Wednesday, June 23

Tag: K M Shaji

‘ഞാൻ കോഴ വാങ്ങിയത് പാർട്ടിക്കുവേണ്ടിയാണ്’ കെ എം ഷാജിയുടെ ഭീഷണി
കേരളം, വാര്‍ത്ത

‘ഞാൻ കോഴ വാങ്ങിയത് പാർട്ടിക്കുവേണ്ടിയാണ്’ കെ എം ഷാജിയുടെ ഭീഷണി

  പാർട്ടി പ്രവർത്തകരോട് തട്ടിക്കയറി കെ എം ഷാജി എം എൽ എ 'ഞാൻ പണം വാങ്ങിയത്‌ പാർട്ടിക്കുവേണ്ടിയാണ്‌. നിങ്ങൾ കഴിയുംപോലെ നോക്കിക്കോ’–- സ്വന്തം പാർട്ടിയിലെ‌ പ്രവർത്തകരോട്‌ നടത്തിയ ഈ ഭീഷണിയാണ്‌ കെ എം ഷാജിയെ വെട്ടിലാക്കിയത്‌‌. കണ്ണൂർ ജില്ലയിലെ അഴീക്കോട്‌ ഹൈസ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു‌ വിവാദം. തൊട്ടടുത്ത്‌ മീൻകുന്നിൽ ഗവ. ഹൈസ്‌കൂൾ ഉള്ളതിനാൽ ഈ സ്‌കൂളിന് പ്ലസ്‌ടു‌ ലഭിച്ചിരുന്നില്ല. 2011ൽ യുഡിഎഫ്‌ സർക്കാർ വന്നതൊടെ സ്‌കൂളുകാർ ‌ പ്ലസ്‌ടുവിനുള്ള ശ്രമം ഊർജിതമാക്കി. അതേസമയം തന്നെ മാനേജ്‌മെന്റ്‌ കോട്ടയിലെ പ്ലസ്‌ടു അധ്യാപക നിയമനം പൂർത്തിയാക്കി തലവരിപ്പണവും അധികൃതർ വാങ്ങിയിരുന്നു. എന്നാൽ ആ വർഷവും സ്‌കൂളിന്‌ പ്ലസ്‌ടു അനുവദിച്ചില്ല. ഇതോടെ അങ്കലാപ്പിലായ സ്‌കൂൾ മാനേജ്‌മെന്റ്‌ മുസ്ലിംലീഗ്‌ പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചു. ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട ശാഖാ ഭാ...
കെ എം ഷാജി എം എൽ എ യുടെ വീട് ഉടൻ പൊളിച്ചുമാറ്റാൻ നോട്ടീസ്
കേരളം, വാര്‍ത്ത

കെ എം ഷാജി എം എൽ എ യുടെ വീട് ഉടൻ പൊളിച്ചുമാറ്റാൻ നോട്ടീസ്

മുസ്ലിം ലീഗ് എം എൽ എ കെ.എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്. കോഴിക്കോട് കോര്‍പ്പറേഷനാണ് നോട്ടീസ് നല്‍കിയത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചതിനാണ് നടപടി. കെട്ടിടനിർമ്മാണപ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചതായി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇന്നലെയായിരുന്നു ഷാജിയുടെ വീട് ഉദ്യോഗസ്ഥര്‍ അളന്നത്. ഇ.ഡിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. 3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിര്‍മാണം നടത്തിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര...
എ. കെ. ശശീന്ദ്രൻ ഉണ്ണാക്കനാണെന്ന് കെ. എം. ഷാജി എംഎൽഎ
കേരളം, വാര്‍ത്ത

എ. കെ. ശശീന്ദ്രൻ ഉണ്ണാക്കനാണെന്ന് കെ. എം. ഷാജി എംഎൽഎ

സ്വന്തം വകുപ്പിലെ 4500 കോടി രൂപയുടെ ഇടപാട് അറിയാത്ത ഉണ്ണാക്കനായ മന്ത്രിയാണ് എ.കെ ശശീന്ദ്രനെന്ന് കെ.എം ഷാജി എം.എല്‍.എ. കോഴിക്കോട് ആര്‍.ഡി.ഡി ഓഫീസിന് മുന്നില്‍ കെ.എച്ച്.എസ്.ടി.യു നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകായിരുന്നു അദ്ദേഹം. എല്ലാ മന്ത്രിമാരേയും മുഖ്യമന്ത്രി നിശ്ചലമാക്കുകയാണ്. മുഖ്യമന്ത്രി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഭാഗമായിട്ട് കൂടിയാണ് അഴിമതിയെ കുറിച്ച് അറിയാന്‍ പോലും കഴിയാനാവാത്ത തരത്തില്‍ ഗതാഗതമന്ത്രിയെ മുഖ്യമന്ത്രി മൂകനാക്കിയതെന്നും കെ.എം ഷാജി ആരോപിച്ചു. കോടിക്കണക്കിന് രൂപ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ട് അതിന്റെ കണക്ക് പോലും അവതരിപ്പിക്കാരന്‍ കഴിയുന്നില്ല. ഭരണകൂടത്തിന്റെ സാധ്യത അഴിമതി നടത്താന്‍ മുഖ്യമന്ത്രി പരമാവധി ഉപയോഗപ്പെടുത്തുകയാണ്. തെളിയിക്കപ്പെടാത്തത് കൊണ്ട് ആരോപണം ഇല്ലാതാകുന്നില്ലെന്നും, മുഖ്യമന്ത്രി നേരിട്ട് ഇടപാട് നടത്തുന്നത് കൊണ്ടാണ് തെളിവ്...
കെ. എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
കേരളം, വാര്‍ത്ത

കെ. എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

കെ. എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കെ.എം.ഷാജി നല്‍കിയ അപ്പീലില്‍ ഉപാധികളോടെയാണ് സ്‌റ്റേ അനുവദിച്ചത്‌. അപ്പീലില്‍ തീരുമാനം വരുന്നത്‌ വരെയാണ് സ്റ്റേ. ജനുവരിയിൽ അപ്പീൽ പരിഗണിക്കുന്നത് വരെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാൽ  വോട്ട് ചെയ്യാനും എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ഷാജിക്ക് ലഭിക്കില്ല. ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഷാജിയുടെ അപ്പീലില്‍ നികേഷ് കുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തി വോട്ട് പിടിച്ചുവെന്ന നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ നവംബര്‍ ഒമ്പതിനാണ് അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഇതോടെ നാളെമുതൽ ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. ...
കെ എം ഷാജിയ്ക്ക് ശേഷം വീണാ ജോർജ്ജ്..?
കേരളം, രാഷ്ട്രീയം, വാര്‍ത്ത

കെ എം ഷാജിയ്ക്ക് ശേഷം വീണാ ജോർജ്ജ്..?

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വർഗീയ കാർഡിറക്കിയതിന് അഴീക്കോട് എംഎൽഎയായ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിനു പിന്നാലെ   ആറൻമുള എംഎൽഎ വീണ ജോർജും സമാനമായ തെരഞ്ഞെടുപ്പ് കേസ് നേരിടുന്നു. മതത്തെ പ്രചരണത്തിന് ഉപയോഗിച്ച് വിജയം നേടിയെന്ന കേസ് തന്നെയാണ് വീണയ്ക്ക് എതിരെയും  ഉള്ള ആരോപണം.  കെ. ശിവദാസൻ നായരുടെ ചീഫ് ഇലക്ഷൻ ഏജന്‍റ് ആയിരുന്ന അഡ്വ. വി ആർ സോജി ആയിരുന്നു പരാതി നൽകിയത്.  വീണാ ജോർജിന്‍റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേർത്ത് വച്ച തരത്തിലുള്ള് ചിത്രങ്ങൾ സമൂഹമാധ്യംത്തിൽ  പ്രചരിപ്പിച്ചതായി  സോജി ആരോപിക്കുന്നു. ഇതേ ചിത്രം ലഘുലേഖയായും തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ചു.  സോജി നൽകിയ ഹർജി  ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.  ...
കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു
കേരളം, വാര്‍ത്ത

കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒരു മാസത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നും അപ്പീൽ പോകണമെന്നുള്ള ഷാജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. എന്നാൽ രണ്ടാഴ്ചത്തേക്കാണ് വിധി സ്‌റ്റേ ചെയ്തത്. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. കോടതി ചിലവിനത്തില്‍ 50,000 രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവെയ്ക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു രാവിലെയാണ് കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് വന്നത്. തെരഞ്ഞെടുപ്പില്‍ വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ പരാതിയിലായിരുന്നു കോടതി നടപടി....
കെ. എം. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി
കേരളം, വാര്‍ത്ത

കെ. എം. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

സിപിഐഎം സ്ഥാനാർഥി ആയിരുന്ന എം. വി. നികേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. ഇത് സംബന്ധിച്ച നടപടി കൈക്കൊള്ളാൻ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചരണം നടത്തി എന്നാരോപിച്ച് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നികേഷ് കുമാറിന് 50000 രൂപ കെ. എം. ഷാജി നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ അഴീക്കോട് മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും കോടതി നിർദ്ദേശിച്ചു.  എന്നാൽ തന്നെ എംഎൽഎ ആയി അംഗീകരിക്കണം എന്ന എം വി നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ആറ് വർഷത്തേക്ക് കെ എം ഷാജിക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല....