Monday, August 10

Tag: free service

മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഇ. ശ്രീധരൻ
ദേശീയം, വാര്‍ത്ത

മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഇ. ശ്രീധരൻ

ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇ ശ്രീധരന്‍. സാമ്പത്തിക ബാധ്യതയുണ്ടാക്കാനിടയുള്ള നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡിഎംആര്‍സി ഉപദേഷ്ടാവ് കൂടിയായ ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഡിഎംആര്‍,സിയില്‍ കേന്ദ്രത്തിനും, ദില്ലി സര്‍ക്കാരിനും തുല്യ പങ്കാളിത്തമാണുള്ളത്. അതിനാല്‍ ഒരു കക്ഷിക്ക് മാത്രം തീരുമാനം എടുക്കാനാവില്ല. തീരുമാനം ദില്ലി മെട്രോയുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും, സാമ്പത്തിക പരാധീനതയുണ്ടാക്കുമെന്നുമാണ് ശ്രീധരന്‍റെ വിലയിരുത്തല്‍. ഇക്കഴി‍ഞ്ഞ 10-നാണ് ശ്രീധരന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ദില്ലി സര്‍ക്കാരിനുണ്ടാകുമെന്നും ഇത് മെട്രോയുടെ ഭാവി വികസനത്തിന് തിരിച്ചടിയാവുമെന്നും യാത്രാ നിരക്ക് കൂട്ടാനും ഇത് ഇടയാക്കുമെന്നുമാണ് ശ്രീധരൻ പറയുന്നത്. അതിനാല്‍ പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെട...
റോഡില്‍ വച്ച് വാഹനം കേടാകുന്നവര്‍ക്ക് സൗജന്യ സേവനമൊരുക്കുന്ന പദ്ധതിയുമായി അബുദാബി ഗതാഗത വകുപ്പ്
അന്തര്‍ദേശീയം, പ്രവാസി, വാര്‍ത്ത

റോഡില്‍ വച്ച് വാഹനം കേടാകുന്നവര്‍ക്ക് സൗജന്യ സേവനമൊരുക്കുന്ന പദ്ധതിയുമായി അബുദാബി ഗതാഗത വകുപ്പ്

  അബുദാബിയില്‍ റോഡില്‍ വെച്ച് വാഹനം കേടായാല്‍ ഇനി റോഡില്‍ കുടുങ്ങേണ്ടി വരില്ല. വാഹനം കേടായി നടുറോഡില്‍ കുടുങ്ങുന്നവര്‍ക്കു സൗജന്യ സേവനം നല്‍കാനായി അബുദാബി ഗതാഗത വകുപ്പ് പുതിയ പദ്ധതി ആവിഷ്‌കരിച്ചു. ഇനി ബ്രേക്ക് ഡൗണ്‍ ആകുന്നത് ഉള്‍പ്പെടെ റോഡിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ ഗതാഗത വിഭാഗത്തിലെ റോഡ് സൈഡ് അസിസ്റ്റന്‍സിന്റെ സഹായം തേടാം. കേടായ വാഹനം നന്നാക്കാന്‍ ആവശ്യമായ അത്യാധുനിക സംവിധാനവും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന വാഹനം 24 മണിക്കൂറും നഗരത്തില്‍ റോന്തു ചുറ്റും. വാഹനം സുരക്ഷിത സ്ഥലത്തേക്കു മാറ്റിയശേഷം അവിടെവച്ചു തന്നെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കും. അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താനും ഗതാഗതം നിയന്ത്രിക്കാനും സംഘത്തിന് അനുമതിയുണ്ട്. സേവനം ആവശ്യമുള്ളവര്‍ക്ക് 800 88888 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം....