Monday, January 25

Tag: INDIAN CRICKET TEAM

ഒരു കായിക പ്രേമിയുടെ അന്വേഷണം ; ജോസ് ജോർജ് എഴുതുന്നു
Featured News, കായികം, ദേശീയം, വാര്‍ത്ത

ഒരു കായിക പ്രേമിയുടെ അന്വേഷണം ; ജോസ് ജോർജ് എഴുതുന്നു

  ക്രിക്കറ്റിനെയും ഫുട്ബോളിനെയും മാത്രമല്ല എല്ലാ കായിക മേഖലെയും സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉള്ള നാട്ടിൽ ക്രിക്കറ്റ് പോലെ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിക്കുന്നില്ല എന്ന ചിന്തയിൽ നിന്ന് തുടങ്ങിയ യാത്ര ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. 2020 ലെ അണ്ടർ-19 ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ഐസിസി ടൂർണമെന്റിന്റെ ഫിക്സ്ച്ചർ പുറത്ത് വിട്ടപ്പോൾ ഇന്ത്യക്കും ന്യൂസിലൻഡിനുമൊപ്പം ഗ്രൂപ്പ് സി യിൽ ഇടം പിടിച്ചത് ജപ്പാന്റെ കൗമാരപ്പട ആയിരുന്നു. ക്രിക്കറ്റ്‌ പ്രേമികൾ ഇതിനു മുൻപ് ഒരിക്കലും ഒരു ഐസിസി ടൂർണമെന്റിൽ ജപ്പാൻ എന്നൊരു ടീമിനെ കണ്ടിട്ടില്ല. ജപ്പാനിലൊക്കെ ക്രിക്കറ്റ്‌ ഉണ്ടോ? ടൂർണമെന്റിൽ ആളെ തികയ്ക്കാൻ കൊണ്ടുവന്നതാണോ?, തുടങ്ങിയ സംശയങ്ങൾ ശരാശരി ക്രിക്കറ്റ്‌ പ്രേമികൾക്ക് ബാക്കിയായി. യഥാർത്ഥത്തിൽ ഐസിസി യുടെ ഈസ്റ്റ്‌ ഏഷ്യ പസിഫിക് മേഖലയിലെ 12 ടീമുകൾ മാറ്റുരച്ച യോഗ്യത ടൂർണമെന്റ്ൽ ചാമ്പ്യന്മാരാ...
എം എസ് ധോണി ടീമിന് പുറത്താകുന്നു ; തീരുമാനം ബി സി സി ഐ യുടേത്
കായികം, ദേശീയം, വാര്‍ത്ത

എം എസ് ധോണി ടീമിന് പുറത്താകുന്നു ; തീരുമാനം ബി സി സി ഐ യുടേത്

ബി സി സി ഐയുടെ ലിസ്റ്റു വന്നതോടെ അത്ഭുതകരമായ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്രയും സംഭവിക്കുമെന്ന് ക്രിക്കറ്റ് പ്രേമികൾ കരുതിയില്ല.  ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ കരാര്‍ പ്രഖ്യാപിച്ച് ബിസിസിഐ. എ+,എ, ബി, സി ഗ്രേഡുകളിലായുള്ള കളിക്കാരെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നിലും ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. 2019 ഒക്ടോബര്‍ മുതല്‍ 2020 സെപ്തംബര്‍ വരെയുള്ള കളിക്കാരുടെ കരാര്‍ വിവരങ്ങളാണ് ബിസിസിഐ പുറത്തുവിട്ടത്. നായകന്‍ കോഹ് ലി, ഉപനായകന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ബൂമ്ര, എന്നിവരാണ് എ+ ഗ്രേഡിലുള്ളത്. സ്പിന്നര്‍ ആര്‍ അശ്വിന്‍, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, പൂജാര, കെ എല്‍ രാഹുല്‍, രഹാനെ, ധവാന്‍, ഇഷാന്ത് ശര്‍മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് എന്നിവരാണ് ഗ്രേഡ് എയില്‍ ഇടംപിടിച്ചത്. ഇതോടെ മുൻ നായകനെ ഇനി ആവ...
ദക്ഷിണാഫ്രിക്കയെ 203 റൺസിനു തകർത്ത് ഇന്ത്യ ; ഷമിയും ജഡേജയും തിളങ്ങി
അന്തര്‍ദേശീയം, കായികം, വാര്‍ത്ത

ദക്ഷിണാഫ്രിക്കയെ 203 റൺസിനു തകർത്ത് ഇന്ത്യ ; ഷമിയും ജഡേജയും തിളങ്ങി

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് ഉജ്വലജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സിനാണു എതിരാളികളെ തച്ചുതകർത്തത്. അഞ്ചു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റെടുത്ത ജഡേജയും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞിടുകയായിരുന്നു. 395 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 191 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ പേസർമാരുടെ ബോളുകൾക്ക് മുന്നിൽ പതറിയതോടെ രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക 191 റണ്‍സിന് പുറത്തായി. സമനില പിടിക്കാം എന്ന പ്രതീക്ഷയില്‍ അഞ്ചാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കയുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചത് ഷമിയും ജഡേജയും കൂടിയാണ്. ഷമി അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തി ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലെ ഹീറോയാവുന്ന പതിവ് ആവര്‍ത്തിച്ചു. ജഡേജ മികച്ച പ്രകടനമാണു കാഴ്ച വെച്ചത്. നാല് വിക്കറ്റു വീഴ്ത്തി ദക...
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനായി രവി ശാസ്ത്രി വീണ്ടും
കായികം, ദേശീയം, വാര്‍ത്ത

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനായി രവി ശാസ്ത്രി വീണ്ടും

വീണ്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനായി രവി ശാസ്ത്രിയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരുമെന്ന് ഉപദേശകസമിതി അറിയിച്ചു. കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകനെ പ്രഖ്യാപിച്ചത്. മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ അന്‍ഷുമാന്‍ ഗെയിക്ക്‌വാദ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. പരിശീലകരുടെ പട്ടികയിൽ മുന്‍ ന്യൂസീലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസ്സന്‍, ശ്രീലങ്കയുടെ മുന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ റോബിന്‍ സിങ്, ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജ്പുത് എന്നിവരുള്‍പ്പെടെയുണ്ടായിരുന്നു. ഈ അന്തിമ പട്ടികയില്‍ നിന്നാണ് രവി ശാസ്ത്രിയെ ഉപദേശക സമിതി തിരഞ്ഞെടുത്തത്. മുന്‍ അഫ്ഗാനിസ്താന്‍ പരിശീലകനും വിന്‍ഡീസ് താരവുമായിരുന്ന ഫില്‍ സിമ്മണ്‍സ് വ...