Wednesday, September 23

Tag: k t jaleel

സ്വർണ്ണക്കടത്ത് വിശുദ്ധഖുറാൻ മറയാക്കി നടന്നിട്ടുണ്ടാകാമെന്ന് മന്ത്രി കെ ടി ജലീൽ
ദേശീയം, വാര്‍ത്ത

സ്വർണ്ണക്കടത്ത് വിശുദ്ധഖുറാൻ മറയാക്കി നടന്നിട്ടുണ്ടാകാമെന്ന് മന്ത്രി കെ ടി ജലീൽ

സ്വർണ്ണക്കടത്ത് വിശുദ്ധ ഖുറാൻ മറയാക്കി  നടന്നിട്ടുണ്ടാകാമെന്നു മന്ത്രി കെ ടി ജലീൽ. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ എന്ത് കൊണ്ട് കസ്റ്റംസ് ഇത് വിമാനത്താവളത്തിൽ പരിശോധിച്ചില്ലെന്നത് സംശയാസ്പദമാണെന്നും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടന്നിട്ടുണ്ടാകാം. എന്നാൽ ഇത്തരം നടപടികളിൽ തനിക്ക് അറിവോ പങ്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു ടി വി ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വർണം വന്നതെന്നും ഖുറാൻ വന്നത് ഡിപ്ലോമാറ്റിക് കാർഗോയിലാണെന്നും മന്ത്രി അഭിമുഖത്തിൽ പറഞ്ഞു....
കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചു സമരം നടത്തുന്നവർക്കെതിരെ കർശന നടപടി; ഹൈക്കോടതി
കേരളം

കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചു സമരം നടത്തുന്നവർക്കെതിരെ കർശന നടപടി; ഹൈക്കോടതി

കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചു സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു ഹൈക്കോടതി അറിയിക്കുന്നു. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടിയെടുക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജിക്കാർ സമർപ്പിച്ച സത്യവാങ്‌മൂലം കോടതി പരിഗണിച്ചപ്പോഴാണ് നിർദ്ദേശമുണ്ടായത്. കേസിലെ ഹർജിക്കാരായ അഡ്വ.ജോൺ നുമ്പേലിയും സംഘവുമാണ് ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടത്. സ്വർണക്കടത്ത് കേസിൽ കോൺഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ് പ്രവർത്തകർ നടത്തിയ സമരങ്ങൾ കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇതുകൂടാതെ വെഞ്ഞാറമൂടിൽ നടന്ന രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേദിച്ചുനടന്ന സമരങ്ങളും കോടതി ഉത്തരവ് ലംഘിച്ചാണ് നടന്നതെന്നു...
എൻ ഐ എ യുടെ 8 മണിക്കൂർ ചോദ്യം ചെയ്യൽ ; ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യുന്നു
കേരളം, വാര്‍ത്ത

എൻ ഐ എ യുടെ 8 മണിക്കൂർ ചോദ്യം ചെയ്യൽ ; ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യുന്നു

എൻ ഐ എയുടെ  എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം  മന്ത്രി കെ.ടി ജലീൽ മടങ്ങി. ജലീൽ  കൊച്ചി എൻ.ഐ.എ ഓഫീസിൽ നിന്ന് മൊഴി നൽകിയശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് പുറത്തിറങ്ങിയത്. രാവിലെ ആറുമണിയോടെയാണ് മുൻ ആലുവ എംഎൽഎ എ.എം.യൂസഫിന്റെ കാറിലാണ് മന്ത്രി കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിൽ എത്തിയത്. ഇതേ കാറിൽ തന്നെയാണ് ചോദ്യം ചെയ്യൽ പൂർത്തിയാക്കി മന്ത്രി മടങ്ങിയതും. മാധ്യമ പ്രവർത്തകർ ഗസ്റ്റ് ഹൗസിലെത്തിയെങ്കിലും  മന്ത്രി അവിടെ എത്തിച്ചേർന്നില്ല. ജലീൽ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതായാണ് വിവരം. വൈകാതെ അദ്ദേഹത്തെ കസ്റ്റംസ് വകുപ്പും ചോദ്യം ചെയ്യുമെന്നാണ് വിവരം സ്വർണക്കടത്ത് കേസിലെ സ്വപ്നയടക്കമുള്ള പ്രതികളുമായുള്ള ബന്ധം, കോൺസുലേറ്റ് ജനറലുമായുള്ള ബന്ധം എന്നീ വിഷയങ്ങളിൽ എൻഐഎ വ്യക്ത തേടിയെന്നാണ് റിപ്പോർട്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പ് രണ്ട് തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ജലീലിനെ എൻ.ഐ.എ...
മന്ത്രി ജലീലിന് ക്ലീൻ ചിറ്റില്ല, വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി
കേരളം, വാര്‍ത്ത

മന്ത്രി ജലീലിന് ക്ലീൻ ചിറ്റില്ല, വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി

  സ്വർണ്ണക്കടത്തുകേസിൽ മന്ത്രി കെ ടി ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് മേധാവി. ജലീലിനെ ഇനിയും ചോദ്യം ചെയ്യും. മന്ത്രിയുടെ മൊഴിയെടുക്കുകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത് നേരത്തെ മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും ജലീലിന് സ്വർണക്കടത്ത് കേസുമായി ഒരു ബന്ധവുമില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും  റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് മന്ത്രിയുടെ മൊഴി എൻഫോഴ്സ്മെന്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രി ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങളിൽ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. മന്ത്രി നൽകിയ മൊഴി ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. ഇതിനുശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന...
മന്ത്രി ജലീലിന് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ല, ഇനി ചോദ്യം ചെയ്യില്ലെന്ന് ഇ ഡി
കേരളം, വാര്‍ത്ത

മന്ത്രി ജലീലിന് സ്വർണ്ണക്കടത്തുമായി ഒരു ബന്ധവുമില്ല, ഇനി ചോദ്യം ചെയ്യില്ലെന്ന് ഇ ഡി

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിൻ്റെ അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കും ഒടുവിൽ മന്ത്രി കെ ടി ജലീലിനെതിരെ ഉയർന്ന അപവാദ പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിിയിരിക്കുന്നു. മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. യുഎഇയില്‍ നിന്നെത്തിയ ഖുറാന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയി എന്നത് സംബന്ധിച്ചായിരുന്നു ആക്ഷേപം. യുഎഇ കോണ്‍സുല്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരം ആണ് സഹായിച്ചത് എന്ന് ജലീല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ തുടര്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നാണ്...
‘സ്വർണ്ണക്കള്ളക്കടത്ത് ചോദ്യം ചെയ്യൽ’ ; നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി ജലീൽ
കേരളം, വാര്‍ത്ത

‘സ്വർണ്ണക്കള്ളക്കടത്ത് ചോദ്യം ചെയ്യൽ’ ; നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി ജലീൽ

  സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഫോർഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ വിമർശകർക്ക് മറുപടിയുമായി രംഗത്തുവന്നു. തനിക്കെതിരെ കെട്ടുകഥകൾ മെനയുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് കെ ടി ജലീൽ ഫെയ്സ് ബുക്കിൽ കുറിച്ചു. കെ ടി ജലീലിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റ ആഘാതം അവർക്...
സ്വർണ്ണക്കടത്ത് കേസ് ; മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തു
കേരളം, വാര്‍ത്ത

സ്വർണ്ണക്കടത്ത് കേസ് ; മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തു

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എൻഫോർഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് മന്ത്രിയെ ഇ ഡി ചോദ്യം ചെയ്തത്. ഇ ഡി യുടെ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻഫോർഴ്സ്മെൻ്റ് മേധാവിയാണ് മന്ത്രിയെ ചോദ്യം ചെയ്തതായുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിച്ചത്. സ്വർണ്ണക്കടത്ത് നടത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് മന്ത്രിക്ക് നേരിടേണ്ടിവന്നത്. യു എ ഇയിൽനിന്നും മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതു സംബന്ധിച്ചും ചോദ്യങ്ങളുയർന്നിരുന്നു. പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ടും മന്ത്രിയുടെ മൊഴിയെടുത്തു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷുമായുമുള്ള അടുപ്പത്തെക്കുറിച്ചും മന്ത്രി ജലീലിൻ്റെ മൊഴിയെടുത്തു എന്നറിയുന്നു. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലാണ് നടന്നത്. ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം ഇഡിയുടെ ഓഫീസിലെത്തിയത്. ...
‘വിമാനാപകടത്തില്പെട്ട 40 പേർക്ക് കോവിഡ്’ എന്ന പ്രചാരണം രക്ഷാപ്രവർത്തകരെ ആശങ്കപ്പെടുത്താൻ ; കോവിഡ് ബാധിച്ചത് ഒരാൾക്ക് മാത്രം
കേരളം, വാര്‍ത്ത

‘വിമാനാപകടത്തില്പെട്ട 40 പേർക്ക് കോവിഡ്’ എന്ന പ്രചാരണം രക്ഷാപ്രവർത്തകരെ ആശങ്കപ്പെടുത്താൻ ; കോവിഡ് ബാധിച്ചത് ഒരാൾക്ക് മാത്രം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം രാത്രി വിമാനാപകടത്തില്‍പ്പെട്ട 40 പേർക്ക് കോവിഡ് എന്ന് വ്യാജപ്രചാരണം. അതേസമയം യാത്രക്കാരിൽ മരിച്ച ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ട 40 കോവിഡ് എന്ന് ചില കുബുദ്ധികൾ പ്രചാരണം നടത്തിയതിനെതിരെ പ്രതിഷേധമുയരുകയാണ്. അപകടസമയത്ത് നാട്ടുകാരായ ധാരാളം രക്ഷാപ്രവർത്തകർ പങ്കെടുത്തതുകൊണ്ടു അവരെ ആശങ്കപ്പെടുത്താനായി ആരോ ബോധപൂർവ്വം വ്യാജപ്രചാരണം അഴിച്ചുവിടുകയായിരുന്നു 40 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേമയം പരിക്കേറ്റ എല്ലാ യാത്രക്കാരെയും ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം, ഇന്‍ക്വസ്റ്റ് നടപടികള്‍ കൊവിഡ് പ്രോട്ടോകോള്‍ അന...
സ്വപ്ന മന്ത്രി ജലീലിനെ വിളിച്ചതിന് രേഖകൾ, ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു.
കേരളം, വാര്‍ത്ത

സ്വപ്ന മന്ത്രി ജലീലിനെ വിളിച്ചതിന് രേഖകൾ, ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു.

സ്വർണക്കള്ളക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തും സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിനെ വിളിച്ചതിന്റെ ഫോൺരേഖകൾ പുറത്ത്. ഏപ്രിൽ 20 മുതൽ ജൂൺ 1 വരെയുള്ള ഫോൺസംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഓഫീസിലിലേക്ക് വിളിച്ചുവരുത്തി.  സ്വർണക്കള്ളക്കടത്തുമായി ബന്ധമുണ്ടോ എന്ന് സംശയമുള്ളതിനാലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കേസിൽ പ്രതിയായ സരിത്ത് ഒമ്പത് തവണ എം ശിവശങ്കറിനെ വിളിച്ചതായി രേഖകളിൽ നിന്നും വ്യക്തം. ഏപ്രിൽ 20 മുതൽ ജൂൺ 1 വരെ വിളിച്ചതായാണ് രേഖകൾ കാണിക്കുന്നത്. ഇവരെ അഞ്ച് തവണ ശിവശങ്കർ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺകോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുൻപും ഇരുവരും തമ്മിൽ സംസാരിച്ചുവെന്ന രേഖകൾ ഇതിലുണ്ട്. സ്വപ്ന സുരേഷിന്റെ കോൾ ലി...
എം  ജി സർവകലാശാലയിലെ മാർക്ക് ദാനം റദ്ദാക്കി
കേരളം, വാര്‍ത്ത

എം ജി സർവകലാശാലയിലെ മാർക്ക് ദാനം റദ്ദാക്കി

നീണ്ട വിവാദങ്ങൾക്കിട നൽകിയ എം.ജി. സർവകലാശാലയിലെ മാർക്ക് ദാനം റദ്ദാക്കി. ഇന്ന് ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ചട്ടം ലംഘിച്ച് മാർക്ക് നൽകിയെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പരാതി. നടപടി വിവാദമായതിനെത്തുടർന്ന് ചട്ടങ്ങൾ മറികടന്ന് മോഡറേഷൻ നൽകിയതിൽ സർക്കാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് സർവ്വകലാശാലയെ അറിയിക്കുകയും തീരുമാനം തിരുത്തണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് മാർക്ക് നൽകിയ നടപടി റദ്ദാക്കിയത് മാർക്ക് നൽകാൻ തീരുമാനമെടുത്തത് സർവകലാശാലയായതിനാൽ ഇക്കാര്യത്തിൽ പുനഃപരിശോധന സർവകലാശാലയുടെ ഭാഗത്തുനിന്ന് തന്നെയുണ്ടാകണമെന്ന രീതിയിലുള്ള പരിഹാരമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഇതുസംബന്ധിച്ച് സർവകലാശാലക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അനൗദ്യോഗിക സന്ദേശം കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതേതുടർന്നാണ് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നത്. മാർക്ക് ദാനം നടത്താന...