Wednesday, July 8

Tag: Jacobite

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി
കേരളം, വാര്‍ത്ത

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി

കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മുസ്ലിം മത വിശ്വാസികൾക്ക് നിസ്‌കരിക്കാൻ അനുവാദം നൽകിയതിനെതിരെ പള്ളി വികാരി തോമസ് പോൾ റമ്പാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകി. പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പാണക്കാ​ട് സയ്യിദ് മു​ന​വ​റ​ലി ശിഹാബ് ത​ങ്ങ​ളുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മഗ്‌രിബ് നിസ്‌ക്കരിച്ചത്. കോടതി നിയമിച്ച നിയമാനുസൃത വികാരി താനാണെന്നും, തൻ്റെ അനുവാദം വാങ്ങാതെ അനധികൃതമായി 2019 ഡിസംബർ 28ന് പള്ളി കോമ്പൗണ്ടിൽ മുസ്ലീം സമുദായംഗങ്ങളായ നിരവധി ആളുകൾ പ്രവേശിച്ച് അവരുടെ നിസ്ക്കാരം നടത്തിയതും പള്ളിയുടെ മൈക്കിലൂടെ ബാങ്ക് മുഴക്കുകയും ചെയ്തത് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും, ഇത് മൂലം തങ്ങളുടെ മത വിശ്വാസത്തിന് ക്ഷതം ഏറ്...
ഒടുവിൽ കട്ടച്ചിറ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കി; വിധി നടപ്പിലാക്കാൻ ഇനിയും നൂറിലേറെ പള്ളികൾ ബാക്കി
കേരളം, വാര്‍ത്ത

ഒടുവിൽ കട്ടച്ചിറ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കി; വിധി നടപ്പിലാക്കാൻ ഇനിയും നൂറിലേറെ പള്ളികൾ ബാക്കി

യാക്കോബായ ഓർത്തഡോക്സ് സഭാ സഭാതർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. കനത്ത പോലീസ് സുരക്ഷയിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു. കോടതി വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതിനെ തുടർന്ന് പള്ളിയിൽ സംഘർഷാവസ്ഥയുണ്ടായെങ്കിലും ശക്തമായ പൊലീസ് സംരക്ഷണത്തിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുകയായിരുന്നു. പോലീസ് സഹായത്തോടെ സുപ്രീംകോടതി വിധി നടപ്പാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി സംഘടിച്ചെത്തി. പോലീസ് ഇവരെ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. ഇതിനിടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുകയായിരുന്നു. വിധി നടപ്പാക്കിയ സാഹചര്യത്തിൽ പള്ളിയിൽ ആരാധനാകർമ്മങ്ങൾ ആരംഭിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു. ഞായറാഴ്ച മുതൽ കുർബാന നടത്തുമെന്നും വികാരിയും സഹായിയും പള്ളിയിൽ തന്നെ താമസി...
സഭയെ തകർക്കാൻ ശ്രമിച്ചാൽ സർക്കാരായാലും പാർട്ടിയായാലും സ്വയം തകരുമെന്ന് കാതോലിക്കാ ബാവ
കേരളം, വാര്‍ത്ത

സഭയെ തകർക്കാൻ ശ്രമിച്ചാൽ സർക്കാരായാലും പാർട്ടിയായാലും സ്വയം തകരുമെന്ന് കാതോലിക്കാ ബാവ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ തകര്‍ക്കാന്‍ വ്യക്തിയോ പ്രസ്ഥാനമോ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടിയോ ശ്രമിച്ചാല്‍ അവ സ്വയം തകരുമെന്ന കാഴ്ചയാണു നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ വടക്കന്‍മേഖലാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാ തർക്കം നിലനിൽക്കുന്ന ഓർത്തഡോക്സ് യാക്കോബായ പള്ളികളിൽ സർക്കാർ യാക്കോബായ വിഭാഗത്തിന് അനുകൂലമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ഓർത്തഡോക്സ് സഭയ്ക്ക് തുടക്കം മുതൽ തന്നെയുണ്ട്. ഇതാണ് സഭയെ തകർക്കാൻ ആര് ശ്രമിച്ചാലും അവർ സ്വയം തകർന്നടിയുമെന്ന് പിണറായി സർക്കാരിനെ ഉദ്ദേശിച്ചു ബാവ പറഞ്ഞത്. യാക്കോബായ ഓർത്തഡോക്സ് സഭകൾ ഈ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയ്ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ടയിൽ ഓർത്തഡ...
പള്ളികൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; യാക്കോബായ സഭയിൽ കലഹം രൂക്ഷം
കേരളം, വാര്‍ത്ത

പള്ളികൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; യാക്കോബായ സഭയിൽ കലഹം രൂക്ഷം

യാക്കോബായ സഭയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സഭയ്ക്കകത്ത് ഉണ്ടായിക്കൊണ്ടിരുന്ന വിമർശനങ്ങളും അഴിമതികളും ഇപ്പോൾ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസം ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ സഭയുടെ ഭരണ ചുമതലകളിൽ നിന്ന് രാജിവെച്ചത്. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്‌ക്കെതിരെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അല്‍മായ, വൈദിക ട്രസ്റ്റിമാര്‍ക്കെതിരെ വര്‍ക്കിങ് കമ്മറ്റി രംഗത്തെത്തി. കമ്മിറ്റിയിലെ ഒരു വിഭാഗം ട്രസ്റ്റിമാര്‍ക്കെതിരെ സഭാ സെക്രട്ടറി പീറ്റര്‍ കെ ഏലിയാസ് ഉള്‍പ്പെടെയുള്ളവർ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കത്തയച്ചു. അല്‍മായ, വൈദിക ട്രസ്റ്റിമാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. ഒൻപത് പേരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്. സഭാ തലവനായ കതോലിക്കാ ബാവയെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ട്രസ്റ്റിമാര്‍ക്കെതിരെ ഇവ...
എല്ലാം നഷ്ടമായപ്പോൾ രാജിയുമായി തോമസ് പ്രഥമൻ; ബാക്കിയാവുന്നത് അഴിമതിയും വിഭാഗീയതയും
കേരളം, വാര്‍ത്ത

എല്ലാം നഷ്ടമായപ്പോൾ രാജിയുമായി തോമസ് പ്രഥമൻ; ബാക്കിയാവുന്നത് അഴിമതിയും വിഭാഗീയതയും

യാക്കോബായ സഭ എന്നത് അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ ഇല്ലാതായതിന് ശേഷം സഭയുടെ ഇന്ത്യൻ തലവനായ തോമസ് പ്രഥമൻ ബാവാ സഭയുടെ ഔദ്യോഗിക ഭരണ പദവി ഒഴിഞ്ഞു. സഭയുടെ കീഴിലുണ്ടായിരുന്ന സകല പള്ളികളും ഓർത്തഡോക്സ് പക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് സുപ്രീം കോടതി പലവട്ടം വ്യക്തമാക്കിയിരുന്നു. തോമസ് പ്രഥമനെതിരെ സഭയ്ക്കുള്ളിൽ നിന്ന് തന്നെ അഴിമതി ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും ഉയർന്നിരുന്നു. കൂടാതെ തോമസ് പ്രഥമന്റെ പിടിപ്പുകേടുകൊണ്ടാണ് കേസ് സുപ്രീം കോടതിയിൽ സഭ തോറ്റതെന്നും പള്ളികൾ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും ഒരു വിഭാഗം കാലങ്ങളായി ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള തോമസ് പ്രഥമന്റെ രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു. അതേസമയം, തോമസ് പ്രഥമൻ ബാവാ കാതോലിക്കാ പദവിയിൽ തുടരും. സഭാഭരണത്തിനു മൂന്നു മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. എബ്ര...
യാക്കോബായ സഭയ്ക്ക് വൻ തിരിച്ചടി; സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുത്
കേരളം, വാര്‍ത്ത

യാക്കോബായ സഭയ്ക്ക് വൻ തിരിച്ചടി; സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുത്

യാക്കോബായ സഭയ്ക്കു വൻ തിരിച്ചടി നൽകി വീണ്ടും സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. വീണ്ടും വീണ്ടും ഹർജികൾ വരുന്നത് അംഗീകരിക്കാനാവില്ലെന്നും 1934-ലെ മലങ്കര സഭ ഭരണഘടനയിലെ വിധി അന്തമമെന്നും സുപ്രീം കോടതി പറഞ്ഞു. 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി വിധി പ്രകാരം മലങ്കരയിലെ പള്ളികൾ ഭരിക്കേണ്ടത് ഓർത്തഡോക്സ് വിഭാഗമാണ്. എന്നാൽ ഓർത്തഡോക്സ് വൈദീകരെ പള്ളികളിൽ കയറ്റാതെ കോടതി വിധിയെ തുടരെ തുടരെ ധിക്കരിക്കുന്ന സമീപനമായിരുന്നു സമീപ കാലങ്ങളിൽ കണ്ടത്. ഓർത്തഡോക്സ് വൈദീകരെ പള്ളിയിൽ കയറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് കീഴ്‌ക്കോടതികളിൽ യാക്കോബായ വിഭാഗം ഹർജിയുമായി പോവുകയും താൽക്കാലിക സ്റ്റേ മേടിക്കുകയുമായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നും പള്ളിയുടെ യഥാർത്ഥ ഉടമസ്ഥവകാശങ്ങൾ തങ്ങളുടെ പേരിലാണെന്നും ചൂണ്ടിക്കാണിച്ച് ഓർത്തഡോക്സ് വിഭാഗം കോട...
രാഷ്ട്രീയത്തിൽ ഇടപെട്ട് യാക്കോബായ സഭ; ആർക്ക് വോട്ട് ചെയ്യണമെന്ന് ‘കൽപ്പന’: പ്രതിഷേധവുമായി വിശ്വാസികൾ
Featured News, കേരളം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും, വാര്‍ത്ത

രാഷ്ട്രീയത്തിൽ ഇടപെട്ട് യാക്കോബായ സഭ; ആർക്ക് വോട്ട് ചെയ്യണമെന്ന് ‘കൽപ്പന’: പ്രതിഷേധവുമായി വിശ്വാസികൾ

മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ കാലങ്ങളായി നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും രാഷ്ട്രീയ നേതാക്കൾ മത മേലധികാരികളുടെ തിണ്ണകൾ നിരങ്ങാൻ പോകുന്ന കാഴ്ചകൾ ഒട്ടും കുറവല്ല. ഇതിന് കൊടി ഭേദവുമില്ല. സഭാ സമ്പത്തിന്റെ മേൽ തർക്കം നിലനിൽക്കുന്ന യാക്കോബായ ഓർത്തഡോക്സ് സഭകളിൽ യാക്കോബായ സഭയാണ് ഇപ്പോൾ ആർക്കാണ് സഭാ വിശ്വാസികൾ വോട്ട് രേഖപ്പെടുത്തേണ്ടത് എന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നത്. സഭയെ സഹായിച്ചിട്ടുള്ളവരെ തിരികെ സഹായിക്കണമെന്നാണ് യാക്കോബായ സഭയുടെ കേരള തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കയുടെ പേരിൽ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശം. വിശ്വാസികൾ ഇതിനെ കൽപ്പന എന്നാണ് പറയുന്നത്. അതായത് തിരുവായ്ക്ക് എതിർവാ ഇല്ലെന്ന് സാരം. സമീപ കാലത്ത് സഭയ്ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളിൽ പിണറായി വിജയൻ സർക്കാർ അനുഭാവപൂർവമായ സമീപനമാണ് സഭയോട് സ്വീകരിച്ചതെന്നും അതിനാൽ വിവേകപരമായി ...
യേശുവിന്റെ കുഞ്ഞാടുകൾ കയ്യും കാലും വേണ്ടി വന്നാൽ തലയും വെട്ടുമെന്ന് വിളിച്ചു കൂവുകയാണ്; വീഡിയോ
Featured News, കേരളം, വാര്‍ത്ത

യേശുവിന്റെ കുഞ്ഞാടുകൾ കയ്യും കാലും വേണ്ടി വന്നാൽ തലയും വെട്ടുമെന്ന് വിളിച്ചു കൂവുകയാണ്; വീഡിയോ

"മെത്രാൻ കക്ഷി ചെറ്റകളെ, ചെറ്റകളെ പോൽ നാറികളെ, ഒന്നേ ഞങ്ങൾ പറഞ്ഞോളാം, കയ്യും വെട്ടും കാലും വെട്ടും, കയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാൽ തലയും വെട്ടും" യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ അധികാര തർക്കം നിലനിൽക്കുന്ന പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളിയിൽ നിന്നുള്ള കൊലവിളിയാണ് മുകളിൽ നൽകിയത്. സമാധാനത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് നാടുനീളെ ബൈബിളും ചുമന്ന് വെള്ള വസ്ത്രവും കറുത്ത തൊപ്പിയും ധരിച്ച് നടക്കുന്ന വൈദീകരുടെ സാന്നിധ്യത്തിലാണ് ഈ കൊലവിളി നടക്കുന്നത്. ഇവരാണ് നാളെ കുർബാനയിൽ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്നും ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചുകൊടുക്കണം എന്നുമുള്ള യേശുവിന്റെ വചനം അണികൾക്ക് പറഞ്ഞു കൊടുക്കുന്നതും അണികൾ ആമേൻ പറഞ്ഞു സ്വീകരിക്കുന്നതും എന്നുള്ളത് എന്ത് മാത്രം വിരോധാഭാസമാണ്. പോലീസുകാർ കാഴ്ചക്കാരായി ഈ ഭീഷണിയ്ക്ക് മുന്നിൽ നോക്കി നിൽക്കുന്നുവെന്നത...
കോട്ടയം പെയ്ഡ് സീറ്റോ? സിപിഐഎം പ്രവർത്തകർക്ക് പോലും അറിയാത്ത സിന്ധുമോൾ ജേക്കബ് ആരാണ്?
കേരളം, രാഷ്ട്രീയം, ലോകസഭാ തെരഞ്ഞെടുപ്പും കേരളവും

കോട്ടയം പെയ്ഡ് സീറ്റോ? സിപിഐഎം പ്രവർത്തകർക്ക് പോലും അറിയാത്ത സിന്ധുമോൾ ജേക്കബ് ആരാണ്?

സിപിഐഎമ്മിന്റെ സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് തയ്യാറാക്കിയ സാധ്യത പട്ടികയിൽ കോട്ടയം മണ്ഡലത്തിൽ ഇടം പിടിച്ച സിന്ധുമോൾ ജേക്കബിനെ ചൊല്ലി പാർട്ടിയിൽ വിവാദം പുകയുന്നതായി റിപ്പോർട്ട്. ആരാണ് സിന്ധുമോൾ ജേക്കബ് എന്നാണ് പാർട്ടി പ്രവർത്തകർ ചോദിക്കുന്നത്. ഇത് വരെ കേൾക്കാത്ത പാർട്ടി പ്രവർത്തനത്തിൽ കോട്ടയം ജില്ലക്കാർ മുൻപ് കണ്ടിട്ടില്ലാത്ത ഒരാളെ എങ്ങനെയാണ് സിപിഐഎം നിർണ്ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിർത്തുന്നത് എന്ന് പ്രവർത്തകർ ചോദിക്കുന്നു. കോട്ടയം സീറ്റ് പെയ്ഡ് സീറ്റാണെന്ന വാദങ്ങളും ഇതിനോടകം ഉയർന്നു കഴിഞ്ഞു. ജനതാദൾ എസിൽ നിന്നും സീറ്റ് ബലം പ്രയോഗിച്ചു വാങ്ങിച്ചതിന് പിന്നിൽ ഇത്തരമൊരു കാര്യം നടന്നിട്ടുണ്ടാകാം എന്നാണ് ഉയരുന്ന വിമർശനങ്ങൾ. സാധാരണ ഘടക കക്ഷികളിൽ നിന്ന് പാർട്ടി ഒരു സീറ്റ് ബലമായി മേടിച്ചാ...
തോമസ് പോൾ റമ്പാന് കോതമംഗലം പള്ളിയിൽ പ്രവേശിക്കാൻ സുരക്ഷ നൽകാത്തതിന് പൊലീസിന് കോടതിയുടെ വിമർശനം
കേരളം, വാര്‍ത്ത

തോമസ് പോൾ റമ്പാന് കോതമംഗലം പള്ളിയിൽ പ്രവേശിക്കാൻ സുരക്ഷ നൽകാത്തതിന് പൊലീസിന് കോടതിയുടെ വിമർശനം

യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കാര്യത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് സുരക്ഷ ഒരുക്കി നൽ കാത്തതിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോതമംഗലം പള്ളി വികാരി തോമസ് പോൾ റമ്പാന് സുരക്ഷ ഒരുക്കി നൽകാൻ എന്താണ് തട സ്സമെന്ന് കോടതി ചോദിച്ചു. പോലീസ് സുരക്ഷ ഒരുക്കി നൽകുന്നതിൽ വീഴ്ച സംഭ വിച്ചുവെന്നും സുരക്ഷ സിആർപിഎഫിനെ ഏൽപ്പിക്കണം എന്നും കാണിച്ച് തോമസ് പോൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പോലീസിനെ വിമർശിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും ഓർത്തഡോക്സ് റമ്പാന് സുരക്ഷ നല്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ച കോടതി ഇത് സംബന്ധിച്ച പോലീസിന്റെ വിശദീകരണം മുവാറ്റുപുഴ ഡി.വൈ.എസ്.പി ഫെബ്രുവരി 19ന് നേരിട്ട് ഹാജരായി രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടു. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാതെ ഇരിക്കുന്നതിന് യാക്കോബായ വിഭാഗം കനത്ത കാവലാണ് പള്ളിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോടതി...