Friday, September 17

Tag: KASHMIR VIOLENCE

എസ് എം എസ് സംവിധാനം പുനഃസ്ഥാപിച്ചതുകൊണ്ടു മനുഷ്യാവകാശലംഘനങ്ങൾ അവസാനിക്കുന്നില്ല
Featured News, ദേശീയം, വാര്‍ത്ത

എസ് എം എസ് സംവിധാനം പുനഃസ്ഥാപിച്ചതുകൊണ്ടു മനുഷ്യാവകാശലംഘനങ്ങൾ അവസാനിക്കുന്നില്ല

മനുഷ്യാവകാശലംഘനങ്ങൾക്കു ചെറിയ അയവു വരുത്തിക്കൊണ്ട് നീണ്ട ഇടവേളയ്ക്കുശേഷം പുതുവർഷാരംഭത്തിൽ ജമ്മുകശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്.എം.എസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തിനുശേഷമാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് എസ്.എം.എസ് സേവനം പുനരാരംഭിച്ചത്‌. പക്ഷെ കാശ്മീരികൾക്കുള്ള ഇന്റർനെറ്റ് നിരോധനത്തിൽ ഒരുതരത്തിലുള്ള അയവും വരുത്തിയിട്ടില്ല ഇന്റർനെറ്റ് സൗകര്യം ഇന്ന് മനുഷ്യന്റെ ജീവനാഡിയായി മാറിക്കഴിഞ്ഞിരിക്കുന്നു കാലമാണിത്.  സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.  മനുഷ്യാവകാശലംഘനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട്  ഓഗസ്റ്റ് നാലിനാണ് ജമ്മു കശ്മീരിലുടനീളം ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയുടെ സേവനങ്ങള്‍ അവസാനിപ്പിച്ചത് . ജമ്മുകശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്ര...
മറക്കരുത്, കാശ്മീർ മാത്രമല്ല കാശ്മീരികളും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്
Featured News, ദേശീയം, വാര്‍ത്ത

മറക്കരുത്, കാശ്മീർ മാത്രമല്ല കാശ്മീരികളും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്

പുൽവാമ ആക്രമണത്തിനുശേഷം വടക്കേ ഇന്ത്യയുടെയും ബംഗാളിൻ്റെയും വിവിധ ഭാഗങ്ങളിൽ കാശ്മീരി വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കുമെതിരെ വ്യാപകമായ അക്രമങ്ങൾ നടന്നുവരുകയാണ്‌. കാശ്മീർ തീവ്രവാദികളുടെ ഫാസിസ്റ്റ് ഛായ അനുസ്മ രിപ്പിക്കുന്ന, നിയമവിധേയമായ `ഭീകര`സംഘടനകളുടെ പ്രവർത്തകരാണ്‌ വകതിരിവില്ലാത്ത ഇത്തരം ആക്രമണങ്ങൾക്ക് നേതൃത്വവും പ്രോത്സാഹനവും നൽകുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ജീവനും സ്വത്തിനും നൽകുന്ന സംരക്ഷണം കാശ്മീരികൾക്ക് അവകാശപ്പെട്ടതല്ല എന്ന രീതിയിലാണു കാടടച്ച് കാശ്മീരികളെ തല്ലിയൊതുക്കുന്നത്. ഇത് ഗുരുതരമായ മനുഷ്യാവകാശലംഘനമാണ്‌. വിഷയം അന്താരാഷ്ട്ര സമൂഹത്തിലെയ്‌ക്കെത്തുകയാണ്. വിദേശമാധ്യമങ്ങളും ഇത്  വാർത്തയാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെടുന്നതിലേക്ക് കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു.  കാശ്മീരികൾ സാമൂഹിക ബഹിഷ്കരണവും ആക്രമണവും നേരിടുന്നില്ലെന്ന് ഉറപ്പാക്കാൻ സുപ്രീ...