Sunday, May 31

Tag: johny plathottam

രണ്ട് കവിതകൾ ; ജോണി ജെ പ്ലാത്തോട്ടം
Featured News, കവിത, സാഹിത്യം

രണ്ട് കവിതകൾ ; ജോണി ജെ പ്ലാത്തോട്ടം

നടപ്പുജന്മം പോയ ജന്മത്തിൽ അവിടുന്ന് ഇരയായിരുന്നു അതിനും മുമ്പ് വേട്ടക്കാരൻ രണ്ടു ജന്മങ്ങളിലും ആയുസെത്താതെ പോയി നടപ്പുജന്മത്തിൽ ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം ഓടിക്കുകയും ചെയ്യുന്നു ആയതിനാൽ അവിടുന്ന് ആയുഷ്മാനും ഐശ്വര്യവാനുമായി ഭവിച്ചുകൊണ്ടേയിരിക്കുന്നു രണ്ട് യാത്രക്കാഴ്ചകൾ ഒന്ന് ചില്ലുരൂപക്കൂട്ടിലെ സുന്ദരിപ്പുണ്യാളത്തിയെപ്പോലെ ശിരസിൽ ഹെല്മറ്റണിഞ്ഞ സ്കൂട്ടർ യാത്രക്കാരി! രണ്ട് മുകളിലത്തെ കമ്പിയിൽ പിടിച്ചുതൂങ്ങി യാത്ര ചെയ്യുന്ന യുവതി അവളുടെ തൊണ്ണൂറിഞ്ച് അരക്കെട്ടിൽ ചുറ്റിപ്പിടിച്ചുനിന്ന് ഒരു കൊച്ചുബാലനും. അവിടേക്ക് നോക്കാതിരിക്കാൻ ശ്രദ്ധിച്ചു ഇരുവശത്തുമിരിക്കുന്നവർ cover courtesy canvas paintings   പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
ജോണി ജെ പ്ലാത്തോട്ടത്തിൻ്റെ കഥ
Featured News, കേരളം, സാഹിത്യം

ജോണി ജെ പ്ലാത്തോട്ടത്തിൻ്റെ കഥ

ഒരു നട്ടുച്ചയ്ക്കാണു അയൽ വീട്ടിൽ നിന്ന് കൂട്ടനിലവിളി ഉയർന്നത് `പൊരയ്ക്ക് തീപിടിച്ചേ..... അയ്യോ... ഓടി വരണേ....! ` ഞാനും ഏട്ടനും പണിക്കാരും എല്ലാം കൂടി ഓടിച്ചെന്നു. കുഴപ്പമൊന്നുമില്ല. അവിടെനിന്നുള്ള ഒച്ചയും നിലച്ചു. ! ഞങ്ങളുടെ ശബ്ദം കേട്ടിട്ടുണ്ടാകും, ഒരു സ്ത്രീയും കൗമാരക്കാരായ രണ്ടുമക്കളും കൂടി തിണ്ണയിലേക്കിറങ്ങിവന്നു. ക്ഷമാപണസ്വരത്തിൽ സ്ത്രീ പറഞ്ഞു: `അയ്യോ ടി വി വച്ചതായിരുന്നു......!` ഏട്ടൻ പറഞ്ഞു ` സാരമില്ല, ടി വി നല്ല ഒച്ചത്തിലാരുന്നു....! ` `ഞങ്ങളോർത്തു...` `ഒച്ച കൊറയ്ക്കാൻ പിള്ളേരോട് പറഞ്ഞതാ....` 'എന്തായാലും കുഴപ്പമൊന്നുമില്ലല്ലോ. സമാധാനത്തോടെ ഞങ്ങൾ തിരിച്ചുപോന്നു. ഏതാനും ആഴ്ചകൾ കഴിഞ്ഞു, ഒരു വൈകുന്നേരം ആ വീട്ടിൽ നിന്നു ബഹളമുയർന്നു.... `കൊല്ലുന്നേ.. ഞങ്ങളെ വെട്ടിക്കൊല്ലുന്നേ.... ആരുമില്ലേ...!` ഒന്നുമടിച്ചെങ്കിലും ഇപ്രാവശ്യവും ഞങ്ങൾ ഓടിച്ചെന്നു. കതകടച്ചിരിക്കുന്നതുകൊണ്ട്...
വിശ്വാസമുള്ളവർ പ്രാർത്ഥിക്കാതിരിക്കട്ടെ ജോണി പ്ലാത്തോട്ടത്തിന്റെ കവിത
Featured News, കവിത, സാഹിത്യം

വിശ്വാസമുള്ളവർ പ്രാർത്ഥിക്കാതിരിക്കട്ടെ ജോണി പ്ലാത്തോട്ടത്തിന്റെ കവിത

വിശ്വാസമുള്ളവർ പ്രാർത്ഥിക്കാതിരിക്കട്ടെ                                                            ജോണി പ്ലാത്തോട്ടം  വിശ്വാസമുള്ളവർ പ്രാർത്ഥിക്കാതിരിക്കട്ടെ പ്രാർത്ഥനകൾ വേഷം മാറിയ സ്വാർത്ഥതയാകുന്നു. അതിനാൽ തന്നെ ദൈവനിശ്ചയത്തിന്റെ മേലുള്ള ബലപ്രയോഗവും. എല്ലാം അവിടത്തെ ഇഷ്‌ടമെന്നും ദൈവനിശ്ചയം നിയമത്തിന്റെ വഴിക്കെന്നും ആണയിടുമ്പോഴും പ്രാർത്ഥനകൾ പിൻവാതിലിലൂടെ ഇടപെട്ടുകൊണ്ടിരിക്കുന്നു. ഭൂമിയിൽ പ്രാർത്ഥന പെരുകുമ്പോൾ സ്വർഗ്ഗസിംഹാസനത്തിൽ ദൈവം സമ്മർദ്ദത്തിലാക്കുന്നു; ദൈവ പദ്ധതികൾ അട്ടിമറിക്കപ്പെടുന്നു. കോൾഡ് സ്റ്റോറേജിൽ പൂഴ്ത്തി വയ്ക്കപ്പെടുന്നു ഫലമോ ? നീതിയുടെ പൊതുവിതരണം തകരാറിലാക്കുന്നു അനുഗ്രഹങ്ങൾ ചില കേന്ദ്രങ്ങളിൽ കുന്നുകൂടുന്നു. ആകയാൽ എല്ലാ നല്ലയാളുകളും ദൈവത്തെയോർത്ത് പ്രാർത്ഥിക്കാതിരിക്കട്ടെ...