Wednesday, July 8

Tag: Kothamangalam Mar Thoman Cheriya Palli

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി
കേരളം, വാര്‍ത്ത

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി

കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മുസ്ലിം മത വിശ്വാസികൾക്ക് നിസ്‌കരിക്കാൻ അനുവാദം നൽകിയതിനെതിരെ പള്ളി വികാരി തോമസ് പോൾ റമ്പാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകി. പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പാണക്കാ​ട് സയ്യിദ് മു​ന​വ​റ​ലി ശിഹാബ് ത​ങ്ങ​ളുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മഗ്‌രിബ് നിസ്‌ക്കരിച്ചത്. കോടതി നിയമിച്ച നിയമാനുസൃത വികാരി താനാണെന്നും, തൻ്റെ അനുവാദം വാങ്ങാതെ അനധികൃതമായി 2019 ഡിസംബർ 28ന് പള്ളി കോമ്പൗണ്ടിൽ മുസ്ലീം സമുദായംഗങ്ങളായ നിരവധി ആളുകൾ പ്രവേശിച്ച് അവരുടെ നിസ്ക്കാരം നടത്തിയതും പള്ളിയുടെ മൈക്കിലൂടെ ബാങ്ക് മുഴക്കുകയും ചെയ്തത് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും, ഇത് മൂലം തങ്ങളുടെ മത വിശ്വാസത്തിന് ക്ഷതം ഏറ്...
‘ഓർത്തഡോക്സ് വൈദികർ മുടക്കപ്പെട്ടവരാണ്’; ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സംസാരിക്കുന്നു
കേരളം, വാര്‍ത്ത

‘ഓർത്തഡോക്സ് വൈദികർ മുടക്കപ്പെട്ടവരാണ്’; ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സംസാരിക്കുന്നു

ഓർത്തഡോക്സ് വൈദീകർ മുടക്കപെട്ടവരാണെന്നും അവരുടെ വൈദീകന്റെ കർമം സ്വീകരിക്കാൻ യാക്കോബായ വിശ്വാസികൾക്ക് കഴിയില്ലെന്നും യാക്കോബായ സഭാ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്. യാക്കോബായ ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ 'മാതൃഭൂമി'യുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. തങ്ങളുടെ വിശ്വാസികളെ പള്ളികളിലും സെമിത്തേരികളിലും കയറാൻ പോലും സമ്മതിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വിശ്വാസികൾക്ക് അവർ വിശ്വസിക്കുന്ന പുരോഹിതന്റെ സാന്നിധ്യത്തിൽ മരണാനന്തര കർമങ്ങൾ നടത്താൻ അനുവദിക്കുന്നില്ലന്നും ഇതൊക്കെ മനുഷ്യത്വവും ക്രിസ്തീയതയും മരവിച്ചവർക്കുമാത്രം കഴിയുന്നതാണന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികൾ അതിന്റെ പൂർണതയിൽ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ഒരുഭാഗത്ത് നീതി നിഷേധിക്കപ്പെടുമെന്ന ജസ്റ്റിസ് കെമാൽ പാഷയുടെ പരാമർശം തങ്ങളുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാണെന്നും കോടതിയെയും വിധ...
കോതമംഗലത്ത് രണ്ടാം കൂനൻ കുരിശ് സത്യത്തിനു യാക്കോബായ വിശ്വാസികൾ
കേരളം, വാര്‍ത്ത

കോതമംഗലത്ത് രണ്ടാം കൂനൻ കുരിശ് സത്യത്തിനു യാക്കോബായ വിശ്വാസികൾ

മലങ്കര സുറിയാനി സഭയുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ നടത്തിയ കൂനൻകുരിശ് സത്യത്തിന്റെ 366-ാം വാർഷികവേളയിൽ രണ്ടാംകൂനൻകുരിശ് സത്യത്തിന് ഞായറാഴ്ച്ച (06/10/19) കോതമംഗലം മാർത്തോമ ചെറിയപള്ളി തയ്യാറെടുക്കുന്നു. ചെറിയപള്ളി ഉൾപ്പടെയുള്ള പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിനാണെന്നു സുപ്രീം കോടതി വിധിയുണ്ടെങ്കിലും പള്ളികൾ വിട്ടുകൊടുക്കാൻ യാക്കോബായ പക്ഷം തയ്യാറായിട്ടില്ല. ചെറിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ വെള്ളിയാഴ്ച്ച കുർബാനയ്‌ക്കിടയിലാണ് യാക്കോബായ സഭയുടെ ഇന്ത്യൻ തലവൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കൂനനൻകുരിശ് സത്യം പ്രഖ്യാപിച്ചത്. ഇനി ഒരു പള്ളിയും മറുവിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ യാക്കോബായ വിശ്വാസികൾ ഒന്നാകെ രണ്ടാം കൂനൻകുരിശ് സത്യത്തിൽ അണിനിരക്കുമെന്ന് ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ പറഞ്ഞു. എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിൽ കൈപിടിച്ച് ശ്രേഷ്ഠ കാതോലിക്ക ബസേലിയ...
കോതമംഗലം പള്ളിയിൽ യാക്കോബായ പക്ഷത്ത് വിള്ളൽ; പള്ളിയുടെ സ്വത്തുക്കൾ സ്വകാര്യ വ്യക്തികൾക്ക് എഴുതി നൽകി
കേരളം, വാര്‍ത്ത

കോതമംഗലം പള്ളിയിൽ യാക്കോബായ പക്ഷത്ത് വിള്ളൽ; പള്ളിയുടെ സ്വത്തുക്കൾ സ്വകാര്യ വ്യക്തികൾക്ക് എഴുതി നൽകി

വിശ്വാസത്തിന്റെ പേരിൽ അധികാര തർക്കം നിലനിൽക്കുന്ന കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ശവക്കോട്ടയും പള്ളിയും ഒഴികെയുള്ള പള്ളിയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ പള്ളിയുടെ ട്രസ്റ്റിമാരെന്നു അവകാശപ്പെടുന്ന ഏഴുപേർ ചേർന്നു വളരെ രഹസ്യമായി ബന്ധുക്കൾക്ക് എഴുതി നൽകിയതായി പരാതി.   നിലവിൽ പള്ളിയിലെ യാക്കോബായ ഭരണസമിതി അംഗങ്ങളാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി കൈമാറ്റം ചെയ്തത്. എന്നാൽ ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത് ഇടവകയിലെ യാക്കോബായ വിഭാഗത്തിലെ ഒരു സംഘം ആളുകൾ തന്നെയാണ്. പള്ളി ഇടവകയ്ക്കോ ഇടവക പൊതുയോഗത്തിനോ യാതൊരുവിധ അവകാശങ്ങളുമില്ലാതെയാണ് ഇവർ ഇടവക അംഗങ്ങളെ പോലും അറിയിക്കാതെ സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി സ്വത്തുക്കൾ കൈമാറ്റം ചെയ്തത്. പള്ളിയും സ്ഥാപനങ്ങളും ഭരിക്കാൻ നാല് വർഷ കാലാവധിയുള്ള തിരഞ്ഞെടുക്കപ്പെട്ട 35 അംഗ മാനേജിങ് കമ്മറ്റിയിൽ ഉൾപ്പെടുന്ന ട്രസ്റ്റീമാരായി ജയി...
പള്ളികൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; യാക്കോബായ സഭയിൽ കലഹം രൂക്ഷം
കേരളം, വാര്‍ത്ത

പള്ളികൾ ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു; യാക്കോബായ സഭയിൽ കലഹം രൂക്ഷം

യാക്കോബായ സഭയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സഭയ്ക്കകത്ത് ഉണ്ടായിക്കൊണ്ടിരുന്ന വിമർശനങ്ങളും അഴിമതികളും ഇപ്പോൾ മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ദിവസം ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ സഭയുടെ ഭരണ ചുമതലകളിൽ നിന്ന് രാജിവെച്ചത്. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്‌ക്കെതിരെ ഒരു വിഭാഗം ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അല്‍മായ, വൈദിക ട്രസ്റ്റിമാര്‍ക്കെതിരെ വര്‍ക്കിങ് കമ്മറ്റി രംഗത്തെത്തി. കമ്മിറ്റിയിലെ ഒരു വിഭാഗം ട്രസ്റ്റിമാര്‍ക്കെതിരെ സഭാ സെക്രട്ടറി പീറ്റര്‍ കെ ഏലിയാസ് ഉള്‍പ്പെടെയുള്ളവർ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കത്തയച്ചു. അല്‍മായ, വൈദിക ട്രസ്റ്റിമാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. ഒൻപത് പേരാണ് കത്തിൽ ഒപ്പിട്ടിട്ടുള്ളത്. സഭാ തലവനായ കതോലിക്കാ ബാവയെ പൊതുജനമധ്യത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ട്രസ്റ്റിമാര്‍ക്കെതിരെ ഇവ...
യാക്കോബായ സഭയ്ക്ക് വൻ തിരിച്ചടി; സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുത്
കേരളം, വാര്‍ത്ത

യാക്കോബായ സഭയ്ക്ക് വൻ തിരിച്ചടി; സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുത്

യാക്കോബായ സഭയ്ക്കു വൻ തിരിച്ചടി നൽകി വീണ്ടും സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി തീർപ്പാക്കിയ വിഷയം ഇനി ഒരു കോടതിയും പരിഗണിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. വീണ്ടും വീണ്ടും ഹർജികൾ വരുന്നത് അംഗീകരിക്കാനാവില്ലെന്നും 1934-ലെ മലങ്കര സഭ ഭരണഘടനയിലെ വിധി അന്തമമെന്നും സുപ്രീം കോടതി പറഞ്ഞു. 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി വിധി പ്രകാരം മലങ്കരയിലെ പള്ളികൾ ഭരിക്കേണ്ടത് ഓർത്തഡോക്സ് വിഭാഗമാണ്. എന്നാൽ ഓർത്തഡോക്സ് വൈദീകരെ പള്ളികളിൽ കയറ്റാതെ കോടതി വിധിയെ തുടരെ തുടരെ ധിക്കരിക്കുന്ന സമീപനമായിരുന്നു സമീപ കാലങ്ങളിൽ കണ്ടത്. ഓർത്തഡോക്സ് വൈദീകരെ പള്ളിയിൽ കയറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് കീഴ്‌ക്കോടതികളിൽ യാക്കോബായ വിഭാഗം ഹർജിയുമായി പോവുകയും താൽക്കാലിക സ്റ്റേ മേടിക്കുകയുമായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നും പള്ളിയുടെ യഥാർത്ഥ ഉടമസ്ഥവകാശങ്ങൾ തങ്ങളുടെ പേരിലാണെന്നും ചൂണ്ടിക്കാണിച്ച് ഓർത്തഡോക്സ് വിഭാഗം കോട...
തോമസ് പോൾ റമ്പാന് കോതമംഗലം പള്ളിയിൽ പ്രവേശിക്കാൻ സുരക്ഷ നൽകാത്തതിന് പൊലീസിന് കോടതിയുടെ വിമർശനം
കേരളം, വാര്‍ത്ത

തോമസ് പോൾ റമ്പാന് കോതമംഗലം പള്ളിയിൽ പ്രവേശിക്കാൻ സുരക്ഷ നൽകാത്തതിന് പൊലീസിന് കോടതിയുടെ വിമർശനം

യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കാര്യത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് സുരക്ഷ ഒരുക്കി നൽ കാത്തതിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോതമംഗലം പള്ളി വികാരി തോമസ് പോൾ റമ്പാന് സുരക്ഷ ഒരുക്കി നൽകാൻ എന്താണ് തട സ്സമെന്ന് കോടതി ചോദിച്ചു. പോലീസ് സുരക്ഷ ഒരുക്കി നൽകുന്നതിൽ വീഴ്ച സംഭ വിച്ചുവെന്നും സുരക്ഷ സിആർപിഎഫിനെ ഏൽപ്പിക്കണം എന്നും കാണിച്ച് തോമസ് പോൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പോലീസിനെ വിമർശിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും ഓർത്തഡോക്സ് റമ്പാന് സുരക്ഷ നല്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ച കോടതി ഇത് സംബന്ധിച്ച പോലീസിന്റെ വിശദീകരണം മുവാറ്റുപുഴ ഡി.വൈ.എസ്.പി ഫെബ്രുവരി 19ന് നേരിട്ട് ഹാജരായി രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടു. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാതെ ഇരിക്കുന്നതിന് യാക്കോബായ വിഭാഗം കനത്ത കാവലാണ് പള്ളിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോടതി...
മലയാള മനോരമ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം
കേരളം, വാര്‍ത്ത

മലയാള മനോരമ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം

ഓർത്തഡോക്സ് വിഭാഗം മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന മലയാള മനോരമ ദിനപത്രം ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം. യാക്കോബായ സഭ വിശ്വാസികളോടാണ് സഭാ തർക്കം നേരിടുന്ന കോതമംഗലം മാർ തോമൻ ചെറിയപള്ളിയുടെ യൂത്ത് അസോസിയേഷന്റെ പേരിൽ ബഹിഷ്ക്കരണാഹ്വാനം നടത്തിയിരിക്കുന്നത്. മാർ ബേസിൽ യൂത്ത് അസോസിയേഷൻ പ്രവർത്തകർ എല്ലാവരും മനോരമ ബഹിഷ്കരിക്കാൻ തീരുമാനിച്ചുവെന്നും എല്ലാ പ്രവർത്തകരും യാക്കോബായ വിശ്വാസികളും മനോരമ ബഹിഷ്കരിച്ച് ഈ ക്യാമ്പയിനിൽ പങ്കാളികളാകുവാനും ബഹിഷ്‌കരണ ആഹ്വാനത്തിൽ പറയുന്നു. മുൻപും പലവട്ടം മലയാള മനോരമ ഓർത്തഡോക്സ് മാനേജ്‌മെന്റ് ആണ് കൈകാര്യം ചെയ്യുന്നതെന്നാരോപിച്ച് യാക്കോബായ വിഭാഗം ബഹിഷ്‌കരണ ആഹ്വാനം നടത്തിയിട്ടുണ്ടെങ്കിലും വിശ്വാസികൾ ആഹ്വാനത്തെ ഏറ്റെടുത്തിരുന്നില്ല. ഓർത്തഡോക്സ് വിഭാഗത്തിന് കുർബാന അർപ്പിക്കുന്നതിനടക്കം കോതമംഗലം ചെറിയപള്ളിയുടെ അവകാശം കോടതി നൽകിയിട്ടും യാക്കോബായ സഭാ വിശ്വാസികൾ കോടതി വിധി ...
കോതമംഗലം പള്ളി ഓർത്തഡോക്സ് വിഭാഗത്തിന്; പൊലീസിന് ഹൈക്കോടതിയുടെ വിമർശനം
കേരളം, വാര്‍ത്ത

കോതമംഗലം പള്ളി ഓർത്തഡോക്സ് വിഭാഗത്തിന്; പൊലീസിന് ഹൈക്കോടതിയുടെ വിമർശനം

യാക്കോബായ ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന കോതമംഗലം  ചെറിയപള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വൈദീകന് പ്രവേശനം അനുവദിച്ച മുവാറ്റുപുഴ മുൻസിഫ് കോടതി വിധി ഹൈക്കോടതി അംഗീകരിച്ചു. അതേസമയം കോടതി വിധി നടപ്പിലാക്കാൻ സൗകര്യം ഒരുക്കാത്ത പൊലീസിനെ കോടതി നിശിതമായി വിമർശിച്ചു. യാക്കോബായ വിഭാഗമാണ് ഓർത്തഡോക്സ് വിഭാഗത്തിന് ചെറിയപള്ളയിൽ പ്രവേശിക്കാമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അനുകൂല വിധി സമ്പാദിച്ചയാള്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നതിന് പകരം പള്ളിയില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് നോട്ടീസ് നല്‍കുകയാണ് പൊലീസ് ചെയ്തത്. പൊലീസ് ആക്ട് അനുസരിച്ചായിരുന്നു നോട്ടീസ് നൽകിയത് എങ്കിലും പൊലീസ് ആക്ട് മാത്രമല്ല സിആര്‍പിസിയും ഐപിസിയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട് എന്ന് പൊലീസിനെ കോടതി ഓർമ്മിപ്പിച്ചു. കോടതികളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും ഹ...
കോതമംഗലത്ത് സഭാതർക്കത്തിന്റെ പേരിൽ സംഘർഷാവസ്ഥ; നാളെ ഹര്‍ത്താല്‍
കേരളം, വാര്‍ത്ത

കോതമംഗലത്ത് സഭാതർക്കത്തിന്റെ പേരിൽ സംഘർഷാവസ്ഥ; നാളെ ഹര്‍ത്താല്‍

യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കത്തിന്റെ പേരിൽ കോതമംഗലത്ത് സംഘർഷാവസ്ഥ. കോതമംഗലം ചെറിയ പള്ളിയുടെ ഉടമസ്ഥാവകാശത്തിന്റെ പേരിലാണ് ഇപ്പോഴത്തെ സഭാ പ്രശ്നം. 2017 ജൂലായ് മൂന്നിന് ഇന്ത്യയിൽ യാക്കോബായ സഭ നിലനിൽക്കുന്നതല്ലെന്നും ഓർത്തഡോക്സ് സഭ മാത്രമാണുള്ളതെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭ എപ്പിസ്‌കോപ്പൽ സ്വഭാവമുള്ളതാണെന്നും 1934ലെ സഭയുടെ ഭരണഘടനയിൽ ഇത് പ്രഖ്യാപിച്ചട്ടുണ്ടെന്നും ആ ഭരണഘടനപ്രകാരമാണ് ഭരണം നടത്തേണ്ടത് എന്നും കോടതി വിധിച്ചിരുന്നു. ഇതേ തുടർന്ന് വരിക്കോലി പള്ളി ഉൾപ്പടെയുള്ള ഏതാനും പള്ളികൾ ഓർത്തഡോക്സ് വിഭാഗം യാക്കോബായ സഭയിൽ നിന്നും കോടതി ഉത്തരവ് പ്രകാരം പിടിച്ചെടുത്തു. സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ട് കൂടി പിറവം പള്ളിയിൽ ഉൾപ്പടെ ഇപ്പോഴും തുടരുന്ന സംഘർഷാവസ്ഥ തുടരുകയും ചെയ്യുന്നു. ഈ ഒരു സാഹചര്യത്തിലാണ് യാക്കോബായ സഭയുടെ ഇന്ത്യയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്കാ ...