Wednesday, September 23

Tag: Kannur

സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റിക്കാർഡ് ചുട് ; ഇന്ന് താപനില താഴ്ന്നേക്കും
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റിക്കാർഡ് ചുട് ; ഇന്ന് താപനില താഴ്ന്നേക്കും

ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് അനുഭവപ്പെട്ടത്. കണ്ണൂരിലായിരുന്നു റിക്കാർഡ് താപനിലയായ 37.2 ഡിഗ്രി രേഖപ്പെടൂത്തിയത്. കഴിഞ്ഞ ആഴ്ച ഒന്നടങ്കം ചുട്ടുപൊള്ളിച്ച ചൂടിന് ഇന്ന് ശമനമുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇന്ന് ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല. താപനില വർധിക്കാൻ സാധ്യതയുള്ളതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ശരാശരിയേക്കാള്‍ നാല് ഡിഗ്രി കൂടുതല്‍ ചൂടാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍അനുഭവപ്പെട്ടത്. ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച 35.8 ഡിഗ്രി ചൂട് രേഖപ്പെടുത്തി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ശരാശരിയിലും രണ്ട് ഡിഗ്രി കൂടുതല്‍ ചൂട് രേഖപ്പെടുത്തി. താപനില ഉയരുന്ന സാഹചര്യത്തില്‍ ഉച്ചവെയില്‍ കൊള്ളുന്നത് പരമാവധി ഒഴിവാക്കാനും, ആവശ്യത്തിന് വെള്ളം കുടിക്കാനുമാണ് നിര്‍ദേശം. ലഹരി | പാനീയങ്ങള്‍ പകല്‍ ഒഴിവാക്കാ...
സംസ്ഥാനത്ത് ആദ്യമായി വനിതകൾ ജയിൽ ചാടി; അന്വേഷണം ഊർജ്ജിതം
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് ആദ്യമായി വനിതകൾ ജയിൽ ചാടി; അന്വേഷണം ഊർജ്ജിതം

സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതകൾ ജയിൽ ചാടി. ഇന്നലെ വൈകുന്നേരം നാലരയോടെ ആയിരുന്നു അട്ടകുളങ്ങര വനിതാ ജയിലിൽ നിന്നും വിചാരണതടവുകാരായ രണ്ട് പേർ ജയിൽ ചാടിയത്. മോഷണക്കേസ് പ്രതികളായ വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞി നട വെള്ളിയം ദേശം തേക്കുംകര പുത്തൻ വീട്ടിൽ ശിൽപ എന്നിവരാണു രക്ഷപ്പെട്ടത്. മുരിങ്ങ മരത്തിൽ കേറി തടവുകാരികൾ രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. മതിൽ ചാടി ഇരുവരും ഓട്ടോയിൽ കയറി പോവുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇവർ ജില്ല വിട്ടതായാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഷാഡോ പൊലീസും സ്പെഷൽ ബ്രാഞ്ചും തിരച്ചിൽ ശക്തമാക്കി. റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഫോട്ടോകൾ നൽകിയതായി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. ജയിൽ ജീവനക്കാരുടെ അനാസ്ഥയാണ് തടവുകാർ രക്ഷപ്പെടാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അന്തേവാസികളെ തിരികെ സെല്...
കണ്ണൂർ ജയിലിൽ വീണ്ടും പരിശോധന; ഇത്തവണയും ഫോണും കഞ്ചാവും ഉൾപ്പടെയുള്ള സാധനങ്ങൾ പിടികൂടി
കേരളം, വാര്‍ത്ത

കണ്ണൂർ ജയിലിൽ വീണ്ടും പരിശോധന; ഇത്തവണയും ഫോണും കഞ്ചാവും ഉൾപ്പടെയുള്ള സാധനങ്ങൾ പിടികൂടി

സംസ്ഥാനത്തെ ജയിൽ ഭരണം കുത്തഴിഞ്ഞ നിലയിലെന്നു തെളിയിക്കുന്നതാണ് തുടർച്ചയായ രണ്ടാം ദിവസവും കണ്ണൂർ ജയിലിൽ നടത്തിയ പരിശോധനയിൽ വെളിവാകുന്നത്. ഇന്നലെ നടത്തിയ പരിശോധനയിൽ നാലു മൊബൈൽ ഫോൺ, ഒരു പൊതി കഞ്ചാവ്, ചാർജറുകൾ, 2500 രൂപ എന്നിവയാണ് പിടികൂടിയത്. ജയിൽ സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ചാം ബ്ലോക്കിൽ കുമാരൻ എന്ന തടവുകാരനിൽ നിന്നാണു കഞ്ചാവ് പിടിച്ചത്. ഫോണുകൾ മണ്ണിലും ചുമരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു. കുമാരനെ ജയിൽ മാറ്റാൻ ശുപാർശ ചെയ്യുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ഋഷിരാജ് സിംഗിന്റെ നിർദ്ദേശ പ്രകാരം കണ്ണൂർ വിയ്യൂർ ജയിലുകളിൽ പരിശോധന നടത്തിയിരുന്നു. കണ്ണൂരില്‍ നിന്ന് മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ്, കഞ്ചാവ് എന്നിവയടക്കം നിരവധി വസ്തുക്കളാണ് ആദ്യ ദിവസത്തെ പരിശോധനയിൽ പിടികൂടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിന്‍ കീഴിലാണ് എ...
ആന്തൂർ നഗരസഭ ചെയർപേഴ്​സൺ പി.കെ. ശ്യാമള രാജിവെച്ചു
കേരളം, വാര്‍ത്ത

ആന്തൂർ നഗരസഭ ചെയർപേഴ്​സൺ പി.കെ. ശ്യാമള രാജിവെച്ചു

ആന്തൂരിൽ പ്രവാസി വ്യവസായി സാജൻെറ ആത്​മഹത്യയുമായി ബന്ധപ്പെട്ട്​ നഗരസഭ ചെയർപേഴ്​സൺ പി.കെ ശ്യാമള ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചു. നേരത്തെ ഇവരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ്​ യോഗത്തിലേക്ക്​ വിളിച്ചു വരുത്തിയിരുന്നു. വിഷയത്തിൽ ശ്യാമളയോട്​ വിശദീകരണം തേടിയ ശേഷമാണ് രാജി തീരുമാനത്തിൽ പാർട്ടി എത്തിയത്. നഗരസഭയുടെ കടുംപിടുത്തമാണ്​ വ്യവസായിയുടെ ആത്​മഹത്യയിലേക്ക്​ നയിച്ചതെന്ന്​ ഇന്നലെ ഹൈകോടതിയുടെ പരാമർശം ഉണ്ടായിരുന്നു. ഇന്ന് സി.പി.ഐ.എം. രാഷ്​ട്രീയ വിശദീകരണ യോഗം വിളിക്കാനിരിക്കെ ആണ് ശ്യാമളയുടെ രാജി ആവശ്യപ്പെട്ടത്. യോഗത്തിൽ പാർട്ടി പ്രശ്​നത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത്​ പ്ര​ശ്​​നം ത​ണു​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ്​ പാ​ർ​ട്ടി​ക്ക്​ അ​ക​ത്തും പൊ​തു​സ​മൂ​ഹ​ത്തി​ലും ഉ​ണ്ടാ​യ​ത്. മാ​ത്ര​...
സംസ്ഥാനത്തെ ജയിലുകളിൽ കത്തി, ഫോൺ തുടങ്ങി കഞ്ചാവ് വരെ; ഋഷിരാജ് സിങ്ന്റെ നേതൃത്വത്തിൽ റെയ്ഡ്
കേരളം, വാര്‍ത്ത

സംസ്ഥാനത്തെ ജയിലുകളിൽ കത്തി, ഫോൺ തുടങ്ങി കഞ്ചാവ് വരെ; ഋഷിരാജ് സിങ്ന്റെ നേതൃത്വത്തിൽ റെയ്ഡ്

കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ റെയ്ഡില്‍ നിരവധി മൊബൈല്‍ ഫോണുകളും ആയുധങ്ങളും, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളും പിടികൂടി. ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് കണ്ണൂരില്‍ റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ റെയ്ഡില്‍ കണ്ണൂരില്‍ നിന്ന് മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ്, കഞ്ചാവ് എന്നിവയടക്കം നിരവധി വസ്തുക്കളാണ് പിടികൂടിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിന്‍ കീഴിലാണ് എന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്. തടവുകാര്‍ പിരിവിട്ട് ഇവിടെ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ജയിലില്‍ റെയ്ഡ് നടത്തിയത്. വിയ്യൂരില്‍ ജില്ലാ പോലീസ് സൂപ്രണ്ട് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി മുഹമ്മദ് ഷാഫി...
കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
കേരളം, വാര്‍ത്ത

കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുൻ സിപിഐഎം നേതാവുമായ സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരാമർശവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐഎമ്മിന് ശത്രു പക്ഷത്ത് നിർത്താൻ മാത്രം നസീർ ആരാണെന്നും കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. അക്രമപാതയിൽ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണമെന്നാണ് സിപിഐഎമ്മിന്‍റെ നിലാപാട് നസീറിനെ ആക്രമിക്കേണ്ട കാര്യം സിപിഐഎമ്മിനില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. തലശേരി പുതിയ സ്റ്റാൻഡ് പരിസരത്ത് നിൽക്കുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത് ഇന്നലെ വൈകിട്ടോടെയായിരുന്നു. തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ നസീർ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സിപിഐഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീ...
കാസറഗോഡ് കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ റീ പോളിങ് നടത്തും; സ്ഥിരീകരണം
കേരളം, വാര്‍ത്ത

കാസറഗോഡ് കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ റീ പോളിങ് നടത്തും; സ്ഥിരീകരണം

കാസറഗോഡ് കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കാസറഗോഡ് മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്. ഞായറാഴ്ചയാണ് റീ പോളിങ് നടക്കുക. കള്ളവോട്ട് നടന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണ് റീ പോളിങ് നടത്തുന്നത്. കാസറഗോഡ് കല്യാശ്ശേരിയിലെ ബൂത്ത് നമ്പര്‍ 19 ആയ പിലാത്തറ യുപി സ്‌കൂള്‍, പുതിയങ്ങാടി പുതിയ ജുമാഅത്ത് മസ്ജിദ് നോര്‍ത്ത്, സൗത്ത് ബ്ലോക്കുകളിലെ ബൂത്തുകള്‍, കണ്ണൂര്‍ തളിപറമ്പിലെ ബൂത്ത് നമ്പര്‍ 166, പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് റീപോളിങ് നടത്തുക. ഇവിടെ നേരത്തെ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ചു ശേഷമാണ് നടപടി. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ കളക്ടര്‍മാര്‍ക്...
കണ്ണൂരുകാർ  അപരിഷ്കൃതരല്ല  ;  ദിലീപ് ആർ എഴുതുന്നു
Editors Pic, Featured News, കേരളം, ബഹുലം, രാഷ്ട്രീയം

കണ്ണൂരുകാർ  അപരിഷ്കൃതരല്ല  ; ദിലീപ് ആർ എഴുതുന്നു

  വടക്കേ മലബാറിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുമ്പോഴെല്ലാം ഉയർന്നു കേൾക്കാം  ഇന്നാട്ടുകാരുടെ വൈകാരിക തീവ്രതയേയും ചേകവർ പാരമ്പര്യത്തെയും കുറിച്ചുള്ള പാതി വെന്ത തീസിസുകൾ. ഓരോ തവണ കേൾക്കുമ്പോഴും പറയാൻ തോന്നും , "എന്തു പ്രഹസനമാണ് , സഹോ "ന്ന്. പാട്യം ഗോപാലന്റെ മകനും പ്രസിദ്ധ പത്രപ്രവർത്തകനുമായ ഉല്ലേഖ് എൻ പി "കണ്ണൂർ : ഇൻസൈഡ് ഇന്ത്യാസ് ബ്ലഡിയസ്റ്റ് റിവഞ്ച് പൊളിറ്റിക്സ് " എന്ന പുസ്തകമെഴുതിയപ്പോൾ വലിയ പ്രതീക്ഷയോടെയാണ് വായിച്ചത്. "എന്തു ദുരന്തമാണ് സഹോ " എന്ന് ഒരിക്കൽ കൂടി ചോദിക്കേണ്ടി വന്നത് മിച്ചം ...   ഈ പുസ്തകത്തിൽ ജനാധിപത്യം എന്ന വാക്ക് തന്നെ അവതാരികയിൽ മാത്രമാണുള്ളത് എന്ന് തോന്നുന്നു. സുമന്ത്ര ബോസ് എഴുതിയ അവതാരിക അവസാനിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിൽ കൊലപാതക രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ തന്നെ കൊലപാതകമായാണ് കലാശിക്കുക എന്ന് സൂചിപ്പിച്ചു കൊണ്ടാണ്. അതേ സമയം ഉല്ല...
തലശേരിയില്‍ ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെ കല്ലേറ്
കേരളം, രാഷ്ട്രീയം, വാര്‍ത്ത

തലശേരിയില്‍ ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെ കല്ലേറ്

തലശേരിയില്‍ ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെ കല്ലേറ്. കടകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ ദിവസം സിപിഎം നേതാക്കളുടെ വീടുകള്‍ അക്രമിച്ചതിനെതിരെയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രകടനം. കണ്ണൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 260 പേരാണ് അറസ്റ്റിലായത്. ഷംസീര്‍ എംഎല്‍എ, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി ശശി, ബിജെപി എംപി വി മുരളീധരന്‍ എന്നിവരുടെ വീടിന് നേരെ ഇന്നലെ ആക്രമണം ഉണ്ടായിരുന്നു. അക്രമം തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്....
പാർട്ടി സെക്രട്ടറി കോടിയേരിയും മന്ത്രി കുടുംബങ്ങളും വിമാന യാത്ര നടത്തിയത് സർക്കാർ ചിലവിൽ
കേരളം, വാര്‍ത്ത

പാർട്ടി സെക്രട്ടറി കോടിയേരിയും മന്ത്രി കുടുംബങ്ങളും വിമാന യാത്ര നടത്തിയത് സർക്കാർ ചിലവിൽ

ഇന്നലെ കേരളത്തിന്റെ നാലാമത് അന്താരാഷ്ട്ര വിമാനത്താവളമായി ഉദ്‌ഘാടനം ചെയ്ത കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി കുടുംബങ്ങൾ തുടങ്ങിയവരുടെ അനധികൃത യാത്ര. സർക്കാർ ഖജനാവിൽ നിന്ന് തുക ചെലവഴിച്ചാണ് കോടിയേരി ബാലകൃഷ്ണനും മന്ത്രി കുടുംബങ്ങളും വിമാനത്തിൽ കയറിനുള്ള കൊതി മൂലം തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി ടിക്കറ്റ് ഇനത്തിൽ സർക്കാർ രണ്ടുലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ ചിലവഴിച്ചതിന്റെയും റിപ്പോർട്ടുകൾ പുറത്തു വന്നു. സര്‍ക്കാര്‍ ഏജന്‍സിയായ ഒഡാപെക് മുഖേനെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്ക് കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തേയ്ക്ക് സർക്കാർ ചിലവിൽ ടിക്കറ്റെടുത്തത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഒപ്പം സിപിഐഎം സംസ്ഥാന സെക്രട്...