Friday, September 17

Tag: Human right violation

എസ് എം എസ് സംവിധാനം പുനഃസ്ഥാപിച്ചതുകൊണ്ടു മനുഷ്യാവകാശലംഘനങ്ങൾ അവസാനിക്കുന്നില്ല
Featured News, ദേശീയം, വാര്‍ത്ത

എസ് എം എസ് സംവിധാനം പുനഃസ്ഥാപിച്ചതുകൊണ്ടു മനുഷ്യാവകാശലംഘനങ്ങൾ അവസാനിക്കുന്നില്ല

മനുഷ്യാവകാശലംഘനങ്ങൾക്കു ചെറിയ അയവു വരുത്തിക്കൊണ്ട് നീണ്ട ഇടവേളയ്ക്കുശേഷം പുതുവർഷാരംഭത്തിൽ ജമ്മുകശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്.എം.എസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തിനുശേഷമാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് എസ്.എം.എസ് സേവനം പുനരാരംഭിച്ചത്‌. പക്ഷെ കാശ്മീരികൾക്കുള്ള ഇന്റർനെറ്റ് നിരോധനത്തിൽ ഒരുതരത്തിലുള്ള അയവും വരുത്തിയിട്ടില്ല ഇന്റർനെറ്റ് സൗകര്യം ഇന്ന് മനുഷ്യന്റെ ജീവനാഡിയായി മാറിക്കഴിഞ്ഞിരിക്കുന്നു കാലമാണിത്.  സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.  മനുഷ്യാവകാശലംഘനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട്  ഓഗസ്റ്റ് നാലിനാണ് ജമ്മു കശ്മീരിലുടനീളം ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയുടെ സേവനങ്ങള്‍ അവസാനിപ്പിച്ചത് . ജമ്മുകശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്ര...
പ്രൊഫസർ ജി. എൻ. സായിബാബയെക്കുറിച്ച് അദ്ദേഹത്തിന്റെ പങ്കാളി വസന്തകുമാരി സംസാരിക്കുന്നു; വീഡിയോ
Featured News, കാഴ്ചപ്പാട്, കേരളം, വാര്‍ത്ത, സ്ത്രീപക്ഷം

പ്രൊഫസർ ജി. എൻ. സായിബാബയെക്കുറിച്ച് അദ്ദേഹത്തിന്റെ പങ്കാളി വസന്തകുമാരി സംസാരിക്കുന്നു; വീഡിയോ

മാവോയിസ്റ്റുകളയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ജി.എൻ. സായിബാബയെ 2014 മേയ് 9 ന് ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് മൂന്ന് വർഷത്തെ വിചാരണയ്ക്കും ജയിൽ വാസത്തിനുമൊടുവിൽ യുഎപിഎ ഉൾപ്പടെ ചാർത്തപ്പെട്ട സായിബാബയെ 2017 മാർച്ചിൽ ഗഡ്ച്ചിറോളി സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. എന്റെ പങ്കാളിയും ഡൽഹി സർവ്വകലാശാല ഇംഗ്ലീഷ് പ്രൊഫസറായ ഡോ. ജി. എൻ. സായിബാബയുടെ ജാമ്യാപേക്ഷ ഇന്ന് (25/03/19) നാഗ്പുർ ഹൈക്കോടതി ബെഞ്ച് തള്ളിയ വിവരം വളരെ നിരാശയോടും വേദനയോടും കൂടി എല്ലാ ജനാധിപത്യ ശക്തികളോടും അക്കാദമിക് സമൂഹത്തോടും ഞാൻ പങ്കുവെയ്ക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം ജയിലിൽ തന്നെയാണ്. വീൽ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാൻ കഴിയുന്ന 90% ശാരീരിക ബലഹീനതയുള്ള സായിബാബ ഇന്ന് 19 ഓളം രോഗങ്ങൾ കൊണ്ട് വലയുകയാണ്. ഇതിൽ പല രോഗങ്ങളും തീവ്ര പരിചരണം ആവശ്യമുള്ളതും ജീവന് ഭീഷണി ഉള്ള രോഗങ്...
കൊല്ലപെട്ട  ശരീരത്തോട് ഇന്ത്യന്‍ പട്ടാളത്തിന്‍റെ ക്രൂരത; വാര്‍ത്ത സമൂഹമാധ്യമങ്ങളും മനുഷ്യാവകാശപ്രവർത്തകരും ഏറ്റെടുക്കുന്നു
ദേശീയം, പ്രതിപക്ഷം, വാര്‍ത്ത

കൊല്ലപെട്ട ശരീരത്തോട് ഇന്ത്യന്‍ പട്ടാളത്തിന്‍റെ ക്രൂരത; വാര്‍ത്ത സമൂഹമാധ്യമങ്ങളും മനുഷ്യാവകാശപ്രവർത്തകരും ഏറ്റെടുക്കുന്നു

കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആണ് നടത്തുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ നിരന്തരം പുറത്തുവരുമ്പോഴും സൈന്യത്തിന്‍റെ ക്രൂരതകള്‍ക്ക് കുറവില്ല. പട്ടാളവും കാശ്മീർ മിലിറ്റൻ്റുമായി കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ മരിച്ചയാളിൻ്റെ മൃതദേഹമാണ്  റോഡില്‍ വലിച്ചിഴച്ചത് . കാലുകള്‍ രണ്ടും ചങ്ങലകള്‍ കൊണ്ട് കെട്ടി അര്‍ദ്ധ നഗ്നനാക്കി മുഖഭാഗം ഉള്‍പ്പടെ ടാറിട്ട റോഡിലൂടെ ചങ്ങലകള്‍ കൊണ്ട് വലിച്ചിഴക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. നിരന്തരം രാജ്യത്തെ ജനങ്ങളെ ദേശസ്നേഹം പഠിപ്പിക്കുന്ന അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ സമീപത്ത് ഉണ്ടായിരുന്നെങ്കിലും സൈന്യത്തിന്‍റെ ക്രൂരതകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ക്രൂരതകള്‍ ചിത്രീകരിക്കുന്ന ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ദേ...