Wednesday, April 21

Tag: iuml activist

മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കമ്മിഷണർ
കേരളം, വാര്‍ത്ത

മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കമ്മിഷണർ

കൂത്തുപറമ്പ് പാനൂർ പുല്ലൂക്കരയിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ. പതിനൊന്നിലധികം പ്രതികൾക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലയ്ക്ക് പിന്നിൽ ആസൂത്രണമുണ്ടെന്ന കുടുംബത്തിന്റെ ആരോപണം കൃത്യമായി പരിശോധിക്കും. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ആക്രമണമുണ്ടായ സ്ഥലം പരിശോധിച്ചശേഷം കമ്മിഷണർ വ്യക്തമാക്കി. മൻസൂർ കൊല്ലപ്പെട്ട കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായത്. മന്‍സൂറിന്‍റെ അയല്‍വാസിയുമായ ഷിനോസാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 11പേരെ തിരിച്ചറിഞ്ഞു. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ കേസെടുക്കും. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമിസംഘം വീടിനു മുന്നിൽ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്...
‘ലീഗുകാർ ഈ ദിനം ഓർത്തുവെയ്ക്കും’ മൻസൂർ കൊല്ലപ്പെടുന്നതിനുമുമ്പ് പ്രതിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസ്
കേരളം, രാഷ്ട്രീയം, വാര്‍ത്ത

‘ലീഗുകാർ ഈ ദിനം ഓർത്തുവെയ്ക്കും’ മൻസൂർ കൊല്ലപ്പെടുന്നതിനുമുമ്പ് പ്രതിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസ്

പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ കൊലപാതകം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പങ്കുവച്ച വാട്‌സാപ്പ് സ്റ്റാറ്റസ് പുറത്തുവന്നു. മുസ്ലീം ലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും, ഉറപ്പ് എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവച്ച സ്റ്റാറ്റസ്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം കണ്ണൂർ കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. ആക്രമണം നടന്ന ഉടനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. മൻസൂറിനൊപ്പം ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്‌സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 8.30ഓടു കൂടിയാണ് ആക്രമണം ഉണ്ടാകുന്നത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് ...
‘ഞാൻ കോഴ വാങ്ങിയത് പാർട്ടിക്കുവേണ്ടിയാണ്’ കെ എം ഷാജിയുടെ ഭീഷണി
കേരളം, വാര്‍ത്ത

‘ഞാൻ കോഴ വാങ്ങിയത് പാർട്ടിക്കുവേണ്ടിയാണ്’ കെ എം ഷാജിയുടെ ഭീഷണി

  പാർട്ടി പ്രവർത്തകരോട് തട്ടിക്കയറി കെ എം ഷാജി എം എൽ എ 'ഞാൻ പണം വാങ്ങിയത്‌ പാർട്ടിക്കുവേണ്ടിയാണ്‌. നിങ്ങൾ കഴിയുംപോലെ നോക്കിക്കോ’–- സ്വന്തം പാർട്ടിയിലെ‌ പ്രവർത്തകരോട്‌ നടത്തിയ ഈ ഭീഷണിയാണ്‌ കെ എം ഷാജിയെ വെട്ടിലാക്കിയത്‌‌. കണ്ണൂർ ജില്ലയിലെ അഴീക്കോട്‌ ഹൈസ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു‌ വിവാദം. തൊട്ടടുത്ത്‌ മീൻകുന്നിൽ ഗവ. ഹൈസ്‌കൂൾ ഉള്ളതിനാൽ ഈ സ്‌കൂളിന് പ്ലസ്‌ടു‌ ലഭിച്ചിരുന്നില്ല. 2011ൽ യുഡിഎഫ്‌ സർക്കാർ വന്നതൊടെ സ്‌കൂളുകാർ ‌ പ്ലസ്‌ടുവിനുള്ള ശ്രമം ഊർജിതമാക്കി. അതേസമയം തന്നെ മാനേജ്‌മെന്റ്‌ കോട്ടയിലെ പ്ലസ്‌ടു അധ്യാപക നിയമനം പൂർത്തിയാക്കി തലവരിപ്പണവും അധികൃതർ വാങ്ങിയിരുന്നു. എന്നാൽ ആ വർഷവും സ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചില്ല. ഇതോടെ അങ്കലാപ്പിലായ സ്‌കൂൾ മാനേജ്‌മെന്റ്‌ മുസ്ലിംലീഗ്‌ പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചു. ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട ശാഖാ ഭാ...
താനൂരിലെ ലീഗ് പ്രവർത്തകൻ ഇസ്ഹാഖിൻ്റെ വധം ; മൂന്നുപേർ അറസ്റ്റിൽ
കേരളം, വാര്‍ത്ത

താനൂരിലെ ലീഗ് പ്രവർത്തകൻ ഇസ്ഹാഖിൻ്റെ വധം ; മൂന്നുപേർ അറസ്റ്റിൽ

താനൂർ അഞ്ചുടിയിൽ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെപുരയ്ക്കല്‍ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേർ അറസ്റ്റിൽ  കുപ്പന്റെ പുരയ്ക്കല്‍ മുഹീസ്,  വെളിച്ചാന്റവിടെ മസൂദ്, താഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍  സിപിഎം പ്രവര്‍ത്തകരാണ്.  മൂന്ന് പേരെക്കൂടി പോലീസ് തെരയുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസമായ വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ആറുപേരാണ് കൃത്യത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് കരുതുന്നത്. ഇതില്‍ നാലുപേരാണ് ഇസ്ഹാഖിനെ വെട്ടിക്കൊന്നത്. രണ്ടുപേര്‍ സഹായികളായുണ്ടായിരുന്നു. മൂന്നുപേരെ പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷനില്‍ നിന്ന് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. രാഷ്ട്രീയക്കൊലപാതകമാണെന്ന് അറിവായിട്ടില്ലെന്ന് മലപ്പുറം എസ്.പി യു. അബ്ദുല്‍കരീം പറഞ്ഞു. ഇതുസംബന്ധിച്ച്   അന്വേഷണം നടന്നുവരുകയാണു. കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ അയല്‍വാസികളാണ് പ്രതികളെന്നും എസ്.പി. പറഞ്ഞു.  താനൂർ പ്രദേശത്ത് ...
ലീഗ് പ്രവർത്തകൻ്റെ മരണത്തിനു പിന്നിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ഫിറോസ്
കേരളം, വാര്‍ത്ത

ലീഗ് പ്രവർത്തകൻ്റെ മരണത്തിനു പിന്നിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ഫിറോസ്

മലപ്പുറം താനൂരിൽ കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച യൂത്ത് ലീഗ് പ്രവർത്തകൻ ഇസ് ഹാഖിൻ്റെ കൊലപാതകത്തിനുപിന്നിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേ താവ് പി കെ ഫിറോസ് ആവശ്യപ്പെട്ടു. ഒരാഴ്ചമുമ്പ് സി പി എം നേതാവ് പി ജയരാജൻ സംഭവസ്ഥലം സന്ദർശിച്ചെന്നും അതിനുശേഷം ചില സൂചനകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം തീരപ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കി സമാധാനം തകർക്കാനുള്ള ശ്രമമാണു ഇപ്പോൾ നടക്കുന്നതെന്നും ഫിറോസ് ഫെയ്സ് ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി പി കെ ഫിറോസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് താനൂർ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവർത്തൻ ഇസ്ഹാഖിനെ സി.പി.എം കൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മുമ്പ് ചെറിയ സംഘർഷമുണ്ടായപ്പോൾ സർവകക്ഷിയോഗം ചേർന്ന് പ്രദേശത്ത് സമാധാനമുണ്ടാക്കിയതാണ്. കഴിഞ്ഞ ആറു മാസമായി തീരദേശത്ത് യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. എന്നാൽ ഒരാഴ്ച മുമ്...