Wednesday, January 27

Tag: GANDHIJI

പ്രജ്ഞയെ തീവ്രവാദി എന്ന് വിളിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ
ദേശീയം, വാര്‍ത്ത

പ്രജ്ഞയെ തീവ്രവാദി എന്ന് വിളിച്ചതിൽ ഉറച്ചുനിൽക്കുന്നുവെന്ന് രാഹുൽ

മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായിരുന്ന പ്രജ്ഞാ സിങ് താക്കൂറിനെ തീവ്രവാദി എന്നു വിശേഷിപ്പിച്ചതിനു തനിക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ബി.ജെ.പിയുടെ ആവശ്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു. നിങ്ങള്‍ക്ക് എന്താണു ചെയ്യാന്‍ കഴിയുന്നത്, അതു ചെയ്‌തോളൂ എന്നായിരുന്നു മറുപടിയായി രാഹുല്‍ ബി ജെ പിയോട് പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘എന്താണോ പ്രജ്ഞാ സിങ് താക്കൂര്‍ വിശ്വസിക്കുന്നത്, അതാണ് അവര്‍ പറഞ്ഞത്. ഞാന്‍ അവരുമായി യോജിക്കുന്നില്ല. പക്ഷേ അവരതില്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നതു നിങ്ങള്‍ ചെയ്‌തോളൂ. ഞാനെന്റെ ഭാഗം വ്യക്തമാക്കിയതാണ്.’- രാഹുല്‍ പറഞ്ഞു. ഇന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രജ്ഞയെ തീവ്രവാദി എന്നുവിളിച്ചതിന് അദ്ദേഹം മാപ്പ് ചോദിക്കണ...
ഇന്ത്യ ഇപ്പോഴും ഒരു ഹിന്ദു രാജ്യമല്ല, എല്ലാ മതവിശ്വാസികൾക്കും തുല്യമാണെന്ന വിശ്വാസത്തിലാണ് ഗാന്ധിജി ജീവിച്ചിരുന്നതും മരിച്ചതും
Featured News, ദേശീയം, രാഷ്ട്രീയം

ഇന്ത്യ ഇപ്പോഴും ഒരു ഹിന്ദു രാജ്യമല്ല, എല്ലാ മതവിശ്വാസികൾക്കും തുല്യമാണെന്ന വിശ്വാസത്തിലാണ് ഗാന്ധിജി ജീവിച്ചിരുന്നതും മരിച്ചതും

                                                      രാമചന്ദ്ര ഗുഹ                                                                                                 അവലംബം ദി ടെലഗ്രാഫ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ സമയമാണിത്. രാഷ്ട്ര സ്വയംസേവക സംഘത്തിന്റെ മുൻ പ്രചാരകൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുകയും , ആർ‌എസ്‌എസ് നമ്മുടെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്മേൽ ആധിപത്യം പുലർത്തുകയും ചെയുന്ന സമയം. തീർച്ചയായും  ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രിയും ആർ‌എസ്‌എസുമായി ബന്ധമുള്ള മറ്റ് ആളുകളും വളരെയേറെ നല്ല കാര്യങ്ങൾ പറയും. അതിനാൽ മഹാത്മാ ജീവിച്ചിരിക്കുമ്പോൾ ആർ‌എസ്‌എസും അദ്ദേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വസ്തുതകൾ രേഖപ്പെടുത്തുന്നതിൽ ചരിത്രപരമായ പ്രത്യേകതകളുണ്ട് മഹാത്മാഗാന്ധിയുടെ ശേഖരിക്കപ്പെട്ട സമ്പൂർണ്ണ കൃതികളിൽ ആർ‌എസ്‌എസിനെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം ആ പരമ്പരയിലെ 87 ആം...
ചരിത്രം നമുക്ക്  ആഗ്രഹിച്ചില്ലാതാക്കാൻ കഴിയുന്ന ഒന്നല്ല: സുനിൽ പി ഇളയിടം
Featured News, കേരളം, രാഷ്ട്രീയം

ചരിത്രം നമുക്ക് ആഗ്രഹിച്ചില്ലാതാക്കാൻ കഴിയുന്ന ഒന്നല്ല: സുനിൽ പി ഇളയിടം

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ ഗാന്ധിജിയും മാർക്‌സും സംവാദ സാദ്ധ്യതകൾ എന്ന വിഷയത്തിൽ  സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണത്തിന്റെ ആദ്യഭാഗം ഗാന്ധിജിയ്ക്കും മാർക്‌സിനും ഇടയിൽ ഉള്ള സംവാദ സാദ്ധ്യതകൾ ഇവർക്കിടയിൽ പൊതുവായി എന്തെങ്കിലും ഉണ്ടോ? ഇന്ത്യയിലെ പ്രധാന സാമൂഹ്യശാസ്ത്ര ജേര്ണലുകളിൽ ഒന്നായ സോഷ്യൽ സയന്റിസ്റ്റിൽ കഴിഞ്ഞ മൂന്നു ലക്കങ്ങളായി ഗാന്ധിജിയുടെ നൂറ്റിയന്പതാം ജയന്തിയും മാർക്സിന്റെ 200 ജന്മദിനവും പ്രമാണിച്ചു പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനു പുറമെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ സമൂഹത്തിൽ മത വർഗ്ഗീയതയ്ക് വന്ന വലിയ അക്രമോത്സുകതയുടെ സ്വാധീനത്തിൽ ഗാന്ധിജി മതവുമായി നടത്തിയ സംവാദങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇങ്ങനെ പലരൂപത്തിലുള്ള സംവാദങ്ങൾ നടന്നു വരുന്ന സന്ദർഭത്തിലാണ് നമ്മൾ ഇവിടെ ചിലത് ചർച്ച ചെയ്യുന്നത്. ഗാന്ധിജിയു...
പ്രഗ്യ സിംഗ് ഥാക്കൂർ ഇന്ത്യയുടെ ആത്മാവിനെ കൊലപ്പെടുത്തിയെന്ന് കൈലാഷ് സത്യാർത്ഥി
ദേശീയം, വാര്‍ത്ത

പ്രഗ്യ സിംഗ് ഥാക്കൂർ ഇന്ത്യയുടെ ആത്മാവിനെ കൊലപ്പെടുത്തിയെന്ന് കൈലാഷ് സത്യാർത്ഥി

ഗാന്ധിയുടെ ഘാതകൻ ഗോഡ്‌സെയെ തീവ്രഹിന്ദു നേതാവ് പ്രഗ്യ സിങ് ഠാക്കൂർ രാജ്യസ്നേഹിയെന്നു വിളിച്ചതിനെതിരെ കൈലാഷ് സത്യാർത്ഥി രംഗത്തുവന്നു. പ്രഗ്യയെപ്പോലെയുള്ളവര്‍ കൊലചെയ്യുന്നത് ഇന്ത്യയുടെ ആത്മാവിനെയാണെന്ന് നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി. അവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്നും സത്യാര്‍ഥി ആവശ്യപ്പെട്ടു. പ്രഗ്യയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് കുട്ടികളുടെ മേഖലയിൽ സാമൂഹ്യപ്രവർത്തനം നടത്തുന്ന സത്യാര്‍ഥി ഇക്കാര്യം പറഞ്ഞത്. . രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്ഥാനം രാഷ്ട്രീയത്തിനും അധികാരത്തിനും മുകളിലാണെന്നും സത്യാര്‍ഥി ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയുടെ ശരീരത്തെയാണ് ഗോഡ്‌സെ വധിച്ചത്. എന്നാല്‍, പ്രഗ്യയെപോലെയുള്ളവര്‍ ഇന്ത്യയുടെ ആത്മാവിനെയും അക്രമരാഹിത്യത്തെയും സമാധാനത്തെയും സഹിഷ്ണുതയേയുമാണ് കൊലപ്പെടുത്തുന്നത്. താത്കാലിക നേട്ടങ്ങള്‍ അവഗണിച്ച് പ്രഗ്യ സിങ് ഠാക്കൂറിന...
ഗാന്ധിയും ഗോഡ്സേയും
Featured News, കവണി, പുസ്തകം, സാഹിത്യം

ഗാന്ധിയും ഗോഡ്സേയും

  ഗാന്ധി അരി വാങ്ങുവാൻ ക്യൂവിൽ തിക്കിനിൽക്കുന്നു. ഗോഡ്സേ ചാക്കിനമ്പതു രൂപാ ലാഭത്തിൽ തൻ്റെ കൈയിലെ സ്റ്റോക്കൊഴിച്ചിട്ടു കൂറ്റൻ കാറിൽ ഗാന്ധിക്കരികേ കൂടി ക്ലബ്ബിലേക്കു പോകുന്നു. ഗോഡ്സേ വ്യാപാരി മാന്യൻ. ഗാന്ധി കുടിലിൽ കഴിയുന്ന വൃദ്ധൻ. ഗാന്ധി പാർക്കിൻ മുന്നിലെ നടപ്പാത കോൺക്രീറ്റിൽ അന്ത്യശ്വാസം വലിച്ചു കിടക്കുന്നു. ഗോഡ്സേ 'ചത്ത ഹിന്ദുവിന്നാർഷസംസ്കാരമേകാൻ വേണ്ടി ' കൈപ്പാട്ട നീട്ടി വെൺ തൊപ്പിയും വെൺ ജൂബ്ബയുമിട്ട് പിരിവ് നടത്തുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ അയാൾ സ്ഥാനാർത്ഥിയാണ്. അതിനാണീ ജനസേവനപ്പിരിവ്. ഗോഡ്സേ പ്രോജക്ട് ഹൗസിൽ അന്തി നേരത്ത് കാറിൽ വന്നിറങ്ങുന്നു. മന്ത്രിയെ കാണാൻ മുന്തിയ സന്ദർശകർ നിരവധി പേർ എത്തുന്നു. മദ്യവും മദിരാക്ഷിയായ സാമൂഹ്യ പ്രവർത്തകയുമുണ്ട്. അന്നഗാമിനിയായ അന്തിമാതിഥിയെ കാറിൽ കയറ്റുവാൻ അനുയാത്ര ചെയ്ത് യാത്രയാക്കി തിരിയവേ ഗെയ്റ്റടയ്ക്കുവാൻ നിൽക്കുന്ന ഗാന്ധിയെ ഗോഡ്സെ കാണുന്നു....
അയൽക്കാരനുമൊത്ത് ഒടുവിലത്തെ ഉരുളച്ചോറും പങ്കിടുക; കെ. രാജേഷ് കുമാർ
കവണി, സാഹിത്യം

അയൽക്കാരനുമൊത്ത് ഒടുവിലത്തെ ഉരുളച്ചോറും പങ്കിടുക; കെ. രാജേഷ് കുമാർ

. ഈ കഴിഞ്ഞ വെള്ളപ്പൊക്കത്തെ 1924 ലെ വെള്ളപ്പൊക്കത്തോട് താരതമ്യം ചെയ്തു കൊണ്ട് എത്രയോ വാർത്തകളും വർത്തമാനങ്ങളും നിരീക്ഷണങ്ങളും വന്നു കൊണ്ടിരിക്കുന്നു. 1924 കേരളത്തെ സംബന്ധിച്ചിടത്തോളം പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്ന വർഷമാണ്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നു മൂന്നു ഖണ്ഡങ്ങളായിരുന്ന അന്നത്തെ കേരളത്തിലെ തിരുവിതാംകൂറിൽ ഭരണമാറ്റം ഈ വർഷം നടക്കുന്നുണ്ട്. ശ്രീമൂലം തിരുനാളിന്റെ മരണത്തെ തുടർന്ന് റീജന്റ് ഭരണത്തിലേക്ക് തിരുവിതാംകൂർ മാറുന്നു. വൈക്കം സത്യഗ്രഹം എന്ന അയിത്തോച്ചാടന പ്രക്ഷോഭണം തിരുവിതാംകൂറിനെ ചൂടുപിടിപ്പിക്കുന്ന വർഷം കൂടിയാണിത്. ഗാന്ധിജിയുടെ നിയന്ത്രണത്തിൽ നടന്ന സമരം. ഗാന്ധിജിയുടെ സവിശേഷ ശ്രദ്ധ അതു കൊണ്ടു കൂടി കേരളത്തിൽ പതിഞ്ഞിരിക്കുന്ന കാലമാണ് ആ വെള്ളപ്പൊക്ക കാലം. ' ഗാന്ധി ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഗാന്ധി സ്മാരക നിധി പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ് 'ഗാന്ധിജിയും കേരളവും. ' കേര...