Friday, July 30

Tag: Kerala Flood2018

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി
Featured News, കേരളം, വാര്‍ത്ത

പ്രളയത്തിന് ജാതി ഉണ്ടെന്നു ശിശുക്ഷേമ സമിതി

കേരളം നേരിട്ട മഹാ പ്രളയത്തിന്റെ ഓർമ്മയ്ക്കായി, ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ കുട്ടികൾക്കായുള്ള സ്റ്റാമ്പിൽ പ്രളയത്തിന് ജാതി ഉണ്ടെന്നു വ്യക്തമാക്കുന്നു. നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം എന്ന ടാഗ് ലൈനോട് കൂടിയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. പത്തു രൂപയാണ് സ്റ്റാമ്പിന്റെ വില. സ്റ്റാമ്പിന്റെ നടുഭാഗത്തായി പൂണൂലിട്ട ഒരു കുട്ടി മുസ്ലിം പെൺകുട്ടിയുടെയും ക്രിസ്ത്യൻ പെൺകുട്ടിയുടെയും കയ്യിൽ ചേർത്തു പിടിച്ചിരിക്കുന്ന തരത്തിലാണ് സ്റ്റാമ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. ആൺകുട്ടിയുടെ പൂണൂൽ വ്യക്തമാക്കുന്നതിനായി കുട്ടിയെ മേൽവസ്ത്രം ധരിപ്പിക്കാതെയും മുസ്ലിം പെൺകുട്ടിയാണെന്നു തിരിച്ചറിയുന്നതിനായി പെൺകുട്ടിയ്ക്ക് തട്ടം ഇടിയിക്കാനും ക്രിസ്ത്യൻ പെൺകുട്ടിയെ തിരിച്ചറിയുന്നതിനായി കുരിശു കഴുത്തിൽ ഇട്ടുമാണ് ശിശുക്ഷേമ സമിതി പ്രളയത്തിന് ജാതിയുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നത്. ...
ആപ് സർക്കാർ ആഘോഷ പരിപാടികൾ റദ്ദാക്കി; ഇടത് സർക്കാർ പ്രളയത്തിനിടയിലും പൊടിക്കുന്നത് 954 ലക്ഷം രൂപ
കേരളം, രാഷ്ട്രീയം, വാര്‍ത്ത

ആപ് സർക്കാർ ആഘോഷ പരിപാടികൾ റദ്ദാക്കി; ഇടത് സർക്കാർ പ്രളയത്തിനിടയിലും പൊടിക്കുന്നത് 954 ലക്ഷം രൂപ

ഡല്‍ഹി കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 17 പേര് കൊല്ലപ്പെട്ടതിനെ തുടർന്ന് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ അതിന്റെ നാലാം വാർഷികം റദ്ദാക്കി. താരതമ്യേന പുതിയ രാഷ്ട്രീയ പാർട്ടി ആയിരുന്നിട്ടും വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ചിലവിൽ നടത്തമായിരുന്നിട്ടും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആപ് സർക്കാർ 17 പേർ കൊല്ലപ്പെടാനുണ്ടായ സംഭവത്തിൽ അനുശോചിച്ച് ആഘോഷ പരിപാടികൾ റദ്ദ് ചെയ്യുകയായിരുന്നു. എന്നാൽ രാജ്യം ഈ വർഷം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തം എന്ന് വിളിക്കാ വുന്ന കേരളത്തിലെ പ്രളയം സംഭവിച്ച് ജനജീവിതങ്ങൾ സാധാരണാവസ്ഥയിൽ ആകുന്നതിന് മുൻപ് തന്നേ ഇവിടെ കോടികൾ മുടക്കി സർക്കാരിന്റെ ആഘോഷ പരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിൽ ആണ്. 483 പേരിലധികം കൊല്ലപ്പെട്ട പ്രളയത്തിന്റെ മുറിവ് ഉണങ്ങുന്നതിന് മുൻപാണ് സിപിഐഎം നേതൃത്...
ഇസ്ലാമാഫോബിയയുമായി വാർത്ത റിപ്പോർട്ട് ചെയ്യുന്ന ന്യൂസ്റപ്റ്റ്; മതേതര മാധ്യമ ടാഗ് പൊളിച്ച് സോഷ്യൽ മീഡിയ
കേരളം, ജനപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

ഇസ്ലാമാഫോബിയയുമായി വാർത്ത റിപ്പോർട്ട് ചെയ്യുന്ന ന്യൂസ്റപ്റ്റ്; മതേതര മാധ്യമ ടാഗ് പൊളിച്ച് സോഷ്യൽ മീഡിയ

ഇസ്ലാമാഫോബിയ വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് നിസ്സാരമല്ല. ലവ്ജിഹാദ് ഉൾപ്പടെ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ അജണ്ടകൾ, ഓരോ മുസ്ലീമിനും താൻ തീവ്രവാദിയല്ലെന്ന് ലോകത്തെ ബോധിപ്പിക്കേണ്ടയവസ്ഥയിലെത്തുന്നു. ഇസ്‌ലാം നാമധാരിയായ ഒരാൾ ഏതെങ്കിലും തരത്തിലുള്ള അതിക്രമം നടത്തിയാൽ ഇസ്‌ലാമിന്റെ പേരിൽ ഓരോ മുസ്ലീമും മാപ്പ് പറയുന്ന തലത്തിൽ വരെ കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിച്ചതിൽ മാധ്യമങ്ങൾക്കുള്ള പങ്കിനെ നിസ്സാരമായി കാണാൻ കഴിയില്ല. മുസ്ലീമുകളുടെ അറസ്റ്റിനെ തീവ്രവാദി ലേബലുകളും മറ്റ് മതസ്ഥരുടെ ആക്രമണങ്ങൾക്കും അറസ്റ്റുകൾക്കും സംഘടനയുടെ പ്രവർത്തകരെന്നുമുള്ള ടാഗുകൾ ദിവസവും കാണുന്നതാണ്.  ഏറ്റവും ഒടുവിൽ അഭിമന്യൂ വധം നടന്നപ്പോൾ രണ്ടു സംഘടനകൾ തമ്മിൽ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട അഭിമന്യൂവിന്റെ ഘാതകരായവരെ മാത്രമല്ല, മുസ്ലീമുകളെ മുഴുവൻ തീവ്രവാദികൾ ആക്കി ആഘോഷിക്കുന്ന സ്ഥിതിയാണ് കേരളം കണ്ടത്. ഓരോ മാധ്യമവ...