Wednesday, July 15

Tag: KERALA BYPOLLS

മാസങ്ങൾക്കുമുമ്പ് കൂടത്തായി കൊലപാതകവിവരങ്ങൾ കിട്ടിയിട്ടും സർക്കാർ പൂഴ്ത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കേരളം, വാര്‍ത്ത

മാസങ്ങൾക്കുമുമ്പ് കൂടത്തായി കൊലപാതകവിവരങ്ങൾ കിട്ടിയിട്ടും സർക്കാർ പൂഴ്ത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കൂടത്തായി കൊലപാതകസംബന്ധമായ വിവരങ്ങൾ നേരത്തെ ലഭിച്ചതാണെന്ന ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്‍റെയും പൊലീസിന്റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സര്‍ക്കാരിന്‍റെ ദയനീയമായ പ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയുടെ ഭാഗമായാണു ഇപ്പോൾ ഈ വിവരം പുറത്തുവിട്ടത്. ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍. കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വസ്തുതകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിലൂടെ സാധിച്ചു. കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ നിയമത്...
മഹാരാഷ്ട്ര, ഹരിയാന, കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ ഒക്ടോബർ 21 നു
ദേശീയം, വാര്‍ത്ത

മഹാരാഷ്ട്ര, ഹരിയാന, കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ ഒക്ടോബർ 21 നു

വീണ്ടും മിനി തെരഞ്ഞെടുപ്പ് വരുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിവിധ ഉപതിരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21 ന് നടക്കും.  24 നാണു വോട്ടെണ്ണല്‍ . ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക. കേരളത്തിൽ മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ്  ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മണ്ഡലത്തിലെ എം എൽ എ മാർ ലോക്സഭാതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനെത്തുടർന്നാണു വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. സെപ്റ്റംബര്‍ 27ന് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ നാല്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ ഏഴ്. ഒക്ടോബർ 21 നു അരുണാചല്‍ പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, അസം, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, ഒഡീഷ, പുതുച്...