Sunday, November 29

Tag: KALYAN SING

പള്ളി പൊളിച്ചത് നന്നായി, അതുകൊണ്ട് രാമക്ഷേത്രം വന്നു; വിവാദപ്രസ്താവനയുമായി കല്യാൺ സിംഗ്
ദേശീയം, വാര്‍ത്ത

പള്ളി പൊളിച്ചത് നന്നായി, അതുകൊണ്ട് രാമക്ഷേത്രം വന്നു; വിവാദപ്രസ്താവനയുമായി കല്യാൺ സിംഗ്

  അയോധ്യയിൽ നിലനിന്ന ബാബ്റി മസ്ജിദ് പൊളിച്ചത് നന്നായി എന്നും അതുകൊണ്ട് രാമക്ഷേത്രം യാഥാർഥ്യമായെന്നും വിവാദ പ്രസ്താതാവനയുമായി ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ്. അന്ന് താൻ കൈക്കൊണ്ട തീരുമാനത്തിൽ അഭിമാനിക്കുന്നുവെന്നും കല്യാൺ പറഞ്ഞു. ക്ഷേത്രനിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഭൂമിപൂജ ആഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കെയാണ് സംഭവം നടക്കുന്ന സമയത്ത് യു പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിംഗിന്റെ പരാമര്‍ശം. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി വിധിയിലൂടെ അനുമതി നല്‍കിയിരുന്നു. അതേസമയം പള്ളി പൊളിച്ചത് ക്രിമിനല്‍ നടപടിയാണെന്ന കോടതിവിധിയില്‍ തീർപ്പ് കല്പിച്ചിരുന്നു. ബാബരി മസ്ജിദ് പൊളിക്കാന്‍ ഒത്തുകൂടിയ കര്‍സേവര്‍ക്കെതിരെ മജിസ്‌ട്രേറ്റ് വെടിവെപ്പിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും ഉത്തരവ് നല്‍കാനുള്ള അപേ...
ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ കല്യാൺ സിങ്ങിന് സി ബി ഐ കോടതിയുടെ സമൻസ്
ദേശീയം, വാര്‍ത്ത

ബാബ്‌റി മസ്ജിദ് തകർത്ത കേസിൽ കല്യാൺ സിങ്ങിന് സി ബി ഐ കോടതിയുടെ സമൻസ്

ബാബറി മസ്ജിദ് തകർത്തതിൻ്റെ പിന്നിലെ ഗൂഡാലോചനയിൽ പങ്കാളിയായതിനു യു.പി മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിങ്ങിന്​ സി.ബി.ഐ പ്രത്യേക കോടതിയുടെ സമൻസ്​. സെപ്​തംബർ 27ന് സി ബി ഐ യുടെ മുന്നിൽ ചോദ്യം ചെയ്യലിന്​ ഹാജരാവണമെന്ന്​ ആവശ്യപ്പെട്ടാണ്​​ കല്യാൺ സിങ്ങിന്​ സമൻസ്​ അയച്ചിരിക്കുന്നത്​. നേരത്തെ ബി.ജെ.പിയുടെ സീനിയർ നേതാക്കളായ എൽ.കെ അദ്വാനി, എം.എം ജോഷി, ഉമ ഭാരതി എന്നിവർക്കും സി ബി ഐ കോടതി സമൻസ്​ അയച്ചിരുന്നു. ബാബറി മസ്​ജിദ്​ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാണ്​ ഇവർക്കെതിരായ കേസ്​. നേരത്തെ സമൻസ് അയയ്ക്കാനായി സാങ്കേതിക തടസ്സമുണ്ടായിരുന്നതിനാലാണു വൈകിയത്. കാരണം കല്യാൺ സിങ് രാജസ്ഥാൻ ഗവർണറായിരുന്നു. ഈ മാസം ആദ്യത്തോടെ കല്യാൺ സിങ് രാജസ്ഥാൻ ഗവർണർ സ്ഥാനം ഒഴിഞ്ഞതിന്​ പിന്നാലെയാണ്​ സമൻസ്​ നൽകിയിരിക്കുന്നത്​. ​ ഗവർണർ പദവിയിലിരിക്കുമ്പോൾ കല്യാൺ സിങ്ങിനെ ചോദ്യം ചെയ്യുന്നതിനു തടസ്സങ്ങളുണ്ടായിരുന്നത...