Friday, July 30

Tag: Israel Attack

‘പെഗാസസ്’ ? പ്രത്യാഘാതങ്ങൾ പ്രവചനാതീതമെന്ന് വിദേശമാധ്യമങ്ങൾ
Featured News, ദേശീയം, വാര്‍ത്ത

‘പെഗാസസ്’ ? പ്രത്യാഘാതങ്ങൾ പ്രവചനാതീതമെന്ന് വിദേശമാധ്യമങ്ങൾ

പെഗാസസ് നിരീക്ഷണ ലോകത്ത് വരുത്തുന്ന പ്രത്യാഘാതങ്ങൾ ശക്തമായിരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഒരു മാധ്യമ കൺസോർഷ്യം നടത്തിയ അന്വേഷണത്തിന്റെ ഫലമായി വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന് ഇത് ദൃശ്യമാകും, ഇസ്രായേലി ലൈസൻസുള്ള “മിലിട്ടറി ഗ്രേഡ് സ്പൈവെയർ” എന്ന് വിളിക്കുന്ന പെഗാസസ്. എൻ‌എസ്‌ഒ ഗ്രൂപ്പ്, യഥാർത്ഥത്തിൽ തീവ്രവാദ മൊഡ്യൂളുകളിലേക്ക് നുഴഞ്ഞുകയറാൻ സർക്കാരുകൾക്ക് വിതരണം ചെയ്തതാണെന്നാണ് മനസിലാക്കേണ്ടത്. ആധുനിക തീവ്രവാദികൾ, പ്രത്യേകിച്ചും ഇസ്ലാമിക് സ്റ്റേറ്റ്, അവരുടെ ഹിറ്റ് ഗ്രൂപ്പുകളിലേക്കുള്ള ഇലക്ട്രോണിക് ആശയവിനിമയ രീതികളിൽ വാണിജ്യപരമായി ലഭ്യമായതും എന്നാൽ എൻ‌ക്രിപ്റ്റ് ചെയ്തതുമായ ചാനലുകൾ വഴിയുള്ള പ്രവർത്തന രീതി (MECOPS എന്ന് വിളിക്കുന്നു) യെ തകർക്കേണ്ടത് counter Terrorist [CT] ഏജൻസികളെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. . ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവ...
ഇസ്രായേൽ വെടിനിർത്തലിനു പിന്നാലെ ജറുസലേമിൽ ഏറ്റുമുട്ടൽ
അന്തര്‍ദേശീയം, വാര്‍ത്ത

ഇസ്രായേൽ വെടിനിർത്തലിനു പിന്നാലെ ജറുസലേമിൽ ഏറ്റുമുട്ടൽ

ഇസ്രായേല്‍ - ഹമാസ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ ജെറുസലേം അൽ അഖ്സ പള്ളിക്കു സമീപം വീണ്ടും ഏറ്റുമുട്ടൽ. പള്ളി വളപ്പിൽ ഹമാസ് പോരാളികളുമായി ഇസ്രായേൽ ഏറ്റുമുട്ടുകയായിരുന്നു. ഈജിപ്ത് നടത്തിയ നയതന്ത്ര ചര്‍ച്ചയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിലേക്ക് എത്തിയത്. നിരുപാധികം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രായേല്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടിയത്.. വെടിനിർത്തൽ തീരുമാനം വന്നതിന് പിന്നാലെ ഗാസയില്‍ പലസ്തീന്‍കാര്‍ ആഘോഷം തുടങ്ങിയിരുന്നു. 11 ദിവസത്തെ ആക്രമണങ്ങളില്‍ ഗാസയില്‍ 232 പേരും ഇസ്രായേലില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്. യുദ്ധം അവസാനിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ ആരും ജയിച്ചില്ല, തോറ്റതുമില്ല. ഇതിനു പിന്നാലെയായിരുന്നു ഇരുപക്ഷവും പള്ളി പരിസരത്ത് ഏറ്റുമുട്ടിയത്....
‘സൗമ്യയുടെ മരണം’ അസംബന്ധ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

‘സൗമ്യയുടെ മരണം’ അസംബന്ധ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി

ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ വേർപാടിനെ ചില അസംബന്ധവുമായി ചേർത്ത് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗമ്യയുടെ കുടുംബത്തിന്റെ വേദനയിൽ നമ്മുടെ നാടാകെ ഒന്നിച്ച്  ചേർന്നതാണെന്ന്  മുഖ്യമന്ത്രി പറഞ്ഞു..  മറ്റു ചില ആരോപണങ്ങൾ അസംബന്ധ പ്രചാരണം ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ്. നമ്മുടെ നാട്ടിൽ എന്തും വിളിച്ചുപറയാൻ തയ്യാറായി നടക്കുന്ന ചില അസംബന്ധ പ്രചാരകരുണ്ട്. മറ്റൊന്നും അവർക്ക് പറയാനില്ലെന്നും തരംതാണ പ്രചാരണ മാർഗം സ്വീകരിക്കരുത്. ആ കുടുംബത്തിന്റെ ആളുകൾ ഞങ്ങളാണ് എന്ന് പറഞ്ഞു നടക്കാൻ നമ്മുടെ നാട്ടിലെ ബിജെപി നേതാക്കന്മാർ തയ്യാറായിട്ടുണ്ട്. അവരുടെ വാക്കുകളാണ് ഈ പറയുന്ന സ്വരത്തിലൂടെ കേൾക്കാൻ കഴിയുന്നത്. ആ കുടുംബത്തിന്റെ വേദനയിൽ നമ്മളെല്ലാം പങ്കുവഹിച്ചതാണെന്നും നാടാകെ ആ കുടുംബത്തോടൊപ്പവുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു നമ്മുടെ  രാജ്യത്തു...
‘എന്തിനാണ് ഞങ്ങൾ കുഞ്ഞുങ്ങളെ കൊല്ലുന്നത്’
അന്തര്‍ദേശീയം, വാര്‍ത്ത

‘എന്തിനാണ് ഞങ്ങൾ കുഞ്ഞുങ്ങളെ കൊല്ലുന്നത്’

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതി  തുടരുന്നതിനിടെ ഉയർന്ന  ബാലികയുടെ ചോദ്യം സമൂഹമാധ്യമങ്ങളിൽ  വൈറലാകുന്നു. അയല്‍വാസികളായ 8 കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളും കൊല്ലപ്പെടുന്നത് കണ്‍മുന്നില്‍ കണ്ട നദീനെ അബ്ദെൽ എന്ന 10 വയസ്സുകാരി പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിക്കുന്നത് ഇങ്ങനെയാണ് "ഞാൻ വെറും 10 വയസ്സുകാരി മാത്രമാണ്. എന്ത്‌ ചെയ്യണമെന്ന് എനിക്കറിയില്ല. ഞാനെന്താണു ചെയ്യേണ്ടത്‌? ഈ തകർന്ന കെട്ടിടം ശരിയാക്കാന്‍ എനിക്ക്‌ കഴിയുമോ? ഞാൻ വല്ല ഡോക്ടറുമായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. എങ്കില്‍ എനിക്കെന്‍റെ മനുഷ്യരെ സഹായിക്കാന്‍ കഴിയുമായിരുന്നല്ലോ. എന്നാൽ ഞാൻ വെറുമൊരു കുട്ടിയാണ്. എന്‍റെ മനുഷ്യര്‍ക്കായി എനിക്കെന്തെങ്കിലും ചെയ്യണം. പക്ഷേ ഒന്നിനും കഴിയുന്നില്ല. ദിവസവും ഇതൊക്കെ കണ്ട് ഞാന്‍ കരയുകയാണ്. ഞങ്ങൾ ചെയ്ത തെറ്റ്‌ എന്താണ്? എന്‍റെ കുടുംബം പറയുന്നത് ഇസ്രായേല്‍ ഞങ്ങളെ വെറുക്കുന്നു എന്നാണ്, ഞങ്...
അൽ ജസീറ, എ എഫ് പി ഓഫീസുകൾ ഇസ്രായേൽ തകർത്തു
അന്തര്‍ദേശീയം, വാര്‍ത്ത

അൽ ജസീറ, എ എഫ് പി ഓഫീസുകൾ ഇസ്രായേൽ തകർത്തു

അന്താരാഷ്ട്ര മാധ്യമങ്ങളായ അൽ ജസീറ, എ എഫ് പി അസോസിയേറ്റഡ്​ പ്രസ്​ തുടങ്ങിയവയുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ഗസ്സയിലെ ബഹുനില ​കെട്ടിടം വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ തകർത്തു. ബഹുനിലക്കെട്ടിടം നാമാവശേഷമാക്കിയതായി 'അൽജസീറ' റി​പ്പോർട്ട്​ ചെയ്​തു. ഫ്ലാറ്റ് സമുച്ചയത്തിൽ ഓഫീസുകളെക്കൂടാതെ താമസക്കാരും ഉണ്ടായിരുന്നു. കെട്ടിട സമുച്ചയം തകർക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു. വ്യോമാക്രമണത്തിൽ കെട്ടിടം പൂർണമായി നിലംപതിച്ചു. മാധ്യമസ്ഥാപനങ്ങളെ ആക്രമിച്ചത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് മാധ്യമ ശൃംഖലയുടെ ആഗോള സംഘടന ആരോപിച്ചു. ഗുരുതരമായ യുദ്ധക്കുറ്റമാണ് ഇസ്രായേലിൻ്റെ പ്രവൃത്തിയെന്ന് പ്രമുഖ മാധ്യമങ്ങൾ കുറ്റപ്പെടുത്തി https://t.co/uiPYaw00kS https://twitter.com/kamranyousuf_/status/1393545815717646337?s=20...