Monday, January 18

Tag: JOS K MANI

ബാർ കോഴക്കേസ് പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജുരമേശ്
കേരളം, വാര്‍ത്ത

ബാർ കോഴക്കേസ് പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിജുരമേശ്

  കെ.എം മാണിക്കെതിരായ ബാർ കോഴക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി ബാറുടമ ബിജു രമേശ്. പിൻവലിക്കാൻ കേരളാ കോൺഗ്രസ് (എം) നേതാവ്‌ ജോസ് കെ.മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് വെളിപ്പെടുത്തി. ആദ്യം ഭീഷണിപ്പെടുത്തിയെന്നും, പിന്നീട് പണം വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബാറുടമ ജോൺ കല്ലാട്ടിന്റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഈ സമയം തന്നോടൊപ്പം നിരവധി ബാറുടമകൾ ഉണ്ടായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു. ബാർ കോഴക്കേസിൽ കെ.എം.മാണിക്കെതിരെ ഗൂഢാലോചനയെന്ന കേരള കോൺഗ്രസിനുവേണ്ടി സ്വകാര്യ ഏജൻസി തയാറാക്കിയ റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്നാണ് റിപ്പോർട്ടിൽ പരാമർശം. സംഭവം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും അറിയാമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു....
ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്ന് സഹോദരീഭർത്താവ്
കേരളം, വാര്‍ത്ത

ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്ന് സഹോദരീഭർത്താവ്

എൽഡിഎഫിലേക്ക് പോയ ജോസ് കെ. മാണിയെ വിമർശിച്ച് കെ.എം മാണിയുടെ മകളുടെ ഭർത്താവ്. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ എം. പി ജോസഫാണ് ഭാര്യാസഹോദരന്റെ രാഷ്ട്രീയ നിലപാടിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയത്. വേണ്ടിവന്നാൽ താൻ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുമായി നടത്തിയ അഭിമുഖത്തിലാണ് ജോസഫ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. കെ.എം മാണി തന്നെ ഇടതു മുന്നണിയുമായി ഒത്തുപോകാനാകാതെ എൽഡിഎഫിൽനിന്ന് തിരികെ യുഡിഎഫിൽ എത്തി എന്നതാണ് ചരിത്രമെന്നും കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി ആവശ്യപ്പെട്ടാൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ദീർഘകാലം യു ഡി എഫിൽ പ്രവർത്തിച്ച കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റം നല്ലതിനല്ല. ഇടതുപക്ഷത്ത് കേരളാകോൺഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് നേരത്തെ ഇടതുപക്ഷത്തോട് ഐക്യ...
ജോസ് എൽ ഡി എഫിലെത്തുമ്പോൾ മാണി സി കാപ്പൻ യു ഡി എഫിലേക്കെന്നു സൂചന
കേരളം, വാര്‍ത്ത

ജോസ് എൽ ഡി എഫിലെത്തുമ്പോൾ മാണി സി കാപ്പൻ യു ഡി എഫിലേക്കെന്നു സൂചന

വീണ്ടും കേരള കോൺഗ്രസിന്റെ ചുവടുമാറ്റം കേരളരാഷ്ട്രീയത്തിന്റെ സമവാക്യങ്ങളെ തിരുത്തുന്നു. തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സംസ്ഥാനത്ത് മുന്നണിയിലെ ഘടകകക്ഷികൾ എതിർചേരിയിലേക്ക്. ബാർ കോഴയുടെ പേരിൽ ഇടതുപക്ഷം വേട്ടയാടിയ കെഎം മാണിയുടെ മകനും കൂട്ടരും എൽഡിഎഫിലേക്ക് ചേക്കേറാനിരിക്കുകയാണ്. ജോസിന്റെ വരവിൽ പ്രതിഷേധിച്ച മാണി സി കാപ്പൻ യുഡിഎഫിലേക്ക് എത്തിയേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസ് നേതൃത്വവുമായി മാണി സി കാപ്പൻ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായാണ് വിവരം. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിലേക്ക് എത്തിക്കാൻ പാലാ അടക്കം 13 സീറ്റുകൾ ആണ് സിപിഎം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ പാലാ  ജോസിന് വിട്ടുകൊടുത്ത് കൊണ്ടുളള ഒത്തുതീർപ്പിന് മാണി സി കാപ്പൻ തയ്യാറല്ല. പാലാ തന്റെ ചങ്കാണ് എന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത് എൻസിപി ജയിച്ച ഒരു സീറ്റും വിട്ട് കൊടുക്കില്ലെന്നും...
റബ്ബർ ചരിത്രത്തിലേക്ക് പിൻവലിയുന്നു, പിന്നാലെ പാലാ കോൺഗ്രസ്സും ആർക്കൈവ്‌സിലേക്കു
കേരളം, വാര്‍ത്ത

റബ്ബർ ചരിത്രത്തിലേക്ക് പിൻവലിയുന്നു, പിന്നാലെ പാലാ കോൺഗ്രസ്സും ആർക്കൈവ്‌സിലേക്കു

കേരളത്തിൽ ഒരു കോൺഗ്രസിന് മാത്രമേ ഇനി പ്രസക്തിയുള്ളൂ.  കെ എം മാണിയുടെ വിയോഗത്തോടെതന്നെ അത് ഉറപ്പായത് തന്നെയാണ്. മാണി ജീവിച്ചിരുന്നപ്പോൾതന്നെ പിണങ്ങിപ്പിരിഞ്ഞു പുറത്തിരുന്ന പാലാ രാഷ്ട്രീയക്കൂട്ടമാണ് വീണ്ടും വലിഞ്ഞു കയറി വന്നു ഇപ്പോൾ വീണ്ടും പുറത്തായിരിക്കുന്നത് പള്ളിയുടെ, അതായത് സഭാനേതൃത്വത്തിന്റെ  ആശീർവാദത്തോടെ മിഡിൽ ക്ലാസ് കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് കേരള കോൺഗ്രസ് രൂപം കൊണ്ടത്. അതും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന ഒരു വിഭാഗത്തിന്റേതാണ്. 1964-ൽ കോൺഗ്രസ് വിട്ട കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ രൂപം കൊടുത്ത രാഷ്ട്രീയകക്ഷിയാണ് കേരള കോൺഗ്രസ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോർജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപകൻ. കെ എം ജോർജിന്റെ നേതൃത്വത്തിലുള്ള 15 നിയമസഭാ സമാജികർ ശങ്കർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാണ് കേരളാ കോ...
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽനിന്നും പുറത്താക്കി
കേരളം, വാര്‍ത്ത

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽനിന്നും പുറത്താക്കി

  കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍നിന്നും പുറത്താക്കി.  ജോസ് കെ മാണി  ഭാഗത്തെ മുന്നണിയിൽനിന്നും നീക്കിയതായി കണ്‍വീനര്‍ ബെന്നി ബെഹന്നാനാണു അറിയിച്ചത്. യുഡിഎഫിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ ജോസ്‌കെ മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതിയല്ലെന്ന് കണ്‍വീനര്‍ ബെന്നിബെഹന്നാന്‍ വിശദീകരിച്ചു യു.ഡി.എഫ് തീരുമാനമെടുത്തെന്നും അതിന് മുമ്പ് യു.ഡി.എഫ് ചെയര്‍മാനും അംഗങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും കണ്‍വീനര്‍ അറിയിച്ചു. ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളം കോൺഗ്രസ് പിളർന്നതിനെ തുടർന്ന് നേരത്തെ ധാരണയുണ്ടായിരുന്നതനുസരിച്ചു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ. മാണി വിഭാഗം നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നാണ് മ...
കേരളാ കോൺഗ്രസ്സ് അധികാരത്തർക്കത്തിൽ ജോസ് വിഭാഗത്തിനു തിരിച്ചടി ; ജോസ് കെ മാണിയുടെ അപ്പീൽ കോടതി തള്ളി
കേരളം, വാര്‍ത്ത

കേരളാ കോൺഗ്രസ്സ് അധികാരത്തർക്കത്തിൽ ജോസ് വിഭാഗത്തിനു തിരിച്ചടി ; ജോസ് കെ മാണിയുടെ അപ്പീൽ കോടതി തള്ളി

കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ ജോസ് കെ മാണി വിഭാഗത്തിനു അപ്പീലിനു തിരിച്ചടി. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതിനെതിരെ പുറപ്പെടുവിച്ച സ്റ്റേ തുടരുമെന്ന് കട്ടപ്പന സബ് കോടതി വ്യക്തമാക്കി. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതിനെതിരെ പി ജെ ജോസഫ് വിഭാഗമാണു കോടതിയെ സമീപിച്ചത്. അന്ന് ചെയർമാൻ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തിരുന്നു. കെ എം മാണിയുടെ മകനായ ജോസ് കെ മാണിയാണു കേരള കോൺഗ്രസ്സിൻ്റെ നേതാവെന്നാണു ഇപ്പോഴും ജോസ് പക്ഷത്തിൻ്റെ നിലപാട്. പി ജെ ജോസഫിൻ്റെ പക്ഷം കോടതിവിധി വന്നുടനെ കട്ടപ്പന ടൗണിൽ ആഹ്ളാദപ്രകടനം നടത്തിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിട്ടുണ്ടെന്നും യഥാർഥ കേരള കോൺഗ്രസ്സ് ആരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തട്ടെ എന്ന് ജോസ് കെ മാണി പ്രതികരിച്ചു ഏറെ നാളായി തുടരുന്ന അധികാരത്തർക്കം നിയമപോരാട്ടത്തിലേക്ക് നീങ്ങുമ്പോൾ ഇപ്പോൾ ജ...