Wednesday, September 23

Tag: GOLD SMUGGLlNG

സ്വർണ്ണക്കടത്ത് വിശുദ്ധഖുറാൻ മറയാക്കി നടന്നിട്ടുണ്ടാകാമെന്ന് മന്ത്രി കെ ടി ജലീൽ
ദേശീയം, വാര്‍ത്ത

സ്വർണ്ണക്കടത്ത് വിശുദ്ധഖുറാൻ മറയാക്കി നടന്നിട്ടുണ്ടാകാമെന്ന് മന്ത്രി കെ ടി ജലീൽ

സ്വർണ്ണക്കടത്ത് വിശുദ്ധ ഖുറാൻ മറയാക്കി  നടന്നിട്ടുണ്ടാകാമെന്നു മന്ത്രി കെ ടി ജലീൽ. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ എന്ത് കൊണ്ട് കസ്റ്റംസ് ഇത് വിമാനത്താവളത്തിൽ പരിശോധിച്ചില്ലെന്നത് സംശയാസ്പദമാണെന്നും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാൽ ഇത്തരം നടപടികളിൽ തനിക്ക് അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു ടി വി ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വർണം വന്നതെന്നും ഖുറാൻ വന്നത് ഡിപ്ലോമാറ്റിക് കാർഗോയിലാണെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു....
എൻ ഐ എ യുടെ 8 മണിക്കൂർ ചോദ്യം ചെയ്യൽ ; ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യുന്നു
കേരളം, വാര്‍ത്ത

എൻ ഐ എ യുടെ 8 മണിക്കൂർ ചോദ്യം ചെയ്യൽ ; ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യുന്നു

എൻ ഐ എയുടെ  എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം  മന്ത്രി കെ.ടി ജലീൽ മടങ്ങി. ജലീൽ  കൊച്ചി എൻ.ഐ.എ ഓഫീസിൽ നിന്ന് മൊഴി നൽകിയശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് പുറത്തിറങ്ങിയത്. രാവിലെ ആറുമണിയോടെയാണ് മുൻ ആലുവ എംഎൽഎ എ.എം.യൂസഫിന്റെ കാറിലാണ് മന്ത്രി കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിൽ എത്തിയത്. ഇതേ കാറിൽ തന്നെയാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കി മന്ത്രി മടങ്ങിയതും. മാധ്യമ പ്രവർത്തകർ ഗസ്റ്റ് ഹൗസിലെത്തിയെങ്കിലും  മന്ത്രി അവിടെ എത്തിച്ചേർന്നില്ല. ജലീൽ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതായാണ് വിവരം. വൈകാതെ അദ്ദേഹത്തെ കസ്റ്റംസ് വകുപ്പും ചോദ്യം ചെയ്യുമെന്നാണ് വിവരം സ്വർണക്കടത്ത് കേസിലെ സ്വപ്നയടക്കമുള്ള പ്രതികളുമായുള്ള ബന്ധം, കോൺസുലേറ്റ് ജനറലുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ എൻഐഎ വ്യക്ത തേടിയെന്നാണ് റിപ്പോർട്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പ് രണ്ട് തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ജലീലിനെ എൻ.ഐ.എ...
മന്ത്രി ജലീലിന് ക്ലീൻ ചിറ്റില്ല, വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി
കേരളം, വാര്‍ത്ത

മന്ത്രി ജലീലിന് ക്ലീൻ ചിറ്റില്ല, വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി

  സ്വർണ്ണക്കടത്തുകേസിൽ മന്ത്രി കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് മേധാവി. ജലീലിനെ ഇനിയും ചോദ്യം ചെയ്യും. മന്ത്രിയുടെ മൊഴിയെടുക്കുകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത് നേരത്തെ മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും ജലീലിന് സ്വർണക്കടത്ത് കേസുമായി ഒരു ബന്ധവുമില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും  റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് മന്ത്രിയുടെ മൊഴി എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രി ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങളിൽ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. മന്ത്രി നൽകിയ മൊഴി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. ഇതിനുശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന...
മന്ത്രി ജലീലിന് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ല, ഇനി ചോദ്യം ചെയ്യില്ലെന്ന് ഇ ഡി
കേരളം, വാര്‍ത്ത

മന്ത്രി ജലീലിന് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ല, ഇനി ചോദ്യം ചെയ്യില്ലെന്ന് ഇ ഡി

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിൻ്റെ അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ മന്ത്രി കെ ടി ജലീലിനെതിരെ ഉയർന്ന അപവാദ പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിിയിരിക്കുന്നു. മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. യുഎഇയില്‍ നിന്നെത്തിയ ഖുറാന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയി എന്നത് സംബന്ധിച്ചായിരുന്നു ആക്ഷേപം. യുഎഇ കോണ്‍സുല്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരം ആണ് സഹായിച്ചത് എന്ന് ജലീല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ തുടര്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നാണ്...
മനോരമയ്ക്കെതിരെ 50 ലക്ഷത്തിൻ്റെ മാനനഷ്ടക്കേസുമായി മന്ത്രി ജയരാജൻ്റെ ഭാര്യ
കേരളം, വാര്‍ത്ത

മനോരമയ്ക്കെതിരെ 50 ലക്ഷത്തിൻ്റെ മാനനഷ്ടക്കേസുമായി മന്ത്രി ജയരാജൻ്റെ ഭാര്യ

  മലയാള മനോരമ പത്രത്തിൽ വ്യാജവാര്‍ത്ത നല്‍കിയെന്ന് കാണിച്ച്  മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ വക്കീല്‍ നോട്ടീസ്. തെറ്റായ വാര്‍ത്തയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും വേണം എന്നാണ് ആവശ്യം. അല്ലാത്ത പക്ഷം, നിയമനടപടി സ്വീകരിക്കും എന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. ദുരൂഹ ഇടപാട്: മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ചെത്തി ലോക്കര്‍ തുറന്നു' എന്നതായിരുന്നു മനോരമ വാര്‍ത്ത. എന്തുകൊണ്ട് ഇതൊരു വ്യാജവാര്‍ത്തയാണ് എന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. വിശദാംശങ്ങള്‍ പരിശോധിക്കാം മലയാള മനോരമ പത്രത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍, ചീഫ് എഡിറ്റര്‍, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തക, മാനേജിങ് എഡിറ്റര്‍, മലയാള മനോരമ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. ഹൈക്കോടതി അഭിഭാഷക...
സ്വർണ്ണക്കടത്ത് കേസ് അട്ടിമറിച്ച വി മുരളീധരൻ രാജിവെക്കണമെന്ന് സി പി എം
ദേശീയം, വാര്‍ത്ത

സ്വർണ്ണക്കടത്ത് കേസ് അട്ടിമറിച്ച വി മുരളീധരൻ രാജിവെക്കണമെന്ന് സി പി എം

  സ്വർണ്ണക്കടത്ത് കേസ് അട്ടിമറിശ്രമം നടത്തിയ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സി.പി.ഐ.എം. കള്ളക്കടത്ത് സ്വര്‍ണം എത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് വി. മുരളീധരന്‍ പറഞ്ഞത് ഗൗരവതരമാണെന്നും കേസ് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയെന്നത് വ്യക്തമാണെന്നും സി.പി.ഐ.എം അറിയിച്ചു. മന്ത്രി വി. മുരളീധരനെ ചോദ്യം ചെയ്യണം. മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് തുടര്‍ച്ചയുണ്ടായില്ലെന്നും അങ്ങനെയെങ്കില്‍ അന്വേഷണം മുരളീധരനിലേക്ക് എത്തുമായിരുന്നെന്നും സി.പി.ഐ.എം പറഞ്ഞു. മാത്രമല്ല സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘത്തിലുണ്ടായ മാറ്റങ്ങള്‍ സംശയകരമാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങളെ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം ഇന്ന് രംഗത്തെത്തിയിരുന്നു. സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ കൂടിത്തന്നെയാ...
‘സ്വർണ്ണക്കള്ളക്കടത്ത് ചോദ്യം ചെയ്യൽ’ ; നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി ജലീൽ
കേരളം, വാര്‍ത്ത

‘സ്വർണ്ണക്കള്ളക്കടത്ത് ചോദ്യം ചെയ്യൽ’ ; നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി ജലീൽ

  സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഫോർഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ വിമർശകർക്ക് മറുപടിയുമായി രംഗത്തുവന്നു. തനിക്കെതിരെ കെട്ടുകഥകൾ മെനയുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് കെ ടി ജലീൽ ഫെയ്സ് ബുക്കിൽ കുറിച്ചു. കെ ടി ജലീലിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവർക്...
സ്വർണ്ണക്കടത്ത് കേസ് ; മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തു
കേരളം, വാര്‍ത്ത

സ്വർണ്ണക്കടത്ത് കേസ് ; മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തു

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എൻഫോർഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് മന്ത്രിയെ ഇ ഡി ചോദ്യം ചെയ്തത്. ഇ ഡി യുടെ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻഫോർഴ്സ്മെൻ്റ് മേധാവിയാണ് മന്ത്രിയെ ചോദ്യം ചെയ്തതായുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചത്. സ്വർണ്ണക്കടത്ത് നടത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മന്ത്രിക്ക് നേരിടേണ്ടിവന്നത്. യു എ ഇയിൽനിന്നും മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതു സംബന്ധിച്ചും ചോദ്യങ്ങളുയർന്നിരുന്നു. പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ടും മന്ത്രിയുടെ മൊഴിയെടുത്തു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷുമായുമുള്ള അടുപ്പത്തെക്കുറിച്ചും മന്ത്രി ജലീലിൻ്റെ മൊഴിയെടുത്തു എന്നറിയുന്നു. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലാണ് നടന്നത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം ഇഡിയുടെ ഓഫീസിലെത്തിയത്. ...
സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഇടപെടൽ കണ്ടെത്താനായില്ല അന്വേഷണ ഉദ്യോഗസ്ഥൻ
കേരളം, രാഷ്ട്രീയം

സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഇടപെടൽ കണ്ടെത്താനായില്ല അന്വേഷണ ഉദ്യോഗസ്ഥൻ

സ്വർണ്ണക്കടത്ത് കേസിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കാനുള്ള പ്രതിപക്ഷത്തിൻ്റയും കേരള ബി.ജെ.പിയുടെയും കൊണ്ടു പിടിച്ച ശ്രമം നടക്കുമ്പോൾ , ദേശീയ അന്വേഷണ ഏജൻസിയ്ക്ക് ഇത് സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ദേശിയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേരള മുഖ്യമന്ത്രിയെ പ്രതിയാക്കാനോ “മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടൽ” തെളിയിക്കാനോ തെളിവുകളൊന്നും അന്വേഷകർ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണത്തിൽ ഉൾപ്പെട്ട ഏജൻസി ഉദ്യോഗസ്ഥർ ന്യൂസ് 18 നോട് പറഞ്ഞതായാണ് പുതിയ വെളിപ്പെടുത്തൽ.. നിയമസഭാ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ബാക്കി നിൽക്കെ, കോൺഗ്രസും ബിജെപിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എൻ‌ഐ‌എയുടെ കണ്ടെത്തൽ. . കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷാണ് കള്ളക്കടത്തിന്റെ പിന്നിലെ ചാലകശക്തിയെന്നും യുഎഇ കോൺസുലേറ്റ് മ...
‘സ്വർണ്ണക്കടത്ത് കേസ്’ ബി ജെ പി ക്ക് നെഞ്ചിടിപ്പ് കൂടുന്നു
കേരളം, വാര്‍ത്ത

‘സ്വർണ്ണക്കടത്ത് കേസ്’ ബി ജെ പി ക്ക് നെഞ്ചിടിപ്പ് കൂടുന്നു

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കേന്ദ്ര ഭരണ കക്ഷിയായ ബി ജെ പിക്കു നെഞ്ചിടിപ്പു കൂടുകയാണ് എന്ന സി പി എം പ്രസ്താവന വാസ്തവമാണെന്നു വേണം കരുതാന്‍. ജനം ടി വിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതോടെ ബി ജെ പി നേതാക്കളുടെ മുഖം മ്ലാനമായിട്ടുണ്ട്. ഇന്നലത്തെ ചാനല്‍ ചര്‍ച്ചകളില്‍ അതു കാണാമായിരുന്നു. അവരുടെ വാദയുക്തികള്‍ പോലും അതീവ ദുര്‍ബ്ബലമായി. എയര്‍പോര്‍ട്ടു വഴിയോ തുറമുഖം വഴിയോ നടക്കുന്ന കള്ള കടത്തിന്റെ ഉത്തരവാദിത്തം പ്രാഥമികമായിത്തന്നെ കേന്ദ്രത്തിനാണ്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുംവിധം സ്വര്‍ണമോ ഡോളറോ വരുന്നുവെന്നത് പുതിയ അറിവല്ല. പണവിനിമയം അതിന്റെ എല്ലാ സാമാന്യ മര്യാദകളും ലംഘിച്ചു നിര്‍വ്വഹിക്കുന്നുണ്ട് ബി ജെ പി എന്ന കാര്യവും വ്യക്തമാണ്. തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ജന പ്രതിനിധികളെ വിലയ്ക്കു വാങ്ങാന്‍തന്നെ സഹസ്ര കോടികള്‍ ചെലവഴിക...