പുതിയ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ കടമ്പകൾ
പുതിയ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിലേക്ക് പ്രതിപക്ഷം റിസോഴ്സ് ഗ്രൂപ്പ് തയ്യാറാക്കിയ ലേഖനം
ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ഭരണത്തുടർച്ച നേടിചരിത്രം സൃഷ്ടിച്ച വാർത്തകളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട് നിരവധി ദിവസങ്ങളായി. യഥാർത്ഥത്തിൽ ഭരണമാറ്റമുണ്ടായില്ലെന്ന് പറയാൻ കഴിയാത്ത സാഹചര്യവുമുണ്ട്. പ്രവർത്തനമികവ് കൊണ്ട് ലോകത്തെ തന്നെ വിസ്മയിപ്പിച്ച മന്ത്രിമാർ തുടരുന്നില്ലെന്നതാണ് അതിന് കാരണം. നയങ്ങളാണ് പ്രധാനമെന്നും വ്യക്തികൾക്ക് പ്രാധാന്യമില്ലെന്നും പറയുന്നതിനെ നിരാകരിക്കുന്നില്ലെങ്കിലും അനുഭവജ്ഞാനം ഒരുഘടകമായി തുടക്കഘട്ടങ്ങളിലെ താരതമ്യപ്പെടുത്തലുകളിൽ ഇടംപിടിച്ചേക്കാം.
അങ്ങനെ വിലയിരുത്തപ്പെടാൻ പോകുന്ന വകുപ്പുകളിൽ പ്രധാനപ്പെട്ടതാണ് പൊതുവിദ്യാഭ്യാസവകുപ്പ്. കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന വകുപ്പ് കൂടിയാണത്. പുതുതായി അധികാരമേറ്റെടുത്തിരിക്കുന്ന മന...