Monday, May 17

Tag: kavani

സമാനഹൃദയാ, നിനക്കായി പാടുന്നു ഞാൻ
CORONA, Editors Pic, Featured News, കവണി, കവിത, കേരളം, സാഹിത്യം

സമാനഹൃദയാ, നിനക്കായി പാടുന്നു ഞാൻ

കവണി സമാനഹൃദയാ, നിനക്കായി പാടുന്നു ഞാൻ സുഗതകുമാരി പ്രകൃതിയിൽ ലയിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച ഭാവഗീത രചയിതാക്കളിൽ ഒരാളായിരുന്നു സുഗതകുമാരി. ആർ.രാമചന്ദ്രനും ജി.കുമാരപിള്ളയുമാണ് ഈ നിരയിൽ വരുന്ന രണ്ടു ഭാവഗീത കവികൾ. അമ്പലമണിയും രാത്രി മഴയും പോലുള്ള കവിതകൾ എക്കാലവും മലയാളികൾ പതുക്കെ ആലപിക്കും. വിഷാദവും ഏകാന്തതയും സുഗതകുമാരിയുടെ മികച്ച കവിതകളുടെ ഉൾശ്രുതികളാണ്. തനിച്ചിരിക്കുന്നവന് കൂട്ടാണ് ആ കവിതകൾ. 'അമ്പലമണി' എന്ന കാവ്യസമാഹാരത്തിലെ ഒന്നാമത്തെ കവിതയുടെ തലക്കെട്ടിൽ കവി തൻ്റെ കവിത ആർക്കു വേണ്ടിയാണെന്ന് പറഞ്ഞു വെച്ചിരിക്കുന്നു. സമാന ഹൃദയാ നിനക്കായി പാടുന്നു ഞാൻ. പ്രകൃതിയും കൃഷ്ണനുമാണ് സുഗതകുമാരിയുടെ കാവ്യലോകത്തെ മറ്റു രണ്ടു നിറസാന്നിധ്യങ്ങൾ. മഴയും പുഴയും കാടും മരങ്ങളും പൂക്കളും രാത്രിയും നിലാവും ആ കവിതകളിൽ നിറയുന്നു. കാല്പനികതയുടെ വസന്തകാലത്തെ കവികളും ഇവയെക്കുറിച്ചാണ് പാടിയത്. എന്നാൽ ...
ചിപ്പിയെടുത്തു മറയുന്നൊരാൾരൂപം
Featured News, Uncategorized, കവണി, കവിത

ചിപ്പിയെടുത്തു മറയുന്നൊരാൾരൂപം

കവണി ചിപ്പിയെടുത്തു മറയുന്നൊരാൾരൂപം. പോയട്രി മാഫിയയിൽ വന്ന ഡി. അനിൽകുമാറിൻ്റെ രണ്ടു കവിതകളെക്കുറിച്ച് എഴുതാം. കവിതയെടുത്തു വെച്ച് കമ്പോടു കമ്പ് പരാവർത്തനം ചെയ്ത് അതിൻ്റെ വെളിയടരുകളും ഉള്ളടരുകളും വിടർത്തിക്കാട്ടി നീട്ടിപ്പരത്തി എഴുതാൻ വഴങ്ങിത്തരുന്നവയല്ല ഈ കവിതകൾ. അങ്ങനെ സാമ്പ്രദായിക മട്ടിൽ എഴുതിപ്പിടിപ്പിച്ച് വാഴ്ത്തി വലുതാക്കേണ്ട കവിതകളല്ല ഡി. അനിൽകുമാറിൻ്റേത്. കടലും കടൽ ജീവതവുമാണ് കവിതയിലാകെ. വളരെ ലളിതമായി വിവരിച്ചു വിവരിച്ചു പോരവേ കവിതയുടെ ചൂണ്ടക്കൊളുത്തിൽ വായനക്കാരെ കുരുക്കുകയാണ് കവിയുടെ രീതി. കടൽ കൊത്തിയ കവിതകൾ. 'വെളുപ്പാങ്കാലം' എന്ന കവിതയിൽ കടലോരത്തെ വെളുപ്പാങ്കാലമാണ് വിവരിക്കുന്നത്. എല്ലാ പുതിയകാല മലയാള കവിതകളിലെയും പോലെ വാച്യമായ വിവരണം. കാവ്യഭാഷയിലുണ്ടാകണമെന്നു പണ്ടു കരുതിയിരുന്ന എല്ലാ അലങ്കാരങ്ങളും വർണ്ണങ്ങളും കൊഴുപ്പുകളും വറ്റിച്ചു കളഞ്ഞ നേർ വിവരണം. കടലോരത്തെ നിറമില്ലാത...
മുട്ടത്തു വർക്കിയുടെ രാത്രി ; കെ രാജേഷ് കുമാർ എഴുതുന്നു
Featured News, കവണി

മുട്ടത്തു വർക്കിയുടെ രാത്രി ; കെ രാജേഷ് കുമാർ എഴുതുന്നു

കവണി മുട്ടത്തു വർക്കിയുടെ രാത്രി വിനു ഏബ്രഹാം മുട്ടത്തു വർക്കിയെക്കുറിച്ചെഴുതിയ 'രാത്രികളുടെ രാത്രി ' എന്ന കഥയ്ക്ക് ചില പുതുമകളുണ്ട്. ജീവിച്ചിരിക്കുന്നവരും കടന്നുപോയവരുമായ സാഹിത്യകാരന്മാരെ കഥയ്ക്കും കവിതയ്ക്കും വിഷയമാക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല എന്നോർത്തു കൊണ്ടു തന്നെയാണ് ആദ്യവാചകം എഴുതിയത്. വളരെ റിയലിസ്റ്റിക്കായി കഥ പറഞ്ഞുകൊണ്ട് മുട്ടത്തു വർക്കിയുടെ സാഹിത്യ ജീവിതത്തിലെ തിളക്കമുള്ള ഒരു ഏട് വിനു ഏബ്രഹാം തുറന്നു കാട്ടുന്നു. പൈങ്കിളി സാഹിത്യത്തിൻ്റെ തലതൊട്ടപ്പനായിരുന്ന വർക്കിയുടെ നോവലുകൾക്ക് ഒരു കാലത്ത് മധുര നാരങ്ങായേക്കാൾ പ്രിയമായിരുന്നു. ഖസാക്കിലെ രവിയുടെ പക്കൽ ഉള്ള പുസ്തകങ്ങളുടെ കൂട്ടത്തിൽ മുട്ടത്തു വർക്കിയുമുണ്ടായിരുന്നല്ലോ. അതോർക്കുമ്പോൾ നിങ്ങൾക്കു ചിരി വരുന്നുണ്ടല്ലേ. അങ്ങനെ ചിരിച്ചു തള്ളേണ്ട ഒന്നല്ല സാഹിത്യത്തിലെ പൈങ്കിളിക്കാലം. വർക്കിയുടെ പൈങ്കിളികൾ മലയാള സാഹി...
രസകരമാകിയ കഥകൾ പറയണം അതിനാണല്ലോ മാനുഷ ജന്മം……
Featured News, കവണി

രസകരമാകിയ കഥകൾ പറയണം അതിനാണല്ലോ മാനുഷ ജന്മം……

കവണി രസകരമാകിയ കഥകൾ പറയണം അതിനാണല്ലോ മാനുഷ ജന്മം...... നാടൻ ഭാഷയിൽ പറഞ്ഞാൽ അയ്യപ്പപ്പണിക്കർ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ തൊണ്ണൂറു വയസ്സു കണ്ടേനേം. മലയാള കവിതയിൽ ആധുനികതയെ അവതരിപ്പിച്ചതും പ്രചരിപ്പിച്ചതും അയ്യപ്പപ്പണിക്കരാണ്. ഈ ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പണിക്കരെ സമുചിതമായി ഓർത്തെടുക്കുന്നു. ആധുനികതയുടെ വിവിധ ഘട്ടങ്ങളിലൂടെ മലയാള കവിതയെ കയറ്റിയിറക്കിയവരിൽ മുൻപനായ സച്ചിദാനന്ദൻ അയ്യപ്പപ്പണിക്കരെ കൃത്യമായി നിനവിൽ വരുത്തിയിരിക്കുന്നു. പണിക്കർ ആരായിരുന്നുവെന്നും പണിക്കർ മലയാള കവിതയ്ക്ക് എന്തു ചെയ്തു എന്നും സ്വാനുഭവ പശ്ചാത്തലത്തിൽ സച്ചിദാനന്ദൻ വിടർത്തിയിടുന്നു. കവിയും വിവർത്തകനും ദ്വിഭാഷാ പണ്ഡിതനും ശ്രേഷ്ഠനായ അധ്യാപകനും നിരൂപകനും വിജ്ഞാനകോശകാരനും അമ്പതറുപതുകളിലെ അവാങ്- ഗാദിൻ്റെ സൈദ്ധാന്തികനും പങ്കാളിയുമായിരുന്നു അയ്യപ്പപ്പണിക്കർ എന്ന് ഒറ്റ വാചകത്തിൽ സച്ചിദാനന്ദൻ . 'താൻ ചെയ്യുന്നതിലെ...
ഓണക്കാലത്തെ നാട്ടുത്സവങ്ങളുടെ വർത്തമാനവും ഭാവിയും.
Featured News, കല, കവണി, കേരളം

ഓണക്കാലത്തെ നാട്ടുത്സവങ്ങളുടെ വർത്തമാനവും ഭാവിയും.

കവണി ഓണക്കാലത്തെ നാട്ടുത്സവങ്ങളുടെ വർത്തമാനവും ഭാവിയും. ഓണം പ്രാദേശികമായ വിവിധ തരം ആഘോഷങ്ങളുടെ ഒരു സമാഹാരമായിരുന്നല്ലോ. പല നാടുകളിൽ പല ആഘോഷങ്ങൾ. പലമയുടെ ഒരുമയായിരുന്നു ഓണം. പമ്പാനദീതടങ്ങളിലുടനീളം വെള്ളത്തിലായിരുന്നു ഓണാഘോഷം. ജലോത്സവങ്ങൾ. വള്ളം തുഴച്ചിലിൻ്റെ ഒരുമയായിരുന്നു ഇവിടെ ഓണത്തെ പെരുക്കുന്നത്. ഈ വള്ളംകളിയെ ഏറെ സൗന്ദര്യപ്പെടുത്തിയെടുത്ത ഇടം ആറന്മുളയിലാണ്. കേരളത്തിലെ മുപ്പത്തിരണ്ട് ബ്രാഹ്മണ ഗ്രാമങ്ങളിലൊന്നായിരുന്നു ആറന്മുള. ഈ ബ്രാഹ്മണ ഗ്രാമത്തിൻ്റെ പഴയ സ്വരൂപവും സ്വഭാവവും തിരുനിഴൽമാലയിൽ നിന്ന് കുറേയൊക്കെ വെളിപ്പെടുത്തി എടുക്കാനൊക്കും.ആറില്ലത്തെൺമർ എന്ന് വിളിപ്പെട്ട ഊരാൺ മബ്രാഹ്മണർക്കൊപ്പം ആറന്മുള ക്ഷേത്രത്തിനുള്ളിൽ നിന്ന് മന്ത്രവാദം നടത്തുന്ന മലയരെ തിരുനിഴൽമാലയിൽ കാണാം. ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന കുറത്തിയാട്ടത്തിൻ്റെ ദീർഘ വർണ്ണനകൾ ഈ പഴങ്കവിതയിലുണ്ട്. പെരുമലയർ കേരളത്തിൻ്റ...
വെള്ളപ്പൊക്കവും നാട്ടറിവുകളും ; തുടർച്ചയായി മൂന്നാം വർഷവും പമ്പാനദി പെരുകി
Culture, Featured News, കവണി, പരിസ്ഥിതി, വാര്‍ത്ത

വെള്ളപ്പൊക്കവും നാട്ടറിവുകളും ; തുടർച്ചയായി മൂന്നാം വർഷവും പമ്പാനദി പെരുകി

  2018ലെ പെരും പ്രളയത്തിൻ്റെ നടുക്കുന്ന ഓർമ്മകൾ വിട്ടുമാറാത്തതുകൊണ്ട് പമ്പാതീരവാസികൾ മഴയും വെള്ളപ്പൊക്കവും കണ്ട് വിഹ്വലരായി. ഈ വർഷവും ഒരു രാത്രി അവരിൽ ഭൂരിപക്ഷവും ഉറങ്ങിയില്ല. ഭാഗ്യത്തിന് മഴ ശമിച്ചു. മലവെള്ളം മുറ്റത്തും പടിക്കലും വന്ന് നോക്കിയിട്ട് മടങ്ങി. ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ മുങ്ങുകയും ചെയ്തു. വെള്ളപ്പൊക്കം വരുമ്പോൾ നാട്ടറിവുകൾ പലതും ഓർമ്മ വരാറുണ്ട്. ആയിരത്തി തൊള്ളായിരത്തി എഴുപതുകൾക്കു ശേഷം പമ്പാനദിയിൽ വെള്ളപ്പൊക്കം തീരെ കുറഞ്ഞു. അതിനു മുമ്പ് പമ്പയിൽ പ്രളയം സാധാരണമായിരുന്നു. പമ്പയിൽ ഡാമുകൾ വന്നതാണ് വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാകാനുള്ള പ്രധാന കാരണം. എത്ര മഴ പെയ്താലും വെള്ളം ഒരു പരിധിയിലപ്പുറം ഉയരുകയില്ല. പമ്പയിലെയും പോഷകനദികളിലെയും ഡാമുകളിൽ വൃഷ്ടിപ്രദേശത്തെ പെയ്ത്തു വെള്ളം ശേഖരിച്ചു വെക്കുന്നു. വല്ലപ്പോഴും ചിലവർഷങ്ങളിൽ വെള്ളം പൊങ്ങിയിരുന്നെങ്കിലും ആളുക...
ഇംഗ്ലീഷാവിഷ്ടമായ മലയാളം.
Featured News, കവണി, സാഹിത്യം

ഇംഗ്ലീഷാവിഷ്ടമായ മലയാളം.

  മലയാള ഭാഷയെക്കുറിച്ച് ഇടയ്ക്കിടെ കേരളത്തിൽ ചർച്ച ചെയ്യാറുണ്ട്. കഴിഞ്ഞ വർഷം ഓണക്കാലത്താണ് ഏറ്റവും ഒടുവിൽ മലയാള ഭാഷ കൊണ്ടു പിടിച്ച ചർച്ചയ്ക്ക് വിഷയമായത്. പി. എസ്.സി. പരീക്ഷകൾ മലയാളത്തിലാക്കണം എന്ന പ്രക്ഷോഭവുമായി ബന്ധിപ്പിച്ചാണ് അന്ന് പലവിധ ചർച്ചകൾ നടന്നത്. പി. എസ്.സി. നടത്തുന്ന പല പരീക്ഷകളുടെയും ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിലായാൽ സംഭവിക്കാൻ പോകുന്ന ആശയ വിനിമയ തകരാറുകളെക്കുറിച്ച് അന്ന് പല വഴിക്ക് ചർച്ചകൾ നടന്നിരുന്നു. ശാസ്ത സാങ്കേതിക വിഷയങ്ങൾ പലതും മലയാളത്തിലാക്കുമ്പോൾ ഇംഗ്ലീഷിലുള്ള പല സാങ്കേതിക പദങ്ങൾക്കും തുല്യമായ മലയാള പദങ്ങൾ ഇവിടില്ല എന്നും മറ്റുമുള്ള തീർപ്പുകളിലാണ് ഒടുവിൽ ചർച്ചകളെല്ലാം പരിസമാപിച്ചതെന്നു തോന്നുന്നു. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ ലോവർ പ്രൈമറി ക്ലാസ്സുകൾ മാതൃഭാഷയിലായിരിക്കണം എന്ന നിർദ്ദേശം കണ്ടതിനെത്തുടർന്ന് വീണ്ടും ചില ചർച്ചകൾ പൊട്ടിമുളയ്ക്കാൻ ത...
‘ഞാൻ എന്നോടു മത്സരിച്ച് എന്നെ തോൽപ്പിച്ചു ജയിക്കുന്ന ഒറ്റയാൻ വള്ളമാണ്’ വിപിത എഴുതിയ ഒരു വള്ളംകളിക്കവിതയെക്കുറിച്ച്.
കവണി, സാഹിത്യം

‘ഞാൻ എന്നോടു മത്സരിച്ച് എന്നെ തോൽപ്പിച്ചു ജയിക്കുന്ന ഒറ്റയാൻ വള്ളമാണ്’ വിപിത എഴുതിയ ഒരു വള്ളംകളിക്കവിതയെക്കുറിച്ച്.

കവണി ഞാൻ എന്നോടു മത്സരിച്ച് എന്നെ തോൽപ്പിച്ചു ജയിക്കുന്ന ഒറ്റയാൻ വള്ളമാണ്. വിപിത എഴുതിയ ഒരു വള്ളംകളിക്കവിതയെക്കുറിച്ച്. കെ രാജേഷ് കുമാർ വള്ളംകളി എന്നു കേട്ടാൽ പ്രാന്തു പിടിക്കുന്ന കുറേപ്പേരെങ്കിലും കുട്ടനാട്ടിലും ആറന്മുളയിലും കാണും. വള്ളം എന്നു കേട്ടാൽ മതി അവർക്ക് ആവേശമാകും. ചങ്കിൽ തുഴയുടെ താളം മിടിക്കും. വഞ്ചിപ്പാട്ട് തലമണ്ടയിൽ പതഞ്ഞു പൊങ്ങും. അങ്ങനത്തെ ഒരു വള്ളംകളി പ്രാന്തനാണ് ഇതെഴുതുന്നത്. വള്ളംകളിഭ്രമം വളരെ ചെറുപ്പത്തിലേ തുടങ്ങുന്നതാണ്. ശിശുവായിരിക്കുമ്പോൾ തൊട്ട്. വഞ്ചിപ്പാട്ടുകേൾക്കുമ്പോൾ കൈകാലിട്ടടിക്കുന്ന കുഞ്ഞ്. പിന്നെ വളർന്നു വളർന്നു വരുമ്പോൾ മഴയത്ത് ഇറയത്തു നിന്ന് വള്ളം ഇറക്കി കളിക്കും. കടലാസുതോണികൾ .ഓരോരോ പേരിട്ട്. പേരുകേട്ട വള്ളങ്ങളായി ആ കടലാസ് തോണികൾ മാറും. വിപിതയുടെ കവിത വായിച്ചു തുടങ്ങവേ ഈ ബാല്യകാല അനുഭവങ്ങളെല്ലാം ഇരച്ചു വന്നു. പക്ഷേ പോകെ പോ കെ സങ്കടം വന്...
തമ്പി – എൽ.തോമസ്കുട്ടിയുടെ കവിതാലോകത്തെക്കുറിച്ച്
Featured News, കവണി, കവിത

തമ്പി – എൽ.തോമസ്കുട്ടിയുടെ കവിതാലോകത്തെക്കുറിച്ച്

കവണി തമ്പി - എൽ.തോമസ്കുട്ടിയുടെ കവിതാലോകത്തെക്കുറിച്ച് എൽ.തോമസ്കുട്ടി എഴുതിയ 'തമ്പി' എന്ന കവിത വായിച്ച് വിഷാദത്തിലാഴവേ ഈ കവി എഴുതിയ പഴയ ഒരു കവിത ഓർമ്മ വന്നു. സി.വി വിജയം എന്ന കവിത. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ് ആരംഭത്തിലാണ് സി.വി വിജയം പ്രസിദ്ധീകരിക്കപ്പെട്ടത്. മലയാള കവിതയിൽ ആധുനികതയൊക്കെ അവസാനിച്ചു എന്ന് ആധുനിക കവിതകൾ തന്നെ തീർപ്പ് കല്പിച്ച സന്ദർഭമായിരുന്നു അത്. തൊണ്ണൂറുകളോട് ഇവിടെ വിമർശനം എന്ന സാഹിത്യ ശാഖ ഊർധശ്വാസം വലിച്ചു തുടങ്ങി. പഴയ തലമുറയിലെ ചില വിമർശകർ കാല്പനികതയുടെയും ആധുനികതയുടെയും മാനദണ്ഡങ്ങൾ ഉപയോഗിച്ച് ഉത്തരാധുനികതയെക്കുറിച്ചെഴുതാൻ ശ്രമിച്ചിരുന്നു. എന്നാൽ അവരുടെ സാഹിത്യ ഭാവുകത്വവുമായി തീരെ ഇണങ്ങാത്ത പുതിയ സാഹിത്യം കണ്ട് പലരും അണിയറയിലേക്ക് മറഞ്ഞ് വിമർശന അരങ്ങിനെ ആളൊഴിഞ്ഞതാക്കി. മുതിർന്ന ചില ആധുനികകവികൾ ഉത്തരാധുനിക കവികളുടെ രക്ഷാധികാരികളായി വരുന്നത് ഈ വേളയിലാണ്. അ...
മല്ലികപ്പൂക്കളുടെയും മലക്കുകളുടെയും സ്രഷ്ടാവാരാണ്? ‘എ ഗോസിപ്പ് അക്കോർഡിംഗ് ടു ഹരിശങ്കരനശോകൻ’
Featured News, കവണി, സാഹിത്യം

മല്ലികപ്പൂക്കളുടെയും മലക്കുകളുടെയും സ്രഷ്ടാവാരാണ്? ‘എ ഗോസിപ്പ് അക്കോർഡിംഗ് ടു ഹരിശങ്കരനശോകൻ’

- 'എ ഗോസിപ്പ് അക്കോർഡിംഗ് ടു ഹരിശങ്കരനശോകൻ' എന്ന കവിതാ സമാഹാരത്തെ അടിസ്ഥാനമാക്കി ഒരു കുറിപ്പ്. പിസ്കോണിയ മസ്കയ്ക്കു ശേഷം ഹരിശങ്കരനശോകൻ്റെ പുതിയ പുസ്തകം വന്നു. അതാണ് ഏ ഗോസിപ്പ് അക്കോർഡിംഗ് റ്റു ഹരിശങ്കരനശോകൻ. പി.എൻ.പണിക്കരുടെ ഓർമ്മദിനമായ വായനദിനത്തിൽ വായിച്ചത് ഈ കവിതാ സമാഹാരമാണ്. 33 കവിതകൾ. പല പ്രാവശ്യം വായിച്ചു. വരാൻ പോകുന്ന യോഗദിനത്തിൽ യോഗികൾ ആസനങ്ങൾ പല തവണ ചെയ്യുന്നതു പോലെ. യോഗദിനത്തിൽ തന്നെ ആചരിക്കുന്ന സംഗീത ദിനത്തിൽ ഗായകർ പല തവണ സാധകം ചെയ്യുന്നതു പോലെ. എല്ലാം അച്ഛാ ദിനങ്ങളാണെങ്കിലും ഓരോരോ സംഗതികൾക്ക് ഓരോരോ ദിനങ്ങൾ നൽകിയിരിക്കുകയാണ്. ഓരോരോ ആചാരങ്ങൾ എന്നു കരുതിയാൽ മതി. പി.എൻ. പണിക്കരുടെ ചരമദിനമായ വായനദിനാചരണ ദിനത്തിൽ ഒരു കവി എഫ്.ബി.യിൽ എഴുതിയ ഇന്ന് അയ്യപ്പപ്പണിക്കരുടെ ചരമദിനം എന്ന ഒറ്റവരി ക്കുറിപ്പിലെ ഇരുണ്ട ഹാസ്യം ആസ്വദിച്ചിട്ടാണ് ഹരിശങ്കരന ശോകനിലേക്ക് കടന്നത്. ഈ കവിതകൾ...