Wednesday, June 23

Tag: kavani

‘രോഗവും മരുന്നും ‘ – ‘വൈദ്യത്തിൻ്റെ സ്മൃതി സൗന്ദര്യം’ എന്ന ഗ്രന്ഥത്തെക്കുറിച്ച്
Featured News, കവണി, കവിത, സാഹിത്യം

‘രോഗവും മരുന്നും ‘ – ‘വൈദ്യത്തിൻ്റെ സ്മൃതി സൗന്ദര്യം’ എന്ന ഗ്രന്ഥത്തെക്കുറിച്ച്

കവണി 'രോഗവും മരുന്നും ' - 'വൈദ്യത്തിൻ്റെ സ്മൃതി സൗന്ദര്യം' എന്ന ഗ്രന്ഥത്തെക്കുറിച്ച് കോവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാണ് ഈ മഹാമാരിക്ക് ഒരു ശമനമുണ്ടാകുക. ഈ പകർച്ച രോഗത്തിനു മരുന്നു കണ്ടു പിടിക്കാൻ ശാസ്ത്രലോകം കൊണ്ടു പിടിച്ചു ശ്രമിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഏകാന്ത വേളകളിൽ രോഗവും മരണവും ചിന്തയിൽ വന്നു കൊണ്ടേയിരിക്കുന്നു. പുസ്തകങ്ങൾ വായിക്കാൻ മടി. ആകെപ്പാടെ ഒരു മടുപ്പ്. മന്ദത. യൗവനങ്ങളോടൊത്തു മേളിക്കാൻ അവസരമുള്ള ജോലിയും ഓൺലൈൻ പ്രതലങ്ങളിലേക്ക് മാറി. അവയോട് ആദ്യാനുഭവം എന്ന നിലയിൽ പൊരുത്തപ്പെടാനുള്ള പ്രയാസം. മഴ ഇടയ്ക്ക് പെയ്യുന്നുണ്ടെങ്കിലും ആനന്ദിക്കാനാകുന്നില്ല. മഴ നനയുന്ന ശീലവും നിന്നു. പനി പിടിച്ചാൽ ആകെ പ്രശ്നമാകുമല്ലോ. ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചയിൽ ഇടപെട്ടുകൊണ്ട് സമയം നീക്കാൻ ആരംഭിച്ചു. ചെറുപ്പക്കാർ ഉള്ള ചില ഗ്രൂപ്പുകളിൽ സ്വീകാര്യത കിട്ടിയതിനാൽ കുറച്ചൊക...
കാറ്റ് വീശുവല കൊണ്ടുയർത്തുന്ന കൂടാര വിതാനങ്ങൾ ; കെ. രാജഗോപാലിൻ്റെ ‘പരിധിക്കു പുറത്ത് ‘ എന്ന കവിതയെക്കുറിച്ച്
Featured News, കവണി

കാറ്റ് വീശുവല കൊണ്ടുയർത്തുന്ന കൂടാര വിതാനങ്ങൾ ; കെ. രാജഗോപാലിൻ്റെ ‘പരിധിക്കു പുറത്ത് ‘ എന്ന കവിതയെക്കുറിച്ച്

  കാറ്റ് വീശുവല കൊണ്ടുയർത്തുന്ന കൂടാര വിതാനങ്ങൾ കെ. രാജഗോപാലിൻ്റെ  'പരിധിക്കു പുറത്ത് ' എന്ന കവിതയെക്കുറിച്ച്. കവിതാ വായന എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വകാര്യമായ ഒരു അനുഭവമാണ്. നാനാവിധത്തിലുള്ള കാവ്യ സിദ്ധാന്തങ്ങളോ കവിതാ ബാഹ്യമായ സാംസ്കാരിക വിവക്ഷകളോ യാതൊന്നും കവിതയും എൻ്റെ ഹൃദയവും തമ്മിലുള്ള നേർബന്ധത്തിന് ഇടങ്കോലിടാറില്ല. ഇതിൽ തെറ്റുകാണുന്നവരുണ്ടോ? ഉണ്ടെങ്കിൽ അതൊന്നും എൻ്റെ പരിധിയിൽ വരില്ല. സ്വകാര്യമായി ലാളിക്കുവാനും ഓമനിക്കുവാനും കുറെയൊക്കെ കാര്യങ്ങളില്ലെങ്കിൽ എന്തു ജീവിതം. നിഷ്കുണമായ ജീവിതം മരണ തുല്യമാണ്. കവിതയുമായി ഏകാന്ത ഹൃദയ സംവാദം നടത്താൻ കഴിവില്ലാത്തവർക്ക് എൻ്റെ റിപ്പബ്ളിക്കിൽ പൗരത്വമില്ല. ചില കവിതകൾ ഒറ്റ വായനയിൽ തന്നെ ഹൃദയത്തിൽ കുടിപാർക്കും. കെ.രാജഗോപാലിൻ്റെ 'പരിധിക്കു പുറത്ത് ' അത്തരമൊരു കവിതയാണ്. അത് എൻ്റെ കൂടി അനുഭവത്തിൻ്റെ കവിത യാണ്. ആറ്റു തിട്ടയ്ക്ക്...
ഒരു കാക്കമാത്രം അപ്പോൾ ആർത്തു ചിരിച്ചു കൊണ്ടു പറന്നുപോയി  ; ബി. രവികുമാറിൻ്റെ ഓർമ്മയിലെ പച്ച …ചോപ്പ് എന്ന പുസ്തകത്തെക്കുറിച്ച്
Featured News, കവണി

ഒരു കാക്കമാത്രം അപ്പോൾ ആർത്തു ചിരിച്ചു കൊണ്ടു പറന്നുപോയി ; ബി. രവികുമാറിൻ്റെ ഓർമ്മയിലെ പച്ച …ചോപ്പ് എന്ന പുസ്തകത്തെക്കുറിച്ച്

കവണി ജീവിതത്തിൻ്റെ ഛായാപടങ്ങൾ എന്നാണ് ഈ ഓർമ്മ പുസ്തകത്തിൻ്റെ ഉപതലക്കെട്ട്. അപാരമായ ദൃശ്യപരതയാണ് ബി.രവികുമാറിൻ്റെ ഈ ഓർമ്മയെഴുത്തിനെ സവിശേഷമാക്കുന്നത്. പുസ്തകത്തിന് പുറന്താൾക്കുറിപ്പ് എഴുതിയ ലക്ഷ്മി പി അക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 'ഒരു മികച്ച സിനിമയിൽ പ്രേക്ഷകരും കഥയിൽ വായനക്കാരും കഥാപാത്രങ്ങളായി പങ്കെടുക്കുന്നതുപോലെയാണ് ഈ അനുഭവങ്ങൾ ' ഏതാനും വർഷങ്ങൾക്കു മുമ്പ് ഫേസ് ബുക്കിൽ ഈ അനുഭവ സ്മരണകൾ രവി മാഷ് കുറിച്ചിട്ടിരുന്നു. അക്കാലത്ത് ഞാൻ ഏഴെട്ടു കോളേജ് അധ്യാപകരോടൊപ്പം ( മലയാളം മാഷമ്മാരായ ) താമസിച്ചു പോരികയായിരുന്നു. അവരിൽ ചിലർ സ്വാഭാവികമായും സാഹിത്യതൽപ്പരരായിരുന്നു. സമകാലിക സാഹിത്യവുമായി ചേർന്നൊഴുകുക എന്നത് സാഹിത്യ അധ്യാപകരുടെ തൊഴിൽപരമായ ആവശ്യമായതുകൊണ്ടു കൂടി ഏറ്റവും പുതിയ കവിതയും കഥയും നോവലുമൊക്കെ സൂക്ഷ്മമായും വിശദമായും ചർച്ച ചെയ്യുമായിരുന്നു. ഇഷ്ടവും അനിഷ്ടവും പ്രകടിപ്പിച്ചു കൊണ്ടുള്ള സം...
കൃഷി തിരിച്ചുപിടിക്കാനാകുമോ?  വീട്ടിലടയ്ക്കപ്പെട്ട കാലത്തെ കൃഷി, സാഹിത്യ ചിന്തകൾ കെ. രാജേഷ് കുമാർ പങ്കു വയ്ക്കുന്നു.
CORONA, Featured News, കവണി

കൃഷി തിരിച്ചുപിടിക്കാനാകുമോ? വീട്ടിലടയ്ക്കപ്പെട്ട കാലത്തെ കൃഷി, സാഹിത്യ ചിന്തകൾ കെ. രാജേഷ് കുമാർ പങ്കു വയ്ക്കുന്നു.

 കവണി കൃഷി തിരിച്ചുപിടിക്കാനാകുമോ? മഹാമാരിയെക്കുറിച്ച്, പകർച്ചവ്യാധിയെക്കുറിച്ച് കേട്ടുകേൾവിയും പുസ്തകം വായിച്ച അറിവുമേ കേരളീയർ ബഹു ഭൂരിപക്ഷത്തിനും ഉള്ളൂ. ആൽബേർ കാമുവിൻ്റെ പ്ലേഗും കാക്കനാടൻ്റെ വസൂരിയും ഒക്കെ വായിച്ചനുഭവിച്ചവർ. വസൂരിയെക്കുറിച്ച് ഇന്നത്തെ മലയാളിക്ക് വിദൂരമായ കേട്ടുകേൾവിയാണുള്ളത്. പഴയ തലമുറയിലെ കുടിയേറ്റ കർഷകരും ഹൈറേഞ്ചുകാരും മലമ്പനിയുടെ രൂക്ഷത അറിഞ്ഞിട്ടുണ്ട്. കോവിഡ് 19 എല്ലാ വ്യാധിസ്മരണകളെയും അനുഭവങ്ങളെയും നിസ്സാരമാക്കുന്നു. തിരക്കുപിടിച്ച ജീവിതപ്പാച്ചിലിനിടയിൽ ഇങ്ങനെ ഒരു വീട്ടു തടങ്ങലിനെക്കുറിച്ച് ആരുടെയെങ്കിലും സ്വപ്നത്തിലെങ്കിലുമുണ്ടായിരുന്നോ? അത്ര ചെറുതല്ലാത്ത ഈ ലോക്ഡൗൺ കാലയളവ് ലോക ജീവിതക്രമത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കും. അറിയാനിരിക്കുന്നതേയുള്ളു അത്തരം കാര്യങ്ങൾ. മലയാളിയും നിനച്ചിരിക്കാതെ വീടാം കൂട്ടിലകപ്പെട്ടു പോയി. കക്ഷിരാഷ്ട്രീയം അസ്ഥിക്കു പിടിച്ച ഒരു സമൂഹമായ...
അറ്റുപോകാത്ത ഓർമ്മകൾ ; പ്രൊഫ.ടി. ജെ.ജോസഫിൻ്റെ ആത്മകഥ
Featured News, Uncategorized, കവണി, സാഹിത്യം

അറ്റുപോകാത്ത ഓർമ്മകൾ ; പ്രൊഫ.ടി. ജെ.ജോസഫിൻ്റെ ആത്മകഥ

കവണി വിറയലോടെ മാത്രമേ പ്രൊഫ.ടി.ജെ.ജോസഫിൻ്റെ ആത്മകഥ വായിക്കാനാകൂ. വായിച്ചതിനു ശേഷവും നടുക്കം മാറുകയില്ല. നാടകങ്ങളിലും സിനിമകളിലും നോവലുകളിലുമൊക്കെ എഴുത്തുകാർ ഭാവനയിലൂടെ ദുരന്തകഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. വിധിയുടെ ക്രൂര വിളയാട്ടങ്ങൾക്ക് വിധേയമായി പട്ടൊടുങ്ങുന്ന ദുരന്തനായകൻമാർ. കഥാർസിസ് - വികാരവിമലീകരണം - വഴി വായനക്കാരെ ശുദ്ധീകരിക്കുന്ന ജീവിത ഗാഥകൾ എത്രയെണ്ണം നാം വായിച്ചിരിക്കുന്നു. വ്യാഖ്യാനിച്ചിരിക്കുന്നു. ഭാവനയിൽ നെയ്തെടുക്കുന്ന നാഥാസ്തമയങ്ങൾ ഭാവകനെ വിശ്രാന്തിയിൽ വിലയിപ്പിക്കുമത്രേ. സ്വന്തം കഥ ഓർത്തെടുക്കുകയാണ് ടി.ജെ.ജോസഫ്. ഭാവനയല്ലത് ജീവിതമാണ്. പച്ചയ്ക്കു പച്ചെ, പകൽ വെട്ടത്തിൽ, പല മനുഷ്യർ നോക്കി നിൽക്കെ, ഉറ്റ ബന്ധുക്കളുടെ കൺമുമ്പിലിട്ട്, മതഭീകരൻമാർ കൈയും കാലും അരിഞ്ഞെടുത്ത മഹാക്രൂരതയെക്കുറിച്ച് അതിന് വിധേയനായ മനുഷ്യൻ അനുസ്മരിക്കുകയാണ്. അയാൾ തിന്ന വേദനകൾ പങ്കുവെക്കുകയാണ്. ആത്മാർത്...
പുതുശ്ശേരി രാമചന്ദ്രൻ എന്ന ഗവേഷകൻ
Featured News, കവണി, കേരളം

പുതുശ്ശേരി രാമചന്ദ്രൻ എന്ന ഗവേഷകൻ

മലയാളത്തിലെ പുരോഗമന സാഹിത്യകാരൻമാരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്ന പുതുശ്ശേരിക്കു വിട. വിപ്ലവാഭിവാദ്യങ്ങൾ. വയലാർ , ഒ.എൻ.വി , പി.ഭാസ്കരൻ, തിരുനല്ലൂർ എന്നീ ഇടതുപക്ഷ അനുഭാവമുള്ള കവികളുടെ നിരയിലാണ് പുതുശ്ശേരിയെ മലയാളം ആദരിച്ചിരുത്തിയിരിക്കുന്നത്. കമ്യൂണിസത്തിൻ്റെ രക്തച്ചുവപ്പ് പടർന്ന വള്ളികുന്നത്ത് വിപ്ലവക്കനലുകളുടെ ഇടയിലൂടെ നടന്നു കയറിയ പുതുശ്ശേരി തീക്ഷ്ണമായ ഒരു കാലത്തെ ജീവിതത്തിലേറ്റു വാങ്ങിയ വിപ്ലവകാരിയായിരുന്നു. ചുവന്ന കവിതകൾ എഴുതാൻ പുതുശ്ശേരിയെ പ്രേരിപ്പിച്ചതും തിളയ്ക്കുന്ന ജീവിതാനുഭവങ്ങളായിരുന്നു. കവി എന്ന നിലയിൽ മലയാളിക്ക് ഏറെ പരിചിതനായിരുന്ന പുതുശ്ശേരി മികച്ച മലയാള അധ്യാപകനുമായിരുന്നു, ഒ.എൻ.വിയെയും തിരുനല്ലൂരിനെയും പോലെ. എസ്.എൻ. കോളേജുകളിൽ കുറച്ചു കാലവും കേരളാ യൂനിവേഴ്സിറ്റി മലയാള വിഭാഗത്തിൽ ദീർഘകാലവും അദ്ദേഹം മലയാളം പഠിപ്പിച്ചു. യൂനിവേഴ്സിറ്റി അധ്യാപകൻ എന്ന നിലയിൽ ഗവേഷണ രംഗത്തും അദ്ദേഹം...
ദൈവം കൈകഴുകുന്ന കടലും പാലായിലെ കമ്യൂണിസ്റ്റും
Featured News, കഥ, കവണി, കവിത, സാഹിത്യം

ദൈവം കൈകഴുകുന്ന കടലും പാലായിലെ കമ്യൂണിസ്റ്റും

സർജു ചാത്തന്നൂരിന്റെ കവിതാ സമാഹരത്തിന്റെ പേരാണ് ദൈവം കൈ കഴുകുന്ന കടൽ. ഒരേയൊരു കവിതാ സമാഹാരമേ ഈ കവിയുടേതായുള്ളു. വർഷങ്ങളായി മലയാള കവിതയിൽ കൈയൊപ്പ് പതിപ്പിച്ച കവിയായിട്ടും ഒരേയൊരു കാവ്യസമാഹാരം. അറബിയിൽ നിന്ന് പരിഭാഷപ്പെടുത്തിയ കവിതകളുടെ മറ്റൊരു സമാഹാരം കൂടിയുണ്ട് ഈ കവിതയുടേതായി. നമ്മുടെ കവിതാ വിവർത്തനങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധയർഹിക്കുന്ന ഒരു പുസ്തകമാണത്. സർജു ചാത്തന്നൂരിന്റെ അകലങ്ങളെ അനുഭവിച്ച വിധം എന്ന കവിതയിലെ ഒരു മുഴുവരി അതേപടി എടുത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തന്റെ കഥയ്ക്ക് കെ.വി. മണികണ്ഠൻ തലക്കെട്ടു കൊടുത്തിരിക്കുന്നത്. അസാധാരണമായി നീണ്ട ഒരു തലക്കെട്ട് ഒരു കഥയ്ക്ക്. 'വിയർത്തുനിൽക്കുന്നവരോട് ചോദിക്കൂ, ഇടയ്ക്ക് വീശിയ കാറ്റിനെക്കുറിച്ച് .' മണികണ്ഠന്റെ കഥ മികച്ചതാണ്. ഏകാന്തമായ പുരുഷ വാർധക്യത്തെക്കുറിച്ചാണ് കഥ. ഏകാന്തതയെ എങ്ങനെ ഒരു വൃദ്ധൻ അതിജീവിക്കുന്നു എന്ന് രസകരമായി ആ...
‘കേൾക്കാം പുളിമരക്കൊമ്പിൽ നിന്നും  കാക്ക കരഞ്ഞിടും താര നാദം’ ;  സജയ് കെ.വി.യുടെ നിരൂപണ രീതിയെക്കുറിച്ച്
Featured News, കവണി, സാഹിത്യം

‘കേൾക്കാം പുളിമരക്കൊമ്പിൽ നിന്നും കാക്ക കരഞ്ഞിടും താര നാദം’ ;  സജയ് കെ.വി.യുടെ നിരൂപണ രീതിയെക്കുറിച്ച്

കേരളത്തിലെ ഒരു മാതിരിപ്പെട്ട സാഹിത്യകാരൻമാരെല്ലാം പ്രായലിംഗജാതിമത സമുദായഭേദമെന്യേ സോദ്ദേശ്യ രചന നടത്തി അർമ്മാദിച്ചുകൊണ്ടിരിക്കുകയാണ്. ചൂണ്ടുവിരലിന്റെ രൂപത്തിൽ പോലീസിനും പോലീസിന്റെ പോലീസായ അമിത്ഷായ്ക്കും നേരെ നൽകിയ താക്കീതിനെക്കുറിച്ചൊക്കെ പല പല കവിതകൾ വന്നു കൊണ്ടേ ഇരിക്കുന്നു. വിഷയ ദാരിദ്ര്യം മൂലം എഴുതാതെ ഭാവനയെ പട്ടിണിക്കിട്ടിരുന്നവർക്കെല്ലാം പൗരത്വ ഭേദഗതി നിയമവും പൗരപട്ടികയും സമൃദ്ധമായ വിഷയം നൽകിയിരിക്കുന്നു. പാല് പിരിയുന്ന കാലം നോക്കി കഥകളും കവിതകളും പപ്പടം പരത്തുന്നതു പോലെ പരത്തി ആഴ്ച്ചപ്പതിപ്പുകളിൽ ഉണക്കാനിട്ടിരിക്കുന്നു. പുരോഗമന കലാസാഹിത്യ സംഘടനയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്ന അശോകൻ ചരുവിലൊക്കെ ഈ പ്രതിബദ്ധ സാഹിത്യം കണ്ട് അദ്ഭുതപ്പെടുന്നുണ്ടാകണം. സിദ്ധാന്തത്തിന്റെയും പ്രതിബദ്ധതയുടെയും മർക്കടമുഷ്ടിയില്ലാത്ത സാഹിത്യ നിരൂപകനാണ് കെ.വി.സജയ്. സ്ത്രീപക്ഷ, ദളിത്പക്ഷ, പരിസ്ഥിതിപക്ഷ, സാംസ്കാരി...
അയിരൂർ എന്ന കഥകളി ഗ്രാമത്തിന്റെ ചരിത്രം ; കെ രാജേഷ് കുമാർ എഴുതുന്നു
Featured News, കല, കവണി, കേരളം

അയിരൂർ എന്ന കഥകളി ഗ്രാമത്തിന്റെ ചരിത്രം ; കെ രാജേഷ് കുമാർ എഴുതുന്നു

പത്തനംതിട്ട ജില്ലയിലെ അയിരൂർ എന്ന ഗ്രാമത്തിലേക്ക് കലാസ്നേഹികളുടെ സവിശേഷ ശ്രദ്ധ പതിയേണ്ടതുണ്ട്. അയിരൂർ ഇന്ന് കഥകളി ഗ്രാമം എന്ന നിലയിൽ പ്രശസ്തി ആർജ്ജിച്ചിരിക്കുന്നു. കഥകളിയുടെ വികാസപരിണാമ ചരിത്രം പരിശോധിച്ചാൽ അയിരൂരിന് സമ്പന്നമായ ഒരു കഥകളി പാരമ്പര്യം ഒന്നും ഇല്ല. അയിരൂരിന് തൊട്ടു കിടക്കുന്ന മേലുകരയിലും മറ്റും ചെറിയ ചില കഥകളിയോഗങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രവർത്തിച്ചിരുന്നു. മധ്യതിരുവിതാംകൂറിലെ പല ഗ്രാമങ്ങളിലും ഇത്തരം കളിയോഗങ്ങൾ ഉണ്ടായിരുന്നു. അത്രയ്ക്കു പ്രശസ്തരാകാഞ്ഞ ഏതാനും കഥകളി കലാകാരൻമാരും ഇത്തരം ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു. അതിനപ്പുറം ഇവിടങ്ങളിലെ കഥകളി ചരിത്രത്തിൽ നിന്ന് ഒന്നും കണ്ടെത്താനാകുന്നില്ല. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ആരംഭിച്ച സാമൂഹിക നവീകരണ പ്രസ്ഥാനങ്ങൾ നന്നായി സ്വാധീനം ചെലുത്തിയ ഒരു പ്രദേശമാണ് അയിരൂർ. ആറന്മുളയുടെ പുറഞ്ചേരികളിലൊന്നാണ് തിരുനിഴൽ മാലയുടെ കാലത്ത് അയിരൂർ. തിര...
മുംബയ് : എൻ. എസ്. മാധവൻ്റെ കഥ വന്ന് പൊള്ളിക്കുമ്പോൾ
Featured News, കവണി, സാഹിത്യം

മുംബയ് : എൻ. എസ്. മാധവൻ്റെ കഥ വന്ന് പൊള്ളിക്കുമ്പോൾ

മലയാളത്തിലെ ആധുനികതയുടെ അപരാഹ്നത്തിൽ ഏതാനും ശ്രദ്ധേയമായ കഥകൾ എഴുതിയിട്ട് മൂകതയിലേക്കു പോയ എൻ.എസ്.മാധവൻ 'ഹിഗ്വിറ്റ' എന്ന കഥയിലൂടെ തിരിച്ചു വന്നപ്പോൾ ഇവിടെ ഉത്തരാധുനികതയായി. 'ആധുനികതയിൽ നിന്ന് ഉത്തരാധുനികതയിലേക്ക് മലയാള ചെറുകഥയെ നിറയൊഴിച്ച റെഡ് സോണായിരുന്നു ഹിഗ്വിറ്റ' എന്ന് പി.കെ.രാജശേഖരൻ എൻ.എസ്.മാധവന്റെ കഥകൾ സമ്പൂർണ്ണത്തിന്റെ അവതാരികയിൽ എഴുതിയിട്ടുണ്ട്. ഹിഗ്വിറ്റ പല പല രീതിയിൽ നിരൂപണത്തിന് വിധേയമായിട്ടുണ്ട്. പ്ലസ് ടു മലയാളം പാoപുസ്തകത്തിൽ ഈ കഥ പഠിക്കാൻ ഇട്ടതോടെ കേരളത്തിലെ സകല ഹയർസെക്കണ്ടറി മലയാളം അധ്യാപകരും ഹിഗ്വിറ്റയെ പലതരത്തിൽ വായിച്ചെടുത്തു. അങ്ങനെ ചെയ്യാനുതകും വിധമുള്ള കഥാ ഘടനയുള്ളതുകൊണ്ടാണ് ഹിഗ്വിറ്റ ഉത്തരാധുനികമായത്. കോർട്ടിൽ നിന്ന് വെളിയിലേക്കു തെറിച്ചു പോയ പന്ത് റോഡിലൂടെ പോയ ചരക്കു ലോറിയിൽ വീണ് മറുനാട്ടിലേക്കു പോയതുപോലെ കഥയിൽ നിന്ന് കാതങ്ങളകന്ന വ്യാഖ്യാനങ്ങളുണ്ടായി. ലൂസിയെ പീഡ...