Tuesday, May 26

Tag: KAVALAM NARAYANAPPANIKKAR

‘ആലായാൽ തറവേണം’ വിവാദം വീണ്ടും ; കാവാലം ശശികുമാറിനു മറുപടിയുമായി പ്രമീള പ്രേംനാഥ്
Featured News, കവിത, കേരളം, വാര്‍ത്ത

‘ആലായാൽ തറവേണം’ വിവാദം വീണ്ടും ; കാവാലം ശശികുമാറിനു മറുപടിയുമായി പ്രമീള പ്രേംനാഥ്

രണ്ടായിരത്തി പതിനെട്ട് ഡിസംബർ ഇരുപത്തിആറിനാണ് പ്രമീള പ്രേംനാഥ് എന്ന മകൾ അച്ഛനായ വെട്ടിയാർ പ്രേംനാഥിന്റെ ശേഖരത്തിൽപെട്ട നാടൻ പാട്ടുകൾ മലയാളത്തിലെ പ്രമുഖ സാഹിത്യനായകനായ കാവാലം നാരായണപ്പണിക്കർ സ്വന്തം പേരിൽ ഉപയോഗിച്ചുവെന്ന പ്രസ്താവനയുമായി പ്രതിപക്ഷം.ഇന്നിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചത്. മലയാളികൾ കാവാലത്തിന്റെ പേരിൽ കേൾക്കുകയും പാടുകയുമൊക്കെ ചെയ്ത ആലായാൽ തറവേണം എന്ന വിഖ്യാതമായ നാടൻപാട്ടിന്റെ കാര്യമാണ് പ്രമീള പ്രേം നാഥ് പ്രധാനമായും ഉന്നയിച്ചത്. എന്നാൽ ഈ ലേഖനം പ്രസിദ്ധീകരിച്ച നാൾ മുതൽ ഇതിനെതിരെ കാവാലത്തിന്റെ ശിഷ്യന്മാരും ആരാധകരുമടങ്ങുന്ന വലിയൊരു സംഘം ഇത് കളവാണെന്ന് പറഞ്ഞു രംഗത്തുവരികയും ഈ പാട്ടുകളൊന്നും അദ്ദേഹം ഒരിക്കലും സ്വന്തമായി എഴുതിയുണ്ടാക്കിയതാണ് എന്ന് പറഞ്ഞിട്ടില്ലെന്നും മറുവാദമുണ്ടായി. പക്ഷെ വിക്കിപീഡിയയിൽ ഇന്നും നിങ്ങൾ നോക്കിയാൽ ആലായാൽ തറവേണം കാവാലം എഴുതിയ വരികളാണെന്ന് രേഖപ്പെടുത്തിയിരിക...
ആലായാൽ തറവേണമുൾപ്പടെയുള്ള പാട്ടുകൾക്ക് പിന്നിലുള്ള പ്രേംനാഥിൻ്റെ പേര് കാവാലം പറയാതിരുന്നതിന് കാരണം ജാതി തന്നെയാണ് -പ്രമീള പ്രേംനാഥ്
Featured News, കേരളം, പ്രതിപക്ഷം, വാര്‍ത്ത, സ്ത്രീപക്ഷം

ആലായാൽ തറവേണമുൾപ്പടെയുള്ള പാട്ടുകൾക്ക് പിന്നിലുള്ള പ്രേംനാഥിൻ്റെ പേര് കാവാലം പറയാതിരുന്നതിന് കാരണം ജാതി തന്നെയാണ് -പ്രമീള പ്രേംനാഥ്

കാവാലം നാരായണപ്പണിക്കർ ആലായാൽ തറവേണം ഉൾപ്പടെയുള്ള നാടൻ പാട്ടുകൾ വെട്ടിയാർ പ്രേംനാഥിന്റെ ശേഖരണത്തിൽ നിന്ന് സ്വീകരിക്കുകയും എന്നാൽ ഒരിടത്തും അദ്ദേഹത്തിൻ്റെ പേരു പറയാതിരിക്കുകയും ചെയ്തതിനു കാരണം ജാതിതന്നെയാണെന്ന് മകൾ പ്രമീള പ്രേംനാഥ്‌.  പ്രതിപക്ഷം ന്യൂസുമായി നടത്തിയ ഇന്റർവ്യൂവിൽ ആണ് പ്രമീള പ്രേംനാഥ്‌ ഇക്കാര്യം തുറന്ന് പറഞ്ഞത്. മുൻപ് പ്രതിപക്ഷം ന്യൂസിൽ എഴുതിയ ലേഖനത്തിലായിരുന്നു പ്രമീള പ്രേംനാഥ്‌ ആലായാൽ തറയുൾപ്പടെയുള്ള നാടൻ പാട്ടുകൾ വെട്ടിയാർ പ്രേംനാഥിന്റെ ശേഖരണത്തിൽ നിന്ന് കാവാലം മോഷ്ടിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഇത് കേരളത്തിൻ്റെ സാഹിത്യ സാംസ്കാരിക ലോകത്ത് ചർച്ചയ്ക്കു വിധേയമാകുകയും പലതരം വിമർശനങ്ങൾ ഉയരുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം .ഇൻ പ്രമീള പ്രേംനാഥുമായി അഭിമുഖം നടത്തിയത്. തൻ്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമല്ലെന്നും കൃത്യമായ തെളിവുകളോടെയാണിത് പറയുന്നതെന്നും അവർ ഒരിക്ക...
സാംസ്കാരിക അടിമത്വത്തിൻ്റെ രേഖപ്പെടുത്തൽ തന്നെയാണ് വെട്ടിയാർ പ്രേം നാഥിൻ്റെ ജീവിതം അത് തിരിച്ചറിയേണ്ടതാണ്
കേരളം, പ്രതിപക്ഷം, സാഹിത്യം

സാംസ്കാരിക അടിമത്വത്തിൻ്റെ രേഖപ്പെടുത്തൽ തന്നെയാണ് വെട്ടിയാർ പ്രേം നാഥിൻ്റെ ജീവിതം അത് തിരിച്ചറിയേണ്ടതാണ്

ചില കാര്യങ്ങൾ പറയാതിരിക്കാൻ എത്ര ശ്രമിച്ചാലും സാധിക്കില്ല. കാലത്തിൻ്റെ അനിവാര്യതയോ സത്യത്തിൻ്റെ താങ്ങാനാവാത്ത സുതാര്യതയോ ഒക്കെയാവാം കാരണം. ഒരാളുടെ പേരിൽ അതും കേരളത്തിൻ്റെ  ആഘോഷിക്കപ്പെടുന്ന സാംസ്കാരിക വേദിയിലെ സാന്നിധ്യവും ഇപ്പോൾ സ്മൃതി പഥത്തിൽ ജീവിക്കുകയും ചെയ്യുന്ന കാവാലം നാരായണപ്പണിക്കർക്കെതിരേ കുറിപ്പ് ലഭിക്കുമ്പോൾ അതിൻ്റെ ആധികാരികതയെപ്പറ്റി പരിശോധിക്കേണ്ടിയിരുന്നു  എന്ന തരത്തിലുള്ള ആരോപണങ്ങളാണിപ്പോൾ ഞങ്ങൾക്ക് (പ്രതിപക്ഷം.ഇൻ) നേരിടേണ്ടി വരുന്നത്. പ്രതിപക്ഷം .ഇൻ എന്ന ഓൺ ലൈൻ പോർട്ടലിൻ്റെ ഭാഗമാണെങ്കിൽ കൂടി ഈ കുറിപ്പ് വളരെ വ്യക്തിപരമായി കാണാനാണിഷ്ടം. എൻ്റെയൊക്കെ പള്ളിക്കൂടം കാലത്ത് പലപ്പോഴും റേഡിയോയിൽ കേൾക്കുന്ന പേരുകളായിരുന്നു വെട്ടിയാർ പ്രേം നാഥും ഭവാനി പ്രേം നാഥും."ഇനി  വെട്ടിയാർ പ്രേം നാഥും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ കേൾക്കാമെന്ന് “ പറയുമ്പോൾ അമ്മ പറയുമായിരുന്നു കൊച്ചാട്ടൻ്...
‘ആലായാൽ തറ വേണം’….. പാട്ട്  കാവാലത്തിൻ്റെതല്ല പി ആർ വാര്യരുടെത് : കാവാലത്തിൻ്റെ ഭാര്യ
കല, കവിത, കേരളം, വാര്‍ത്ത, സാഹിത്യം

‘ആലായാൽ തറ വേണം’….. പാട്ട് കാവാലത്തിൻ്റെതല്ല പി ആർ വാര്യരുടെത് : കാവാലത്തിൻ്റെ ഭാര്യ

ആലായാൽ തറ വേണം....എന്ന നാടൻ പാട്ട് കാവാലത്തിൻ്റെതല്ല അദ്ദേഹത്തിൻ്റെ ശിഷ്യൻ പി ആർ വാര്യരുടെ ശേഖരത്തിലുള്ളതാണെന്ന് കാവാലത്തിൻ്റെ ഭാര്യ ശാരദാമണി നാരായണപ്പണിക്കർ. കാവാലത്തിൻ്റെതെന്നു അവകാശപ്പെടുന്ന പല പാട്ടുകളും  വെട്ടിയാർ പ്രേംനാഥിൻ്റെ ദശകങ്ങൾ നീണ്ട ഗവേഷണങ്ങളിലൂടെ പുറത്തു കൊണ്ടുവന്നതാണെന്നു  മകൾ പ്രമീള പ്രേംനാഥ് കഴിഞ്ഞ ദിവസം പ്രതിപക്ഷം.ഇന്നിലെഴുതിയ ലേഖനത്തിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ശാരദാമണിയുടെ ശബ്ദസന്ദേശമാണു വാട്സ് ആപ്പിലൂടെ പ്രചരിക്കുന്നത്.  പി കെ വാര്യരും വെട്ടിയാർ പ്രേംനാഥും കാവാലം സംഗീത നാടക അക്കാദമി സെക്രട്ടറിയായിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ കീഴിൽ റിസർച്ച് ചെയ്ത  രണ്ട് പേരാണെന്നു ശാരദാമണി പറയുന്നു. `അതിൽ പ്രേം നാഥ് കേരളത്തിൻ്റെ  തെക്കും പി ആർ വാര്യർ വടക്കും. അങ്ങനെയായിരുന്നു. പി ആർ വാര്യരുടെ ഗവേഷണത്തിൻ്റെ മെറ്റീരിയലാണു ആലായാൽ തറ വേണം എന്നുള്ള പാട്ട്. കാവാലത്തിനു ആ പാട്ട് ഇഷ്ടപ്പെട്ട...
കാവാലം മോഷ്ടിച്ചത് വെട്ടിയാർ പ്രേംനാഥ് എന്ന ദലിതന്‍റെ ഒരായുസ്സ് നീണ്ട അധ്വാനത്തിന്‍റെ  വില ; മകള്‍ പ്രമീള പ്രേംനാഥിന്‍റെ വെളിപ്പെടുത്തല്‍
Editors Pic, കല, കവിത, കേരളം, രാഷ്ട്രീയം, വാര്‍ത്ത, സാഹിത്യം

കാവാലം മോഷ്ടിച്ചത് വെട്ടിയാർ പ്രേംനാഥ് എന്ന ദലിതന്‍റെ ഒരായുസ്സ് നീണ്ട അധ്വാനത്തിന്‍റെ വില ; മകള്‍ പ്രമീള പ്രേംനാഥിന്‍റെ വെളിപ്പെടുത്തല്‍

 ഏതാനും ദിവസമായി ഫോണിലൂടെയുള്ള  നിരന്തര ബന്ധത്തിനുശേഷവും അന്വേഷണത്തിനുശേഷവുമാണ്  ഫോക് ലോര്‍ ഗവേഷകനായ വെട്ടിയാര്‍ പ്രേംനാഥിനെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നത്. ആരോപണ വിധേയനില്‍ പ്രധാനി ഇന്ന് ജീവിച്ചിരിക്കാത്തയാളും  ചിരപ്രതിഷ്ഠ നേടിയതും പദ്മഭൂഷന്‍ ബഹുമതിവരെ നല്‍കി ആദരിക്കപ്പെട്ടയാളുമാണ്. അതുകൊണ്ടുതന്നെയാണ് ഇത് പ്രസിദ്ധീകരിക്കാന്‍ വൈകിയതും. അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടിയല്ല ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിക്കുന്നത്. പക്ഷെ ഇതില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഗാഢബന്ധമുണ്ടെന്നു തോന്നിയതിനാലാണ് ഇന്ന് ഇതിനു മുതിരുന്നത്. എല്ലാ മേഖലയിലും  എല്ലാക്കാലത്തും ഇപ്പോഴും ദളിതര്‍ തന്നെയാണ്  ഇരകള്‍ എന്നത് ഈയിടെ നടന്ന സാഹിത്യ മോഷണങ്ങളിലൂടെയും വെളിപ്പെടുന്നു. ഇന്ന് സാഹിത്യം മോഷണം നടത്തിയാല്‍ വേഗത്തില്‍ തിരിച്ചറിയപ്പെടും. പക്ഷെ അര നൂറ്റാണ്ടുകാലം മുമ്പ് അതൊരിക്കലും ആരും അറിയാതെപോകുന്ന സാഹ...