Wednesday, June 23

Tag: K K Shailaja

ചില കീഴ് വഴക്കലംഘനങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതെന്തിന്
Featured News, കേരളം, രാഷ്ട്രീയം, വാര്‍ത്ത

ചില കീഴ് വഴക്കലംഘനങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതെന്തിന്

  ചില കീഴ് വഴക്കങ്ങൾ  അതേ പോലെയല്ലെങ്കിൽ വല്ലാത്ത അസ്വസ്ഥതയാണ്. പുതിയ ഇടതു മന്ത്രിസഭയുടെ കാര്യത്തിലും ഇത്തരമൊരു അസ്വസ്ഥത (പുതിയ ഭാഷ്യത്തിൽ ചെറിച്ചിൽ, കുരു പൊട്ടൽ) പൊതു സമൂഹത്തിൻ്റെ ഒരു ഭാഗത്ത് നിന്നും ഉണ്ടാകുന്നു. ഇവിടെയെല്ലാം ആചാര സംരക്ഷണമാണല്ലോ മുഖ്യം. പക്ഷേ വിഗ്രഹങ്ങളെയും ആചാരങ്ങളെയും തകർക്കുക എന്നതാണ് വിപ്ലവാത്മകമായ ചിന്ത. കേരള സംസ്ഥാനം രൂപം കൊണ്ടപ്പോഴോ ആദ്യ മുന്നണി മാറ്റം ഉണ്ടായപ്പോഴോ അല്ലാതെ പുതിയ ആൾക്കാർ മാത്രമുള്ള ഒരു മന്ത്രിസഭ ഉണ്ടായിട്ടില്ല. ഭരണത്തിൻ്റെ അവകാശം അനുഭവമാണെന്ന തരത്തിലാണ് പിന്നീട് കാര്യങ്ങൾ നീണ്ടത്. അങ്ങനെ സംസ്ഥാന നിയമസഭയിലെ കാരണവൻമാർ എന്ന പദവി വരെ ഉണ്ടായി. സാമാജികത്വത്തിൻ്റെ വത്സരങ്ങളാഘോഷിക്കാൻ വടിയും കുത്തി വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി.പദവികൾ കുടുംബ വിഹിതങ്ങളാക്കിയും മാറ്റി. ഈ സാഹചര്യത്തിലാണ് പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നത്. പുതിയ ഒ...
കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിനുപിന്നിൽ
Featured News, കാഴ്ചപ്പാട്, കേരളം, വാര്‍ത്ത

കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതിനുപിന്നിൽ

കെ.കെ ശൈലജ രണ്ടാം പിണറായി മന്ത്രിസഭയില്‍നിന്ന് പുറത്തായതിനെതിരെ അതൃപ്തി ഉയരുകയാണ്. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയത്. പക്ഷെ കേന്ദ്ര നേതൃത്വവും ശൈലജയെ മാറ്റി നിർത്തിയതിൽ അതൃപ്തി പ്രകടിപ്പിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് എന്നിവർ സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനത്തെ വിമർശിച്ചു. ഏറ്റവും ജനകീയപിന്തുണ നേടിയ മന്ത്രി എന്ന ശൈലജയ്ക്ക് ഇളവ് കൊടുക്കാമായിരുന്നെന്ന് അണികൾക്കിടയിലും അഭിപ്രായമുയരുന്നുണ്ട്. പാർട്ടിയിലെ പുരുഷമേധാവിത്വത്തിൻ്റെ ഇരയാണ് ശൈലജയെന്ന് സമൂഹമാധ്യമങ്ങളിലും കുറിപ്പുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഭാവി മുഖ്യമന്ത്രിയായി പോലും പലരും ശൈലജ ടീച്ചറെ വിശേഷിപ്പിച്ചിരുന്നു. ഭാവിയിൽ വനിത നേതാവെന്ന നിലയിൽ ശൈലജ ഉയർന്നു വരുന്നത് തടയുക എന്നതാണ് തീരുമാനത്തിനു പിന്നി...
വർഗ്ഗീയതയുടെ വിത്തുകൾ മുളയ്ക്കാത്ത മണ്ണ് ; പ്രതിസന്ധികൾ നേരിടാൻ ജനത ഇടതിനൊപ്പം
Featured News, കേരളം, വാര്‍ത്ത, വീക്ഷണം

വർഗ്ഗീയതയുടെ വിത്തുകൾ മുളയ്ക്കാത്ത മണ്ണ് ; പ്രതിസന്ധികൾ നേരിടാൻ ജനത ഇടതിനൊപ്പം

ജയപരാജയങ്ങളുടെ കാരണങ്ങൾ കണക്ക് കുട്ടി കണ്ടെത്താൻ ഇനിയും സമയമുണ്ട്. എന്നാലും കേരള രാഷ്ട്രീയത്തിൽ ഒരു ചരിത്രമെഴുതിച്ചേർത്തുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഭരണത്തുടർച്ചയെന്ന അത്യത്ഭുതമായ ഒരു സമ്പ്രദായത്തിനാണ് ഇപ്പോൾ കേരളം സാക്ഷ്യം വഹിച്ചത്. അഞ്ച് വർഷം മുമ്പ് ഭരണമേറ്റെടുക്കുമ്പോൾ സാക്ഷാൽ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി പോലും പ്രതീക്ഷിച്ചു കാണില്ല വരാൻ പോകുന്ന സന്ദിഗ്ദ്ധഘട്ടങ്ങളെപ്പറ്റി. ആദ്യഘട്ടത്തിലുണ്ടായ ചില ബാലാരിഷ്ടതകൾ ശരിക്കും സർക്കാരിൻ്റെ പോക്കിലും അഞ്ചു വർഷം എങ്ങനെ തികയ്ക്കും എന്നതിലൊക്കെ സംശയങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ തുടർന്നു വന്ന പരീക്ഷണ ഘട്ടങ്ങളാണ് ഗവൺമെൻ്റിനെയും അതിനെ നയിച്ചവരെയും മാറ്റിയെടുത്തത് വിട്ടൊഴിയാതെ ദുരന്തങ്ങൾ കേരളത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ഓഖിയും നിപ്പയും പ്രളയങ്ങളുമെല്ലാം ചെറിയ ഈ ഭൂപ്രദേശത്തെ വല്ലാതെ വേട്ടയാടിയപ്പോഴാണ് പിണറായി സ...
വിദേശത്തുനിന്ന് എത്തുന്നവർക്ക് ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന സൗജന്യം
കേരളം, വാര്‍ത്ത

വിദേശത്തുനിന്ന് എത്തുന്നവർക്ക് ഇനി ആര്‍.ടി.പി.സി.ആര്‍ പരിശോധന സൗജന്യം

വിദേശത്ത് നിന്ന് കേരളത്തിലെത്തുന്നവർക്ക് ഇനി  കൊവിഡ് പരിശോധന സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍.  വിമാനത്താവളങ്ങളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്  സംസ്ഥാന സര്‍ക്കാര്‍ സൗജന്യമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് അറിയിച്ചു. റിസല്‍ട്ട് നല്‍കിയ ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. ഇതിന് പുറമെ വിമാനത്താവളങ്ങളില്‍ നിന്ന് ആര്‍.ടിപി.സി.ആര്‍ ടെസ്റ്റ് ചെയ്യണമെന്നും നിര്‍ബന്ധമാണ്.  ഈ പരിശോധന സംസ്ഥാന ആരോഗ്യ വകുപ്പ് സൗജന്യമാക്കിയതോടെ പ്രവാസികൾക്ക് വലിയ ആശ്വാസമാകും...
‘വുമൺ ഓഫ് ദ ഇയർ’ അന്താരാഷ്‌ട്ര മാഗസിന്റെ അംഗീകാരം കെ കെ ശൈലജയ്ക്ക്
Uncategorized, കേരളം, വാര്‍ത്ത

‘വുമൺ ഓഫ് ദ ഇയർ’ അന്താരാഷ്‌ട്ര മാഗസിന്റെ അംഗീകാരം കെ കെ ശൈലജയ്ക്ക്

സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് അന്താരാഷ്ട്ര മാഗസിന്റെ അംഗീകാരം. അന്താരാഷ്‌ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജിലാണ് കെ.കെ. ശൈലജ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് ശൈലജയുടെ കവര്‍ ഫോട്ടോ നൽകിയിരിക്കുന്നത്. കേരളത്തിൽ കൊവിഡ് വ്യാധിയെ മുന്നില്‍ നിന്ന് അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് അഭിമുഖവും നല്‍കിയിട്ടുണ്ട്. ‘ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ.കെ ശൈലജ പറഞ്ഞു.  ...
‘പുല്ലുവിളയിൽ രോഗവ്യാപനത്തിന്റെ കണക്കു പെരുപ്പിച്ചുകാട്ടി’ ; പി എച്ച് സി യിലെ ഡോക്ടർക്കെതിരെ നടപടി
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

‘പുല്ലുവിളയിൽ രോഗവ്യാപനത്തിന്റെ കണക്കു പെരുപ്പിച്ചുകാട്ടി’ ; പി എച്ച് സി യിലെ ഡോക്ടർക്കെതിരെ നടപടി

  കോവിഡ് സാമൂഹ്യവ്യാപനമുള്ള പുല്ലുവിളയിൽ 17000 പേർക്ക് രോഗം ബാധിച്ചെന്ന് ടെലിവിഷൻ ന്യൂസ് ചാനലിനോട് വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ നടപടി. പുല്ലുവില പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഓഫീസർ ഡോക്ടർ മംഗളയ്‌ക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തതായി അറിയുന്നു . പുല്ലുവിളയിൽ കോവിഡ് സമൂഹവ്യാപനമുണ്ടെന്നും പ്രദേശത്തെ മൊത്തം ജനസംഖ്യയായ 35000 പേരിൽ പകുതിയോളം പേർക്ക് രോഗബാധയുണ്ടെന്നും ഹെൽത്ത് ഓഫീസർ റിപ്പോർട്ടർ ന്യൂസ് ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. പുല്ലുവിളയിൽ രോഗവ്യാപനം രൂക്ഷമാണെന്നും 17000 പേർക്ക് രോഗബാധയുണ്ടെന്നാണ് ഹെൽത്ത് ഓഫീസറുടെ നിഗമനം എന്നാണ് വാർത്ത പ്രചരിച്ചത്. ഇതുസംബന്ധിച്ചുള്ള ഡോ. മംഗളയുടെ ശബ്ദസന്ദേശവും പ്രചരിച്ചിരുന്നു. നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റായ വിവരം മാധ്യമങ്ങൾക്കു നല്കിയതിനെതിരെയാണ് നടപടി. ഇത്തരത്തിലൊരു വാർത്ത ചാനലിന് നൽകിയതിന് അടിസ്ഥാനമെന്തെന്നും നടപടിയെടുക്ക...
ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു 18 പേര്‍ വിദേശത്ത് നിന്നും (ഒമാന്‍-3, യു.എ.ഇ.-11, സൗദി അറേബ്യ-3, കുവൈറ്റ്-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-19, ഗുജറാത്ത്-5, തമിഴ്‌നാട്-3, ഡല്‍ഹി-1, മധ്യപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ പാലക്കാട് ജില്ലയിലുള്ള ആരോഗ്യ പ്രവര്‍ത്തകയാണ്. കോവിഡ്-19 രോഗം സ്ഥിരീക...
ആശങ്കയുടെ ദിനം ; കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ആശങ്കയുടെ ദിനം ; കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്.   കേരളത്തില്‍ 62 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്...
മാഹി സ്വദേശിയുടെ മരണം  കേരളത്തിൻ്റെ മരണസംഖ്യയായി കൂട്ടാൻ കഴിയില്ലെന്ന് മന്ത്രി കെ കെ ശൈലജ
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

മാഹി സ്വദേശിയുടെ മരണം കേരളത്തിൻ്റെ മരണസംഖ്യയായി കൂട്ടാൻ കഴിയില്ലെന്ന് മന്ത്രി കെ കെ ശൈലജ

  കോവിഡ് ചികിത്സതേടി മാഹിയില്‍ നിന്നും കേരളത്തില്‍ വന്ന് മരണപ്പെട്ട രോഗിയുടെ കണക്ക് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ പട്ടികയിൽ ചേർത്തത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ  ശൈലജ ടീച്ചർ. നമ്മുടെ കണക്കിൽ ചേർത്തതിൽ പ്രശ്നമില്ല. പക്ഷെ വസ്തുതകൾ പരിശോധിക്കുമ്പോൾ അത് ശരിയല്ല ശൈലജ ടീച്ചര്‍ വിശദീകരിച്ചു സാധാരണയായി എണ്ണം കണക്കാക്കുമ്പോള്‍ കേരളത്തിലുള്ളവര്‍, ഇവിടെ അസുഖം വന്ന് ഇവിടെ മരിക്കുന്നവരേയാണ് നമ്മുടെ കണക്കില്‍ ഉള്‍പ്പെടുത്താറുള്ളത്. അസുഖം ബാധിച്ച് ചികിത്സക്ക് വേണ്ടി മാഹിയിൽനിന്ന് അദ്ദേഹം ഇവിടേക്ക് വന്നു. ചികിത്സ എടുത്തു, മരണപ്പെട്ട ശേഷം അവിടേക്ക് തന്നെ കൊണ്ടുപോയി. അദ്ദേഹം അവിടുത്തുകാരനാണ്. അതുകൊണ്ടാണ് നമ്മുടെ പട്ടികയില്‍ ചേര്‍ക്കാതിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നമ്മുടെ പട്ടികയില്‍ ചേര്‍ത്തതായാണ് കാണുന്നത്. നമുക്ക് അതില്‍ വിരോധമില്ല. പക്ഷേ നമ്മുടെ കണക്കില്‍ മൂന്ന് മാത്രമ...
ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കോവിഡ്
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് സംസ്ഥാനത്ത് 14 പേർക്ക് കോവിഡ്

ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.  ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചതാണ് ഈ വിവരം മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച  രണ്ടു പേർ കുവൈറ്റ്,  യു.എ.ഇ എന്നിവിടങ്ങളിൽനിന്നും വന്നവരാണ്. കോവിഡ് പോസിറ്റീവായ 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതില്‍ 7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നുംവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്. ഇന്ന് രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റ...