Wednesday, April 21

Tag: Kerala Elections

സംസ്ഥാനത്ത് കനത്ത പോളിംഗ്‌ ; 74 ശതമാനം രേഖപ്പെടുത്തി
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് കനത്ത പോളിംഗ്‌ ; 74 ശതമാനം രേഖപ്പെടുത്തി

സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ 73.58 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകളിലൂടെ വ്യക്തമാകുന്നത്. അന്തിമകണക്കുകള്‍ പുറത്തുവന്നിട്ടില്ല. വടക്കന്‍ കേരളത്തിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്തും മഞ്ചേശ്വരത്തും കഴക്കൂട്ടത്തും മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തി. 2016 ല്‍ 77.35 ശതമാനമായിരുന്നു പോളിംഗ്. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു. 77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77.35 ശതാമനം ആണ് പോളിങ് രേഖപ്പെടുത്തിയിരുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം' നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതൽ. അവസാന മണിക്കൂറുകളിൽ പല ബൂത്തുകളിലും ...