ട്രംപ് നാണംകെട്ട പ്രസിഡന്റാകുന്നു ; ഇംപീച്ച്മെൻ്റ് പ്രമേയം പാസായി, ഇനി വിചാരണ
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച്മെൻ്റ് പ്രമേയം അംഗീകരിച്ചു. ട്രംപിൻ്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പ്രതിനിധികളുൾപ്പെടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ജനപ്രതിനിധിസഭയിൽ നടന്ന വോട്ടടെടുപ്പിലാണ് പ്രമേയത്തിൽ തീരുമാനമായത്. 197നെതിരെ 232 നാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.
ഡെമോക്രാറ്റുകൾക്ക് പുറമെ 10 റിപ്പബ്ലിക്കൻ അംഗങ്ങളാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്കന്മാർ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ.
കഴിഞ്ഞ ആഴ്ച യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്...