Monday, October 26

Tag: K RAJESHKUMAR. KAVANI

മഹാമാരിക്കാലത്തെ കൂട്ടുകവിതകൾ
Culture, Featured News, കവണി, കവിത, നവപക്ഷം, സാഹിത്യം

മഹാമാരിക്കാലത്തെ കൂട്ടുകവിതകൾ

  കവണി മഹാമാരിക്കാലത്തെ കൂട്ടുകവിതകൾ കോവിഡ് 19 എന്ന ഈ മഹാമാരി അനന്തമായി നീളുകയാണോ? പകരുന്ന വ്യാധിയായതിനാൽ സാമൂഹിക അകലം പാലിക്കാൻ ഓരോ മനുഷ്യനും കടമയുണ്ട്. സാമൂഹിക ജീവിയായ മനുഷ്യർക്ക് ഈ ഒറ്റപ്പെട്ട ജീവിതം സഹിക്കാവുന്നതിലും അപ്പുറമാണ്. ഏകാന്തതയുടെ ഉപാസകരാണ് കവികളെങ്കിലും അവരുടെ ഏകാന്തത വാസ്തവത്തിൽ കൂട്ടാന്തതയെ പോഷിപ്പിക്കാനാണ്. സമൂഹത്തിലെ വിഷം ഭുജിക്കാനാണ് അവർ ഏകാന്തരാകുന്നത്. കാകോളം ഉള്ളിലേക്കെടുത്ത് സമൂഹത്തെ പരിശുദ്ധമാക്കുന്ന കവിക്കറകണ്ടൻ താളത്തിൻ്റെ ലയത്തിൻ്റെ നൃത്തത്തിൻ്റെ ശോഭ പുറത്തേക്കൊഴുക്കുന്നു. മഹാമാരിക്കു മുമ്പ് എസ്. ജോസഫ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറേ നാളായി ജോസഫ് ഫേസ് ബുക്കിൽ കുറിപ്പുകൾ എഴുതുന്നുണ്ട്. കാവ്യകലയെക്കുറിച്ച്, ചിത്രകലയെക്കുറിച്ച് ,ശില്പകലയെക്കുറിച്ച് കവി എഴുതിപ്പോരുന്നു. നല്ല കുറിപ്പുകളാണ് അവ. ലളിതമായ എഴുത്ത്. മനുഷ്യനെ പല ...
കാറ്റ് വീശുവല കൊണ്ടുയർത്തുന്ന കൂടാര വിതാനങ്ങൾ ; കെ. രാജഗോപാലിൻ്റെ ‘പരിധിക്കു പുറത്ത് ‘ എന്ന കവിതയെക്കുറിച്ച്
Featured News, കവണി

കാറ്റ് വീശുവല കൊണ്ടുയർത്തുന്ന കൂടാര വിതാനങ്ങൾ ; കെ. രാജഗോപാലിൻ്റെ ‘പരിധിക്കു പുറത്ത് ‘ എന്ന കവിതയെക്കുറിച്ച്

  കാറ്റ് വീശുവല കൊണ്ടുയർത്തുന്ന കൂടാര വിതാനങ്ങൾ കെ. രാജഗോപാലിൻ്റെ  'പരിധിക്കു പുറത്ത് ' എന്ന കവിതയെക്കുറിച്ച്. കവിതാ വായന എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വകാര്യമായ ഒരു അനുഭവമാണ്. നാനാവിധത്തിലുള്ള കാവ്യ സിദ്ധാന്തങ്ങളോ കവിതാ ബാഹ്യമായ സാംസ്കാരിക വിവക്ഷകളോ യാതൊന്നും കവിതയും എൻ്റെ ഹൃദയവും തമ്മിലുള്ള നേർബന്ധത്തിന് ഇടങ്കോലിടാറില്ല. ഇതിൽ തെറ്റുകാണുന്നവരുണ്ടോ? ഉണ്ടെങ്കിൽ അതൊന്നും എൻ്റെ പരിധിയിൽ വരില്ല. സ്വകാര്യമായി ലാളിക്കുവാനും ഓമനിക്കുവാനും കുറെയൊക്കെ കാര്യങ്ങളില്ലെങ്കിൽ എന്തു ജീവിതം. നിഷ്കുണമായ ജീവിതം മരണ തുല്യമാണ്. കവിതയുമായി ഏകാന്ത ഹൃദയ സംവാദം നടത്താൻ കഴിവില്ലാത്തവർക്ക് എൻ്റെ റിപ്പബ്ളിക്കിൽ പൗരത്വമില്ല. ചില കവിതകൾ ഒറ്റ വായനയിൽ തന്നെ ഹൃദയത്തിൽ കുടിപാർക്കും. കെ.രാജഗോപാലിൻ്റെ 'പരിധിക്കു പുറത്ത് ' അത്തരമൊരു കവിതയാണ്. അത് എൻ്റെ കൂടി അനുഭവത്തിൻ്റെ കവിത യാണ്. ആറ്റു തിട്ടയ്ക്ക്...
മഹാരാജാസ് കോളേജിനെക്കുറിച്ച് ഒരു ചിത്രകവിത
Featured News, കവണി, കവിത, സാഹിത്യം

മഹാരാജാസ് കോളേജിനെക്കുറിച്ച് ഒരു ചിത്രകവിത

മലയാള കവിതയിൽ ആധുനികതയുടെ സങ്കീർണ്ണ നടനം അടങ്ങിയതിനു ശേഷം വന്ന കവികളിൽ പ്രധാനപ്പെട്ടയാളാണ് എസ്.ജോസഫ്. കവിതയുടെ രൂപഭാവങ്ങളിൽ ആധുനികർ കടുത്ത പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. വൃത്തത്തിലും ചതുരത്തിലും പദ്യത്തിലും ഗദ്യത്തിലും കവിതകൾ ശിൽപ്പപ്പെട്ടു. ഈണത്തിൽ, താളത്തിൽ കൊഞ്ചിക്കുഴഞ്ഞാടാവുന്ന കവിതകൾ എഴുതിയവർ തന്നെ അലറി വിളിക്കുന്ന രീതിയിൽ കവിതകൾ ചൊല്ലി. നിലവിളി പോലെയും മോങ്ങൽ പോലെയുമുള്ള ചൊൽക്കവിതകൾ ഹരമായിക്കരുതിയവരുണ്ട്. സങ്കീർണ്ണബിംബങ്ങൾ നിറഞ്ഞ ഗദ്യകവിതകൾ ആകട്ടെ ആർക്കും മനസ്സിലായതുമില്ല. എഴുതിയ കവിക്കും മനസ്സിലായില്ല. വായനക്കാരനും മനസ്സിലായില്ല. വളരെ വില കുറച്ച് കിട്ടുന്ന പട്ടച്ചാരായമുണ്ടായിരുന്നതിനാൽ സങ്കീർണ്ണബിംബങ്ങൾ മനസ്സിലായ ചിലരും ഉണ്ടായിരുന്നു, ദോഷം പറയരുതല്ലോ. കവിതയിലെ ഈയൊരു സങ്കീർണ്ണവൃത്തത്തിൻ്റെ വെളിയിൽ നിന്നു കൊണ്ടാണ് ജോസഫ് എഴുതിത്തുടങ്ങിയത്. പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ കവിത എന്ന കള്ള...
‘പച്ചപ്പയ്യിനെ തേടിയ കഥാകൃത്ത്’   ഇ ഹരികുമാറിനെ അനുസ്മരിക്കുന്നു : കെ രാജേഷ്‌കുമാർ
Featured News, കവണി, സാഹിത്യം

‘പച്ചപ്പയ്യിനെ തേടിയ കഥാകൃത്ത്’ ഇ ഹരികുമാറിനെ അനുസ്മരിക്കുന്നു : കെ രാജേഷ്‌കുമാർ

കവണി പച്ചപ്പയ്യിനെ തേടിയ കഥാകൃത്ത് ഇ.ഹരികുമാറിൻ്റെ കഥകളിലെ കേരളീയതയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. പൊതുവേ ഈ കഥാകൃത്തിൻ്റെ രചനകൾ ആഴത്തിൽ പഠിക്കപ്പെട്ടിട്ടില്ല. അതിനുള്ള കാലമാകാത്തതുകൊണ്ടാകാം. അങ്ങനെ അവഗണിക്കപ്പെടാനുള്ളതല്ല ആ കഥകൾ. മലയാളത്തിൽ ആധുനികത തിളച്ചുരുകിയ കാലത്ത് നിലാവു പോലെ വെളിച്ചമുള്ള കഥകൾ എഴുതിയ കഥാകൃത്തുക്കളിൽ ഒരാളാണ് ഇ.ഹരികുമാർ. സ്നേഹം നിലാവെളിച്ചം പോലെ ആ കഥകളിൽ പരന്നു കിടന്നു. സാഹിത്യ ചരിത്രത്തെക്കുറിച്ച് സാമാന്യ ധാരണയുള്ളവർക്കറിയാം അതാതു കാലത്തെ സാഹിത്യത്തിലെ പൊതു പ്രവണതയിൽ നിന്ന് തെറ്റി നിൽക്കുന്നവർക്ക് പ്രഭ കുറയുമെന്ന്. ഈ വിധി ഇ.ഹരികുമാറിനെ കണ്ടമാനം ബാധിച്ചിരുന്നു. ആധുനികതയുടെ തീവെട്ടം മങ്ങിയപ്പോഴാണ് അദ്ദേഹത്തിൻ്റെ ചില കഥകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ശ്രീപാർവ്വതിയുടെ പാദം, പച്ചപ്പയ്യിനെ പിടിക്കാൻ, ദിനോസറിൻ്റെ കുട്ടി തുടങ്ങിയ മികവാർന്ന കഥകൾ കഥയെ ഇഷ്ടപ്പെടുന്ന വാ...
“മൂളിക്കൊണ്ടഭിരാമനായലയുമെൻ നന്മക്ഷികേ” ; ഉത്സവക്കാലത്ത്  പീയുടെ കവിതകളോർക്കുമ്പോൾ
Featured News, കവണി, കവിത, സാഹിത്യം

“മൂളിക്കൊണ്ടഭിരാമനായലയുമെൻ നന്മക്ഷികേ” ; ഉത്സവക്കാലത്ത് പീയുടെ കവിതകളോർക്കുമ്പോൾ

ശിവരാത്രി, വേല, പൂരം, പടേനി - കേരളത്തിലെ നാട്ടിൻപുറങ്ങളും നഗരങ്ങളും ഉത്സവങ്ങൾ കൊണ്ടാടുകയാണ്. ചെറുതും വലുതുമായ ഉത്സവങ്ങൾ ഉപേക്ഷിക്കാൻ മലയാളിക്കു മനസ്സില്ല. ഉത്സവങ്ങൾ കേരളത്തെ ആനന്ദ കേരളമാക്കുന്നു. മഴയാണ് കേരളത്തെ ആനന്ദ കേരളമാക്കുന്നത് എന്ന് മൊഴിഞ്ഞത് മഹാകവി പി. കുഞ്ഞിരാമൻ നായരാണ്. ഉത്സവങ്ങളോടും കവിയ്ക്ക് പ്രിയമായിരുന്നു. Photo cortesy : Mathrubhumi കഥകളിയോട് വള്ളത്തോളിനുശേഷം ഏറ്റവും മമത പുലർത്തിയ കവി കുഞ്ഞിരാമൻ നായരായിരുന്നു. പി യുടെ കളിയച്ഛൻ മഹാകവി വള്ളത്തോളായിരുന്നു. വള്ളത്തോളിന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചതിനു ശേഷമായിരുന്നു പി കളിയച്ഛൻ ചൊല്ലിയതെന്ന കാര്യം ആർക്കാണറിയാത്തത്. കവിതയിൽ പി. പിഴച്ചു പോയില്ല. എന്നു മാത്രമല്ല വള്ളത്തോളെന്ന കളിയച്ഛനെ കവിതയുടെ കാര്യത്തിൽ പി അതിശയിക്കുകയും ചെയ്തു. വള്ളത്തോൾ കവിതയെക്കാൾ പിൽക്കാലത്തിലൂടെ പി കവിത കവിഞ്ഞൊഴുകി. കഥകളി എന്നു കേൾക്കുമ്പോൾ കേരളീയർ ...
അയിരൂർ എന്ന കഥകളി ഗ്രാമത്തിന്റെ ചരിത്രം ; കെ രാജേഷ് കുമാർ എഴുതുന്നു
Featured News, കല, കവണി, കേരളം

അയിരൂർ എന്ന കഥകളി ഗ്രാമത്തിന്റെ ചരിത്രം ; കെ രാജേഷ് കുമാർ എഴുതുന്നു

പത്തനംതിട്ട ജില്ലയിലെ അയിരൂർ എന്ന ഗ്രാമത്തിലേക്ക് കലാസ്നേഹികളുടെ സവിശേഷ ശ്രദ്ധ പതിയേണ്ടതുണ്ട്. അയിരൂർ ഇന്ന് കഥകളി ഗ്രാമം എന്ന നിലയിൽ പ്രശസ്തി ആർജ്ജിച്ചിരിക്കുന്നു. കഥകളിയുടെ വികാസപരിണാമ ചരിത്രം പരിശോധിച്ചാൽ അയിരൂരിന് സമ്പന്നമായ ഒരു കഥകളി പാരമ്പര്യം ഒന്നും ഇല്ല. അയിരൂരിന് തൊട്ടു കിടക്കുന്ന മേലുകരയിലും മറ്റും ചെറിയ ചില കഥകളിയോഗങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രവർത്തിച്ചിരുന്നു. മധ്യതിരുവിതാംകൂറിലെ പല ഗ്രാമങ്ങളിലും ഇത്തരം കളിയോഗങ്ങൾ ഉണ്ടായിരുന്നു. അത്രയ്ക്കു പ്രശസ്തരാകാഞ്ഞ ഏതാനും കഥകളി കലാകാരൻമാരും ഇത്തരം ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു. അതിനപ്പുറം ഇവിടങ്ങളിലെ കഥകളി ചരിത്രത്തിൽ നിന്ന് ഒന്നും കണ്ടെത്താനാകുന്നില്ല. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ആരംഭിച്ച സാമൂഹിക നവീകരണ പ്രസ്ഥാനങ്ങൾ നന്നായി സ്വാധീനം ചെലുത്തിയ ഒരു പ്രദേശമാണ് അയിരൂർ. ആറന്മുളയുടെ പുറഞ്ചേരികളിലൊന്നാണ് തിരുനിഴൽ മാലയുടെ കാലത്ത് അയിരൂർ. തിര...
മുംബയ് : എൻ. എസ്. മാധവൻ്റെ കഥ വന്ന് പൊള്ളിക്കുമ്പോൾ
Featured News, കവണി, സാഹിത്യം

മുംബയ് : എൻ. എസ്. മാധവൻ്റെ കഥ വന്ന് പൊള്ളിക്കുമ്പോൾ

മലയാളത്തിലെ ആധുനികതയുടെ അപരാഹ്നത്തിൽ ഏതാനും ശ്രദ്ധേയമായ കഥകൾ എഴുതിയിട്ട് മൂകതയിലേക്കു പോയ എൻ.എസ്.മാധവൻ 'ഹിഗ്വിറ്റ' എന്ന കഥയിലൂടെ തിരിച്ചു വന്നപ്പോൾ ഇവിടെ ഉത്തരാധുനികതയായി. 'ആധുനികതയിൽ നിന്ന് ഉത്തരാധുനികതയിലേക്ക് മലയാള ചെറുകഥയെ നിറയൊഴിച്ച റെഡ് സോണായിരുന്നു ഹിഗ്വിറ്റ' എന്ന് പി.കെ.രാജശേഖരൻ എൻ.എസ്.മാധവന്റെ കഥകൾ സമ്പൂർണ്ണത്തിന്റെ അവതാരികയിൽ എഴുതിയിട്ടുണ്ട്. ഹിഗ്വിറ്റ പല പല രീതിയിൽ നിരൂപണത്തിന് വിധേയമായിട്ടുണ്ട്. പ്ലസ് ടു മലയാളം പാoപുസ്തകത്തിൽ ഈ കഥ പഠിക്കാൻ ഇട്ടതോടെ കേരളത്തിലെ സകല ഹയർസെക്കണ്ടറി മലയാളം അധ്യാപകരും ഹിഗ്വിറ്റയെ പലതരത്തിൽ വായിച്ചെടുത്തു. അങ്ങനെ ചെയ്യാനുതകും വിധമുള്ള കഥാ ഘടനയുള്ളതുകൊണ്ടാണ് ഹിഗ്വിറ്റ ഉത്തരാധുനികമായത്. കോർട്ടിൽ നിന്ന് വെളിയിലേക്കു തെറിച്ചു പോയ പന്ത് റോഡിലൂടെ പോയ ചരക്കു ലോറിയിൽ വീണ് മറുനാട്ടിലേക്കു പോയതുപോലെ കഥയിൽ നിന്ന് കാതങ്ങളകന്ന വ്യാഖ്യാനങ്ങളുണ്ടായി. ലൂസിയെ പീഡ...
മോഷണ വിദ്യകൾ – തസ്കരൻ മണിയൻ പിള്ളയുടെ ജീവിതകഥയെക്കുറിച്ച്.
Editors Pic, Featured News, കവണി, സാഹിത്യം

മോഷണ വിദ്യകൾ – തസ്കരൻ മണിയൻ പിള്ളയുടെ ജീവിതകഥയെക്കുറിച്ച്.

കവണി കഴിഞ്ഞ പത്തുകൊല്ലത്തിനിടയിൽ വായിച്ച ആത്മകഥകളിൽ ഏറ്റവും ത്രസിപ്പിച്ച ഒന്ന് തസ്കരൻ മണിയൻ പിള്ളയുടെ ജീവിതകഥയാണ്. ജി.ആർ. ഇന്ദുഗോപൻ കേട്ടെഴുതിയ മണിയൻ പിള്ളയുടെ മോഷണകഥകൾ മനസ്സിൽ നിന്ന് അങ്ങനെ മാഞ്ഞു പോകില്ല. ഇന്ദുഗോപൻ എന്ന ഭാവനാശാലിയായ കഥാകൃത്തിന്റെ തൂലികയുടെ മാന്ത്രിക സ്പർശമാണ് മണിയൻ പിള്ളയുടെ കഥയെ മുഴുപ്പിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. ചെങ്ങന്നൂർ ഗൂഢസംഘം, അമ്മിണിപ്പിള്ള വെട്ടുകേസ് തുടങ്ങിയ കിടുക്കൻ കഥകളെഴുതിയിട്ടുള്ള ഇന്ദുഗോപൻ ആ ടെക്നിക് തസ്കരനിലേക്ക് പകർന്നിട്ടുണ്ട്. മോഷണം സാഹിത്യത്തിന്റെ സ്ഥിരം പ്രമേയങ്ങളിലൊന്നാണ്. പണ്ടേക്കു പണ്ടു തൊട്ടേ .അതിന് കാരണം എന്തെന്നാൽ മോഷണം ഒരു കലയാണ്. ജനാധിപത്യത്തിലെ ബഹുസ്വരമായ വിപ്ലവാഴിമതികൾ തൊട്ട് കാട്ടു മുല്ലയ്ക്ക് ഉമ്മ കൊടുക്കുന്ന കാറ്റിന്റെ കള്ളത്തരം വരെ കടു യാഥാർത്ഥ്യമുള്ള നാടുവിഴുങ്ങി മോഷണം തൊട്ട് സ്വപ്ന ലോലുപമായ ചുംബനാപഹരണം വരെ സൗന്ദര്യബോധമുള...
ജീവിതത്തെ സമരമാക്കിയ വലിയ മനുഷ്യരെ ഓർക്കുമ്പോൾ ..
Featured News, കവണി, സാഹിത്യം

ജീവിതത്തെ സമരമാക്കിയ വലിയ മനുഷ്യരെ ഓർക്കുമ്പോൾ ..

ജൂലൈ ആദ്യ വാരത്തിൽ ഇടവപ്പാതി മഴ ഇടമുറിയാതെ പെയ്തു നിറയുകയാണ് പതിവ്. വലിയ ചില മനുഷ്യരുടെ ഓർമ്മ ദിനങ്ങൾ കൂടിയാണ് ഈ ആഴ്ച്ച. ബഷീറിനെ കേരളം മുഴുവൻ ഓർമ്മിക്കാറുണ്ട്. നമ്മുടെ വിദ്യാലയങ്ങളിലും കലാശാലകളിലും സാംസ്കാരിക നിലയങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ബഷീറിയൻ ഓർമ്മകൾ തോരാമഴയായി പെയ്തിറങ്ങി. ബഷീറിന്റെ ബുക്സ്റ്റാളിന്റെ പത്രപ്പരസ്യവും ബഷീർ അഴീക്കോടിനെഴുതിയ തത്ത്വമസിക്കത്തുമൊക്കെ വൈറലായി. പള്ളിക്കൂടങ്ങളായ പള്ളിക്കൂടങ്ങളിലൊക്കെ അയൽ വീടുകളിലെ ആടുകളെ കൊണ്ടുവന്ന് അഭിനയിപ്പിച്ചു. അനൽ ഹഖ്. മംഗളം ശുഭം. ബഷീറിനൊപ്പം കഥകൾ എഴുതി വിരാജിച്ച രണ്ട് മഹാൻമാരായ കഥയെഴുത്തുകാരുടെ ഓർമ്മദിനം കൂടി പോയവാരം കടന്നു പോയി. അങ്ങനെ അവരെ അധികം ആരും ഓർത്തില്ല. ഓർക്കേണ്ടതായിരുന്നു. ഓർക്കുക എന്നു പറഞ്ഞാൽ വെറുതെ ഓർത്തിട്ടു കാര്യമില്ല. അവരുടെ കഥകളും നോവലുകളും നാടകങ്ങളും ഇതര സൃഷ്ടികളും പുനർ വായിക്കുകയാണ് ചെയ്യേണ്ടത്. അവരുടെ ജീവിതവു...
നിലാവും ‘മ്മ ‘ യും ;  ജി പ്രതാപന്റെ ചിത്രങ്ങളെക്കുറിച്ച്.
Featured News, കല, കവണി, കവിത, സാഹിത്യം

നിലാവും ‘മ്മ ‘ യും ; ജി പ്രതാപന്റെ ചിത്രങ്ങളെക്കുറിച്ച്.

എസ്. ജോസഫിന്റെ കവിതകളുടെ ഒരു സവിശേഷത ഒരു പാട് ഉൾനാടൻ ചിത്രങ്ങൾ മങ്ങിയ നിറങ്ങളിൽ അവയിൽ വരഞ്ഞു കിടക്കുന്നുണ്ട് എന്നതാണ്. ചിത്രകലയുമായി നല്ല പരിചയമുള്ള കവിയാണ് ജോസഫ്. 'കട്ടക്കളങ്ങൾക്കപ്പുറം' എന്ന കവിതയിലാണ് ' ഉപ്പന്റെ കൂവൽ വരയ്ക്കുന്നു എന്ന അസാധാരണവും ചാരുതയാർന്നതുമായ മൊഴികൾ ജോസഫ് വിതറിയിട്ടത്. ചിത്രം വരച്ചു കഴിയുന്ന ഒരു കൂട്ടുകാരനെക്കുറിച്ചുള്ള ആ കവിതയിൽ നിറയെ ചിത്രങ്ങളാണ്. 'ചൂളയ്ക്കു വച്ച കട്ടകൾ പുക കൊണ്ടൊരു മരം വരയ്ക്കുന്നു ' എന്ന് എഴുതിയ കൈവിരലുകളിൽ ചുംബിക്കാൻ കൊതി തോന്നും. കവിത ഇങ്ങനെ അവസാനിക്കുന്നു. 'അതു കണ്ട് കരിമ്പുകളും ബ്രഷ് വെളുപ്പിൽ മുക്കി വരയ്ക്കുന്നു. കാട്ടുകോഴികളും പെൻസിൽ കാലുകൊണ്ടു വരയ്ക്കുന്നു. ഒട്ടൽക്കൂട്ടം കാറ്റിൽ പെട്ട് ഉപ്പന്റെ കൂവൽ വരയ്ക്കുന്നു' ക്രിസ്തുവിന്റെ കുരിശാരോഹണത്തിന്റെയും ഉയിർപ്പിന്റെയും ഓർമ്മ നാളുകളിൽ പെയിന്റിംഗുകൾ വന്ന് മനസ്സിൽ നിറയാറുണ്ട്. ആ ദിവസങ്...