Saturday, July 31

Tag: HINDUTHVA

ഹിന്ദുത്വസംഘടനകളുടെ ഭീഷണി ; അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Featured News, കേരളം, വാര്‍ത്ത

ഹിന്ദുത്വസംഘടനകളുടെ ഭീഷണി ; അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അധ്യാപികയ്ക്കെതിരെ ഭീഷണിയുമായി ഹിന്ദുത്വ സംഘടനകൾ. ഓൺലൈൻ ക്ലാസെടുക്കുന്നനിടയിൽ നടത്തിയ ഒരു പരാമർശം ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകൾ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ അധ്യാപികയ്ക്കെതിരെ രംഗത്ത് വന്നത്. സംഘടിതമായെത്തിയ അക്രമികളെ കണ്ട് ഭയന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അധ്യാപികയെ സ്കൂൾ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതാം ക്ലാസിലെ മലയാളം പാഠാവലിയിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഒരു കഥ പഠിപ്പിക്കുന്നതിനിടെ നടത്തിയ ഒരു പരാമർശം ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന തരത്തിലാണ് എന്നാരോപിച്ചാണ് തീവ്ര ഹിന്ദുത്വ സംഘടനാ പ്രവർത്തകർ സ്കൂളിലെത്തി അധ്യപികയെയും പ്രധാന അധ്യാപകനെയും മറ്റും ഭീഷണിപ്പെടുത്തിയത്. ക്ലാസ് കഴിഞ്ഞ് ഏറെ വൈകിയും ഭീഷണി തുടരുകയാണെന്നാണ് വിവരം. അധ്യാപികയുടെ പരാമർശത്തിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് തീവ്രഹിന്ദു സംഘടനകളുടെ നിലപാ...
രാഷ്ട്രീയപ്രതികാരം ; ലക്ഷദ്വീപിൽ ബി ജെ പിയുടെ ഹിന്ദുത്വഅജണ്ട വിവാദമാകുന്നു
Featured News, ദേശീയം, വാര്‍ത്ത

രാഷ്ട്രീയപ്രതികാരം ; ലക്ഷദ്വീപിൽ ബി ജെ പിയുടെ ഹിന്ദുത്വഅജണ്ട വിവാദമാകുന്നു

ലക്ഷദ്വീപിൽ ഹിന്ദുത്വ അജണ്ട ലക്‌ഷ്യം വെച്ച് രാഷ്ട്രീയ അട്ടിമറിയിലൂടെ തദ്ദേശീയരുടെ ജീവിതരീതി തകിടം മറിക്കാൻ ശ്രമം നടത്തുന്ന കേന്ദ്ര സർക്കാരിന്റെ ഗൂഢ പദ്ധതിക്കെതിരെ പ്രതിഷേധം. ലക്ഷദ്വീപിലെ അട്ടിമറിയുടെ വാർത്ത ഇന്ന് ഡൂൾ ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് കത്ത് നല്‍കി. 99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്നത്. ലക്ഷദ്വീപിന്റെ ചരിത്രത്തിൽ അവിടെ സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷനിൽ ഒരു ക്രിമിനൽ കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്...
ആൾട്ട് ന്യൂസ് വലിയ ശല്യമാണ് മാധ്യമ ഇടപെടലിനെപ്പറ്റിയുള്ള കേന്ദ്രത്തിൻ്റെ രഹസ്യപഠന റിപ്പോർട്ട് പുറത്ത്
Featured News, ദേശീയം, രാഷ്ട്രീയം

ആൾട്ട് ന്യൂസ് വലിയ ശല്യമാണ് മാധ്യമ ഇടപെടലിനെപ്പറ്റിയുള്ള കേന്ദ്രത്തിൻ്റെ രഹസ്യപഠന റിപ്പോർട്ട് പുറത്ത്

സർക്കാറിനെ പിന്താങ്ങുന്നവരും അല്ലാത്തവരുമായ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തിരിച്ചറിയാൻ നടത്തിയ രഹസ്യ പഠന റിപ്പോർട്ട്​​​ പ്രധാനമന്ത്രിക്ക്‌ സമര്‍പ്പിച്ചതായി അറിയുന്നു. രവിശങ്കര്‍പ്രസാദ്‌, സ്‌മൃതി ഇറാനി, പ്രകാശ്‌ ജാവ്​ദേക്കര്‍, പി. ജയശങ്കര്‍, മുഖ്‌താര്‍ അബ്ബാസ്‌ നഖ്​വി, കിരണ്‍ റിജിജു, ഹര്‍ദീപ്‌ സിങ്‌ പുരി, അനുരാഗ്‌ ഠാക്കൂര്‍, ബാബുല്‍ സുപ്രിയോ എന്നീ കേന്ദ്ര മന്ത്രിമാരാണ്‌ സമിതിയിൽ ഉണ്ടായിരുന്നത്​. കാരവൻ വെബ്പോർട്ടലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 97 പേജുള്ള റിപ്പോർട്ടിനെ കുറിച്ച് 2020 ഡിസംബറിൽ ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത നൽകിയിരുന്നു ഇതനുസരിച്ച് മൂന്ന്​ കളർകോഡ് നൽകണമെന്ന് നിർദ്ദേശമുണ്ടായിരിക്കുന്നു.​. പിന്തുണക്കുന്നവർക്ക്​ വെള്ള നിറം, എതിർക്കുന്നവർക്ക്​ കറുപ്പ്​ നിറം, രണ്ടിനുമിടയിലുള്ളവര്‍ക്ക്​ പച്ച നിറം എന്നിവ നൽകണമെന്നാണ്​ പ്രതിരോധ വിദഗ്‌ധനും മാധ്യമപ്രവർത്തകനുമായ...
താജ്മഹലിനുളളിൽ കാവിക്കൊടിയുമായി ഹിന്ദുത്വവാദികൾ ; നിത്യവും പ്രാർഥന നടത്തുമെന്ന് മുന്നറിയിപ്പ്
ദേശീയം, വാര്‍ത്ത

താജ്മഹലിനുളളിൽ കാവിക്കൊടിയുമായി ഹിന്ദുത്വവാദികൾ ; നിത്യവും പ്രാർഥന നടത്തുമെന്ന് മുന്നറിയിപ്പ്

തീവ്രഹിന്ദു സംഘടനകളുടെ പിന്തുണയോടെ ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിൽ ഒരു സംഘം പ്രാർഥനയുമായി കയറിയത് വിവാദമാകുന്നു. ഇത് ശിവക്ഷേത്രമായിരുന്നെന്നും തുടർന്നും പ്രാർഥന നടത്തുമെന്നും അവകാശപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്തെത്തി. ഞായറാഴ്ച വിജയദശമി ദിനത്തില്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച ഹിന്ദുത്വവാദികള്‍ പ്രാര്‍ത്ഥനകള്‍ നടത്തിയതായി ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു സംഘം ഹിന്ദുത്വവാദികൾ കാവിക്കൊടിയുമായാണ് താജ്മഹലിനുള്ളില്‍ പ്രവേശിച്ചത് യഥാര്‍ത്ഥത്തില്‍ താജ്മഹല്‍ തേജോ മഹാലയ എന്ന് പേരുള്ള ശിവക്ഷേത്രമായിരുന്നെന്ന വാദവുമായി ഹിന്ദു ജാഗരണ്‍ മഞ്ച് ആഗ്ര യൂണിറ്റ് സെക്രട്ടറി ഗൗരവ് താക്കൂര്‍ രംഗത്തെത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ താന്‍ ഇവിടെ എത്തി ശിവഭഗവാനോട് പ്രാര്‍ത്ഥിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് കൈമാറുന്നത് വരെ പ്രാര്‍ത്ഥ...
മാധ്യമങ്ങളെ തങ്ങൾക്കനുകൂലമാക്കി ഹിന്ദുത്വ ഇന്ത്യ നിർമ്മിക്കാൻ തുടങ്ങിയതായി അരുന്ധതി റോയ്
ദേശീയം, വാര്‍ത്ത

മാധ്യമങ്ങളെ തങ്ങൾക്കനുകൂലമാക്കി ഹിന്ദുത്വ ഇന്ത്യ നിർമ്മിക്കാൻ തുടങ്ങിയതായി അരുന്ധതി റോയ്

  പൂർണമായും ഹിന്ദുത്വത്തിലധിഷ്ഠിതമായ ഇന്ത്യ പ്രാവർത്തികമാകാൻ തുടങ്ങിയതായി അരുന്ധതി റോയി. കഴിഞ്ഞ നൂറ്റാണ്ടിൽ നാസി ജർമ്മനയിൽ ഉണ്ടായിരുന്ന വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായാണ് ഇപ്പോൾ ഇന്ത്യ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നു ഹ​ഫിങ്ടൺ പോസ്റ്റുമായി നടത്തിയ അഭിമുഖത്തിൽ അവർ പറഞ്ഞു. നാം ഇതേവരെ കണ്ടത് ഹിന്ദുത്വത്തിലധിഷ്ഠിതമായ വ്യവസ്ഥയിലേക്ക് പതിയെ ഇന്ത്യ നടന്നു നീങ്ങുന്നതായിരുന്നതെങ്കിൽ ഇപ്പോൾ അത് ഓരോന്നായി നടപ്പാക്കുന്നതാണ് നാം കാണുന്നതെന്നും അരുന്ധതി റോയി പറഞ്ഞു. പൊതുനയങ്ങളെല്ലാം ഇത്തരം പ്രത്യയശാസ്ത്രങ്ങളെ അ‌‌‌ടിസ്ഥാനമാക്കിയാണ് നിർമ്മിക്കപ്പെടുന്നതെന്നും അരുന്ധതി പറഞ്ഞു. മുഖ്യധാര മാധ്യമങ്ങളെ തങ്ങൾക്കനുകൂലമാക്കി ഈ പ്രവ‍ർത്തനങ്ങളെയെല്ലാം ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പൗരന്മാർ തങ്ങളുടെ പൗരത്വത്തിന് വേണ്ടി സർക്കാരിനോ...
ഹിന്ദുത്വ അജണ്ടയിലേക്ക് കോൺഗ്രസ് കളംമാറ്റുന്നു
Editors Pic, Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

ഹിന്ദുത്വ അജണ്ടയിലേക്ക് കോൺഗ്രസ് കളംമാറ്റുന്നു

രഘുനന്ദനൻ ഒരു ചായക്കപ്പിലെ വെറും കാറ്റുമാത്രമായ രാജസ്ഥാനിലെ രാഷ്ട്രീയ പാപ്പരത്വത്തെ ഒരു പക്ഷെ മാധ്യമങ്ങളാണ് കൊടുങ്കാറ്റിനേക്കാൾ വീര്യം നിറച്ചു പ്രചരിപ്പിക്കുന്നത്. ഏതാണ്ട് നരേന്ദ്രമോദി അനുഭാവം ശക്തമാക്കുക എന്ന അജണ്ടയാണ് പല മാധ്യമങ്ങളും ഇക്കാര്യത്തിൽ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. വളരെ കൃത്യമായ ഒരു നിരീക്ഷണത്തിലൂടെ പോയാൽ മോഡിയ്ക്ക് ബദലായി ഇപ്പോൾ ഗാന്ധി കുടുംബം മാത്രമായി തീരുന്ന അവസ്ഥയാണ് കാണുന്നത്. ഗാന്ധി എന്നാൽ കൊണ്ഗ്രെസ്സ് എന്ന സമവാക്യത്തിലൂടെ പതിറ്റാണ്ടുകളായി ലൂട്ടിയൻ സ്വപ്നം കണ്ടുകൊണ്ടു നടന്ന കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പതനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുതിയ ഗാന്ധിമാർ കോൺഗ്രസിന്റെ നട്ടെല്ല് താങ്ങിനിർത്താൻ കെല്പില്ലാതെ ഉഴലുന്ന അവസ്ഥ. ഒരു പക്ഷെ ഇത് തുടങ്ങുന്നത് അമ്മ ഗാന്ധിയുടെ മരണത്തോടെ തന്നെയാണ്. സാക്ഷാൽ ഇന്ദിരയുടെ മരണം വല്ലാത്ത ആശങ്കയിലാഴ്ത്തിയ കോൺഗ്...
അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു
Editors Pic, Featured News, ദേശീയം, രാഷ്ട്രീയം, വീക്ഷണം

അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു

ആർ. സുരേഷ് കുമാർ. ഡൽഹിയിൽ കലാപം നിയന്ത്രിക്കാനായി നടപടികൾ കൈക്കൊള്ളാത്ത ഭരണ സംവിധാനത്തെയും പോലീസിനെയും രൂക്ഷമായ ഭാഷകൊണ്ട് നേരിട്ട ഡൽഹി ഹൈക്കോടതിയിലെ സീനിയർ ജസ്റ്റിസ് മുരളീധർ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾക്ക് നൽകിയ ആശ്വാസം ചെറുതല്ല. അർധരാത്രിയിൽ സിറ്റിംഗ് നടത്തിക്കൊണ്ട് ഒരു ന്യായാധിപൻ നിയമവിധേയമാർഗത്തിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത നിർവഹിക്കുന്നതിന് സാധ്യതകൾ പലതാണെന്ന് ബോധ്യപ്പെടുത്തി. പിറ്റേന്നാൾ പകൽ അദ്ദേഹത്തിന്റെ വാക്ശരങ്ങളേറ്റ് പൊള്ളിയവർ അന്നേ ദിവസം അർധരാത്രിയിൽ അദ്ദേഹത്തെ സ്ഥലംമാറ്റിക്കൊണ്ട് സ്വയം തടിതപ്പി. ഇതിനിടയിൽ കലാപകാരികളുടെ പിടിയിൽ നിന്ന് ഡൽഹി മോചിപ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായതും സ്വിച്ചിട്ടതുപോലെ കലാപം നിന്നതും ജസ്റ്റിസ് മുരളീധറിന്റെ നീതിയുടെ ചാട്ടവാർ പ്രഹരം അപ്രതീക്ഷിതമായി ഏൽക്കേണ്ടിവന്നതു കൊണ്ടാണെന്നതിൽ സംശയമൊന്നുമില്ല. മതനിരപേക്ഷ ജനാധിപത്യറിപ്പബ്ലിക് ആയ ഇന്ത്യയുടെ ഭാ...
ഭക്തിയുടെ ഘോര ഭാവം ആഘോഷമാക്കിയവർ
Editors Pic, Featured News, Prathipaksham Retro, കാഴ്ചപ്പാട്, പഴയ താളുകൾ, വീക്ഷണം

ഭക്തിയുടെ ഘോര ഭാവം ആഘോഷമാക്കിയവർ

ശൈവ ഭക്തിയുടെ രൗദ്രഭാവമായ അഘോരികളെ തിരിച്ചറിയുക.  സംസ്കൃവൽക്കരണ കാലത്തെ അടിച്ചേൽപ്പിക്കപ്പെട്ട ഭക്തി ഭാവമില്ലാതെ അലയുന്ന മനുഷ്യഗണമെന്ന് അഘോരികളെ വിളിക്കാം.  അഘോരി സന്യാസിമാരെ രതി വൈകൃതങ്ങളുമായും ഭീകരതയുമായും കൂട്ടിവായിക്കാറുണ്ട്. ശവശരീരങ്ങളുമായി ലൈംഗിക ബന്ധങ്ങളിലേർപ്പെടുക മനുഷ്യരെ പച്ചയ്ക്കു തിന്നുക ഇവയെല്ലാം അവർ അനുഷ്ഠിച്ചുവരുന്ന ജീവിതരീതിയുടെ ഭാഗമാണെന്നുള്ള വ്യാഖ്യാനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ , ഈയിടെ ഇവർ കൂടുതലായി ആക്രമിക്കപ്പെടുന്നത് അവരുടെ നഗ്‌നതയുടെ പേരിലാണ്. ഇതാണോ സംസ്കാരം എന്ന ചോദ്യം പലരും ഉയർത്തുമ്പോൾ നമ്മുടെ ബഹുസ്വരതയിൽ ആധാറും വോട്ടർ ഐഡിയും ഒന്നും ഇല്ലാതെജീവിക്കുന്ന യഥാർത്ഥ അഘോരികൾ ഉണ്ടെന്നത് നമ്മൾ മനസ്സിലാക്കേണ്ടതാണ്. ജീവിതത്തെ ഭക്തിയുടെ പാരമ്യത്തിൽ കെട്ടിയിട്ടുകൊണ്ട് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ. അഘോരികൾ ജീവിക്കുന്നത് അവരുടെ മാത്രം ജീവിതത്തിലൂടെയാണ് . കുടിച്ചും പുകവലിച്ച...
സവർക്കർക്ക് ഭാരത രത്നം നൽകണമെന്ന് അണ്ണാ ഹസാരെ
ദേശീയം, വാര്‍ത്ത

സവർക്കർക്ക് ഭാരത രത്നം നൽകണമെന്ന് അണ്ണാ ഹസാരെ

ഹിന്ദുത്വ ആചാര്യൻ വിഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന് അണ്ണാ ഹസാരെ ആവശ്യപ്പെട്ടു. സവര്‍ക്കര്‍ ഭാരതരത്ന ബഹുമതി അര്‍ഹിക്കുന്നുണ്ട്. ഇപ്പോൾ സവര്‍ക്കറിനെതിരെ വലിയൊരു രാഷ്ടീയസമൂഹം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണ് ഉള്ളത്. രാജ്യത്തിന് വേണ്ടി ജയിലില്‍ കിടന്ന വ്യക്തിയാണ് സവര്‍ക്കര്‍. രാജ്യത്തിനായി പ്രവര്‍ത്തിച്ചയാള്‍ക്ക് ഭാരതരത്ന നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും അണ്ണാഹസാരെ ചോദിച്ചു. രാഷ്ട്രീയ നേട്ടത്തിനായി രാഷ്ട്രീയപാർട്ടികൾ സവര്‍ക്കറെ ഉപയോഗിക്കരുത്. തിരഞ്ഞെടുപ്പ് കാലത്തല്ല സവര്‍ക്കര്‍ ശരിയോ തെറ്റോ എന്ന് പരിശോധിക്കേണ്ടതെന്നും അദ്ദേഹം മലയാളത്തിനെ ഒരു ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യ ഭരിക്കുന്ന ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമര്‍ശനങ്ങളേയും ഹസാരെ എതിര്‍ത്തു. ജനവിധിയാണ് ബിജെപിയെ അധികാരത്തില്‍ എത്തിച്ചതെന്നും അത് മാനിക്കണമെന്നും ഹസാരെ...
ഹിന്ദുത്വമാതൃഭൂമിയിൽ  ഇനി എഴുതില്ലെന്നു അൻവർ അലി
Featured News, കേരളം, വാര്‍ത്ത, സാഹിത്യം

ഹിന്ദുത്വമാതൃഭൂമിയിൽ ഇനി എഴുതില്ലെന്നു അൻവർ അലി

  മാതൃഭൂമി പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി ഇനി എഴുതില്ലെന്ന് കവി അന്‍വര്‍ അലി. മീശ നിരോധനത്തിൻ്റെ കാലം മുതൽ തന്നെ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തുന്നതിനെക്കുറിച്ച് പുനർ വിചിന്തനം നടത്തിക്കൊണ്ടിരിക്കുക യായിരുന്നുവെന്ന് അൻവർ പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു. ഇപ്പോൾ ഗാന്ധിജയന്തിദിനത്തിൽ മോഹൻ ഭാഗവതിൻ്റെ ലേഖനം പ്രസിദ്ധീകരിക്കുകകൂടി ചെയ്തപ്പോൾ ഇതുസംബന്ധിച്ച് ഉറച്ച തീരുമാനം എടുക്കുകയായിരുന്നുവെന്ന് അൻ വർ പറഞ്ഞു. മറ്റ് ഭാഷകളിലെ ആനുകാലികങ്ങളിലും ഈ പ്രവണത തുടരുന്നുണ്ടെങ്കിലും മാതൃഭൂമിയുടെ മാറ്റം ശരിക്കും ഞെട്ടിച്ചുകളഞ്ഞു എന്നും അൻവർ പറഞ്ഞു. മലയാളത്തിലെ പ്രസിദ്ധീകരണങ്ങൾ പൊതുവേ ഭേദമാണെണെന്നാണു കരുതിയത്. പക്ഷെ യാഥാർത്യം മറിച്ചാണു എന്നാണു മാതൃഭൂമിയുടെ നിലപാടുകളിൽ നിന്നും മനസ്സിലാകുന്നത് മാതൃഭൂമിയിൽ ഇനി എഴുതില്ലെന്ന തീരുമാനം അൻ വർ അലി ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണു പുറത്തുവിട്ടത് അൻ വർ അലിയുടെ ...