Sunday, September 20

Tag: K RAJESHKUMAR. KAVANI

ആറന്മുള ഐതിഹ്യവും ചരിത്ര സത്യങ്ങളും ; ആറന്മുളയെക്കുറിച്ചൊരു ചരിത്രഗ്രന്ഥം
Featured News, കല, കവണി, സാഹിത്യം

ആറന്മുള ഐതിഹ്യവും ചരിത്ര സത്യങ്ങളും ; ആറന്മുളയെക്കുറിച്ചൊരു ചരിത്രഗ്രന്ഥം

ആറന്മുളയമ്പലത്തിലെ ഈ വർഷത്തെ ഉത്സവം സമാപിച്ചു. പത്തുനാൾ നീണ്ടു നിന്ന ഉത്സവം പ്രളയ ദുരിതത്തിന്റെ മുറിവുകളിൽ നിന്ന് എത്രമാത്രം പ്രദേശവാസികളെ ഉണർത്തി എന്നു പറയാനാകില്ല. ആറാട്ടുനാളിൽ സന്ധ്യ കഴിഞ്ഞ് കുറേ നേരം നാദസ്വരക്കച്ചേരി കേട്ടിരുന്നു. പ്രശസ്ത നാദസ്വര വിദ്വാൻമാരായ റ്റി.പി.എൻ. രാമനാഥനും പണ്ഡമംഗലം പി.ജി.യുവരാജും കൂടി അഭൗമമായ തലത്തിലേക്ക് ആസ്വാദകരെ ഉയർത്തിക്കൊണ്ടുപോയ മനോഹര നിമിഷങ്ങൾ. തോടിയിൽ ' തായേ യശോദ .... വായിച്ചപ്പോൾ ശ്രീകൃഷ്ണൻ വന്നു നൃത്തം ചെയ്യുന്നതു പോലെ തോന്നി. തവിലിൽ മാന്ത്രിക നാദം തീർത്ത കോവില്ലൂർ കെ.ജി. കല്യാണസുന്ദരം ചില മുഹൂർത്തങ്ങളിൽ കൈകൾ കൂപ്പി തിരുനടയിലേക്കു നോക്കി തൊഴുകയും എന്തോ പറയുകയും ചെയ്യുന്നു. എന്റെ അടുത്തിരുന്ന ഒരു സംഗീത പ്രണയി ആനന്ദക്കണ്ണീർ തുടയ്ക്കുന്നു . കുറേ വർഷങ്ങൾക്കു മുമ്പ് തിരുവിഴ ജയശങ്കറും വളയപ്പെട്ടിയും കൂടി ആറന്മുളയുത്സവത്തിലെ സേവയ്ക്ക് നാദസ്വരത്തിലും തകിലിലും...
തിരുനിഴൽമാല, ആറന്മുള, ഒരു നാട്ടു ചരിത്ര ഗ്രന്ഥം ;
Featured News, കവണി, കവിത, സാഹിത്യം

തിരുനിഴൽമാല, ആറന്മുള, ഒരു നാട്ടു ചരിത്ര ഗ്രന്ഥം ;

. ആറന്മുള ഉത്സവം കൊടിയേറി. ഒരു ദേശം മുഴുവൻ ഉത്സാഹഭരിതരാകുന്ന പത്തു ദിനങ്ങൾ. മഹാപ്രളയത്തിൽ മുങ്ങി നിവർന്നതിനുശേഷം നടക്കുന്ന മഹോത്സവം എന്ന നിലയിൽ ഈ വർഷത്തെ ഉത്സവത്തിനു സവിശേഷ പ്രാധാന്യമുണ്ട്. കഷ്ട നഷ്ടങ്ങളിൽ പെട്ടുഴലുന്ന ഒരു സമൂഹത്തിന്റെ വിഷമങ്ങൾ തോർത്തിയുണക്കി അവരിൽ നവോന്മേഷം നിറയ്ക്കാൻ നാട്ടുത്സവങ്ങൾക്കാകും. ആറന്മുളക്കാർ ഒന്നായാണ് ഉത്സവം കൊണ്ടാടുന്നത്. ഈ ഉത്സവവേളയിൽ ആറന്മുള സവിശേഷമായി അടയാളപ്പെടുന്ന തിരുനിഴൽമാല എന്ന പാട്ടുകാവ്യത്തെക്കുറിച്ച് എഴുതാൻ തോന്നുന്നു. 1981-ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മലയാള വിഭാഗം അധ്യാപകനായിരുന്ന ഡോ.എം.എ.പുരുഷോത്തമൻ നായരാണ് തിരുനിഴൽമാല കണ്ടെത്തി പ്രസിദ്ധീ കരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ രചിച്ചതെന്ന് കരുതാവുന്ന ഈ കാവ്യത്തിന്റെ പ്രകാശനം മലയാള ഭാഷാ സാഹിത്യ ചരിത്രത്തെ പ്രകാശമാനമാക്കി. ആറന്മുള  ക്ഷേത്രത്തിൽ മലയരുടെ കാർമ്മികത്വത്തിൽ നടക്കുന്ന ബലിയെക്കുറിച...
വിജയൻ എന്ന നടനെ അറിയേണ്ടതുണ്ട്
Featured News, കല, കവണി

വിജയൻ എന്ന നടനെ അറിയേണ്ടതുണ്ട്

ഒരു കഥകളി നടനാകുക എന്നു വെച്ചാൽ ചില്ലറ നാളത്തെ പരിശ്രമം പോരാ എന്ന് കഥകളിയെക്കുറിച്ച് അറിയാത്തവർക്കും അറിയാവുന്ന കാര്യമാണ്. ഒരു പ്രഗത്ഭ നടനാകുക, പേരെടുക്കുക എന്നതൊക്കെ അതിലും പ്രയാസമുള്ള കാര്യമാണ്. കഠിന പ്രയത്നത്തോടൊപ്പം ഭാഗ്യവും കൂടി ഉണ്ടെങ്കിലേ അതിനു കഴിയൂ. ഒട്ടേറെ പ്രതിഭാശാലികളായ കലാകാരൻമാർ പല കാരണങ്ങളാൽ പ്രശസ്തിയുടെ വെളിച്ചത്തിൽ ഒരിക്കലും വരാതെ തേപ്പു മായ്ച്ച് മറഞ്ഞു പോയതിന്റെ കഥ കൂടി കഥകളിയുടെ പിന്നാമ്പുറങ്ങളിലുണ്ട്.  കലാനിലയം വിജയൻ എന്ന കഥകളി നടൻ ഭാഗ്യ നിർഭാഗ്യങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന നിലവിലുള്ള കഥകളി  നടൻമാരിലൊരാളാണ്.  എല്ലാത്തരം വേഷങ്ങളും ഭംഗിയായി ആടിപ്പൊലിപ്പിക്കാൻ കഴിവുള്ള ആളാണ് വിജയൻ. പതിറ്റാണ്ടുകളായി അദ്ദേഹം അരങ്ങിലുണ്ടു താനും. പച്ചയിലും കത്തിയിലുമുള്ള ആദ്യാവസാനവേഷങ്ങളിൽ ഏതു പ്രഗത്ഭ നടനോടും കിടപിടിക്കാൻ തക്ക പ്രതിഭ വിജയനിലുണ്ട്. വേഷമിടാതെ കാണുന്ന വിജയനല്ല അരങ്ങിൽ ...
അവൾ പോകുന്നൂ വൃത്തം ഭഞ്ജിച്ച് മലകേറി ….- എ.സി. ശ്രീഹരിയുടെ ‘എന്റെ കവിത ‘യെക്കുറിച്ച്   കെ രാജേഷ് കുമാറിൻ്റെ കുറിപ്പ്
കവണി, കവിത, സാഹിത്യം, സ്ത്രീപക്ഷം

അവൾ പോകുന്നൂ വൃത്തം ഭഞ്ജിച്ച് മലകേറി ….- എ.സി. ശ്രീഹരിയുടെ ‘എന്റെ കവിത ‘യെക്കുറിച്ച് കെ രാജേഷ് കുമാറിൻ്റെ കുറിപ്പ്

പുതുവർഷത്തിൽ ആദ്യം വായിച്ച കവിത എ.സി.ശ്രീ ഹരിയുടെ ' എന്റെ കവിത ' എന്ന എട്ട് ഈരടി മാത്രമുള്ള ചെറു കവിതയാണ്. വായിച്ചു തുടങ്ങിയപ്പോൾ ഒട്ടും പുതുമ തോന്നിയതേ ഇല്ല .ആദ്യത്തെ ആറു വരികൾ സാധാരണം. കവിയുടെ മകളാണല്ലോ കവിത. തന്റെ ചൊല്പടിക്കു നിൽക്കും കവിത എന്നാണ് കവിയച്ഛന്റെ വിചാരം. എഴുത്തച്ഛൻ മരിച്ചു എന്ന് ബാർത്ത് പറഞ്ഞിട്ട് ഏറെക്കാലമായെങ്കിലും കവികൾക്കതൊന്നും ബാധകമല്ലല്ലോ. കവി സ്വന്തം കവിതയെ താലോലിച്ചു കൊണ്ടേ ഇരിക്കും. അവളെ സ്കൂളിൽ ചേർക്കാർ താനല്ലാതെ മറ്റാര്? 'അവളെ അരങ്ങിലേക്ക് ആനയിപ്പതും ഞാനേ'. തന്റെ ചൊല്പടി വൃത്തത്തിൽ താളത്തിൽ കറങ്ങിത്തിരിഞ്ഞു നിൽക്കും അവൾ എന്നാണ് എഴുത്തച്ഛന്റെ വിചാരം. അടുത്ത പത്തു വരികളിൽ കവിതയുടെ സ്വഭാവമാകെ മാറുന്നു. അടുക്കളപ്പണികൾ പഠിപ്പവൾ, കിടക്കകൾ പകുത്തു വായിപ്പവൾ ,അണകൾ കെട്ടി ജ്ഞാനം നിറഞ്ഞു കിടന്നവൾ, ഒഴുകാനാവാതെ ഉടൽ സ്തംഭിതോർജ്ജത്താൽ നിറഞ്ഞവൾ ,ആർത്തവം വന്നാലിരുൾ ഗുഹയിൽ...
വാങ്ക്, കിതാബ്, ചോരണം, ഒപ്പാചാരം ; കെ രാജേഷ് കുമാര്‍ എഴുതുന്നു
കവണി, സാഹിത്യം

വാങ്ക്, കിതാബ്, ചോരണം, ഒപ്പാചാരം ; കെ രാജേഷ് കുമാര്‍ എഴുതുന്നു

ഉണ്ണി. ആർ എഴുതിയ വാങ്ക് എന്ന ചെറുകഥയെ ആധാരമാക്കിയാണ് റഫീക് മംഗലശേരി കിതാബ് എന്ന നാടകം രൂപകൽപ്പന ചെയ്തത്. ഏകാങ്ക പരുവമാക്കി ചെറുകഥകളും നോവലുകളും സ്കൂൾ കുട്ടികളെ കൊണ്ട് കലോത്സവങ്ങളിൽ അവതരിപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്ന പതിവ് വർഷങ്ങളായി ഇവിടെയുണ്ട്. അനുവർത്തനത്തിൽ മൂലകൃതിയും ഏകാങ്കനാടകവും തമ്മിൽ വലിയ വ്യത്യാസങ്ങൾ പലപ്പോഴും സംഭവിക്കാറുണ്ട്. അജഗജാന്തരം എന്ന പ്രയോഗം ഇത്തരം അനുവർത്തനങ്ങൾക്കു വേണ്ടി ഉണ്ടാക്കിയതാണെന്ന് തോന്നിപ്പോകും. മൂലകൃതിയെയും കുട്ടികളെയും ചവുട്ടിക്കുഴച്ചുണ്ടാക്കുന്ന, പ്രചാരണാംശം മുഴച്ചു നിൽക്കുന്ന മെലോ ഡ്രാമകളാണ് സമ്മാനത്തിനു മിക്കപ്പോഴും അർഹമാകുക. എല്ലും മുരുത്തും വേർപെടുത്തുന്ന, വായിൽ നിന്നു പത ചാടിക്കുന്ന ആട്ടങ്ങളും ചാട്ടങ്ങളും ഓട്ടങ്ങളും കുട്ടിക്കരണം മറിയലുകളും ആക്രോശങ്ങളും കൂട്ട നിലവിളികളും കിടാങ്ങളെക്കൊണ്ടു ചെയ്യിക്കുന്ന മിക്ക കലോത്സവനാടകങ്ങളും നാടക കുടുംബത്ത...
ശബ്ദങ്ങളുടെ ഒരു ശബ്ദമഹാസമുദ്രം അയാൾക്കു ചുറ്റും ; എസ്. കലേഷിന്റെ കവിതകളെക്കുറിച്ച്.
കവണി, കവിത, കേരളം, സാഹിത്യം

ശബ്ദങ്ങളുടെ ഒരു ശബ്ദമഹാസമുദ്രം അയാൾക്കു ചുറ്റും ; എസ്. കലേഷിന്റെ കവിതകളെക്കുറിച്ച്.

'ഇരുട്ടടി' എന്ന പേരിൽ എസ്.കലേഷിന്റെ ഒരു കവിതയുണ്ട്. അതിരു തർക്കമാണ് കവിതയുടെ വിഷയം. നാട്ടിൻപുറങ്ങളിൽ അരനൂറ്റാണ്ടു മുമ്പെങ്കിലും ഉണ്ടായിരുന്ന ചില നാട്ടുവിശേഷങ്ങൾ കലേഷിന്റെ കവിതകളിൽ മിക്കപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. ഭൂതകാലത്തിന്റെ ഒരു ചൂട്ടുവെട്ടത്തിൽ അല്ലെങ്കിൽ പെട്രോമാക്സിന്റെ വെട്ടത്തിൽ മിന്നിത്തെളിയുന്ന നാട്ടനുഭവങ്ങളുടെ ചെത്തവും ചൂരുമാണ് പുതുകവികളുടെ കൂട്ടത്തിൽ കലേഷിന്റെ കൈമുദ്രകൾ. അലക്കുകല്ലുകളിലേക്ക് കാലുകളെടുത്ത് വെച്ച് പത്തു വിരലുകളും കൈച്ചുറ്റികയ്ക്ക് അടിച്ചു പരത്തി പുലരുംവരെയിരുന്ന് നിലവിളിക്കുന്നുണ്ട് തരവഴികാട്ടിയ അതിരുമാന്തി പണിക്കൻ . പണിക്കേനേ, തരവഴി കാണിക്കല്ലേ പണിക്കേനേ എന്ന് കവിതയിൽ ഇരുട്ടിന്റെ നിറമുള്ള ഒരുത്തി ചില്ലേലിരുന്നാടി ചോദിക്കുന്നുണ്ട്. ഇപ്പോൾ തന്റെ കവിത മോഷ്ടിച്ചവരുടെ തലയ്ക്കു മേലേ ഇരുന്ന് കവി ഒച്ച ഇടുന്നുണ്ട്. കവിതയിലെ പ്രേതഭാഷണത്തിൽനിന്നു വ്യത്യസ്തമായി പച...
ഇളയിടത്തിന്റെ ഇടതു പക്ഷ വിമർശനം;  കെ. രാജേഷ് കുമാർ എഴുതുന്നു
കവണി, കേരളം, സാഹിത്യം

ഇളയിടത്തിന്റെ ഇടതു പക്ഷ വിമർശനം; കെ. രാജേഷ് കുമാർ എഴുതുന്നു

'വീണ്ടെടുപ്പുകൾ മാർക്സിസവും ആധുനികതാ വിമർശനവും ' എന്ന പേരിൽ സുനിൽ പി .ഇളയിടം എഴുതിയ തടിച്ച പുസ്തകം വലുതായി ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. 2013-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പല സമയത്ത് പല ഇടങ്ങളിൽ എഴുതിയ പ്രബന്ധങ്ങളും ലേഖനങ്ങളും സമാഹരിച്ചിരിക്കുകയാണ്. അത്തരം സമാഹാര ഗ്രന്ഥങ്ങൾക്കുള്ള പതർച്ചയും പരാധീനതയും ഇതിനുമുണ്ട്. എങ്കിലും മലയാളത്തിലെ മാർക്സിസ്റ്റ് വിജ്ഞാനത്തോട് ചേർന്നു നിൽക്കുന്ന ഗ്രന്ഥമെന്ന നിലയിൽ ഇത് വിശകലന വിധേയമാകേണ്ടതുണ്ട്. മാർക്സിസ്റ്റ് ധൈഷണികതയെ നവീകരിക്കാനുള്ള ശ്രമമാണ് ഗ്രന്ഥകർത്താവിന്റേത്. രണ്ടായിരത്തിനു ശേഷം എഴുതപ്പെട്ടവയാണ് പ്രബന്ധങ്ങളെല്ലാം . ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ഇല്ലാതായിട്ടില്ലെന്നും അതു വർദ്ധിക്കുകയാണെന്നുമുള്ള വിശ്വാസത്തിൽ രൂപം കൊണ്ടവയാണീ എഴുത്തുകൾ. മുഖ്യധാരാ മാർക്സിസ്റ്റ് ച...
കുമാരനാശാൻ വ്യാജ വിപ്ലവത്തിന്‍റെ ശുക്രനക്ഷത്രമോ?  കെ.കെ. കൊച്ചിന്‍റെ  സാഹിത്യ വായനകളെക്കുറിച്ച്
കവണി, കവിത, കേരളം, സാഹിത്യം

കുമാരനാശാൻ വ്യാജ വിപ്ലവത്തിന്‍റെ ശുക്രനക്ഷത്രമോ? കെ.കെ. കൊച്ചിന്‍റെ സാഹിത്യ വായനകളെക്കുറിച്ച്

മലയാളത്തിലെ ദലിതെഴുത്തുകളോട് പ്രതിബദ്ധത പുലർത്തുന്ന ലേഖനങ്ങൾ എന്ന ഉപശീർഷകം കെ.കെ. കൊച്ചിന്റെ ' ഇടതുപക്ഷമില്ലാത്ത കാലം' എന്ന പുസ്തകത്തിനുണ്ട്. നക്സലൈറ്റ് പ്രവർത്തകനായിരുന്ന ലേഖകൻ ആ പ്രസ്ഥാനത്തിൽ പ്രത്യയശാസ്ത്ര സംഘർഷങ്ങൾ രൂപം കൊള്ളുന്ന 1980 കളുടെ അവസാനം അതിലെ സന്ദിഗ്ദ്ധതകളിൽ നിന്ന് ഒഴിഞ്ഞ് കീഴാള വ്യവഹാരത്തിലേക്കും ജ്ഞാന ശാസ്ത്രത്തിലെ മാർക്സിസ്റ്റ് ഇതര ധാരകളുടെ അന്വേഷണങ്ങളിലേക്കും തിരിഞ്ഞു. ചാച്ചൻ ( ഒരു സമാന്തര ജീവിതം ) എന്ന ആത്മകഥാസ്വഭാവമുള്ള കുറിപ്പിൽ അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തുന്നു. ആധുനിക കേരള ചരിത്രത്തെ വരികൾക്കിടയിൽ വായിച്ചും നാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, ചെന്താരശ്ശേരി, കല്ലറ സുകുമാരൻ ,എൻ.കെ. ജോസ് എന്നിവരുടെ കൃതികളും മിതവാദി പോലുള്ള പ്രസിദ്ധീകരണങ്ങളും ഗാഢമായ വായനയ്ക്ക് വിധേയമാക്കിയും ഒരു ദലിത് അവബോധത്തിൽ താൻ എത്തിച്ചേർന്നു. ഈ വായനയ്ക്കൊപ്പം കീഴാള ജീവിതത്തെക്കുറിച്ചും പ്രാദേശികതയെക്...
പ്രണയവാരിധി നടുവിൽ ;  കാമവും കൊലയും കെട്ടുപിണഞ്ഞ ഒരു കഥ;
കവണി, കേരളം, സാഹിത്യം

പ്രണയവാരിധി നടുവിൽ ; കാമവും കൊലയും കെട്ടുപിണഞ്ഞ ഒരു കഥ;

കെ.എൻ. പ്രശാന്ത് തെളിഞ്ഞ ഭാഷയിൽ കഥ പറയുന്ന നമ്മുടെ പുതു കഥാകൃത്തുക്കളുടെ മുൻനിരയിൽ നിൽക്കുന്ന ആളാണ്. ജീവിത കാമന യാൽ പ്രലോഭിതരായി കൊട്ടേഷൻ കൊല നടത്തി ചതിക്കപ്പെടുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ പറഞ്ഞ 'കോട' എന്ന കഥയിലും അതിനും കുറേ മുമ്പേ പ്രസിദ്ധീകരിക്കപ്പെട്ട 'മഞ്ചു ' എന്ന കഥയിലുമെല്ലാം ലളിതമായും അതേ സമയം തീവ്രമായും കഥ അനുഭവിപ്പിക്കാനുള്ള പ്രതിഭ തനിക്കുണ്ടെന്ന് പ്രശാന്ത് തെളിയിച്ചിരുന്നു. പ്രണയവും കാമവും രതിയും കൊലപാതകവും കെട്ടുപിണഞ്ഞു കിടക്കുന്ന പ്രണയ വാരിധി നടുവിൽ എന്ന ഏറ്റവും പുതിയ കഥ ആഖ്യാന മികവിനാലാണ് തിളങ്ങുന്നത്. വിഷ്ണു റാം എന്ന രേഖാചിത്രകാരൻ ഈ കലയിൽ ഭാവിയുള്ള ഒരു ചെറുപ്പക്കാരനാണ്. വിഷ്ണു റാം ഈ കഥയ്ക്കു വേണ്ടി വരച്ച ചിത്രങ്ങൾ കഥയുടെ ശില്പത്തിന്റെ നേരിനു തെളിവു നൽകുന്നു. കഥയെ ഉൾക്കൊണ്ട് ചിത്രം വരയ്ക്കുന്ന ആളിന്റെ ഉള്ളിൽ കഥയിലെ സവിശേഷ സന്ദർഭങ്ങളോടൊപ്പം ശില്പവും പതിയും എന്നാണ് എന്റെ ഒരു...