Wednesday, July 8

Tag: Kothamangalam

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി
കേരളം, വാര്‍ത്ത

ക്രിസ്ത്യൻ പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി

കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മുസ്ലിം മത വിശ്വാസികൾക്ക് നിസ്‌കരിക്കാൻ അനുവാദം നൽകിയതിനെതിരെ പള്ളി വികാരി തോമസ് പോൾ റമ്പാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകി. പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് പാണക്കാ​ട് സയ്യിദ് മു​ന​വ​റ​ലി ശിഹാബ് ത​ങ്ങ​ളുടെ നേതൃത്വത്തിൽ കോതമംഗലം ചെറിയപള്ളി കോമ്പൗണ്ടിൽ മഗ്‌രിബ് നിസ്‌ക്കരിച്ചത്. കോടതി നിയമിച്ച നിയമാനുസൃത വികാരി താനാണെന്നും, തൻ്റെ അനുവാദം വാങ്ങാതെ അനധികൃതമായി 2019 ഡിസംബർ 28ന് പള്ളി കോമ്പൗണ്ടിൽ മുസ്ലീം സമുദായംഗങ്ങളായ നിരവധി ആളുകൾ പ്രവേശിച്ച് അവരുടെ നിസ്ക്കാരം നടത്തിയതും പള്ളിയുടെ മൈക്കിലൂടെ ബാങ്ക് മുഴക്കുകയും ചെയ്തത് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും, ഇത് മൂലം തങ്ങളുടെ മത വിശ്വാസത്തിന് ക്ഷതം ഏറ്...
കോതമംഗലത്ത് രണ്ടാം കൂനൻ കുരിശ് സത്യത്തിനു യാക്കോബായ വിശ്വാസികൾ
കേരളം, വാര്‍ത്ത

കോതമംഗലത്ത് രണ്ടാം കൂനൻ കുരിശ് സത്യത്തിനു യാക്കോബായ വിശ്വാസികൾ

മലങ്കര സുറിയാനി സഭയുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ നടത്തിയ കൂനൻകുരിശ് സത്യത്തിന്റെ 366-ാം വാർഷികവേളയിൽ രണ്ടാംകൂനൻകുരിശ് സത്യത്തിന് ഞായറാഴ്ച്ച (06/10/19) കോതമംഗലം മാർത്തോമ ചെറിയപള്ളി തയ്യാറെടുക്കുന്നു. ചെറിയപള്ളി ഉൾപ്പടെയുള്ള പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിനാണെന്നു സുപ്രീം കോടതി വിധിയുണ്ടെങ്കിലും പള്ളികൾ വിട്ടുകൊടുക്കാൻ യാക്കോബായ പക്ഷം തയ്യാറായിട്ടില്ല. ചെറിയപള്ളി പെരുന്നാളിന്റെ സമാപനദിവസമായ വെള്ളിയാഴ്ച്ച കുർബാനയ്‌ക്കിടയിലാണ് യാക്കോബായ സഭയുടെ ഇന്ത്യൻ തലവൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കൂനനൻകുരിശ് സത്യം പ്രഖ്യാപിച്ചത്. ഇനി ഒരു പള്ളിയും മറുവിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ യാക്കോബായ വിശ്വാസികൾ ഒന്നാകെ രണ്ടാം കൂനൻകുരിശ് സത്യത്തിൽ അണിനിരക്കുമെന്ന് ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ പറഞ്ഞു. എൽദോ മാർ ബസേലിയോസ് ബാവയുടെ കബറിൽ കൈപിടിച്ച് ശ്രേഷ്ഠ കാതോലിക്ക ബസേലിയ...
കോതമംഗലം പള്ളിയിൽ യാക്കോബായ പക്ഷത്ത് വിള്ളൽ; പള്ളിയുടെ സ്വത്തുക്കൾ സ്വകാര്യ വ്യക്തികൾക്ക് എഴുതി നൽകി
കേരളം, വാര്‍ത്ത

കോതമംഗലം പള്ളിയിൽ യാക്കോബായ പക്ഷത്ത് വിള്ളൽ; പള്ളിയുടെ സ്വത്തുക്കൾ സ്വകാര്യ വ്യക്തികൾക്ക് എഴുതി നൽകി

വിശ്വാസത്തിന്റെ പേരിൽ അധികാര തർക്കം നിലനിൽക്കുന്ന കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ ശവക്കോട്ടയും പള്ളിയും ഒഴികെയുള്ള പള്ളിയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ പള്ളിയുടെ ട്രസ്റ്റിമാരെന്നു അവകാശപ്പെടുന്ന ഏഴുപേർ ചേർന്നു വളരെ രഹസ്യമായി ബന്ധുക്കൾക്ക് എഴുതി നൽകിയതായി പരാതി.   നിലവിൽ പള്ളിയിലെ യാക്കോബായ ഭരണസമിതി അംഗങ്ങളാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി കൈമാറ്റം ചെയ്തത്. എന്നാൽ ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത് ഇടവകയിലെ യാക്കോബായ വിഭാഗത്തിലെ ഒരു സംഘം ആളുകൾ തന്നെയാണ്. പള്ളി ഇടവകയ്ക്കോ ഇടവക പൊതുയോഗത്തിനോ യാതൊരുവിധ അവകാശങ്ങളുമില്ലാതെയാണ് ഇവർ ഇടവക അംഗങ്ങളെ പോലും അറിയിക്കാതെ സ്വകാര്യ ട്രസ്റ്റ് ഉണ്ടാക്കി സ്വത്തുക്കൾ കൈമാറ്റം ചെയ്തത്. പള്ളിയും സ്ഥാപനങ്ങളും ഭരിക്കാൻ നാല് വർഷ കാലാവധിയുള്ള തിരഞ്ഞെടുക്കപ്പെട്ട 35 അംഗ മാനേജിങ് കമ്മറ്റിയിൽ ഉൾപ്പെടുന്ന ട്രസ്റ്റീമാരായി ജയി...
കോതമംഗലം കൊലക്കേസിലെ ചുരുളഴിഞ്ഞു; പ്രതി കുറ്റം സമ്മതിച്ചു
കേരളം, വാര്‍ത്ത

കോതമംഗലം കൊലക്കേസിലെ ചുരുളഴിഞ്ഞു; പ്രതി കുറ്റം സമ്മതിച്ചു

കോതമംഗലം പോത്താനിക്കാട് കോഴിഫാം ജീവനക്കാരന്റെ കൊല സംബന്ധിച്ച ദുരൂഹതകൾക്ക് അവസാനം. മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്ത്തമാവുന്നത്. ഷേർ കൂടി മേടിച്ച മദ്യം ഒരാൾ തന്നെ കുടിച്ചതിലെ വൈരാഗ്യമാണ് കൊലയ്ക്കു പിന്നിൽ. പോത്താനിക്കാട്ടെ കോഴിഫാം ജീവനക്കാരനായ പ്രസാദിനെ ശനിയാഴ്ച പുലർച്ചെയാണു ഫാം ഉടമ സജീവന്റെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സജീവൻ ഉപയോഗിച്ചിരുന്ന തോക്ക് തകർന്ന നിലയിൽ മൃതദേഹത്തിനടുത്തു കണ്ടെത്തിയിരുന്നു. സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവനെ ചോദ്യം ചെയ്തതോടെയാണ് നിസാര തര്‍ക്കത്തിന്‍റെ പേരിലുണ്ടായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. സജീവന്‍റെ കൃഷിയിടത്തിലെ സഹായിയായിരുന്നു പ്രസാദ്. ഇരുവരും തമ്മിൽ ഒന്നിച്ചുളള മദ്യപാനം പതിവായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ഇരുവരും ഒന്നിച്ചു മദ്യപിക്കാനിരുന്നു. വൈകുന്നേരമായപ്പോഴേക്കും അര ലീറ്റര്‍ മ...
കോതമംഗലത്ത് മധ്യവയസ്‌കന്‍ വെടിയേറ്റു മരിച്ച നിലയില്‍
കേരളം, വാര്‍ത്ത

കോതമംഗലത്ത് മധ്യവയസ്‌കന്‍ വെടിയേറ്റു മരിച്ച നിലയില്‍

കോതമംഗലം പുളിന്താനത്ത് മധ്യവയസ്‌കന്‍ വെടിയേറ്റു മരിച്ച നിലയില്‍. കോതമംഗലം സ്വദേശി പ്രസാദ് (40) ആണ് മരിച്ചത്. ജോലിക്ക് പോകുന്ന വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയല്ല എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനകള്‍ക്ക്‌ശേഷം മാത്രമേ ഇതിന് വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി വീട്ടുടമസ്ഥനായ സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോത്താനിക്കാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. തലയില്‍ വെടിയേറ്റാണ് പ്രസാദിന്റെ മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന് സമീപം പൊട്ടിയനിലയില്‍ എയര്‍ഗണ്ണും കണ്ടെത്തിയിട്ടുണ്ട്. പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ് പ്രതിപക്ഷം വാട്ട്സാപ്പിൽ...
തോമസ് പോൾ റമ്പാന് കോതമംഗലം പള്ളിയിൽ പ്രവേശിക്കാൻ സുരക്ഷ നൽകാത്തതിന് പൊലീസിന് കോടതിയുടെ വിമർശനം
കേരളം, വാര്‍ത്ത

തോമസ് പോൾ റമ്പാന് കോതമംഗലം പള്ളിയിൽ പ്രവേശിക്കാൻ സുരക്ഷ നൽകാത്തതിന് പൊലീസിന് കോടതിയുടെ വിമർശനം

യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ കാര്യത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് സുരക്ഷ ഒരുക്കി നൽ കാത്തതിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോതമംഗലം പള്ളി വികാരി തോമസ് പോൾ റമ്പാന് സുരക്ഷ ഒരുക്കി നൽകാൻ എന്താണ് തട സ്സമെന്ന് കോടതി ചോദിച്ചു. പോലീസ് സുരക്ഷ ഒരുക്കി നൽകുന്നതിൽ വീഴ്ച സംഭ വിച്ചുവെന്നും സുരക്ഷ സിആർപിഎഫിനെ ഏൽപ്പിക്കണം എന്നും കാണിച്ച് തോമസ് പോൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പോലീസിനെ വിമർശിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും ഓർത്തഡോക്സ് റമ്പാന് സുരക്ഷ നല്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ച കോടതി ഇത് സംബന്ധിച്ച പോലീസിന്റെ വിശദീകരണം മുവാറ്റുപുഴ ഡി.വൈ.എസ്.പി ഫെബ്രുവരി 19ന് നേരിട്ട് ഹാജരായി രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടു. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാതെ ഇരിക്കുന്നതിന് യാക്കോബായ വിഭാഗം കനത്ത കാവലാണ് പള്ളിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കോടതി...
മലയാള മനോരമ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം
കേരളം, വാര്‍ത്ത

മലയാള മനോരമ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം

ഓർത്തഡോക്സ് വിഭാഗം മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന മലയാള മനോരമ ദിനപത്രം ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം. യാക്കോബായ സഭ വിശ്വാസികളോടാണ് സഭാ തർക്കം നേരിടുന്ന കോതമംഗലം മാർ തോമൻ ചെറിയപള്ളിയുടെ യൂത്ത് അസോസിയേഷന്റെ പേരിൽ ബഹിഷ്ക്കരണാഹ്വാനം നടത്തിയിരിക്കുന്നത്. മാർ ബേസിൽ യൂത്ത് അസോസിയേഷൻ പ്രവർത്തകർ എല്ലാവരും മനോരമ ബഹിഷ്കരിക്കാൻ തീരുമാനിച്ചുവെന്നും എല്ലാ പ്രവർത്തകരും യാക്കോബായ വിശ്വാസികളും മനോരമ ബഹിഷ്കരിച്ച് ഈ ക്യാമ്പയിനിൽ പങ്കാളികളാകുവാനും ബഹിഷ്‌കരണ ആഹ്വാനത്തിൽ പറയുന്നു. മുൻപും പലവട്ടം മലയാള മനോരമ ഓർത്തഡോക്സ് മാനേജ്‌മെന്റ് ആണ് കൈകാര്യം ചെയ്യുന്നതെന്നാരോപിച്ച് യാക്കോബായ വിഭാഗം ബഹിഷ്‌കരണ ആഹ്വാനം നടത്തിയിട്ടുണ്ടെങ്കിലും വിശ്വാസികൾ ആഹ്വാനത്തെ ഏറ്റെടുത്തിരുന്നില്ല. ഓർത്തഡോക്സ് വിഭാഗത്തിന് കുർബാന അർപ്പിക്കുന്നതിനടക്കം കോതമംഗലം ചെറിയപള്ളിയുടെ അവകാശം കോടതി നൽകിയിട്ടും യാക്കോബായ സഭാ വിശ്വാസികൾ കോടതി വിധി ...