Wednesday, June 23

Tag: IUML

രണ്ടു മണ്ഡലങ്ങളിലും ഉറപ്പായും ബി ജെ പിയെ പരാജയപ്പെടുത്തുമെന്ന് യു ഡി എഫ്
കേരളം, വാര്‍ത്ത

രണ്ടു മണ്ഡലങ്ങളിലും ഉറപ്പായും ബി ജെ പിയെ പരാജയപ്പെടുത്തുമെന്ന് യു ഡി എഫ്

പതിറ്റാണ്ടുകളായി തുടരുന്ന കുത്തക ഇത്തവണയും കാസര്‍കോട് മണ്ഡലത്തി ലും മഞ്ചേശ്വരത്തും  നിലനിര്‍ത്താന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ്.  മഞ്ചേശ്വരത്തും കാസര്‍കോടും മുസ്ലിം ലീഗ് വിജയിക്കുമെന്ന് ഉറപ്പാണെന്ന് യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു . മഞ്ചേശ്വരത്തുള്ളത് സിപിഎം-ബിജെപി അന്തര്‍ധാരയാണ്. അവര്‍ അവിടെ വോട്ട് മറിച്ചിട്ടുണ്ട്. എന്നാലും മഞ്ചേശ്വരത്ത് തോല്‍ക്കുമെന്ന ഭയമില്ല. വോട്ടെണ്ണല്‍ കഴിയുന്നത് വരെ കാസര്‍കോടും മഞ്ചേശ്വരത്തും ലീഗിനെ ഭയപ്പെടുത്താനുള്ള ശ്രമം പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇതാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ കാസർഗോഡ് നഗരസഭ മേഖലയില്‍ പോളിങിലുണ്ടായ മന്ദഗതിയാണ് ആകെയുള്ള വോട്ടിങ് ശതമാനത്തെ കാര്യമായി ബാധിച്ചത്. എന്നാല്‍ പാര്‍ട്ടി കോട്ടയായി ചെങ്കളയില്‍ വോട്ടുകള്‍ വര്‍ധിച്ചത് മുസ്ലിം ലീഗിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. എന്‍ഡിഎ മുന്നേറ്റം പ്രതീക്ഷ മേഖലയില്‍ ...
മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ പരാജയപ്പെടുത്താൻ ലീഗിന് പിന്തുണ പ്രഖ്യാപിച്ച് എസ് ഡി പി ഐ
കേരളം, വാര്‍ത്ത

മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെ പരാജയപ്പെടുത്താൻ ലീഗിന് പിന്തുണ പ്രഖ്യാപിച്ച് എസ് ഡി പി ഐ

  മഞ്ചേശ്വരത്ത് ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്താൻ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ എസ്ഡിപിഐ തീരുമാനം. ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്തലാണ് മുഖ്യലക്ഷ്യം. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സ്ഥാനാർഥി എ.കെ.എം. അഷ്‌റഫിന് വേണ്ടി എസ് ഡി പി ഐ പ്രചാരണം നടത്തും. വരും ദിവസങ്ങളിൽ ലീഗിനുവേണ്ടി എസ്ഡിപിഐ പ്രവർത്തകർ സജീവമായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും ജില്ലാ പ്രസിഡന്റ് അബ്ദുൽ സലാം പറഞ്ഞു. മറ്റു മണ്ഡലങ്ങളിൽ എസ് ഡി പി ക്ക് സ്ഥാനാര്ഥിയുണ്ട്. എന്നാൽ ഉത്തരകേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുന്നത് തടയാനാനാണ് എസ്ഡിപിഐ പിന്തുണ നൽകുന്നത്. അതേസമയം എസ് ഡി പി ഐ പിന്തുണ സ്വീകരിക്കുന്നതില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു....
ഇബ്രാഹിം കുഞ്ഞിനെയും മകനെയും ഞങ്ങൾക്കുവേണ്ട ; എതിർപ്പുമായി ജില്ലാ കമ്മിറ്റി
കേരളം, വാര്‍ത്ത

ഇബ്രാഹിം കുഞ്ഞിനെയും മകനെയും ഞങ്ങൾക്കുവേണ്ട ; എതിർപ്പുമായി ജില്ലാ കമ്മിറ്റി

പാലാരിവട്ടം പാലം അഴിമതിക്കേസിൽപ്പെട്ടതോടെ കളമശ്ശേരി സിറ്റിങ് എംഎൽഎ ഇബ്രാഹിംകുഞ്ഞിനെതിരെ മുസ്ലിം ലീഗ്  എറണാകുളം ജില്ലാ കമ്മിറ്റി രംഗത്ത്. കളമശ്ശേരി മണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഇബ്രാഹിം കുഞ്ഞിനേയും മകൻ അബ്ദുൾ ഗഫൂറിനേയും കളശ്ശേരി സീറ്റിൽ മത്സരിപ്പിക്കരുതെന്ന് നേതൃത്തോട് ആവശ്യപ്പെട്ടു. ഇത്തവണ ഇബ്രാഹിം കുഞ്ഞും മകനും മത്സരിച്ചാൽ മണ്ഡലത്തിൽ ജയസാധ്യത കുറവാണ്. മാത്രമല്ല ഇവരുടെ സ്ഥാനാർഥിത്വം മറ്റു മണ്ഡലങ്ങളേയും ബാധിക്കുമെന്നും ജില്ലാ നേതാക്കൾ അറിയിച്ചു. സംസ്ഥാനത്ത് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റികളുടേയും ലീഗ് മത്സരിക്കുന്ന മണ്ഡലം കമ്മിറ്റികളുടേയും യോഗം ഇന്ന് മലപ്പുറത്ത് ചേർന്നിരുന്നു. കെ.എം.ഷാജിയെ കാസർകോട് മത്സിരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ കാസർകോട് ജില്ലാ കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. കാസർകോട് ജില്ലാ നേതാക്കൾ കഴിഞ്ഞ ദിവസം പാണക്കാട് ...
വസ്തു വിൽപനക്കാർ ലീഗ് കയ്യടക്കിയിരിക്കുന്നതായി മുസ്ലിം ലീഗ് യുവനേതാവ്
കേരളം, വാര്‍ത്ത

വസ്തു വിൽപനക്കാർ ലീഗ് കയ്യടക്കിയിരിക്കുന്നതായി മുസ്ലിം ലീഗ് യുവനേതാവ്

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ് നേതാവ് യൂസുഫ് പടനിലം. സി.എച്ച് സെന്റർ കേന്ദ്രീകരിച്ച് സ്ഥലകച്ചവടം നടത്തുന്നവരാണ് പാർട്ടി ഭരിക്കുന്നതെന്ന് യൂസുഫ് ആരോപിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും മുനവ്വറലി ശിഹാബ് തങ്ങളുടെയും നിർദേശം ജില്ലാ നേതൃത്വം അവഗണിക്കുകയാണെന്നും യൂസൂഫ് ആരോപിച്ചു. ലീഗിനെതിരെ വിമതസ്ഥാനാർത്ഥിയായി പട്ടിക സമർപ്പിച്ച യാലാണ് സംസ്ഥാന യൂത്ത് ലീഗ് നേതാവായ യൂസുഫ് പടനിലം. യൂത്ത് ലീഗിനെ അവഗണിച്ചതിനെതിരെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ലീഗ് ദേശീയ നിർവാഹക അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമാണ് യൂസുഫ് പടനിലം. ലീഗിലെ യുവാക്കൾക്ക് തദ്ദേശതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ മതിയായ പ്രാതിനിധ്യം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുന്ദമംഗലം ബ്ലോക്ക് ഡിവിഷനിൽ വിമതസ്ഥാനാ...
നിക്ഷേപത്തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ അറസ്റ്റിലായി
കേരളം, വാര്‍ത്ത

നിക്ഷേപത്തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ അറസ്റ്റിലായി

  വിവാദമായ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മുസ്‌ലിം ലീഗ് എം.എല്‍.എയും ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനുമായ എം.സി കമറുദ്ദീന്‍ അറസ്റ്റില്‍. ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. 420, 43 വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഈ സ്ഥാപനത്തിൽ നടത്തിയ നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ കമറുദ്ദീനെതിരെ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റെന്നും ചെയര്‍മാന്‍ എന്ന നിലയില്‍ തട്ടിപ്പില്‍ എം.സി കമറുദ്ദീന് ഉത്തരവാദിത്തം ഉണ്ടെന്നും എസ്.പി പി. വിവേക് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ‘കമറുദ്ദീനാണ് കമ്പനി ചെയര്‍മാന്‍. കമ്പനി തട്ടിപ്പ്‌കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കമറുദ്ദീന് കൂടുതല്‍ ഉത്തരവാദിത്തം ഉണ്ട്. കമറുദ്ദീനെതിരെ 77 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്,’ എ.എസ്.പി ...
‘ഞാൻ കോഴ വാങ്ങിയത് പാർട്ടിക്കുവേണ്ടിയാണ്’ കെ എം ഷാജിയുടെ ഭീഷണി
കേരളം, വാര്‍ത്ത

‘ഞാൻ കോഴ വാങ്ങിയത് പാർട്ടിക്കുവേണ്ടിയാണ്’ കെ എം ഷാജിയുടെ ഭീഷണി

  പാർട്ടി പ്രവർത്തകരോട് തട്ടിക്കയറി കെ എം ഷാജി എം എൽ എ 'ഞാൻ പണം വാങ്ങിയത്‌ പാർട്ടിക്കുവേണ്ടിയാണ്‌. നിങ്ങൾ കഴിയുംപോലെ നോക്കിക്കോ’–- സ്വന്തം പാർട്ടിയിലെ‌ പ്രവർത്തകരോട്‌ നടത്തിയ ഈ ഭീഷണിയാണ്‌ കെ എം ഷാജിയെ വെട്ടിലാക്കിയത്‌‌. കണ്ണൂർ ജില്ലയിലെ അഴീക്കോട്‌ ഹൈസ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു‌ വിവാദം. തൊട്ടടുത്ത്‌ മീൻകുന്നിൽ ഗവ. ഹൈസ്‌കൂൾ ഉള്ളതിനാൽ ഈ സ്‌കൂളിന് പ്ലസ്‌ടു‌ ലഭിച്ചിരുന്നില്ല. 2011ൽ യുഡിഎഫ്‌ സർക്കാർ വന്നതൊടെ സ്‌കൂളുകാർ ‌ പ്ലസ്‌ടുവിനുള്ള ശ്രമം ഊർജിതമാക്കി. അതേസമയം തന്നെ മാനേജ്‌മെന്റ്‌ കോട്ടയിലെ പ്ലസ്‌ടു അധ്യാപക നിയമനം പൂർത്തിയാക്കി തലവരിപ്പണവും അധികൃതർ വാങ്ങിയിരുന്നു. എന്നാൽ ആ വർഷവും സ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചില്ല. ഇതോടെ അങ്കലാപ്പിലായ സ്‌കൂൾ മാനേജ്‌മെന്റ്‌ മുസ്ലിംലീഗ്‌ പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചു. ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട ശാഖാ ഭാ...
സെൻസസ് നടപടി നിർത്തിവെക്കണമെന്ന് പ്രതിപക്ഷം ; ആശങ്കയകറ്റി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി
കേരളം, വാര്‍ത്ത

സെൻസസ് നടപടി നിർത്തിവെക്കണമെന്ന് പ്രതിപക്ഷം ; ആശങ്കയകറ്റി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി

പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ സെൻസസ് നടപടി നിർത്തിവെയ്ക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ ആശങ്കയകറ്റി സെൻസസ് നടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഒപ്പം സെൻസസിനെതിരായ പ്രതിപക്ഷ നീക്കത്തിലും സി എ എ പ്രതിഷേധത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ലീഗിനെ പ്രശംസിക്കുകയും കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു. നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള സൂചന നല്‍കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം വിളിച്ച യോഗത്തിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സെൻസസ് സാധാരണ നടപടിയാണ്. എൻപിആറുമായി ബന്ധപ്പെട്ട വിവാദ ചോദ്യങ്ങളൊന്നും സെൻസസിൽ ഉണ്ടാകില്ലെന്നും മുഖ്യ...
പള്ളികളിൽനിന്ന് ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളി ഒഴിവാക്കണമെന്നു നിർദ്ദേശമുയരുന്നു
കേരളം, വാര്‍ത്ത

പള്ളികളിൽനിന്ന് ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളി ഒഴിവാക്കണമെന്നു നിർദ്ദേശമുയരുന്നു

ഒരേ സമയം വിവിധ മുസ്ലിം പള്ളികളിൽനിന്ന് ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളി ഒഴിവാക്കാനുള്ള ആലോചനകൾ മുസ്ലിം സംഘടനകളിൽ നിന്നും ഉയർന്നുവരുന്നു. ഒരു പ്രദേശത്തെ പല മസ്‌ജിദുകളിലും നിന്നും ഒരുമിച്ച് ബാങ്ക്‌വിളി ഉയരുന്നത് പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സമുദായത്തിനകത്തുതന്നെ പുനരാലോചന നടക്കുന്നതുകൊണ്ടാണ് ബാങ്കുവിളിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആലോചിക്കുന്നത്. . ഒന്നിൽക്കൂടുതൽ പള്ളികളുള്ള സ്ഥലങ്ങളിൽ ഒരു പള്ളിയിൽനിന്നുമാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതി എന്നാണ് ഭൂരിപക്ഷം വിശ്വാസികളും അഭിപ്രായപ്പെടുന്നത്. മാത്രമല്ല, രാത്രി വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങൾ ഒഴിവാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. മാതൃഭൂമി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉച്ചഭാഷിണി ഉപയോഗം പരിമിതപ്പെടുത്തണമെന്ന് മുസ്‌ലിംലീഗ് അധ്യക്ഷനും സമസ്ത ഇ.കെ. വിഭാഗം നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ആദ്യം അഭിപ്രാ...
സുപ്രീം കോടതിയിൽ  സ്റ്റേയില്ല ; പൗരത്വഭേദഗതിനിയമം ജനു: 22 നു പരിഗണിക്കും
ദേശീയം, വാര്‍ത്ത

സുപ്രീം കോടതിയിൽ സ്റ്റേയില്ല ; പൗരത്വഭേദഗതിനിയമം ജനു: 22 നു പരിഗണിക്കും

പൗരത്വഭേദഗതി നിയമത്തിനു അടിയന്തിരമായി സ്റ്റേ അനുവദിക്കില്ല എന്ന് സുപ്രീം കോടതി. ജനുവരി 22 നു കേസ് വീണ്ടും പരിഗണിക്കും. ജനു. 22 നു  മുമ്പ് കേന്ദ്ര സർക്കാർ മറുപടി നൽകണമെന്ന് നിർദ്ദേശിച്ച് കേന്ദ്രസർക്കാരിനു നോട്ടീസ് അയച്ചു. ശീതകാല അവധിക്കായി സുപ്രീം കോടതി ഇന്ന്‌ അടയ്ക്കുന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് ജനുവരി 22 ലേക്ക് മാറ്റിയത്.  പൗരത്വഭേദഗതി നിയമം പ്രാബല്യത്തിൽ വരാത്തതുകൊണ്ടാണു സ്റ്റേ ഇല്ലാത്തതെന്നും അതുകൊണ്ടു അനുകൂലമാണു കോടതി തീരുമാനമെന്നുള്ളത് വിജയകരമാണെന്നും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.  അതുകൊണ്ട് നിയമം നടപ്പിലാക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിച്ചത്. മുസ്ലീം ലീഗ് നല്‍കിയ ഹര്‍ജിയാണ് ആദ്യം പരിഗണിച്ചത്. കോണ്‍ഗ്രസ്,...
പൗരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി
ദേശീയം, വാര്‍ത്ത

പൗരത്വ ബില്ലിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി

പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി ബി​​ല്ലിനെതിരെ സുപ്രീം കോടതിയിൽ ആദ്യ ഹർജി മുസ് ലിം ലീ​ഗിന്റേത്. രാവിലെ സുപ്രീം കോടതി രജിസ്ട്രി പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ എംപിമാർ നേരിട്ടെത്തിയാണ് ഹർജി നൽകിയത്. ലീഗ് പാർലമെൻ്ററി പാർട്ടി നേതാവ് കുഞ്ഞാലിക്കുട്ടിക്കു പുറമേ ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൽ വഹാബ്, പികെ നവാസ് കനി എന്നിവരും ഹർജി നൽകാനെത്തി. സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആയിരിക്കും ലീ​ഗിനു വേണ്ടി ഹാജരാവുക. മുസ്ലിം മതവിഭാഗങ്ങളെ മതത്തിന്റെ പേരില്‍ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി . പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ബില്ല് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മറ്റ് മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന അവകാശം മുസ്ലിങ്ങള്‍ക്ക് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കി...