Wednesday, September 23

Tag: Kodiyeri Balakrishnan

‘അലനും താഹയും മാവോയിസ്റ്റുകൾ’ ഇരുവരെയും പുറത്താക്കിയതായി കോടിയേരി
കേരളം, വാര്‍ത്ത

‘അലനും താഹയും മാവോയിസ്റ്റുകൾ’ ഇരുവരെയും പുറത്താക്കിയതായി കോടിയേരി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലനേയും താഹയേയും ഒരു മാസം മുമ്പേ സിപിഎം പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ഏരിയ കമ്മിറ്റി നേരത്തെ തന്നെ പുറത്താക്കൽ തീരുമാനമെടുത്തുവെന്ന്  കോടിയേരി പറഞ്ഞു. ഇരുവരും മാവോയിസ്റ്റുകളാണ്.  പാർട്ടി അംഗമായിരുന്നുകൊണ്ട് മറ്റൊരു പാർട്ടിയിൽ പ്രവർത്തിക്കാൻ സിപിഎം അനുവദിക്കില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ കോടിയേരി വിശദീകരിച്ചു. 2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽനിന്ന് അലനേയും താഹയേയും പോലീസ്റ്റ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ ഇരുവർക്കെതിരേയും സിപിഎം പാർട്ടി തലത്തിൽ അന്വേഷണം നടത്തിയിരുന്നു. ഏരിയാ കമ്മിറ്റി അന്വേഷണത്തിൽ അലനും താഹയ്ക്കും വ്യക്തമായ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഈ റിപോർട്ടി്ൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും പുറത്താക്കിയ...
‘ഗവർണറുടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കളി അതിരുവിടുന്നു’ ; രൂക്ഷമായി ആക്രമിച്ച് സി പി എം
കേരളം, വാര്‍ത്ത

‘ഗവർണറുടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കളി അതിരുവിടുന്നു’ ; രൂക്ഷമായി ആക്രമിച്ച് സി പി എം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അതിരൂക്ഷമായി ആക്രമിച്ചുകൊണ്ടു സി പി എം രംഗത്തെത്തി. കുറച്ചു ദിവസങ്ങളായി ഗവര്‍ണര്‍ നടത്തുന്നത് തരംതാഴ്ന്ന രാഷ്ട്രീയക്കളിയാണ്. ഇപ്പോൾ നടത്തുന്ന ഗവര്‍ണറുടെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കളി സകലസീമകളെയും ലംഘിച്ചിരിക്കുകയാണെന്നും ഇത് ഗവർണറുടെ പദവിക്ക് നിരക്കുന്നതല്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് നിയമസഭയുടെ അധികാരങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് സുപ്രീം കോടതി നേരത്തെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതൊന്നും അറിയാതെയാണോ ഗവര്‍ണര്‍ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം ആരാഞ്ഞു. ഇത്തരത്തിലുള്ള തരംതാഴ്ന്ന രാഷ്ട്രീയക്കളി കേരളത്തില്‍ ചെലവാകില്ലെന്ന് ബുദ്ധിയും ബോധവുമുള്ള ആര്‍എസ്എസ്സുകാര്‍ ഗവര്‍ണര്‍ക്ക് ഉപദേശിച്ചു കൊടുക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ വ്യക്തമാക്കി. ഗവർണർ ഇപ്പോൾ അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്ത തരത്ത...
കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിക്കുന്നു ; എം വി ഗോവിന്ദനു സംസ്ഥാന സെക്രട്ടറിയുടെ ചുമതല
കേരളം, വാര്‍ത്ത

കോടിയേരി ബാലകൃഷ്ണൻ അവധിയിൽ പ്രവേശിക്കുന്നു ; എം വി ഗോവിന്ദനു സംസ്ഥാന സെക്രട്ടറിയുടെ ചുമതല

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദീർഘകാല അവധിയിൽ പ്രവേശിക്കുന്നു.  ചികിത്സാർഥം കോടിയേരി ഇപ്പോൾ ഒരു മാസത്തിലധികമായി അവധിയിലാണു. തുടർചികിത്സക്കായി അവധി നീട്ടി നൽകാനായി അപേക്ഷിച്ചിരിക്കുകയാണു. പകരം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എം വി ഗോവിന്ദനായിരിക്കും. കോടിയേരി അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി സജീവപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. . അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കോടിയേരിയുടെ അവധി. അദ്ദേഹം ഇപ്പോൾ അമേരിക്കയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണു. ചികിത്സ നീളുന്നതിനാൽ അവധി വീണ്ടും നീട്ടുകയാണു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ ഒക്ടോബർ 28-ാം തീയതിയാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. ഹൂസ്റ്റണിലെ ആശുപത്രിയിൽ വിദഗ്ധ പരിശോധനകളും ചികിത്സയും കഴിയുന്നതുവരെയാണു അവധി. ഇനി മടങ്ങുന്നതുവരെ ചുമതല എം...
‘ശബരിമലവിധി’ ആശയക്കുഴപ്പം പരിഹരിച്ചശേഷം ഭൂരിപക്ഷവിധി നടപ്പിലാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
ദേശീയം, വാര്‍ത്ത

‘ശബരിമലവിധി’ ആശയക്കുഴപ്പം പരിഹരിച്ചശേഷം ഭൂരിപക്ഷവിധി നടപ്പിലാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ

ശബരിമല പുന:പരിശോധനഹർജികളിന്മേലുള്ള വിധികളിൽ ആശയവ്യക്തത വരുത്തേണ്ടതുണ്ടെന്നു സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമവൃത്തങ്ങളിൽ തന്നെ വിധിയിൽ ആശയക്കുഴപ്പം ഉണ്ടെന്ന് അഭിപ്രായമുള്ളതിനാൽ അത് പരിഹരിച്ചശേഷം വിധി നടപ്പിലാക്കണമെന്നതാണു സർക്കാർ നയമെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി കോടിയേരിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ശബരിമല കേസിലെ റിവ്യു, റിട്ട്‌ ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനമെടുത്തുവെന്ന മട്ടില്‍ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണ്‌. സ്‌ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ്‌ പാര്‍ടി നിലപാട്‌. എന്നാല്‍, അതത്‌ കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ്‌ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്‌. 1991-ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തി...
‘അഗ്രഹാരങ്ങളിൽ ദാരിദ്ര്യമുണ്ടെങ്കിൽ കണക്ക് പുറത്തുവിടണം’ ;  കോടിയേരിയുടെ പ്രസ്താവനക്കെതിരെ സണ്ണി എം കപിക്കാട്
കേരളം, വാര്‍ത്ത

‘അഗ്രഹാരങ്ങളിൽ ദാരിദ്ര്യമുണ്ടെങ്കിൽ കണക്ക് പുറത്തുവിടണം’ ; കോടിയേരിയുടെ പ്രസ്താവനക്കെതിരെ സണ്ണി എം കപിക്കാട്

ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയില്‍ കേരളത്തിലെ പല അഗ്രഹാരങ്ങളും മാറിയിട്ടുണ്ടെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളോട് പ്രതികരിച്ച് ദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം സവര്‍ണ്ണപ്രീണനം ഉദ്ദേശിച്ചാണെന്നും വാക്കുകള്‍ വസ്തുതയുടെ അടിസ്ഥാനത്തിലല്ലെന്നും അദ്ദേഹം ഒരു ഓൺ ലൈൻ പോർട്ടലിനോട് പറഞ്ഞു. അഗ്രഹാരങ്ങളുടെ ദുസ്ഥിതിയെക്കുറിച്ച് പരിതപിച്ച സി പി ഐ എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവനയെ അപലപിച്ച് പ്രമുഖ ദലിത് ചിന്തകനും സാമൂഹ്യപ്രവർത്തകനുമായ സണ്ണി എം കപിക്കാട്. അഗ്രഹാരങ്ങളിലെ താമസസൗകര്യങ്ങളും ജീവിതസാഹചര്യവും ചേരികളുടെതിനു സമാനമാണെന്ന അഭിപ്രായം ഊതിവീർപ്പിക്കപ്പെട്ടതാണെന്ന് സണ്ണി  പറഞ്ഞു. വസ്തുതാപരമായ കാര്യങ്ങളുണ്ടെങ്കിൽ, ജീവിതാവസ്ഥ മോശമാണെങ്കിൽ സർക്കാർ സഹായിക്കുന്നതിനു എതിരല്ല. പക്ഷെ ഊതിവീർപ്പിക്കപ്പെട്ട കണക്കുകളുടെ പേരിൽ നിരുത്തരവാ...
ചേരികൾക്ക് സമാനമായ രീതിയിലുള്ള അഗ്രഹാരങ്ങളെ സഹായിക്കാൻ 5 ലക്ഷം രൂപയുടെ പദ്ധതി വേണം : കോടിയേരി ബാലകൃഷ്ണൻ
കേരളം, വാര്‍ത്ത

ചേരികൾക്ക് സമാനമായ രീതിയിലുള്ള അഗ്രഹാരങ്ങളെ സഹായിക്കാൻ 5 ലക്ഷം രൂപയുടെ പദ്ധതി വേണം : കോടിയേരി ബാലകൃഷ്ണൻ

അഗ്രഹാരങ്ങളിൽ ദാരിദ്ര്യത്തിൽ കഴിയുന്ന ബ്രാഹ്മണരെ സഹായിക്കാൻ 5 ലക്ഷം രൂപയുടെ പദ്ധതിവേണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദാരിദ്ര്യത്തിൽ കഴിയുന്ന ഈ വിഭാഗങ്ങളെ സവർണസമുദായങ്ങളെന്ന് മുദ്രകുത്തി അധിക്ഷേപിക്കാനില്ലെന്ന് കോടിയേരി ദേശാഭിമാനിയിൽ എഴുതുന്ന പരമ്പരയിലൂടെ വ്യക്തമാക്കുന്നു. സി.പി.ഐ.എം ൻ്റെ ഭവനസന്ദര്‍ശന പരിപാടിക്കിടെ തിരുവനന്തപുരത്തെ അഗ്രഹാരത്തെരുവിലെത്തിയപ്പോള്‍ തങ്ങളെ സവര്‍ണ്ണ ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്നു എന്ന് പരാതി പറഞ്ഞയാളോടുള്ള മറുപടിയായാണ് ഇക്കാര്യം പറഞ്ഞതെന്ന് കോടിയേരി പറഞ്ഞു. ജനമനസ്സിലൂടെ എന്ന പംക്തിയിലാണ് കോടിയേരിയുടെ വാക്കുകള്‍. പലയിടത്തും ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയില്‍ അഗ്രഹാരങ്ങൾ മാറിയിട്ടുണ്ട്. ഇത് പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ചുലക്ഷം രൂപ കിട്ടത്തക്കവിധത്തിലുള്ള പദ്ധതി നടപ്പാക്കേണ്ടതുണ്ട്. അത് സര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്...
ബിനോയ് കോടിയേരിയെ കാണാനില്ലെന്ന് പരാതി
കേരളം, വാര്‍ത്ത

ബിനോയ് കോടിയേരിയെ കാണാനില്ലെന്ന് പരാതി

മുൻ ആഭ്യന്തരവകുപ്പ് മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ കാണാനില്ലെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ കുതിരപന്തി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹാസനാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കെ എം ടോമിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി ബിഹാർ സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയായ ബിനോയ് കോടിയേരിയെ അന്വേഷിച്ച് മുംബൈ പൊലീസ് കേരളത്തിലെത്തിയിരുന്നുവെന്നും കണ്ടെത്താത്ത സാഹചര്യത്തിൽ തിരികെ പോകേണ്ടി വന്നിരുന്നുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് മുംബൈ പൊലീസ് ബിനോയിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയായ കേരള പൊലീസ് ബിനോയ് കോടിയേരിയെ കണ്ടെത്തി മുംബൈ പൊലീസിന് കൈമാറണമെന്ന ആവശ്യവുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എത്തിയിരിക്കുന്നത്. പരാതി കേരളത്ത...
എല്ലാം കോടിയേരിക്കറിയാമായിരുന്നു; മധ്യസ്ഥനായ അഭിഭാഷകൻ്റെ വെളിപ്പെടുത്തൽ
കേരളം, വാര്‍ത്ത

എല്ലാം കോടിയേരിക്കറിയാമായിരുന്നു; മധ്യസ്ഥനായ അഭിഭാഷകൻ്റെ വെളിപ്പെടുത്തൽ

ബിനോയ് കോടിയേരിയുടെ കേസിനെ സംബന്ധിച്ച വിശദാംശങ്ങൾ കോടിയേരി ബാലകൃഷ്ണനു നേരത്തെ അറിയാമായിരുന്നെന്ന് അഭിഭാഷകൻ്റെ വെളിപ്പെടുത്തല്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബിനോയി, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ച അഭിഭാഷകന്‍ കെ.പി. ശ്രീജിത്താണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. യുവതിയുമായുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കുശേഷം താന്‍ കോടിയേരിയെ ഫോണില്‍ വിളിച്ച് വിശദമായി വിവരം അറിയിച്ചിരുന്നു. എന്നാല്‍ മകന്‍ പറയുന്നതാണ് ശരിയെന്ന് അദ്ദേഹം വിശ്വസിച്ചു. അതിലൂടെ യുവതിയെ തെറ്റിദ്ധരിച്ചതാണു പ്രശ്നമായത്. ആരോപണമുന്നയിച്ച യുവതിയുടേത് ബ്ലാക്ക് മെയില്‍ കേസാണെന്നായിരുന്നു അന്ന് കോടിയേരിയുടെ വാദമെന്നും അഭിഭാഷകന്‍ പറഞ്ഞു. ബന്ധം അവസാനിപ്പിക്കാനായി കുട്ടിയുടെ ചെലവിനുവേണ്ടി അഞ്ചുകോടി രൂപ വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. കഴിഞ്ഞ ഡിസംബറിലായിരുന്നു ബിഹാര്‍ സ്വദേ...
ഭർത്താവ് ബിനോയ് കോടിയേരി തന്നെ; തെളിവായി പാസ്പോർട്ട് രേഖകൾ
കേരളം, വാര്‍ത്ത

ഭർത്താവ് ബിനോയ് കോടിയേരി തന്നെ; തെളിവായി പാസ്പോർട്ട് രേഖകൾ

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ പാസ്പോർട്ട് രേഖകൾ പുറത്ത്. പാസ്പ്പോർട്ടിൽ പകർപ്പ് മാതൃഭൂമി ന്യൂസ് ആണ് പുറത്ത് വിട്ടത്. യുവതിയുടെ ഭർത്താവിന്റെ പേര് പാസ്‌പോര്‍ട്ടില്‍ ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. മുംബൈയിലെ മലാഡില്‍ നിന്നാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. 2014 ല്‍ പാസ്‌പോര്‍ട്ട് പുതുക്കിയിട്ടുമുണ്ട്. ഈ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരുള്ളത്. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ അടക്കമാണ് യുവതി പോലീസിന് പരാതി നല്‍കിയിട്ടുള്ളത്. മാത്രമല്ല വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും ഇവര്‍ പോലീസിന് നല്‍കിയിട്ടുണ്ട്. അതിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന് തന്നെയാണുള്ളത്. തെളിവിന്റെ ഭാഗമായി ബാങ്ക് ഇടപാടിന്റെ രേഖകളും യുവതി പോലീസ...
ബിനോയിയെ സംരക്ഷിക്കില്ലെന്ന് കോടിയേരി ; കോടിയേരിയുടെ ഭാര്യയും മരുമകളും സ്വാധീനിച്ചെന്ന് പരാതിക്കാരി
കേരളം, വാര്‍ത്ത

ബിനോയിയെ സംരക്ഷിക്കില്ലെന്ന് കോടിയേരി ; കോടിയേരിയുടെ ഭാര്യയും മരുമകളും സ്വാധീനിച്ചെന്ന് പരാതിക്കാരി

ബീഹാർ സ്വദേശിയെ ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന മകനെ താനോ സംഘടനയോ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോഴുയർന്നിരിക്കുന്ന ആരോപണങ്ങളും കേസും നേരിടുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്യേണ്ട ബാധ്യത ബിനോയിക്കാണെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒന്നും തന്നെ ചെയ്യാനില്ലെന്നും എകെജി സെന്‍ററില്‍ മാധ്യമങ്ങളെ കണ്ട കോടിയേരി പറഞ്ഞു. ബിനോയിക്കെതിരായ പീഡനക്കേസ് വാര്‍ത്ത പുറത്തു വന്ന ശേഷം ഇതാദ്യമായാണ് കോടിയേരി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. എന്നാൽ പരാതിക്കാരിയായ യുവതി തന്നെ കണ്ട് സംസാരിച്ചുവെന്ന യുവതിയുടെ മൊഴി കോടിയേരി തള്ളി. ഇക്കാര്യത്തില്‍ ആരും തന്നെ വന്നു കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ ഭാര്യ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടുകയും താനുമായി സംസാരിക്കുകയും ചെയ്തുവെന്ന യുവതിയുടെ മൊഴി മാ...