Monday, August 10

Tag: Islamophobia

ഇസ്‌ലാമോഫോബിയക്കെതിരെയുള്ള കാമ്പെയ്ൻ റീട്വീറ്റ് ചെയ്തതിനു ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെതിരെ രാജ്യദ്രോഹക്കേസ്
ദേശീയം, വാര്‍ത്ത

ഇസ്‌ലാമോഫോബിയക്കെതിരെയുള്ള കാമ്പെയ്ൻ റീട്വീറ്റ് ചെയ്തതിനു ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെതിരെ രാജ്യദ്രോഹക്കേസ്

ഇസ്‌ലാമോഫോബിയക്കെതിരെയുള്ള കാമ്പെയിൻ അനുകൂലിച്ചു ട്വീറ്റ് ചെയ്തതിനു ദൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ.സഫറുൽ ഇസ്​ലാം ഖാനെതിരെ രാജ്യദ്രോഹ കേസ്​. സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പോസ്​റ്റിട്ടുവെന്ന്​ ആരോപിച്ചാണ്​ ഡൽഹി പൊലീസ്​ കേസെടുത്തത്​. ഡൽഹി വസന്ത്​കുഞ്ച്​ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ​ നടപടി എടുത്തതിന്റെ ഭാഗമായാണ് കേസെടുത്തിരിക്കുന്നത് പരാതി കിട്ടിയ ഉടൻ തന്നെ ഡൽഹി ജോയിൻറ്​ പൊലീസ്​ കമീഷണർ നീരജ്​ താക്കൂർ ​ സഫറുൽ ഇസ്​ലാം ഖാനെതിരെ കേസെടുക്കുകയായിരുന്നു. ഐ.പി.സി സെക്ഷൻ 124എ(രാജ്യദ്രോഹം), 153എ(വിവിധ വിഭാഗങ്ങൾക്കിടയിൽ സ്​പർധയുണ്ടാക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്​ അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്​. അതേസമയം, കേസിനെ കുറിച്ച്​ പ്രതികരിക്കാൻ സഫറുൽ ഖാൻ തയാറായില്ല. എഫ്​. ഐ. ആർ താൻ കണ്ടിട്ടില്ലെന്നും കണ്ടതിന്​ ശേഷം പ്രതികരിക്കാമെന്ന്​ അദ്ദേഹം പറഞ്ഞു. അടുത്തകാലത്തായി ഇന്ത്യയിൽ വ്യാ...
ആഗോള വലതുപക്ഷ ഐക്യ ദാർഢ്യങ്ങളും ഇന്ത്യൻ ഇസ്ലാമോ ഫോബിയയും
Featured News, അന്തര്‍ദേശീയം, ദേശീയം, രാഷ്ട്രീയം

ആഗോള വലതുപക്ഷ ഐക്യ ദാർഢ്യങ്ങളും ഇന്ത്യൻ ഇസ്ലാമോ ഫോബിയയും

ഒക്ടോബർ 2019, യൂറോപ്യൻ പാർലമെന്റിലെ 23 അംഗങ്ങൾ കശ്മീർ സന്ദർശിച്ചു, ഇന്ത്യൻ സർക്കാർ പ്രദേശത്തിന്റെ പ്രത്യേക സ്വയംഭരണ പദവി നീക്കം ചെയ്ത് രണ്ട് മാസത്തിന് ശേഷം ഇവരിൽ ഭൂരിഭാഗവും ഫ്രാൻസിന്റെ നാഷണൽ റാലി (മുൻ നാഷണൽ ഫ്രണ്ട്), ജർമ്മനിയുടെ ആൾട്ടർനേറ്റീവ് ഫോർ ഡച്ച്‌ഷ്ലാൻഡ് (അഫ്ഡി) എന്നിവയുൾപ്പെടെ തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടികളുടേതാണെന്ന് വെളിപ്പെടുത്തിയതോടെ ഈ യാത്ര വിവാദത്തിന് കാരണമായി. ഈ സന്ദർശകരുടെ അഫിലിയേഷനുകൾ മാത്രമല്ല ശ്രദ്ധ ആകർഷിച്ചത്: വിദേശ മാധ്യമപ്രവർത്തകർക്കും ആഭ്യന്തര രാഷ്ട്രീയക്കാർക്കും ഈ മേഖലയിലേക്ക് പ്രവേശനം നിരോധിച്ചിട്ടും എം‌ഇ‌പിമാർക്ക് കശ്മീരിലേക്ക് പ്രവേശനം നൽകിയിരുന്നു, കൂടാതെ ഇന്ത്യൻ ഭരണത്തിലുള്ള സർക്കാർ ഓഗസ്റ്റ് മുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയിരുന്നുവന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലേയും യൂറോപ്പിലേയും തീവ്ര വലതുപക്ഷങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധത്തിന്റെ ഏറ്റവും...
മാർച്ച് 15-ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കണമെന്ന് ഇസ്ലാമിക ഉച്ചകോടി
അന്തര്‍ദേശീയം, വാര്‍ത്ത

മാർച്ച് 15-ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കണമെന്ന് ഇസ്ലാമിക ഉച്ചകോടി

ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയക്കെതിരെ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശ്യം ലക്ഷ്യമിട്ട് അടുത്ത മാർച്ച് 15-ന് ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കണമെന്ന് മക്കയില്‍ നടന്ന ഇസ്ലാമിക ഉച്ചകോടി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയോടും മറ്റ് പ്രാദേശിക സംഘടനകളോടുമാണ് അഭ്യര്‍ഥന. നാളുകളായി അതിവേഗം ലോകത്ത് വളര്‍ന്നു വരുന്ന ഇസ്ലാം ഭീതി നിയന്ത്രണത്തിന് അപ്പുറത്താണ്. ഇസ്ളാമിനെകുറിച്ചുള്ള തെറ്റിദ്ധാരണകളാണ് ഇസ്ലാം ഭീതിക്ക് പിന്നില്‍. ഇസ്ലാമിന്റെ മിതവാദ സമീപനവും സഹിഷ്ണുതയും ജനങ്ങളിലേക്കെത്തിക്കണമെന്ന് പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു. ഇതിന് എല്ലാ പിന്തുണയും നല്‍കാന്‍ ഇസ്ലാം വേള്‍ഡ് ലീഗ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദം, ഭീകരത എന്നിവക്കെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉച്ചകോടി ആഹ്വാനം ചെയ്തു. ഇസ്ളാമിനെകുറിച്ചുള്ള ഭീതിക്കെതിരെ ബോധവത്കരണം ആവശ്യമാണ്. ഇതിന്റെ ഭാഗമാണ് അന്താരാഷ്ട്ര ഇസ്ലാമോ...
ഇന്ത്യ ‘ഹിന്ദുരാഷ്ട്രം’ എന്ന ജഡ്ജിയുടെ പരാമർശം റദ്ദാക്കി
ദേശീയം, വാര്‍ത്ത

ഇന്ത്യ ‘ഹിന്ദുരാഷ്ട്രം’ എന്ന ജഡ്ജിയുടെ പരാമർശം റദ്ദാക്കി

ഇന്ത്യയെ ഒരു 'ഹിന്ദുരാഷ്ട്രം' എന്ന് പ്രഖ്യാപിച്ച ഒരു ജഡ്ജിയുടെ വിധി റദ്ദാക്കിയതായി മേഘാലയാ ഹൈക്കോടതി ഉത്തരവിട്ടു. ഈ വിധി ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ചുകൊണ്ട് ഒരു പത്രപ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണു പുതിയ ഉത്തരവ്. കഴിഞ്ഞ ഡിസംബർ 10 നു മേഘാലയ ഹൈക്കോടതി സിംഗിൾ ബഞ്ച്  ജഡ്ജിയായ സുദീപ് രഞ്ജൻസെൻ പാക്കിസ്ഥാനിൽനിന്നും യാതൊരു രേഖകളുമില്ലാതെ വരുന്ന അഭയാർഥികളായ ഹിന്ദു, സിഖ്, ജൈനർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ, ഖാസികൾ, ജാൻ്റിയാസ്, ഗരോസ് എന്നീ പൗരന്മാർക്ക് ഇന്ത്യൻ പൗരത്വം അനുവദിക്കുന്ന നിയമം രൂപീകരിക്കാനായി കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടുകൊണ്ട് വിവാദമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വാതന്ത്ര്യം നേടിയ സമയത്ത് മതത്തിൻ്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാൻ സ്വയം ഒരു ഇസ്ലാമിക രാജ്യമായി പ്രഖ്യാപിക്കുകയും ഇന്ത്യ 'ഹിന്ദു രാജ്യം' എന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണെന്ന് ജഡ...
കമ്മ്യൂണിസ്റ്റ് ചൈനയിൽ 30 ലക്ഷത്തോളം മുസ്ലീങ്ങൾ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

കമ്മ്യൂണിസ്റ്റ് ചൈനയിൽ 30 ലക്ഷത്തോളം മുസ്ലീങ്ങൾ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍

കമ്മ്യൂണിസ്റ്റ് ചൈനയിൽ 30 ലക്ഷത്തോളം മുസ്ലീങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ അടച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. നേരത്തെ ചൈനയിൽ ഭരണകൂടം തടവിലാക്കിയ ഉയിഗുർ വിഭാഗത്തിലുള്ള  കവിയും സംഗീതജ്ഞനുമായ  അബ്ദുറഹിമാൻ ഹെയ്ത് ജയിലിലെ പീഡനം മൂലം മരിച്ചതായി തുർക്കി ആരോപിച്ചത് വിവാദമായിരുന്നു. ഇതോടെ ചൈന ന്യൂനപക്ഷങ്ങൾക്കെതിരെ വൻ പീഡനങ്ങൾ അഴിച്ചുവിടുകയാണെന്ന്  വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ആരോപണങ്ങൾ ചൈന നിഷേധിച്ചു. ഉയിഗുർ വിഭാഗത്തിലെ കവി ഹെയ്ത് ഇപ്പോഴും ആരോഗ്യത്തോടെയുണ്ടെന്ന് വാർത്താ ഏജൻസികളെ അറിയിച്ചു. താൻ ആരോഗ്യത്തോടെയിരിക്കുന്നതായി ഹെയ്ത് വെളിപ്പെടുത്തുന്ന വീഡിയോയും ചൈന പുറത്തുവിട്ടിരുന്നു. https://youtu.be/VYKbI3eZ3i0 വാർത്തയെതുടർന്ന് എട്ട് വർഷത്തോളമായി തടവിൽ പാർപ്പിച്ചിരിക്കുന്ന ഹെയ്തിൻ്റെ കവിതകൾക്ക് ലോകമെമ്പാടും വായനക്കാരുണ്ടായി. ഇതെത്തുടർന്ന് ചൈനക്കെതിരെ മനുഷ്യാവകാശപ്രവർത്തകർ ര...
ബുര്‍ഖയും നിക്വാബും നിരോധിക്കണം: ഹിന്ദു സേന
ദേശീയം, വാര്‍ത്ത

ബുര്‍ഖയും നിക്വാബും നിരോധിക്കണം: ഹിന്ദു സേന

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ തീവ്രവാദി ആക്രമത്തെ തുടർന്ന് മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിച്ചത് പോലെ ഇന്ത്യയിലും ബുര്‍ഖയും നിക്വാബും നിരോധിക്കണമെന്ന് തീവ്ര വലത് സംഘടനയായ ഹിന്ദു സേന ആവശ്യപ്പെട്ടു. ഭീകരാക്രമണങ്ങള്‍ തടയാനാണ് നിരോധനം വേണമെന്ന് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിടങ്ങളില്‍ മുഖം മറയ്‍ക്കുന്ന വേഷങ്ങളും ഇസ്ലാമിക വസ്ത്രങ്ങളായ നിക്വാബും ബുര്‍ഖയും നിരോധിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ഈ ആവശ്യമുന്നയിച്ച് ഇവർ ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകി. സിസിടിവി ക്യാമറകളില്‍ മുഖം പതിയാതിരിക്കാന്‍ ഇത്തരം വസ്ത്രങ്ങളില്‍ ഭീകരര്‍ എത്തുമെന്നും ഇന്ത്യയിലും പുറത്തുള്ള ഇന്ത്യന്‍ എംബസികളിലും ഇത് നടപ്പാക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെടുന്നു. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
മുസ്ലിം വനിതാംഗത്തിനെതിരായ ട്രമ്പിൻ്റെ വർഗ്ഗീയ ട്വീറ്റ് വിവാദമാകുന്നു
അന്തര്‍ദേശീയം, വാര്‍ത്ത

മുസ്ലിം വനിതാംഗത്തിനെതിരായ ട്രമ്പിൻ്റെ വർഗ്ഗീയ ട്വീറ്റ് വിവാദമാകുന്നു

മുസ്ലിം പാർലമെൻ്റംഗമായ വനിതക്കെതിരെ യു എസ് പ്രസിഡൻ്റിൻ്റെ വർഗ്ഗീയപരാമർശം വിവാദമാകുന്നു. യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെതിരെയാണു അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രമ്പ് നടത്തിയ വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. മുസ്ലിം സംഘടനകളും പ്രതിപക്ഷ പാർട്ടികളും പ്രസിഡൻ്റ് ടമ്പിൻ്റെ പരാമർശം പിൻ വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചുകഴിഞ്ഞു. മുസ്ലിം സിവില്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇല്‍ഹാന്‍ ഒമര്‍ പങ്കെടുത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇല്‍ഹാന്‍ ഒമര്‍ വിരുന്നില്‍ പങ്കെടുക്കുന്ന ദൃശ്യം കൂട്ടിച്ചേര്‍ത്ത് "ഇത് ഞങ്ങള്‍ മറക്കില്ല" എന്ന കുറിപ്പോടെയാണ് ട്രംപ് വീഡിയോ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ലോകവ്യാപകമായി പ്രചരിക്കുകയാണു. നിരവധി മനുഷ്യാവകാശസംഘടനകളും ട്രമ്പിൻ്റെ ട്വീറ്റിനെതിരെ രംഗത്ത...
ജനാധിപത്യവ്യവസ്ഥിതിയിൽ  ആരാണ് ഇന്ത്യൻ മുസ്ലീങ്ങൾക്ക് വേണ്ടി സംസാരിക്കേണ്ടത്?
Featured News, ദേശീയം, രാഷ്ട്രീയം

ജനാധിപത്യവ്യവസ്ഥിതിയിൽ ആരാണ് ഇന്ത്യൻ മുസ്ലീങ്ങൾക്ക് വേണ്ടി സംസാരിക്കേണ്ടത്?

ഇന്ത്യൻ ജനാധിപത്യത്തിലെ രണ്ട് വിരുദ്ധ പ്രവണതകൾക്കു മുസ്ലീങ്ങൾ സാക്ഷിയാണ്. 2001 നും 2011 നും ഇടയ്ക്ക് ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 13.4 ശതമാനത്തിൽനിന്ന് 14.2 ശതമാനമായി ഉയർന്നു. എന്നാൽ ലോക്സഭയിലെ പാർലമെൻറിൽ (എം.പിമാർ) മുസ്ലീംങ്ങളുടെ പങ്കാളിത്തം ഉയർത്താൻ ഇത് ഇടയാക്കിയിട്ടില്ല. 2014 ലെ ലോക്സഭയിലാണ് മുസ്ലിം എംപിമാർ ഏറ്റവും കുറവ്. ഇതിനു കാരണം 2014 ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ബി.ജെ.പിയുടെ ഇടപെടൽ തന്നെ. ബി ജെ പിയുടെയും സഖ്യകക്ഷികളുടെയും നില പരിശോധിച്ചാൽ മുസ്ലീം സ്ഥാനാർത്ഥികൾക്കായി അവർ 2 ശതമാനത്തിൽ കുറവ് സീറ്റുകൾ മാത്രമാണ് നൽകിയത്. അവരിൽ ഒരാൾ പോലും തെരഞ്ഞെടുക്കപ്പെട്ടതുമില്ലായിരുന്നു. അതായത് പരാജയപ്പെടുമെന്ന് ഉറപ്പുള്ള സീറ്റാണു അവർക്ക് നൽകിയതെന്ന് വ്യക്തം. ഇത് ആശങ്കയുണ്ടാക്കുന്നതാണോ? ഈ ചോദ്യത്തിനുള്ള ഉത്തരം നിയമനിർമ്മാണത്തിൽ തങ്ങളുടെ ആശങ്കകൾ ഉയർത്തിക്കാട്ടുന്നതിനായി ഒരു സമുദായത്തിനു രാഷ്ട്രീയ ...
മുസ്ലിം, ആക്രമണകാരിയായ കടന്നുകയറ്റക്കാരൻ ; ഇസ്ലാമോഫോബിയ ന്യൂസിലാന്റ് പശ്ചാത്തലത്തിലും വായിക്കപ്പെടുന്നത് അങ്ങനെതന്നെ
Featured News, അന്തര്‍ദേശീയം

മുസ്ലിം, ആക്രമണകാരിയായ കടന്നുകയറ്റക്കാരൻ ; ഇസ്ലാമോഫോബിയ ന്യൂസിലാന്റ് പശ്ചാത്തലത്തിലും വായിക്കപ്പെടുന്നത് അങ്ങനെതന്നെ

കഴിഞ്ഞ ദിവസം ന്യൂസിലാന്റിൽ വലതുപക്ഷ തീവ്രവാദികൾ നടത്തിയ ആക്രമണം വംശീയ ഭീകരതയുടെ ആഗോള ശൃംഖലയുടെ ഭാഗമാണ്. ഇത് ലോകം മുഴുവൻ ശക്തി പ്രാപിച്ചു വരുന്നുവെന്ന് വേണം കരുതാൻ. വിദ്വേഷത്തിന്റെ വിവിധ രൂപങ്ങളിലൂടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയുള്ള , , മുസ്ലീം ഭീതിയെന്ന അവസ്ഥ പലേടങ്ങളിലും തന്ത്രപരമായി പ്രചരിപ്പിക്കപ്പെടുന്നു. ഒരു തരത്തിൽ ഇസ്ലാമോഫോബിയ വ്യവസായത്തിന്റെ ആഗോളവൽക്കരണനമാണിവിടെനടക്കുന്നത്.  ഇസ്ലാമോഫോബിയ  വ്യവസായം ഇന്ന് വലിയ തലത്തിലാണ് വളർന്നു നിൽക്കുന്നത്. ന്യൂസിലാന്റ് സംഭവം ഇതാണ് മനസിലാക്കി തരുന്നത്. "ഭീകരതയ്ക്കെതിരെയുള്ള യുദ്ധം" എന്ന തരത്തിൽ "ഡിജിറ്റൽ മീഡിയ വ്യവസായികൾ ഇത് ഘോഷിക്കാൻ താത്പര്യപ്പെടുന്നു. അനുദിനം നമ്മുടെ മാധ്യമങ്ങൾ പടച്ചുവിടുന്ന ഏകപക്ഷീയമായ പല വാർത്തകളും ലോകത്ത് ഇസ്ലാം എന്നത് ഭയത്തിന്റെ വികാരം നൽകുന്ന ഒരു സംഘമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലുള്ള സ്വരാജ് മാഗ്, ...
ചൈനയിൽ മുസ്ലീങ്ങൾക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് റിപ്പോർട്ട്
അന്തര്‍ദേശീയം, വാര്‍ത്ത

ചൈനയിൽ മുസ്ലീങ്ങൾക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് റിപ്പോർട്ട്

ചൈനീസ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട്. രാജ്യത്ത് മുസ്ലീങ്ങൾക്കെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ പടിഞ്ഞാറൻ പ്രവശ്യയായ ഷിൻജ്യാങിൽ ആണ് മുസ്ലീങ്ങൾക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുസ്ളീം ഭൂരിപക്ഷ പ്രദേശമായ ഷിൻജ്യാങിൽ ചൈനീസ് ഭരണകൂടം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മുസ്ലീങ്ങളുടെ പ്രവർത്തികൾ നിരീക്ഷിക്കുന്ന ഭരണകൂടം ഇസ്‌ലാം മത വിശ്വാസികളായവരെ പാർട്ടി ക്ലാസ്സുകൾക്ക് നിർബന്ധിതരാക്കുകയാണെന്നും ഇത്തരം ക്യാമ്പുകളിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയുമാണെന്നുമാണ് റിപ്പോർട്ടുകൾ. പരമ്പരാഗത മുസ്ളീം ജനവിഭാഗമായ ഉയ്ഘർ വംശജരെയും മറ്റ് മുസ്ളീം ന്യൂനപക്ഷങ്ങളെയും മത തീവ്രവാദവും ഭീകരവാദവും വളർത്തുന്നുവെന്നാരോപിച്ച് വിചാരണയോ നിയ...