Wednesday, July 15

Tag: KOODATHAI MURDER

‘സിലിയുടെ വധം ഷാജുവിനു അറിയാമായിരുന്നു’ ; ഇന്ന്  വീണ്ടും ചോദ്യം ചെയ്യുന്നു  
കേരളം, വാര്‍ത്ത

‘സിലിയുടെ വധം ഷാജുവിനു അറിയാമായിരുന്നു’ ; ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു  

കൂടത്തായി കൊലപാതകപരമ്പരയിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു. സിലി വധിക്കപ്പെടുമെന്ന് ഷാജുവിനു അറിയാമായിരുന്നു എന്നാണു പോലീസ് നിഗമനം. ജോളിയും ഷാജുവും തമ്മിലുള്ള ബന്ധത്തില്‍ സിലി  സംശയം പ്രകടിപ്പിച്ചതാണ് സിലിയെ വധിക്കുന്നതിലേക്ക് നയിച്ചതെന്ന് ജോളിയുടെ മൊഴി. സിലി വധിക്കപ്പെടുമെന്ന കാര്യം ഷാജുവിന് അറിയാമായിരുന്നെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. ഷാജുവും ജോളിയുമായുള്ള ബന്ധം സിലി അറിയുകയും അതുസംബന്ധിച്ച് സംശയമുണ്ടാവുകയും ചെയ്തതോടെയാണു സിലിയുടെ വധത്തിനു ഷാജിയുടെ മൗനാനുവാദം ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ എത്തുന്നത്. സിലിക്ക് സയനൈഡ് നൽകിയശേഷം 'എവരിതിംഗ് ക്ളിയർ' എന്ന് ഷാജുവിന്റെ ഫോണിലേക്ക് മരണവിവരം അറിയിച്ചുകൊണ്ട് ജോളി സന്ദേശം അയച്ചിരുന്നു ഷാജുവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായാണ് സൂചന. റോയി മരിച്ചശേഷം ജോളി ഷാജുവുമായി അടുക്കാന്‍ ശ്രമിച്ചത് സിലി മനസ്സിലാക്കിയിരുന്നു. ഇടയ്ക്കിടെ പുലിക്...
മാസങ്ങൾക്കുമുമ്പ് കൂടത്തായി കൊലപാതകവിവരങ്ങൾ കിട്ടിയിട്ടും സർക്കാർ പൂഴ്ത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
കേരളം, വാര്‍ത്ത

മാസങ്ങൾക്കുമുമ്പ് കൂടത്തായി കൊലപാതകവിവരങ്ങൾ കിട്ടിയിട്ടും സർക്കാർ പൂഴ്ത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കൂടത്തായി കൊലപാതകസംബന്ധമായ വിവരങ്ങൾ നേരത്തെ ലഭിച്ചതാണെന്ന ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മാസങ്ങള്‍ക്ക് മുന്‍പെ സര്‍ക്കാരിന്‍റെയും പൊലീസിന്റെയും കയ്യിലുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് വാര്‍ത്താക്കുറിപ്പിലൂടെ കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സര്‍ക്കാരിന്‍റെ ദയനീയമായ പ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയുടെ ഭാഗമായാണു ഇപ്പോൾ ഈ വിവരം പുറത്തുവിട്ടത്. ശബരിമല ഉള്‍പ്പടെയുള്ള സുപ്രധാനവിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന കെട്ടുകാഴ്ചകള്‍. കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയുടെ വസ്തുതകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തിലൂടെ സാധിച്ചു. കേസില്‍ ഉള്‍പ്പെട്ട യഥാര്‍ത്ഥ പ്രതികളെ നിയമത്...
കൂടത്തായി കൊലപാതകപരമ്പര ;  ഷാജുവിനെയും ജോൺസണിൻ്റെ ഭാര്യയെയും ലക്ഷ്യമിട്ടെന്ന് ജോളിയുടെ കുറ്റസമ്മതം
കേരളം, വാര്‍ത്ത

കൂടത്തായി കൊലപാതകപരമ്പര ;  ഷാജുവിനെയും ജോൺസണിൻ്റെ ഭാര്യയെയും ലക്ഷ്യമിട്ടെന്ന് ജോളിയുടെ കുറ്റസമ്മതം

കൊലപാതകം ഒരു ഹരമായി മാറിയതോടെ  ഇരകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തതായി ജോളിയുടെ വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതകപരമ്പരയിൽ ഏറ്റവുമൊടുവിൽ രണ്ടാം ഭർത്താവ് ഷാജുവിനെയും ലക്ഷ്യം വെച്ചിരുന്നെന്ന് ജോളിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ചോദ്യം ചോദ്യം ചെയ്തപ്പോഴാണു ജോളി പുതിയ കുറ്റസമ്മതത്തിനു വഴങ്ങിയത്. ബി എസ് എൻ എൽ ജീവനക്കാരനായ ജോൺസണെ മൂന്നാം വിവാഹം കഴിക്കാൻ വേണ്ടിയാണു ഷാജുവിനെ വകവരുത്താൻ പദ്ധതിയിട്ടതെന്ന് ജോളി വെളിപ്പെടുത്തി. അതോടൊപ്പം ജോൺസണിൻ്റെ ഭാര്യയെയും കൊലപ്പെടുത്താൻ കരുക്കൾ നീക്കുകയായിരുന്നുവെന്ന് ജോളി സമ്മതിച്ചതായി അറിയുന്നു തലനാരിഴയ്ക്കാണു ജോൺസണിൻ്റെ ഭാര്യ രക്ഷപ്പെട്ടത്. ജോളി രണ്ടു തവണ ജോൺസണിൻ്റെ ഭാര്യയ്ക്ക് ജ്യൂസിൽ വിഷം കലർത്തി നൽകിയെങ്കിലും അവർ നിരസിച്ചതിനാൽ അത് നടക്കാതെ പോവുകയായിരുന്നു അതേസമയം ഓരോ ദിവസവും കൂടത്തായി കൊലപാതക പരമ്പരയുടെ...
കൂടത്തായി കൊലപാതകത്തിനുവേണ്ടി വെള്ളിത്തിരയിൽ രണ്ട് ടീം രംഗത്ത്
വാര്‍ത്ത, വിനോദം, സിനിമ

കൂടത്തായി കൊലപാതകത്തിനുവേണ്ടി വെള്ളിത്തിരയിൽ രണ്ട് ടീം രംഗത്ത്

.ആൾക്കൂട്ടമനശ്ശാസ്ത്രത്തിനനുസൃതമായി മാധ്യമങ്ങളും കൂടത്തായി കൊലപാതക പരമ്പര സെൻസേഷനലായി അവതരിപ്പിച്ചപ്പോൾ ഇതാ സിനിമാക്കാർ തമ്മിൽ മത്സരം. കഴിഞ്ഞ ദിവസമാണു കേരളജനതയെ ഒന്നടങ്കം നടുക്കിയ കൊലപാതക പരമ്പരയായ കൂടത്തായി സംഭവം സിനിമയാവുന്നുവെന്നുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോഴിതാ മറ്റൊരവകാശവാദം കൂടി കൂടത്തായി ജോളിക്കുവേണ്ടി കളത്തിലേക്കിറങ്ങിയിരിക്കുകയാണു. മോഹൻ ലാൽ നായകനായുള്ള ചിത്രമാണു കഴിഞ്ഞ ദിവസം നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ പുറത്തുവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായാണു മോഹൻ ലാൽ അഭിനയിക്കുന്നത്. ഇപ്പോൾ നടിയായ ഡിനി ഡാനിയേൽ, തങ്ങളുടെ ടീം ചിത്രം നിർമ്മിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന വാദവുമായി രംഗത്തുവന്നിരിക്കുകയാണു ഫെയ്സ് ബുക്കിലൂടെയാണു ഡിനി തൻ്റെ ഉത്ക്കണ്ഠ അറിയിച്ചിരിക്കുന്നത്. കൂടത്തായ് എന്ന സിനിമയുടെ ഔദ്യോഗിക ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നുവെന്നും സിനിമയുടെ പോസ്റ്ററും തങ്ങള്‍ ഡിസൈ...
കൂടത്തായിയിലെ  ദുരൂഹമരണങ്ങൾ ; ജോളിയും രണ്ടാം ഭർത്താവും ബന്ധുവായ യുവാവും പിടിയിൽ
കേരളം, വാര്‍ത്ത

കൂടത്തായിയിലെ ദുരൂഹമരണങ്ങൾ ; ജോളിയും രണ്ടാം ഭർത്താവും ബന്ധുവായ യുവാവും പിടിയിൽ

ഒരു കുടുംബത്തിലെ കൂട്ട മരണത്തിനു പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്താകുന്നു. ഇതുസംബന്ധിച്ച് ഇതുവരെ 3 പേർ കസ്റ്റഡിയിലായിട്ടുണ്ട്.  താമരശ്ശേരിക്കു സമീപം കൂടത്തായിയില്‍ സമാന സാഹചര്യത്തില്‍ ആറ് പേര്‍ മരിച്ച സംഭവത്തില്‍, മരണപ്പെട്ട റോയിയുടെ ഭാര്യ ജോളിയെ നേരത്തെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തുവരികയായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം ജോളിയെ കസ്റ്റഡിയില്‍ എടുത്തത്. ജോളിയെ ചോദ്യം ചെയ്തുവരികയാണു. ജോളിയുടെ രണ്ടാം ഭർത്താവായ ഷാജു സ്കറിയയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷാജുവും കൃത്യത്തിൽ പങ്കാളിയായതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലെ ആറു പേരുടെയും മരണം വിഷം ഉള്ളില്‍ പോയതിനാലാണെന്ന് സംശയിച്ച പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നതിനുവേണ്ടിയാണ്, 6 മൃതദേഹ അവശിഷ്ടങ്ങളും പുറത്തെടുത്തു പരിശോധന നടത്തിയത്. സയനൈഡിന്റെ അംശം ആറു പേരുടെയും ശരീരത്തില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് കരുതുന്നു....