുള്ള അപേ...