Wednesday, April 21

Tag: KERALA LOCK DOWN

ചന്തകളിലും മാളുകളിലും പ്രവേശനനിയന്ത്രണവുമായി സർക്കാർ
കേരളം, വാര്‍ത്ത

ചന്തകളിലും മാളുകളിലും പ്രവേശനനിയന്ത്രണവുമായി സർക്കാർ

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവാഹച്ചടങ്ങുകളിലുൾപ്പെടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മാര്‍ക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും രണ്ടു ഡോസ് കൊവിഡ് വാക്സിന്‍ എടുത്തവരും മാത്രമേ ഇനി മാളുകളില്‍ പ്രവേശിക്കാവൂ. കൂടാതെ പ്രധാനപ്പെട്ട ചടങ്ങുകളിലും വീണ്ടും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. പരമാവധി 50 മുതല്‍ 100 പേര്‍ വരെ മാത്രമേ ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കാവൂ. വിവാഹത്തിനും മറ്റ് പൊതു ചടങ്ങുകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഇതിനുള്ള പരിശോധനയുടെ ചുമതല പൊലീസിന് നല്‍കി. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അടിയന്തിരയോഗത്തിലാണ് തീരുമാനമുണ്ടായത്. വിവിധ വകുപ്പ് മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജി...
കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

രാജ്യത്താകമാനം കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന കര്‍ശനമാക്കും. പുതിയ നിയന്ത്രണങ്ങളില്ലെങ്കിലും മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാക്കും. ബുധനാഴ്ച ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ എല്ലാ പോളിംഗ് ഏജന്റുമാരേയും പരിശോധനയ്ക്ക് വിധേയമാക്കും. കൂടുതല്‍ സെക്ട്രറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. മടങ്ങിയെത്തുന്ന മലയാളികൾക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഒരാഴ്ച ക്വാറന്റീന്‍ കർശനമായി തുടരും. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കും. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ കൊവിഡ് പ്രതിരോധത്തിന് സജ്ജമാക്കും...
തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗൺ പിൻവലിച്ചു
കേരളം, വാര്‍ത്ത

തിരുവനന്തപുരം നഗരത്തില്‍ ലോക്ഡൗൺ പിൻവലിച്ചു

  കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തില്‍ ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ പിൻവലിച്ചു. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ലോക്ക് ഡൗണ്‍ ആണ് പിന്‍വലിച്ചത്. നഗരത്തിൽ ലോക്ക് ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച അർധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും നഗരത്തിലെ കടകള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ പ്രവര്‍ത്തിക്കും. എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. ബാറുകൾ, ബാര്ബര്ഷോപ്പ്, മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയും തുറക്കാം. സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്....
തലസ്ഥാനത്ത് ലോക് ഡൗൺ തുടരും ; ഇളവുകൾ പ്രഖ്യാപിച്ചു
കേരളം, വാര്‍ത്ത

തലസ്ഥാനത്ത് ലോക് ഡൗൺ തുടരും ; ഇളവുകൾ പ്രഖ്യാപിച്ചു

  തിരുവനന്തപുരം നഗരത്തിൽ സമ്പൂർണ ലോക്ക്ഡൗൺ  തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ സ്ഥാപനങ്ങൾക്ക് 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. മറ്റ് ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്‌സലായി വിതരണം ചെയ്യാം. എന്നാൽ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കൽ പാടില്ല. കണ്ടെയിൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. 50 ശതമാനം യാത്രക്കാരുമായി ഓട്ടോ/ടാക്‌സി ഉൾപ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. ഹൈപ്പർ മാർക്കറ്റ്, മാൾ, സലൂൺ, ബ്യൂട്ടിപാർലർ, സ്...
സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗണില്ലെന്ന് മുഖ്യമന്ത്രി
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗണില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ ധാരണയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗതീവ്ര മേഖലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കും. എന്തായാലും സമ്പൂർണ ലോക് ഡൗൺ ഒരാഴ്ചക്കിപ്പുറം ഉണ്ടാകില്ലെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാൽ പിന്നീട് ആലോചിക്കാമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. . 968 പേർ രോഗമുക്തി നേടി. ആകെ രോഗം സ്ഥിരീകരിച്ചത് 16,995 പേർക്കാണ്. ഇന്ന് 724 പേർക്കാണ് സമ്പർക്കരോഗം . 56 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 64 പേർക്കും സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 68 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 24 ആരോഗ്യപ്രവർത്തകർക്കും രോഗം. നാല് മരണങ്ങൾ. തിരുവനന്തപുരം ചിറയൻകീഴ് സ്വദേശി മുരുകൻ(46), കാസർകോട് സ്വദേശിനി ഹയറുന്നീസ(48), കാസർകോട് ചിറ്റാരി സ്വദേശി മ...
‘ലോക്ക് ഡൌൺ’ തിങ്കളാഴ്ച മന്ത്രിസഭായോഗം ; നിയമസഭാസമ്മേളനം മാറ്റിവെച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

‘ലോക്ക് ഡൌൺ’ തിങ്കളാഴ്ച മന്ത്രിസഭായോഗം ; നിയമസഭാസമ്മേളനം മാറ്റിവെച്ചു

  ജൂലായ് 27 തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്ക വിതയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി. ലോക്ക് ഡൌൺ സംസ്ഥാനതലത്തിൽ ഏർപ്പെടുത്തേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. വ്യാഴാഴ്ചയ്ക്കു പകരം തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കും. തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം നടത്തുന്നത് പ്രായോഗികമല്ലെന്ന് തിരിച്ചറിഞ്ഞാണ് നടപടി. തിങ്കളാഴ്ച നിയമസഭായോഗം ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതേസമയം വെള്ളിയാഴ്ച മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്....
തിരുവന്തപുരം ക്രിട്ടിക്കൽ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

തിരുവന്തപുരം ക്രിട്ടിക്കൽ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു

  തലസ്ഥാനജില്ലയിൽ സാമൂഹ്യവ്യാപനമുൾപ്പെടെ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങള്‍ ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത് കഴിഞ്ഞ അര്‍ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. 10 ദിവസത്തേക്കാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ഈ പ്രദേശങ്ങളില്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയിലെ തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടവ മുതല്‍ പെരുമാതുറ വരെ സോണ്‍ 1. സോണ്‍ 2 ല്‍ പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള ഭാഗവും. സോണ്‍ 3 യില്‍ വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെയുമായാണ് തിരിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തീരപ്രദേശങ്ങള്‍ സോണ്‍ രണ്ടിലാണ് ഉള്‍പ്പെടുത്തിയിരിക്...
ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൌൺ പിൻ‌വലിക്കുന്നു
ദേശീയം, വാര്‍ത്ത

ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൌൺ പിൻ‌വലിക്കുന്നു

    കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഞായറാഴ്ചകളിൽ വിദേശത്തുനിന്നും മറ്റും മടങ്ങി വരുന്നവര്‍ക്ക് എയർപോർട്ടിൽനിന്നും വീടുകളിലേക്ക് യാത്ര ചെയ്യാനായി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തടസ്സങ്ങളുണ്ടാക്കുന്നു വിലയിരുത്തലിനെ തുടര്‍ന്നാണിത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ലോക്ക് ഡൌൺ പിൻവലിച്ച കാര്യം അറിയിച്ചത് സമൂഹവ്യാപനം സംശയിക്കുന്ന മേഖലകളായ കണ്ടെയന്‍മെന്റ് സോണുകളിലേയും റെഡ്‌സോണുകളിലേയും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ചകളിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ താത്കാലികമായി പിന്‍വലിക്കുന്നു. ഞായറാഴ്ച ഉള്‍പ്പടെ എല്ലാ ദിവസങ്ങളിലും രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെയുള്ള കര്‍ഫ്യൂ തുടരുമെന്നും സര്‍ക്കാര്‍ അറിയിപ്പിൽ പറയുന്നു...
കോവിഡ് മാർഗ്ഗരേഖ പാലിക്കാനാവില്ല’ ; പലയിടങ്ങളിലും ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ തുറക്കില്ല
CORONA, Featured News, ആരോഗ്യം, കേരളം, വാര്‍ത്ത

കോവിഡ് മാർഗ്ഗരേഖ പാലിക്കാനാവില്ല’ ; പലയിടങ്ങളിലും ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ തുറക്കില്ല

ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിൻ്റെ ഭാഗമായി ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പലയിടങ്ങളിലും ക്രിസ്ത്യൻ പള്ളികൾ തുറക്കില്ല. ദേശീയപാതകളുടെ ഓരത്തും പ്രധാനപ്പെട്ട സംസ്ഥാനപാതകളുടെ വശത്തും സ്ഥിതി ചെയ്യുന്ന മിക്ക മുസ്ലിം പള്ളികളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ഭാരവാഹികളുടെ അറിയിപ്പുകൾ പുറത്തുവരുന്നു. പള്ളികൾ തുറക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയും ഇതിനു പിന്നിലുണ്ട് എറണാകുളം അങ്കമാലി അതിരൂപതയില്‍ ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന സീറോ മലബാര്‍ സഭ എറണാകുളം – അങ്കമാലി അതിരൂപതയുടെ അറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. പള്ളികള്‍ തുറക്കുന്നത് സംബന്ധിച്ച ആലോചനകള്‍ക്കള്‍ക്കായി ഇന്ന് ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പള്ളികള്‍ തുറക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് വിശ്വാസികളുടെ സംഘടന നേ...
രക്ഷിതാക്കളുമായി കൂടിയാലോചനയ്ക്കുശേഷം ജൂലൈയിൽ വിദ്യാലയങ്ങൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ
ദേശീയം, വാര്‍ത്ത

രക്ഷിതാക്കളുമായി കൂടിയാലോചനയ്ക്കുശേഷം ജൂലൈയിൽ വിദ്യാലയങ്ങൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ

1   രക്ഷിതാക്കളുമായി കൂടിയാലോചനയ്ക്കുശേഷം ജൂലൈയിൽ വിദ്യാലയങ്ങൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്നതോടെ ജൂണിൽ വിദ്യാലയങ്ങൾ അടഞ്ഞുതന്നെ കിടക്കും. സ്കൂളുകളും കോളേജുകളും ജൂണിൽ തുറക്കുമെന്ന് ചില കേന്ദ്രങ്ങളിൽനിന്നും പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും കേന്ദ്രസർക്കാർ അത് നിഷേധിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി കൂടിയാലോചിച്ചശേഷം സ്കൂളുകൾ ജൂലൈയിൽ തുറക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പ്രാദേശികമായി സ്കൂളുകളുടെയും പി ടി എ കളുടെയുമെല്ലാം നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷമായിരിക്കും ക്ലാസുകൾ തുടങ്ങുന്ന തീയതി പ്രഖ്യാപിക്കുക. ജൂൺ 8 മുതൽ ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും തുറക്കുമ്പോൾ സ്കൂളുകളും തുറന...