Saturday, August 8

Tag: KERALA STATE

സാമൂഹ്യവ്യാപനത്തിന് വഴി തുറന്ന് ബാറുകൾ ; വീഡിയോ
CORONA, കേരളം, വാര്‍ത്ത

സാമൂഹ്യവ്യാപനത്തിന് വഴി തുറന്ന് ബാറുകൾ ; വീഡിയോ

  സ്ഥാനത്ത് ബാറുകളിൽ പലയിടത്തും കോവിഡ് മാനദണ്ഡം ലംഘിക്കുന്നത് സാമൂഹ്യവ്യാപനത്തിന് കാരണമാകുമെന്ന് ഭയക്കുന്നു. മദ്യം വാങ്ങാനെത്തുന്നവർ ക്യൂവിൽ സാമൂഹ്യ അകലം പാലിക്കാതെ നിൽക്കുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന് ഭയക്കുന്നു. മദ്യം വാങ്ങാനായി കൗണ്ടറിന് മുന്നിൽ നിൽക്കേണ്ട അകലം 2 മീറ്ററാണ്. പക്ഷേ പല ബാറുകളിലും കസ്റ്റമേഴ്സ് ക്യൂവിൽ ചേർന്ന് നിൽക്കുന്നതായാണ് കാണുന്നത്. സംസ്ഥാനത്ത് മിക്ക ബാറുകളിലും ബെവ് ക്യൂ ആപ്പില്ലാതെ യഥേഷ്ടം മദ്യം വിൽക്കുന്നതായും ആരോപണമുയരുന്നുണ്ട്. സംസ്ഥാനത്തെ ഒരു നഗരത്തിലെ പ്രധാനപ്പെട്ട ഒരു ബാറിൽ സാമൂഹ്യ അകലം ലംഘിക്കുന്ന രീതിയിൽ ആളുകൾ ക്യൂവിൽ നിൽക്കുന്നതിൻ്റെ വീഡിയോയാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ...
മടിയിൽ കനമുള്ളവനെ വഴിയിൽ ഭയക്കേണ്ടതുള്ളൂ’ മുഖ്യമന്ത്രിക്ക് നേരെ ജയശങ്കറിൻ്റെ പരിഹാസം
കേരളം, വാര്‍ത്ത

മടിയിൽ കനമുള്ളവനെ വഴിയിൽ ഭയക്കേണ്ടതുള്ളൂ’ മുഖ്യമന്ത്രിക്ക് നേരെ ജയശങ്കറിൻ്റെ പരിഹാസം

'മടിയിൽ കനമുള്ളവനെ വഴിയിൽ ഭയക്കേണ്ടതുള്ളൂ' മുഖ്യമന്ത്രിയുടെ തന്നെ യുള്ള പരാമർശത്തിലൂടെ അഡ്വ. ജയശങ്കറിൻ്റെ പരിഹാസം തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലുടെയുള്ള സ്വർണ്ണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ സമൂഹമാധ്യമത്തിലൂടെയാണ് രംഗത്ത് വന്നത്. കേസിൽ കേന്ദ്ര ഏജൻസികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചതിനെയാണ്  അഡ്വ. ജയശങ്കർ പരിഹസിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം. എങ്ങനെയാണ് പത്താം ക്ലാസ് പാസാകാത്ത ഒരു ധീര വനിത സംസ്ഥാന ഐടി വകുപ്പിന്റെ കീഴിൽ 1,70,000 രൂപ മാസ ശമ്പളമുളള ജോലി തരപ്പെടുത്തി എന്ന കാര്യവും കൂടി അന്വേഷിക്കാൻ മറക്കരുതെന്നും ജയശങ്കർ ആക്ഷേപിക്കുന്നു. ജയശങ്കറിൻ്റെ കുറിപ്പ് ...
വാഹനനമ്പരുകൾ പരിഷ്കരിക്കാൻ മോട്ടോർ വാഹനവകുപ്പ്
കേരളം, വാര്‍ത്ത

വാഹനനമ്പരുകൾ പരിഷ്കരിക്കാൻ മോട്ടോർ വാഹനവകുപ്പ്

കേരളത്തിലെ വാഹനങ്ങളുടെ നമ്പറുകള്‍ പുതിയ മാർഗ്ഗമവലംബിച്ച്  അടിമുടി പരിഷ്കരിക്കുന്നതിന് മോട്ടോർവാഹന വകുപ്പ് തയ്യാറെടുക്കുന്നു. ഇനി മുതല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തുക വര്‍ഷങ്ങളുടെ അടിസ്ഥാനത്തിലാകും. ഇതിനുള്ള നിര്‍ദ്ദേശം മോട്ടോ വാഹന വകുപ്പിന്റെ പരിഗണനയിലാണ്. നിലവിൽ KL-86 എന്ന ആര്‍ടിഒ കോഡില്‍ എത്തി നില്‍ക്കുകയാണ്. 1989 മുതല്‍ 2002 വരെ KL-1 മുതല്‍ KL-15 വരെയായിരുന്നു കേരളത്തിലെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ആരംഭിച്ചിരുന്നത്. വാഹനം ഏത് ജില്ലയിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഇത്. എന്നാല്‍ പിന്നീട് ഇത് KL-86 വരെയെത്തി. ഇതോടെ ഏത് ജില്ലയിലെ വാഹനമാണെന്ന് തിരിച്ചറിയാന്‍ മോട്ടോര്‍ വാഹന വകുപ്പിന് പോലും കഴിയാത്ത അവസ്ഥയായി. എന്നാല്‍, ഈ സംവിധാനത്തിന് സഡന്‍ ബ്രേക്കിടാനുള്ള നീക്കത്തിലാണ് കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പ്. ഏത് വര്‍ഷം വാഹ...
സംസ്ഥാനത്ത് ബസ്‌ ചാർജ് വർദ്ധിപ്പിക്കാൻ ശുപാർശയുമായി കമ്മീഷൻ
കേരളം, വാര്‍ത്ത

സംസ്ഥാനത്ത് ബസ്‌ ചാർജ് വർദ്ധിപ്പിക്കാൻ ശുപാർശയുമായി കമ്മീഷൻ

  കോവിഡ് വ്യാപന പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് പൊതുഗതാഗതമേഖല നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കാനായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. കൊവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഗതാഗത മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മുന്‍ നിര്‍ത്തിയാണ് നീക്കം. ഇത് സംബന്ധിച്ച ഇടക്കാല ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കി. സംസ്ഥാനത്തെ ഓര്‍ഡിനറി ബസു സര്‍വീസുകള്‍ക്ക് 30 ശതമാനവും ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലേക്കുള്ള ബസുകൾക്കു 50 ശതമാനവും ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. മിനിമം ചാര്‍ജ് എട്ട് രൂപയാക്കി നിലനില്‍ത്തിക്കൊണ്ട് സഞ്ചരിക്കാവുന്ന ദൂരപരിധി കുറയ്ക്കാനുള്ള ശുപാര്‍ശയുമുണ്ട്. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറയ്ക്കാമെന്നാണ് ശുപാര്‍ശ. നിലവില്‍ അത് അഞ്ച് കിലോമീറ്ററാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യാഴാഴ്ച രാത്രിയാണ് സര...
‘കെഎസ്ആർടിസിയിൽ മത ചിഹ്നങ്ങൾ’ ; തിരിച്ചറിവ് തന്നെയാണ് ഈ പ്രതിഷേധം
Editors Pic, Featured News, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

‘കെഎസ്ആർടിസിയിൽ മത ചിഹ്നങ്ങൾ’ ; തിരിച്ചറിവ് തന്നെയാണ് ഈ പ്രതിഷേധം

ഒരു മതേതരരാജ്യത്ത് അറിഞ്ഞും അറിയാതെ ഒരു മതത്തോട് മൃദുസമീപനം സ്വീകരിച്ചുവരുന്നത് പരമ്പരാഗതമായ ഒരു അവകാശമെന്ന നിലയ്ക്ക് തുടർന്നുവരുമ്പോൾ അത് തിരിച്ചറിഞ്ഞു അതിനെതിരെ രംഗത്തുവരുന്നത് പല കാര്യങ്ങളിലും പുനർവിചിന്തനത്തിനു കാലമായി എന്നതിലേക്കുതന്നെയാണ് വിരൽ ചൂണ്ടുന്നത്. ഭൂരിപക്ഷമതത്തിന്റെ ആചാരങ്ങൾ ഭരണകൂടം അറിഞ്ഞോ അറിയാതെയോ പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ഒരു ശീലമായി നാം തുടർന്നുവരുന്നു. പ്രത്യേകിച്ചും ഹിന്ദുത്വ അജൻഡയുമായി അധികാരത്തിലേറിയ ഒരു സർക്കാരിന്റെ മതരാഷ്ട്രസമീപനത്തിന്റെ തുറുപ്പുചീട്ടായ പൗരത്വനിയമം വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിൽ ഇതിനെ ഗൗരവമായി തന്നെ കാണേണ്ടിയിരിക്കുന്നു. ഗണപതിക്ക്‌ തേങ്ങയുടക്കലും സരസ്വതീപൂജയും ഇങ്ങു കേരളത്തിൽപോലും ഔദ്യോഗികപരിപാടിയായി കൊണ്ടാടുമ്പോൾ ജനങ്ങൾ നിത്യേന യാത്ര ചെയ്യുന്ന പൊതുവാഹനങ്ങളിൽ മതചിഹ്നം പ്രദർശിപ്പിക്കുമ്പോൾ ഇതരമതവിശ്വാസിയ്ക്ക് അത് അന്യതാബ...
Uncategorized

പ്രവാസികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് മുഖ്യമന്ത്രി

പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് രോഗം പകരാതിരിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നേരത്തെ തന്നെ തീരുമാനിച്ചിട്ടുള്ളതാണെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രവാസികളെ എല്ലാവരേയും സ്വാഗതം ചെയ്യുകയാണ്, എന്നാല്‍ അതിനൊപ്പം രോഗവ്യാപനം തടയേണ്ടതും ആവശ്യമാണ്. അതിനുള്ള നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കോവിഡ് പോസിറ്റീവായവരെ പ്രത്യേക വിമാനങ്ങളിൽ കൊണ്ടുവരാനുള്ള സംവിധാനം ഏർപ്പെടുത്തണം തൊഴിൽ നഷ്ടപ്പെട്ട സാമ്പത്തിക പരാധീനതകളുള്ളവർക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സഹായങ്ങളും കേന്ദ്ര സർക്കാർ നൽകണം. പരിശോധനയ്ക്ക് സംവിധാനം ഇല്ലാത്ത സ്ഥലങ്ങളിൽ പരിശോധനാസംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസഹമന്ത്രി വി മുരളീധരനെ ...
ഇന്ന് 90 പേർ രോഗമുക്തി നേടി ; 75 പേർക്ക് കോവിഡ്
Uncategorized

ഇന്ന് 90 പേർ രോഗമുക്തി നേടി ; 75 പേർക്ക് കോവിഡ്

ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ചത് 75 പേർക്കാണ്.. എന്നാൽ 90 പേർ രോഗമുക്തി നേടി.  ആകെ ഇതുവരെ 275 പേർ വിദേശത്തെ  വിവിധ സ്ഥലങ്ങളിൽ മരിച്ചു. 53 പേർ വിദേശത്തു നിന്നും 19 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം-14, മലപ്പുറം-11, കാസർകോട്-9, തൃശ്ശൂർ-8, പാലക്കാട്-6, കോഴിക്കോട്-6, എറണാകുളം-5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂർ-4, വയനാട്-3, പത്തനംതിട്ട-1, ആലപ്പുഴ-1. കോവിഡ് നെഗറ്റീവായവർ: തിരുവനന്തപുരം-10, കൊല്ലം-4, പത്തനംതിട്ട-5, ആലപ്പുഴ-16, കോട്ടയം-3, എറണാകുളം-2, തൃശ്ശൂർ-11, പാലക്കാട്-24, കോഴിക്കോട്-14, കണ്ണൂർ-1. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരുടെ എണ്ണം: മഹാരാഷ്ട്ര-8, ഡൽഹി-5,തമിഴ്നാട്-4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്. ഇതുവരെ  സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാ...
ഇന്ന് 79 പേർക്ക് രോഗം ; 60 പേർക്ക് രോഗമുക്തി
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ഇന്ന് 79 പേർക്ക് രോഗം ; 60 പേർക്ക് രോഗമുക്തി

  ഇന്ന്  സംസ്ഥാനത്ത് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, ബഹറിന്‍-1, തജിക്കിസ്ഥാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-5, ഡല്‍ഹി-3, പശ്ചിമ ബംഗാള്‍-2, കര്‍ണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, ...
ഇന്ന് 82 പേർക്ക് പോസിറ്റീവ് ; ജൂൺ 12 ന് മരിച്ചയാൾക്ക് കോവിഡ്
കേരളം, വാര്‍ത്ത

ഇന്ന് 82 പേർക്ക് പോസിറ്റീവ് ; ജൂൺ 12 ന് മരിച്ചയാൾക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 4 പേര്‍ക്കും, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ 2 പേര്‍ക്കും, തിരുവനന്തപുരം ( ജൂൺ 12 ന് മരണമടഞ്ഞത് ), വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്. രമേശന്‍ (67) എന്ന വ്യക്തിയുടെ പരിശോധനഫലമാണ് കോവിഡാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു. പോസിറ്റീവായവരില്‍ 49 പേര്‍ വിദ...
ഓൺലൈൻ ക്ലാസുകൾ ; രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കും
കേരളം, വാര്‍ത്ത

ഓൺലൈൻ ക്ലാസുകൾ ; രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിക്കും

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കായി തുടരുന്ന ട്രയൽ ഓണ്‍ലൈന്‍ പഠനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. തിങ്കളാഴ്ച മുതലാണ് ക്ലാസുകള്‍ ആരംഭിക്കുകയെന്ന് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള വിക്ടേഴ്‌സ് ചാനൽ ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അറിയിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാവാത്ത രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ടെന്ന് നേരത്തെ എസ്.എസ്.കെയുടെ പഠനങ്ങളില്‍ വ്യക്തമായിരുന്നു. അതുകൊണ്ട് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ സംവിധാനത്തിനുള്ള സാഹചര്യമൊരുക്കാനായി ഒരാഴ്ച സമയം അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. പരാതികൾ ഉയർന്നതിനെത്തുടർന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും പരമാവധി പേര്‍ക്ക് സൗകര്യം ഉറപ്പാക്കാന്‍ സാധിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ടം ആരംഭിക്കാനൊരുങ്ങുന്നതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. ജൂണ്‍ ഒന്നു മുത...