Sunday, September 20

Tag: HIndu

തബ്‌ലീഗിൽ മനം നൊന്തല്ല കാലങ്ങളായി അനുഭവിച്ചുവരുന്ന പീഡനങ്ങൾ മൂലമാണ് മുസ്ലിങ്ങൾ മതപരിവർത്തനം  ചെയ്തത്
CORONA, Featured News, ദേശീയം, രാഷ്ട്രീയം

തബ്‌ലീഗിൽ മനം നൊന്തല്ല കാലങ്ങളായി അനുഭവിച്ചുവരുന്ന പീഡനങ്ങൾ മൂലമാണ് മുസ്ലിങ്ങൾ മതപരിവർത്തനം ചെയ്തത്

ഹരിയാനയിലെ ഹിസാർ ജില്ലയിലെ നാല്പതോളം മുസ്ലീം കുടുംബങ്ങളിൽ നിന്നും ഏതാണ്ട് 250 ഓളം പേർ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തത് ഈ കോവിഡ് കാലത്തും മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വാർത്തയാണ്. തബ്ലീഗി ജമാഅത്ത് സംഭവത്തെത്തുടർന്ന് മുസ്‌ലിംകളെ വ്യവസ്ഥാപിതമായി കളങ്കപ്പെടുത്തുന്നത്തിലുള്ള കുറ്റബോധമാണ് അവർ മാറാൻ കാരണമായതെന്നു ഒരു വാദം നിലവിലുണ്ട് . എന്നാൽ കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചാൽ മനസിലാക്കാവുന്നത് ഈ സംഭവം മുസ്‌ലിം സോഷ്യൽ പിരമിഡിന്റെ ഏറ്റവും താഴ്ന്ന നിലയിലുള്ളവരുടെ ദീർഘകാലവും ശ്രദ്ധിക്കപ്പെടാത്തതുമായ ദുരവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതുമായാണ്. ഹിസാറിലെ ഉക്ലാന ബ്ലോക്കിലെ ബിത്മാര ഗ്രാമത്തിൽ നടന്ന ഈ സംഭവത്തിന് ഏതാണ്ട് രണ്ടാഴ്ച മുമ്പ് തന്നെ ചില, മുസ്ലീം കുടുംബങ്ങൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത സംഭവങ്ങൾ ഉണ്ടായിരുന്നു. ജിന്ദ് ജില്ലയിലെ ദനോഡ കലൻ ഗ്രാമത്തിൽ നടന്ന ഒരു പരിവർത്തനത്തിൽ ആറ് സഹോദരന്മാരുടെ കു...
താങ്കൾ ഹിന്ദുവാണോ? ഒരു മുസ്ലിം ഡ്രൈവറേ ഇവിടെയുള്ളൂ, മുസ്ലിങ്ങൾ അരികിലുണ്ടാകാൻ ആഗ്രഹിക്കാത്തവരല്ലേ ഹിന്ദുക്കൾ
ദേശീയം, വാര്‍ത്ത

താങ്കൾ ഹിന്ദുവാണോ? ഒരു മുസ്ലിം ഡ്രൈവറേ ഇവിടെയുള്ളൂ, മുസ്ലിങ്ങൾ അരികിലുണ്ടാകാൻ ആഗ്രഹിക്കാത്തവരല്ലേ ഹിന്ദുക്കൾ

വിദേശ രാജ്യങ്ങളിൽ ഇന്ത്യയെക്കുറിച്ചുള്ള ധാരണ തിരിച്ചറിഞ്ഞപ്പോൾ നാണം കേട്ട് തല കുനിഞ്ഞുപോയെന്നു ഇന്ത്യൻ വ്യവസായി കിഷോർ മാരിവാൾ തുറന്നെഴുതുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഇന്ത്യയിൽനിന്നും തായ്‌ലന്‍ഡില്‍ അവധിയാഘോഷത്തിനു പോയപ്പോഴുണ്ടായ അനുഭവമാണ് വ്യവസായിയായ കിഷോര്‍ മാരിവാള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. കിഷോര്‍ മാരിവാൾ അവധിയാഘോഷിക്കാനായി തായ്‌ലന്‍ഡിലെ ഫുക്കറ്റു നഗരത്തിൽ പോയി. ഒരാഴ്ചത്തെ സെയിലിങ്ങിനു വേണ്ടി ഒരു ഉല്ലാസബോട്ടും അത് നിയന്ത്രിക്കുന്നയാളെയും അദ്ദേഹം ബുക്ക് ചെയ്തിരുന്നു. ഫുക്കറ്റിൽ എത്തിയതിനു പിന്നാലെ വിശദാമ്ശങ്ങൾ അറിയാനായി റിസപ്ഷനെ സമീപിച്ചു. താങ്കള്‍ ഇന്ത്യയില്‍നിന്നല്ലേ എന്ന് റിസപ്ഷനിസ്റ്റ് ചോദിച്ചു, ഹിന്ദുവാണോ എന്ന് ചോദിച്ചു. അതേ അങ്ങനെ ചോദിക്കാൻ കാരണമെന്തേ എന്ന് റിസപ്ഷനിസ്റ്റിനോട് മറുചോദ്യം ഉന്നയിച്ചു. മറുപടി പറയാതെ തൊട്ടുപിന്നാലെ റിസപ്ഷനിസ്റ്റ് മാനേജ...
പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി
Featured News, കേരളം, വാര്‍ത്ത

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി

കേരളം നേരിട്ട മഹാ പ്രളയത്തിന്റെ ഓർമ്മയ്ക്കായി, ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുട്ടികൾക്കായുള്ള സ്റ്റാമ്പിൽ പ്രളയത്തിന് ജാതി ഉണ്ടെന്നു വ്യക്തമാക്കുന്നു. നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം എന്ന ടാഗ് ലൈനോട് കൂടിയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. പത്തു രൂപയാണ് സ്റ്റാമ്പിന്റെ വില. സ്റ്റാമ്പിന്റെ നടുഭാഗത്തായി പൂണൂലിട്ട ഒരു കുട്ടി മുസ്ലിം പെൺകുട്ടിയുടെയും ക്രിസ്ത്യൻ പെൺകുട്ടിയുടെയും കയ്യിൽ ചേർത്തു പിടിച്ചിരിക്കുന്ന തരത്തിലാണ് സ്റ്റാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആൺകുട്ടിയുടെ പൂണൂൽ വ്യക്തമാക്കുന്നതിനായി കുട്ടിയെ മേൽവസ്ത്രം ധരിപ്പിക്കാതെയും മുസ്ലിം പെൺകുട്ടിയാണെന്നു തിരിച്ചറിയുന്നതിനായി പെൺകുട്ടിയ്ക്ക് തട്ടം ഇടിയിക്കാനും ക്രിസ്ത്യൻ പെൺകുട്ടിയെ തിരിച്ചറിയുന്നതിനായി കുരിശു കഴുത്തിൽ ഇട്ടുമാണ് ശിശുക്ഷേമ സമിതി പ്രളയത്തിന് ജാതിയുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നത്. ...
ഇന്ത്യ ഇപ്പോഴും ഒരു ഹിന്ദു രാജ്യമല്ല, എല്ലാ മതവിശ്വാസികൾക്കും തുല്യമാണെന്ന വിശ്വാസത്തിലാണ് ഗാന്ധിജി ജീവിച്ചിരുന്നതും മരിച്ചതും
Featured News, ദേശീയം, രാഷ്ട്രീയം

ഇന്ത്യ ഇപ്പോഴും ഒരു ഹിന്ദു രാജ്യമല്ല, എല്ലാ മതവിശ്വാസികൾക്കും തുല്യമാണെന്ന വിശ്വാസത്തിലാണ് ഗാന്ധിജി ജീവിച്ചിരുന്നതും മരിച്ചതും

                                                      രാമചന്ദ്ര ഗുഹ                                                                                                 അവലംബം ദി ടെലഗ്രാഫ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ സമയമാണിത്. രാഷ്ട്ര സ്വയംസേവക സംഘത്തിന്റെ മുൻ പ്രചാരകൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുകയും , ആർ‌എസ്‌എസ് നമ്മുടെ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്മേൽ ആധിപത്യം പുലർത്തുകയും ചെയുന്ന സമയം. തീർച്ചയായും  ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രിയും ആർ‌എസ്‌എസുമായി ബന്ധമുള്ള മറ്റ് ആളുകളും വളരെയേറെ നല്ല കാര്യങ്ങൾ പറയും. അതിനാൽ മഹാത്മാ ജീവിച്ചിരിക്കുമ്പോൾ ആർ‌എസ്‌എസും അദ്ദേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വസ്തുതകൾ രേഖപ്പെടുത്തുന്നതിൽ ചരിത്രപരമായ പ്രത്യേകതകളുണ്ട് മഹാത്മാഗാന്ധിയുടെ ശേഖരിക്കപ്പെട്ട സമ്പൂർണ്ണ കൃതികളിൽ ആർ‌എസ്‌എസിനെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം ആ പരമ്പരയിലെ 87 ആം...
ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് ഏഷ്യാ പെസഫിക് ഗ്രൂപ്പ് രാജ്യങ്ങൾ
ദേശീയം, വാര്‍ത്ത

ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് ഏഷ്യാ പെസഫിക് ഗ്രൂപ്പ് രാജ്യങ്ങൾ

കാശ്മീർ പ്രശ്നം സംബന്ധിച്ച് ഇന്ത്യയുമായി  രൂക്ഷമായ ഭിന്നത നിലനിർത്തുന്ന പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് ഏഷാ പെസഫിക് സംഘത്തിലെ അംഗങ്ങളായ രാജ്യങ്ങൾ. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന്‌ കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഭീകരവാദത്തിന്റെ പേരില്‍ ആ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തി. വാണിജ്യ നേട്ടങ്ങൾക്കായി ഇത്തരം ഗ്രൂപ്പ് രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണെന്നിരിക്കെ ഗ്രൂപ്പിൻ്റെ നിലപാട് പാകിസ്ഥാനെ ആശങ്കയിലാഴ്ത്തി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണ ഏജന്‍സികളിലൊന്നായ ഏഷ്യാ പസഫിക് ഗ്രൂപ്പാണ് പാകിസ്താനെ കരിമ്പട്ടികയില്‍ ചേര്‍ത്തത്. ഭീകരവാദത്തിനും അതിന് സാമ്പത്തിക സഹായം നല്‍കുന്നതു തടയാന്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. പാകിസ്ഥാനെ കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കല്‍ തുടങ്ങിയവ...
മുസ്ലിങ്ങളുടെ വീട്ടിലെ പശുക്കൾ ലവ് ജിഹാദിൽപ്പെട്ടത്; പശുക്കളെ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ്
ദേശീയം, വാര്‍ത്ത

മുസ്ലിങ്ങളുടെ വീട്ടിലെ പശുക്കൾ ലവ് ജിഹാദിൽപ്പെട്ടത്; പശുക്കളെ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ്

മുസ്ലിങ്ങളുടെ വീട്ടിലെ പശുക്കളെ ലൗ ജിഹാദായി കണക്കാക്കി പിടിച്ചെടുക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് രംഗത്ത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് രഞ്ജിത് ശ്രിവാസ്തവയാണ് മുസ്ലീം വിഭാഗത്തിലുള്ളവരുടെ വീടുകളിലെ പശുക്കളെ തിരിച്ചുപിടിക്കണമെന്ന വാദവുമായി രംഗത്തെത്തിയത്. പശുവിന്റെ ജാതി കണ്ടെത്തിയ നേതാവായിരുന്നു ശ്രീവാസ്തവ. പശുക്കൾ ഹിന്ദുക്കളാണെന്നും മരിച്ചാൽ കുഴിച്ചിടരുതെന്നും കുഴിച്ചിടുന്നത് മുസ്ലിം ആചാരമാണെന്നും ഹിന്ദു ആചാരപ്രകാരം പശുക്കളെ കത്തിക്കുകയാണ് വേണ്ടതെന്നും ഇയാൾ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദുപെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ വിവാഹം ചെയ്യുന്നതും പ്രണയിക്കുന്നതും ലവ് ജിഹാദ് ആകുന്നതുപോലെ മുസ്ലീം വീടുകളിലേക്ക് പശുക്കളെ കൊണ്ടുപോകുന്നതിനെയും ലൗ ജിഹാദായി കണക്കാക്കണമെന്നാണ് ശ്രിവാസ്തവയുടെ ആവശ്യം. ഇക്കാര്യത്തില്‍ നടപടികളെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'മുസ്‍ലിംകളുടെ വീട്ടിലെ പശുക്...
സംസ്ഥാനത്ത് ഹിന്ദുക്കൾ കുറയുന്നതിനാൽ ഉത്തർപ്രദേശിൽ നിന്ന് ഹിന്ദുക്കളെ കൊണ്ടുവരേണ്ടി വരുമെന്ന് സെൻകുമാർ
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് ഹിന്ദുക്കൾ കുറയുന്നതിനാൽ ഉത്തർപ്രദേശിൽ നിന്ന് ഹിന്ദുക്കളെ കൊണ്ടുവരേണ്ടി വരുമെന്ന് സെൻകുമാർ

സംസ്ഥാനത്ത് ജനസംഖ്യാനുപാതത്തിൽ ഹൈന്ദവർ കുറഞ്ഞു വരികയാണെന്നും പാർശ്വവത്കരിക്കപ്പെട്ടവരായി ഹിന്ദു സമൂഹം മാറുകയാണെന്നും ബിജെപി നേതാവ് ടി. പി. സെൻകുമാർ. ബാലഗോകുലം 44ാമത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സെൻകുമാർ. 2017 ലെ കണക്കനുസരിച്ച് വീണ്ടും കുറഞ്ഞിരിക്കുകയാണ് ഹിന്ദുക്കൾ. ഈ നിലയിൽ പോയാൽ ബാലഗോകുലമടക്കമുള്ള പരിപാടികൾക്ക് മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും മറ്റും ഹിന്ദുക്കളെ കൊണ്ടു വരേണ്ടി വരും. ഹൈന്ദവരുടെ ഓർമ്മയിലേക്കായാണ് ഇക്കാര്യം താൻ ഇപ്പോൾ പറയുന്നത്. ഹിന്ദുക്കൾ കുറയുകയാണെന്ന് താൻ നേരത്തെ പ്രസ്താവിച്ചപ്പോൾ തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വീണ്ടും എടുക്കുമോയെന്നറിയില്ലെന്നും സെൻകുമാർ വ്യക്തമാക്കി. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
ഹിന്ദു എന്നൊരു മതമില്ല; എതിർക്കാൻ വരുന്നവരെ മർദ്ദിച്ച് രക്തം വരുത്തണം: ബിഷപ്പ് എസ്ര സർഗുണൻ
ദേശീയം, വാര്‍ത്ത

ഹിന്ദു എന്നൊരു മതമില്ല; എതിർക്കാൻ വരുന്നവരെ മർദ്ദിച്ച് രക്തം വരുത്തണം: ബിഷപ്പ് എസ്ര സർഗുണൻ

ഹിന്ദു എന്നൊരു മതമില്ലെന്ന് ബിഷപ്പ് എസ്ര സർഗുണൻ. വെറും നൂറ് വർഷങ്ങൾക്ക് മുൻപാണ് ഹിന്ദു എന്നൊരു മതമുണ്ടായതെന്നും 1901 ൽ സെൻസസ് നടത്തിയ ഉദ്യോഗസ്ഥർ ക്രൈസ്തവ ,മുസ്ലീം,സിക്ക്,ബുദ്ധ മതത്തിൽപ്പെടാത്തവരുടെ പട്ടികയുണ്ടാക്കി, അവർക്ക് നൽകിയ പേരാണ് ഹിന്ദു എന്നും ബിഷപ്പ് പറഞ്ഞു. കമ്മറ്റിയിൽ ഉണ്ടായിരുന്ന സുന്ദര അയ്യങ്കാർ പട്ടിക ജാതി പട്ടിക വർഗക്കാർ ഒന്നും ഹിന്ദുക്കൾ അല്ലെന്നാണ് പറഞ്ഞതെന്ന് സർഗുണൻ പറയുന്നു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഇപ്പോൾ എല്ലാവരും ഹിന്ദുക്കൾ ആണെന്നും ഹിന്ദുയിസം എന്നത് കൃത്രിമത്വം നിറഞ്ഞ മതമാണെന്നും അങ്ങനെയൊരു മതമില്ലെന്നും സർഗുണൻ പറയുന്നു. https://twitter.com/srikanthbjp_/status/1138744483175002114?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1138744483175002114%7Ctwgr%5E393039363b74776565745f6d65646961&ref_url=https%3A%2F%2Fjanamtv.com%2F80142878%2F രാജ്യത്ത് അൻപത് ശതമ...
ക്ഷേത്രത്തിനകത്ത് ഷർട്ട് നിരോധനം പിൻവലിക്കാനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നു
Featured News, കേരളം, വാര്‍ത്ത

ക്ഷേത്രത്തിനകത്ത് ഷർട്ട് നിരോധനം പിൻവലിക്കാനുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നു

ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിച്ച് പ്രവേശിക്കാൻ നിലവിലുള്ള വിലക്ക് പിൻവലിക്കുന്നതിനെകുറിച്ച് സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് സർക്കാരിന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂർ സ്വദേശി കെ.ജി. അഭിലാഷാണ് രണ്ടുമാസംമുമ്പ് ദേവസ്വം ബോർഡിന് നിവേദനം നൽകിയത്. എന്നാൽ ആവശ്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. നിവേദനം സർക്കാർ തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകൾക്ക് കൈമാറി. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികൾ മുഖേന ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രത്തിനകത്തോ നാലമ്പലത്തിലോ പുരുഷൻമാർക്ക് ഷർട്ടിട്ട് പ്രവേശിക്കാൻ അനുവാദമില്ല. എന്നാൽ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കുന്നതിൽ വിലക്കില്ല. സവർണ്ണ വിഭാഗങ്ങൾ കീഴ്ജാതിക്കാർ അമ്പലങ്ങളിൽ പ്രവേശിക്കുന്നു...
ന്യൂനപക്ഷത്തിന്റെ നിർവചനവും മാനദണ്ഡവും പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കോടതിയിൽ
ദേശീയം, വാര്‍ത്ത

ന്യൂനപക്ഷത്തിന്റെ നിർവചനവും മാനദണ്ഡവും പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് കോടതിയിൽ

എന്താണ് ന്യൂനപക്ഷമെന്നതോ ന്യൂനപക്ഷമാവുന്നതിന്റെ മാനദണ്ഡം എന്താണെന്ന തോ എന്നതിന് വ്യക്തതയില്ലെന്ന് കാണിച്ച് സുപ്രീം കോടതിയിൽ ഹർജി. ഹർജി പരി ഗണിച്ച കോടതി ന്യൂനപക്ഷ മത വിഭാഗങ്ങൾക്ക് ഉള്ള നിർവചനവും സംസ്ഥാന തല ത്തിൽ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും നിശ്ചയിക്കാനാവശ്യ പ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷന് കോടതി നിർദ്ദേശം നൽകി. മൂന്ന് മാസത്തിനു ള്ളിൽ നിർവചനവും മാനദണ്ഡവും നിശ്ചയിക്കാനാണ് ദേശീയ ന്യൂനപക്ഷ കമ്മീഷ നോട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരിക്കു ന്നത്. എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദു മത വിഭാഗങ്ങളെ ന്യൂനപക്ഷമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി നിർദ്ദേശം. ന്യൂനപക്ഷം എന്നതിനെ പുനർനിർവചിക്കണമെന്നും സംസ്ഥാന തലത്തിൽ ന്യൂനപക്ഷത്തിന്റെ മാനദണ്ഡങ്ങൾ പരിശോധിക്കണമെന്നും ദേശീയ തലത്തിലുള്ള ജനസംഖ്യയുടെ അടിസ്ഥാനത്...