റബ്ബർ ചരിത്രത്തിലേക്ക് പിൻവലിയുന്നു, പിന്നാലെ പാലാ കോൺഗ്രസ്സും ആർക്കൈവ്സിലേക്കു
കേരളത്തിൽ ഒരു കോൺഗ്രസിന് മാത്രമേ ഇനി പ്രസക്തിയുള്ളൂ. കെ എം മാണിയുടെ വിയോഗത്തോടെതന്നെ അത് ഉറപ്പായത് തന്നെയാണ്. മാണി ജീവിച്ചിരുന്നപ്പോൾതന്നെ പിണങ്ങിപ്പിരിഞ്ഞു പുറത്തിരുന്ന പാലാ രാഷ്ട്രീയക്കൂട്ടമാണ് വീണ്ടും വലിഞ്ഞു കയറി വന്നു ഇപ്പോൾ വീണ്ടും പുറത്തായിരിക്കുന്നത് പള്ളിയുടെ, അതായത് സഭാനേതൃത്വത്തിന്റെ ആശീർവാദത്തോടെ മിഡിൽ ക്ലാസ് കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് കേരള കോൺഗ്രസ് രൂപം കൊണ്ടത്. അതും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന ഒരു വിഭാഗത്തിന്റേതാണ്.
1964-ൽ കോൺഗ്രസ് വിട്ട കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ രൂപം കൊടുത്ത രാഷ്ട്രീയകക്ഷിയാണ് കേരള കോൺഗ്രസ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോർജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപകൻ. കെ എം ജോർജിന്റെ നേതൃത്വത്തിലുള്ള 15 നിയമസഭാ സമാജികർ ശങ്കർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാണ് കേരളാ കോ...