Saturday, August 8

Tag: hinduthwa

നവമാധ്യമങ്ങളിൽ ഉയരുന്ന ദേശീയ വാദികളുടെ പ്രതികരണമല്ല നയതന്ത്ര രൂപീകരണം
Featured News, അന്തര്‍ദേശീയം, ദേശീയം, രാഷ്ട്രീയം

നവമാധ്യമങ്ങളിൽ ഉയരുന്ന ദേശീയ വാദികളുടെ പ്രതികരണമല്ല നയതന്ത്ര രൂപീകരണം

സമീപകാല ഇന്ത്യയ്ക്കും ചൈനയുടെ ചരിത്രത്തിനും തമ്മിൽ സാമ്യതയുള്ള ചില കാര്യങ്ങളുണ്ട്. അത് ദേശീയതയുടെ നിർവചങ്ങളിലാണ്. പരമ്പരാഗതമായി കമ്മ്യുണിസത്തെ ദേശീയതയായി അടിച്ചേൽപ്പിക്കുന്ന ചൈനയും നവഹിന്ദുത്വത്തെ ദേശീയതയായി സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇന്ത്യയും തമ്മിലുള്ള സ്പർദ്ധയാണ് ഇപ്പോൾ രൂപം കൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ആഭ്യന്തരമായി ഈ യുദ്ധത്തിന് ഇരു രാജ്യങ്ങള്ക്കിടയിലും മറ്റുചില രാഷ്ട്രീയ മാനങ്ങളോ മുതലെടുപ്പുകളോ ഉണ്ടായിരിക്കും. പ്രത്യേകിച്ചും കോവിഡ് അതിവ്യാപനത്തിന്റെ കാലത്ത്. കശ്മീരിലെ ലഡാക്ക് പ്രദേശത്ത് പർവത അതിർത്തിക്ക് സമീപം ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 പേരെയെങ്കിലും നഷ്ടപ്പെട്ടതായി ഇന്ത്യ ഇതിനകം തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. 1975 ന് ശേഷമുള്ള ആദ്യത്തെ ശക്തമായ ഏറ്റുമുട്ടലും 1967 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ നയതന്ത്ര പ്രശ്നങ്ങളും ആണിവിടെ ഉണ്ടായിരിക്കുന്നത്. 1962 ൽ ഇരു രാ...
സ്വാതന്ത്ര്യ സമരകാലത്തെ ഹിന്ദുത്വ ഇടപെടൽ  തുറന്നു കാട്ടിയുള്ള പ്രതിരോധമാണ്  ആവശ്യം
Featured News, ദേശീയം, രാഷ്ട്രീയം

സ്വാതന്ത്ര്യ സമരകാലത്തെ ഹിന്ദുത്വ ഇടപെടൽ തുറന്നു കാട്ടിയുള്ള പ്രതിരോധമാണ് ആവശ്യം

മൃദു ഹിന്ദുത്വത്തിന് ഹിന്ദുത്വ ഫാസിസത്തെ മാറ്റിസ്ഥാപിക്കാനോ, എതിർക്കാനോ കഴിയില്ല. ഗുജറാത്ത് 2002 മുതൽ 2020  ദില്ലി വരെ ഉള്ള സംഭവങ്ങൾ പരിശോധിച്ചാൽ  ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ, മതേതര, ലിബറൽ മൂല്യങ്ങളുടെ നിരന്തരമായ തകർച്ചയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതായി കാണാം . മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ നോർമലൈസേഷനും സുപ്രീം കോടതിയുടെ നിശബ്ദതയും സ്വതന്ത്ര ഇന്ത്യയിൽ ഈ കാലയളവിൽ വളർന്നു കൊണ്ടേയിരിക്കുന്നു. വംശഹത്യയുടെ സംഘാടകരായ വേട്ടക്കാരെ ദേശസ്നേഹികളായും അവരുടെ പ്രവർത്തിയെ ദേശഭക്തിയുടെ നടപ്പാക്കലായും വ്യാഖാനിക്കപ്പെടുന്നു അതേസമയം തന്നെ ഇരകളെ ദേശവിരുദ്ധരായി ചിത്രീകരിക്കാനും നിയമക്രമം, നീതി എന്നീ പ്രക്രിയകൾ അട്ടിമറിച്ചുകൊണ്ടുള്ള പോക്കാണ് മേൽസൂചിപ്പിച്ച കാലഘട്ടത്തിൽ നടക്കുന്നത്. അല്ലെങ്കിൽ ഈ 'ആധുനിക ജനാധിപത്യ'ത്തിന്റെ കാലത്ത് മുഖ്യധാരാ മാധ്യമങ്ങ...
നാസി കാഴ്ചപ്പാടിൻ്റെ ഇന്ത്യൻ പാഠഭേദമായി മാറുന്ന വിദ്യാഭ്യാസ മേഖല
Editors Pic, Featured News, അന്തര്‍ദേശീയം, ദേശീയം, രാഷ്ട്രീയം

നാസി കാഴ്ചപ്പാടിൻ്റെ ഇന്ത്യൻ പാഠഭേദമായി മാറുന്ന വിദ്യാഭ്യാസ മേഖല

ലോകത്ത് ചിലകാര്യങ്ങൾ ഇങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കും ചില വ്യത്യാസങ്ങളോട് കൂടി.അതിലൊന്നാണ് നാസിസത്തിന്റെ തിരിച്ചുവരവ്. അത് ജനാധിപത്യവ്യവസ്ഥിതി നിലനിൽക്കുന്ന ഒരു രാജ്യത്ത് എങ്ങനെ കടന്നു വരും എന്ന് നോക്കാം. എക കേന്ദ്രീകൃത ഭരണ സമ്പ്രദായം എപ്പോഴും ഭയക്കുന്നത് ചിന്താശേഷിയുള്ള യുവാക്കളെയാണ്.ഇതു ചരിത്രപരമായ വസ്തുതയാണ്. അതിനായി നയതന്ത്രപരമായ പല നടപടികളും ഭരണാധികാരികൾ കൈക്കൊള്ളാറുണ്ട്. ഒരുവിധം അടിച്ചേൽപ്പിക്കൽ പോലെ.                                                                            1933 ൽ അധികാരത്തിൽ വന്നതിനുശേഷം ഹിറ്റ്‌ലറും നാസി പാർട്ടിയും ജർമ്മനിയിലെ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും നുഴഞ്ഞുകയറാൻ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലും ഈ കടന്നു കയറ്റം സംഭവിച്ചു.നാസിഫിക്കേഷൻ പ്രക്രിയ എന്ന അതിനികൃഷ്ടമായ തന്ത്രം എങ്ങനെ വികസിപ്പിക്കാം എന്നതായിരുന്നു വിദ്യാഭ്യാസ പ്രക്രി...
സാമൂഹിക മാധ്യമങ്ങളിലെ ദുരുപയോഗം തടയാനുള്ള മാര്‍ഗരേഖ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നുമാസത്തെ സാവകാശം തേടുമ്പോൾ
Featured News, ദേശീയം, രാഷ്ട്രീയം

സാമൂഹിക മാധ്യമങ്ങളിലെ ദുരുപയോഗം തടയാനുള്ള മാര്‍ഗരേഖ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നുമാസത്തെ സാവകാശം തേടുമ്പോൾ

സാമൂഹിക മാധ്യമങ്ങളിലെ ദുരുപയോഗം തടയാനുള്ള മാര്‍ഗരേഖ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നുമാസത്തെ സാവകാശം തേടി . സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം എന്തു നടപടികളാണ് സ്വീകരിക്കുന്നതെന്ന സുപ്രിം കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സുപ്രിംകോടതി കേന്ദ്രത്തിന് കേന്ദ്രസര്‍ക്കാരിന് മൂന്ന് ആഴ്ചത്തെ സമയം നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് ജനാധിപത്യത്തിനു സങ്കല്‍പ്പിക്കാനാവാത്ത വിധം തടസ്സം സൃഷ്ടിക്കുന്നുവെന്നും ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്തകളുടെ പ്രചാരണം, വ്യക്തിഹത...
ഹിന്ദുത്വ ആൾക്കൂട്ട അതിക്രമങ്ങളിൽ പെടുന്നവർക്കായി ഹെല്പ് ലൈൻ സംവിധാനം
ദേശീയം, രാഷ്ട്രീയം

ഹിന്ദുത്വ ആൾക്കൂട്ട അതിക്രമങ്ങളിൽ പെടുന്നവർക്കായി ഹെല്പ് ലൈൻ സംവിധാനം

പുരോഗമന ലോകത്ത് തന്നെ ഇതാദ്യമായിരിക്കും ഭരണകൂടത്തിന്റെ ഭീകരതയ്ക്കെതിരെയും അസഹിഷ്ണുതയ്ക്കെതിരെയും നിയമപരിരക്ഷ ഉറപ്പാകുന്ന വിധം ഒരു കൂട്ടായ്മ യുണ്ടാകുന്നത് .സംഘപരിവാർ സംഘടനകൾ നടത്തുന്ന ഹിന്ദുത്വ വൽക്കരണത്തിന്റെ ഭാഗമായ ആള്‍ക്കൂട്ട ആക്രമണങ്ങളിലും വംശീയ വിദ്വേഷ അതിക്രമങ്ങള്‍ക്കും ഇരയാകുന്നവര്‍ക്ക് സഹായവുമായി ദേശീയ തലത്തിലാണ് ഇന്നലെ ഒരു അതിവേഗ ഹെല്‍പ് ലൈന്‍ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചത്. യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റ് എന്ന കൂട്ടായ്മ തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയിൽ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രഖ്യാപികുകയും ചെയ്തു. 1800313360000 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും അതിന് സാക്ഷികളാകുന്നവര്‍ക്കും ഉപയോഗപ്പെടുത്തമെന്നു രാജ്യത്തെ പ്രമുഖ അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്...
ആരുടെയെങ്കിലും ജന്മദിനം അധ്യാപക ദിനമായി ആഘോഷിക്കേണ്ടതുണ്ടെങ്കിൽ അത് മഹാനായ ജനനായകൻ ജോതിറാവു ഫൂലെയുടേതായിരിക്കണം
Featured News, ദേശീയം, രാഷ്ട്രീയം, വീക്ഷണം

ആരുടെയെങ്കിലും ജന്മദിനം അധ്യാപക ദിനമായി ആഘോഷിക്കേണ്ടതുണ്ടെങ്കിൽ അത് മഹാനായ ജനനായകൻ ജോതിറാവു ഫൂലെയുടേതായിരിക്കണം

ഡോ. സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിനം അധ്യാപകദിനമായി അംഗീകരിച്ചത് എന്തുകൊണ്ടാണെന്നത് ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ചോദ്യമായി അവശേഷിക്കുന്നു. അദ്ദേഹത്തിന്റെ ഏത് ഗുണങ്ങളാണ് അന്നത്തെ കോൺഗ്രസ് സർക്കാരിനെ ഈ നടപടി സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നുള്ളതാണ് ഇതിനു കാരണം. ശരിക്കും ഇന്ത്യയിലെ വിദ്യാഭ്യാസ വികസനത്തിന് അദ്ദേഹത്തിന്റെ സംഭാവന എന്തായിരുന്നു? 1948 ൽ നിയമിതമായ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ പ്രസിഡന്റായി അദ്ദേഹം നൽകിയ മിക്ക ശുപാർശകളും പിന്നീട് തള്ളിക്കളയാൻ തക്കതായിരുന്നു. അദ്ദേഹത്തിന്റെ തെറ്റായ വീക്ഷണങ്ങൾക്കു ഒരു ഉദ്ദാഹരണം നൽകികൊണ്ട് ആരംഭിക്കാം. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും എന്നാൽ അവർക്ക് വ്യത്യസ്ത ഡൊമെയ്‌നുകൾ ഉണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു, അതിനാൽ വിദ്യാഭ്യാസപരമായ പരിഗണനയിൽ അവൾക്കു ഉത്തമ കുടുംബിനി ആയിരിക്കാനുള്ള പരിശീലനമാണ് വേണ്ടെതെന്നുള്ള അഭിപ്രായമായിരുന്നു അദ്ദേഹത്തിന്...
അങ്കിളിലെ സംഘപരിവാർ സദാചാര പോലീസ് സീൻ വെട്ടി മാറ്റിയിട്ട് സംസാരിക്കൂ അച്ചായാ
Featured News, കേരളം, രാഷ്ട്രീയം

അങ്കിളിലെ സംഘപരിവാർ സദാചാര പോലീസ് സീൻ വെട്ടി മാറ്റിയിട്ട് സംസാരിക്കൂ അച്ചായാ

സംഘ പരിവാർ മിത്രങ്ങൾക്കു സന്തോഷിക്കാനുള്ള വകയുമായാണ് നടൻ ജോയ് മാത്യു ഈ പെരുമഴക്കാലത്ത് രംഗത്ത് വന്നിരിക്കുന്നത്. വളരെ പ്രത്യക്ഷമായി ഹിന്ദുവായി ജനിച്ചാലുള്ള ഗുണങ്ങൾ ആണ് അദ്ദേഹം കവിതപോലെ നിരത്തി വയ്ക്കുന്നത്. വളരെ ഉപരിപ്ലവമായി പറഞ്ഞുകൊണ്ട് സാധാരണ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുവാൻ ഇദ്ദേഹത്തിനെപ്പോലുള്ളവർക്കു എളുപ്പം കഴിയുന്നുണ്ട് എന്നതാണ് ഇവർക്കൊക്കെ കിട്ടുന്ന മൈലേജിനു പിന്നിലുള്ള സത്യം.  ഈ മനുഷ്യന്റെ ഉള്ളിൽ ശക്തമായ ഒരുജാതി ചിന്തയുടെ നിഴൽ നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമാണ് കുറച്ചുനാൾ മുൻപാണ് ഈ അഭിവന്ദ്യ കൃസ്ത്യാനി അദ്ദേഹത്തിന്റെ ബ്രാഹ്മണിക്കൽ സ്വത്വം പുർത്തെടുക്കുകയും ഡോ ബിജു വിനെ അധിക്ഷേപിക്കുകയും ചെയ്തതിലൂടെ മനസിലാക്കുന്നത് . എന്ത് കൃത്യമായാണ് ജോയ് മാത്യു പറഞ്ഞു വയ്ക്കുന്നത് ഹിന്ദു എന്നത് അതീവ സുന്ദരസുരഭിലമായ ഒരാവസ്ഥയാണെന്ന്. അത്രവലിയ ഒരു താത്വികമായ പരിവേഷമൊന്നും ഈ ചുറ്റു പാട്ടീൽ നൽകേണ്ട ...
കലയിലൂടെ വളർന്ന ഗോപാലകൃഷ്ണനും വിഡ്ഢിപ്പെട്ടിയിലൂടെ വളർന്ന ഗോപാലകൃഷ്‍ണനും
Featured News, കേരളം, ദേശീയം, രാഷ്ട്രീയം

കലയിലൂടെ വളർന്ന ഗോപാലകൃഷ്ണനും വിഡ്ഢിപ്പെട്ടിയിലൂടെ വളർന്ന ഗോപാലകൃഷ്‍ണനും

കേരളം എന്ന നാടിനെ പറ്റിയും മലയാള സിനിമയെ പറ്റിയും പടിഞ്ഞാറൻ ലോകത്ത് ആദ്യമായി ഗൗരവമായ ചർച്ചയ്ക്കു കാരണമായിട്ടുണ്ടെങ്കിൽ അത് അടൂർ ഗോപാലകൃഷ്‌ണൻ സിനിമകളിലൂടെയായിരുന്നു. നിലനിന്ന കാഴ്ചയുടെ ധാരണകളെ തിരുത്തിയ ആദ്യകാല സിനിമ പ്രവർത്തകരിൽ അടൂരിന്റെ സ്ഥാനം ചെറുതൊന്നുമല്ല.ലോകമെന്പാടുമുള്ള വിഖ്യാതമായ പല ചലച്ചിത്ര വേദികൾ അടൂർ നിറഞ്ഞു നിന്നിട്ടുണ്ട്. പല ലോകപ്രശ്‌സത സിനിമാ നിരൂപകരും അദ്ദേഹത്തിന്റെ ചിത്രങ്ങളെ ക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. അത്രയും അക്കാദമികമായ പ്രതിഭ നിറഞ്ഞുനിൽക്കുന്ന അടൂർ ഗോപാലകൃഷ്ണനെന്ന വിശ്വപൗരനെയാണ് ഈ കഴിഞ്ഞദിവസം മുതൽ ചില 'പോക്കറ്റ് ക്രീറ്റേഴ്സ്' കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നത്.കാരണം അദ്ദേഹത്തിൽ നിന്നും ഉണ്ടായ ചില പ്രതികരണങ്ങൾ തന്നെയാണ്. ഒരു ജനാധിപത്യ ലോകത്ത് കലാകാരന്റെ പ്രസക്തിയെന്ത് എന്ന് പലതവണ ചർച്ചചെയ്തിട്ടുള്ളതാണ്. പത്തോന്പതാം നൂറ്റാണ്ടിലാണ് ലണ്ടനിലെ തെരുവുകളിൽ ഓസ്കാർ വൈൽ...
തത്തയുടെ കഴുത്തിലെ വലയത്തിനു പോലും ചുവപ്പില്ല, അതുകാവിയായി തുടങ്ങി
കുഞ്ഞാമ്പു കോളം, കേരളം, രാഷ്ട്രീയം

തത്തയുടെ കഴുത്തിലെ വലയത്തിനു പോലും ചുവപ്പില്ല, അതുകാവിയായി തുടങ്ങി

ഒരു ഒന്നാംകിടപൗരന് രണ്ടാംകിട പൗരൻ പൗരനെഴുതുന്നത്,  ഒരു കാര്യം സമ്മതിക്കണം സംഘികളെ കണ്ടെത്താൻ നമ്മുടെ മുഖ്യമന്ത്രിയ്ക്ക് പ്രത്യേക കഴിവുണ്ട്. പേരിൽ ഒരു സെൻ ഉണ്ടെങ്കിലും അതി ഭയങ്കരനായ ഹൈന്ദവതയാണ് ആ കാക്കിയുടുപ്പുകാരെനെന്നു ആദ്യം മനസിലാക്കിയത് മുഖ്യമന്ത്രിതന്നെയായിരുന്നു. അന്ന് നമ്മളൊക്കെ സംഘിയെന്നു ധരിച്ചു വച്ച ബെഹ്‌റ ജി മുഖ്യമന്ത്രിയുടെ അടുത്തയാളാകുമ്പം മുണ്ടുടുത്ത മോദിയെന്നു പറഞ്ഞു പലരും കളിയാക്കി. തെറ്റായിരുന്നു അതെന്നുകാലം തെളിയിക്കുന്നു. ദാ പിന്നീട് തത്തയെ പിടിച്ചു മുഖ്യൻ. അതെ സാക്ഷാൽ ജേക്കബ് തോമസ് എന്ന അച്ചായൻ പോലീസിനെ. എല്ലാവർക്കും പെരുത്തിഷ്ടമായി. നല്ല ഒന്നാംതരം കോമ്പിനേഷൻ എന്ന് നമ്മൾ എഴുതിത്തുടങ്ങി. പെട്ടെന്നാണ് പന്തികേട് സംഭവിച്ചത്. തത്തയുടെ കഴുത്തിലെ വലയത്തിനു പോലും ചുവപ്പില്ലെന്നും അതുകാവിയായി തുടങ്ങിയെന്നും ആദ്യം മനസിലാക്കിയത് മുഖ്യമന്ത്രിതന്നെയായിരുന്നു .പിന്നെ ശീത സമരത്തിന്റെ...
നെഹ്‌റുവിനെ അനുസരിച്ച ബിജെപിയും മറന്ന കോൺഗ്രസും ;  രഘു നന്ദനൻ എഴുതുന്നു.
Featured News, ദേശീയം, രാഷ്ട്രീയം

നെഹ്‌റുവിനെ അനുസരിച്ച ബിജെപിയും മറന്ന കോൺഗ്രസും ; രഘു നന്ദനൻ എഴുതുന്നു.

'ഗ്രാന്റ് ഓൾഡ് പാർട്ടി ഓഫ് ഇന്ത്യ' - കോൺഗ്രസിന്റെ ബാധ്യതയും ഉത്തരവാദിത്വവും ഈ വിളിപ്പേരിൽ ഉടക്കിക്കിടക്കുകയാണ്. അണികളിലെ പിളർപ്പ്, ഗ്രൂപ്പിന്റെ വേർപിരിയൽ, അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പ്പരാജയം എന്നിവയിലൂടെ രാഷ്ട്രീയ ഇടവേള അനുഭവിക്കുമ്പോഴെല്ലാം, ചില നേതാക്കൾ വേദനയോടെ കൈകോർത്ത്, നിശബ്ദതയിലേക്ക് നോക്കി പറയുമായിരുന്നു ഈ സംഘടനയുടെ അവസാനമായോ എന്ന്. കോൺഗ്രസ് പാർട്ടിക്ക് ചരിത്രപരമായ പ്രസക്തി നഷ്ടപ്പെട്ടോ?എന്നുമൊക്കെ. 2019 ലെ തിരഞ്ഞെടുപ്പിലെ വിജയത്തെത്തുടർന്ന് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, 50-ഓളം എംപിമാരുള്ള കോൺഗ്രസ് മുറിവുകൾക്കു മരുന്ന് വയ്ക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അതെ, ആ അസ്തിത്വ ചോദ്യം മുതിർന്ന പ്രവർത്തകരിൽ നിന്നുപോലും ഉണ്ടായിട്ടുണ്ടോ എന്നുള്ളതും സംശയമാണ്. കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന സംഘടനയുടെ പാതയുടെ അവസാനമായോ എന്നുള്ള ചിന്തയാണ്. അത് എത...