Saturday, July 31

Tag: Kummanam rajashekharan

‘എന്നെ വർഗ്ഗീയവാദിയാക്കാൻ വ്യാപകശ്രമം’ വിദ്വേഷപ്രസംഗം നടത്തിയിട്ടില്ലെന്നും കുമ്മനം
Uncategorized

‘എന്നെ വർഗ്ഗീയവാദിയാക്കാൻ വ്യാപകശ്രമം’ വിദ്വേഷപ്രസംഗം നടത്തിയിട്ടില്ലെന്നും കുമ്മനം

തന്നെ ഒരു വര്‍ഗ്ഗീയവാദിയായി ചിത്രീകരിക്കാൻ വ്യാപകശ്രമം നടക്കുന്നതായി ബി.ജെ.പി നേതാവും നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരന്‍. നാളിതുവരെ ഒരു വർഗ്ഗീയ വിദ്വേഷപ്രസംഗവും നടത്തിയിട്ടില്ലാത്തയാളാണ് താനെന്നും കുമ്മനം പറഞ്ഞു. അതേസമയം നേമത്ത് സി പി എം-ബി.ജെ.പി രഹസ്യബന്ധമെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കുമ്മനം പറഞ്ഞു. നേമത്ത് കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് സഖ്യമാണെന്നും കുമ്മനം തിരിച്ചടിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു  കുമ്മനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്ക് വട്ടിയൂർക്കാവിൽ സി.പി.ഐ.എം വോട്ട് ലഭിച്ചിരുന്നുവെന്ന് മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെ പറയുന്നയാളെ എങ്ങനെ ജനം വിശ്വസിക്കുമെന്നും കുമ്മനം ചോദിക്കുന്നു....
നേമം ആർക്ക് ! ശക്തനായ ബദലാകാൻ കുമ്മനത്തിന് കഴിയുമോ?
Featured News, കേരളം, വാര്‍ത്ത

നേമം ആർക്ക് ! ശക്തനായ ബദലാകാൻ കുമ്മനത്തിന് കഴിയുമോ?

ഇളകി മറിയുകയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം. . നേമം പരിസമാപ്തിയിലേക്ക് നീങ്ങി. അഞ്ചു വർഷമായി കോൺഗ്രസ് നേരിട്ട ആക്ഷേപത്തിൻ്റെ മറുപടിയായി ശക്തനായ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ നേമത്ത് വന്നിരിക്കുകയാണ്. കെ.മുരളീധരൻ ഒരു വിധത്തിൽ പറഞ്ഞാൻ സീനിയർ കോൺഗ്രസ് നേതാക്കൻമാരായ സമാന പ്രായക്കാരിൽ നിന്നും വ്യത്യസ്തനായി തോന്നാറുണ്ട്. ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഏറ്റെടുക്കാത്ത ചലഞ്ച് / ഉത്തരവാദിത്വം പലപ്പോഴും അദ്ദേഹം പാർട്ടിക്കുവേണ്ടി കൈകൊള്ളാറുണ്ട്. എന്നിരുന്നാലും ഗ്രൂപ്പ് രാഷ്ട്രീയത്തിൽ പലപ്പോഴും ബലിയാടായിട്ടുമുണ്ട്. കോൺഗ്രസ് ഒരു പക്ഷേ കെ.മുരളീധരനിലേക്ക് എത്തുമ്പോൾ മറ്റൊരു കാര്യം കൂടി പരിഗണിച്ചിരിക്കാം. കെ.കരുണാകരൻ്റെ ചില അദൃശ്യ സാന്നിധ്യങ്ങൾ ഒന്ന്. കാലങ്ങൾക്ക് മുമ്പ് കരുണാകരൻ മത്സരിച്ചു ജയിച്ച മണ്ഡലത്തിൽ മകൻ വരുന്നു. സീനിയർ വോട്ടർമാരിൽ അതൊരു വികാരമായേക്കാം. എന്നാലും അതിനു പരിമറ്റൊര...
എന്നിട്ടും നിങ്ങളെന്തിനാണ് കുമ്മനത്തെ  ഒതുക്കുന്നത് ബി ജെ പി യിലെ  ആഭ്യന്തര ഇടപാടുകൾ
Featured News, Uncategorized, രാഷ്ട്രീയം

എന്നിട്ടും നിങ്ങളെന്തിനാണ് കുമ്മനത്തെ ഒതുക്കുന്നത് ബി ജെ പി യിലെ ആഭ്യന്തര ഇടപാടുകൾ

കുമ്മനം രാജശേഖരൻ വിഭാഗീയതയുടെ  ഇരയായി മാറുന്നു. ബി ജെ പി യിലെ അധികാര രാഷ്ട്രീയം മറനീക്കി പുറത്ത് വരുന്ന കാഴ്ച്ചയാളാണ് ഇപ്പോൾ കുമ്മനം രാജശേഖരനെതിരെ ഉണ്ടായ ആരോപണം എന്ന് വേണം മനസിലാക്കാൻ. കേരള രാഷ്ട്രീയത്തിൽ അടുത്തിടയായി ബി ജെ പി, പിടി മുറുക്കാൻ ശ്രമിക്കും തോറും അവരുടെ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ വർധിച്ചു വരികയും ചെയ്യുന്നു. ഓ രാജഗോപാൽ എന്ന ഒറ്റ മനുഷ്യന്റെ പിന്നിൽ നിന്നുമാത്രം തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ള ബി ജെ പി കേരളത്തിൽ ഏതാണ്ട് എഴുതിയ തള്ളിയ മട്ടായിരുന്നപ്പോഴാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രാജഗോപാൽ നേമത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.  ഈ വിജയവും കേന്ദ്ര ഭരണത്തിന്റെ പിടിയും കൂടിയായപ്പോൾ സംസ്ഥാന നേതൃത്വം ഏതാണ്ട് എല്ലാം കൈക്കുള്ളിലായി എന്ന വിധത്തിലാണ് പ്രവർത്തിച്ചു തുടങ്ങിയത്. ശക്തമായ ഐ ടി സെൽ, കാര്യങ്ങൾ വളച്ചൊടിക്കാനുള്ള കഴിവ്, വൻ സാമ്പത്തിക പിൻബലം ഇവയെല്ലാം കൂടിയായപ്പോൾ സ്വാഭാവികമായി ഉടല...
കുമ്മനം 28 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതി
കേരളം, വാര്‍ത്ത

കുമ്മനം 28 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതി

  മുൻ മിസോറാം ഗവർണറും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പു കേസില്‍  അഞ്ചാം പ്രതി. പത്തനംതിട്ട ജില്ലയിലെ ആറന്മുള്ള സ്വദേയില്‍ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് ആറന്മുള സ്റ്റേഷനില്‍ ഹരികൃഷ്ണന്‍ എന്നയാള്‍ കുമ്മനം രാജശേഖരനും അദ്ദേഹത്തിന്റെ മുന്‍ പി.എ പ്രവീണും അടക്കമുള്ളവരെ പ്രതിചേര്‍ത്ത് പരാതി നല്‍കിയത്. സ്വകാര്യ കമ്പനിയായ   പേപ്പര്‍ കോട്ടണ്‍ മിക്‌സ് എന്ന സ്ഥാപനത്തിൽ പാര്‍ട്ണര്‍ ആക്കാമെന്ന് പറഞ്ഞ് 28 ലക്ഷം വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. ഒന്നാം പ്രതി പ്രവീണാണ്. കേസില്‍ അഞ്ചാം പ്രതിയാണ് കുമ്മനം. കുമ്മനം പണം കൈപ്പറ്റിയശേഷം പാര്‍ട്ണര്‍ഷിപ്പിൽ ചേർത്തില്ല. പിന്നെയും  വര്‍ഷങ്ങൾ കാത്തിരുന്നെങ്കിലും നടപടികളൊന്നും എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. പല തവണ കുമ്മനത്തെ കണ്ട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പ്രവീ...
കുമ്മനത്തെ ഉമ്മവെച്ച ജോർജ് ഓണക്കൂറുമൊത്ത് വേദി പങ്കിടില്ലെന്ന് സി എസ് ചന്ദ്രിക
കേരളം, വാര്‍ത്ത

കുമ്മനത്തെ ഉമ്മവെച്ച ജോർജ് ഓണക്കൂറുമൊത്ത് വേദി പങ്കിടില്ലെന്ന് സി എസ് ചന്ദ്രിക

ബി ജെ പി അനുകൂലനിലപാട് സ്വീകരിച്ച എഴുത്തുകാരൻ ജോർജ് ഓണക്കൂറുമൊത്ത് വേദി പങ്കിടില്ലെന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക. ചന്ദ്രികയുടെ പ്രസ്താവനയുടെ പൂർണരൂപം: ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ കേരളം മലയാള ഭാഷാ സായാഹ്ന പരിപാടിക്ക് എന്നെ വിളിച്ചിട്ടുണ്ട്. ഡോ. ജോർജ് ഓണക്കൂറും ഈ പരിപാടിയിൽ ഉണ്ടെന്ന് നേരത്തേ അയച്ചു കിട്ടിയ ബ്രോഷറിൽ നിന്ന് അറിഞ്ഞിരുന്നു. പരിപാടിയിൽ സന്തോഷത്തോടെ പങ്കെടുക്കാനിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ പത്രവാർത്ത കണ്ടതോടെ, കുമ്മനത്തിന്റെ 'സ്ത്രീ നീതി' സമരം ഉദ്ഘാടനം ചെയ്യുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരന്റെ കൂടെ വേദി പങ്കിടാൻ ഇന്ന് ഞാൻ തയ്യാറല്ല എന്ന് സംഘാടകരെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഒരെഴുത്തുകാരൻ എന്ന നിലയിൽ ഇത്ര കാലവും ഡോ. ജോർജ് ഓണക്കൂറിനോട് സ്നേഹവും നല്ല സൗഹൃദമുണ്ടായിരുന്നു. പക്ഷേ ഇതെന്റെ കടുത്ത തീരുമാനം. വാളയാറിലെ കുഞ്ഞുങ്ങളുടെ നീതിക്കായി എന്ന് പറഞ്ഞ് കേരള...
കുമ്മനം ജോലി രാജിവെച്ചത്  വർഗ്ഗീയ പ്രചാരണത്തിനാണെന്നു കടകംപള്ളി
കേരളം, വാര്‍ത്ത

കുമ്മനം ജോലി രാജിവെച്ചത് വർഗ്ഗീയ പ്രചാരണത്തിനാണെന്നു കടകംപള്ളി

കുമ്മനം രാജശേഖരനും മന്ത്രി കടകം പള്ളി സുരേന്ദ്രനും തമ്മിലുള്ള വാക് പോരു രൂക്ഷമാകുന്നു. കുമ്മനം രാജശേഖരൻ ജോലി രാജിവെച്ചുവന്നത് വർഗ്ഗീയപ്രചാരണത്തിനു വേണ്ടിയാണെന്ന് കടകം പള്ളി സുരേന്ദ്രൻ ആരോപിച്ചു. ഇന്ന് ഫെയ്സ് ബുക്കിലൂടെ കുമ്മനം രാജശേഖരൻ്റെ ആരോപണങ്ങൾക്കെതിരെ കടകംപള്ളി ആഞ്ഞടിക്കുകയായിരുന്നു. മാറാട് കലാപം ആളിക്കത്തിക്കുവാനായി കുമ്മനം നടത്തിയ ശ്രമങ്ങൾ ആരും മറന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കൊച്ചി മെട്രോയുടെ ചടങ്ങിൽ കുമ്മനം കയറിയിരുന്നത് മര്യാദകേടും ഔചിത്യമില്ലായ്മയുമായിരുന്നു എന്നും കടകം പള്ളി പരിഹസിച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കയറി ഇരിക്കാറുണ്ടോ എന്നും മന്ത്രി ചോദിച്ചു കടകം പള്ളി സുരേന്ദ്രൻ്റെ ഫെയ്സ് ബുക്ക് പേജിൻ്റെ പൂർണരൂപം കുമ്മനം രാജശേഖരൻ ഉന്നയിച്ച വാസ്തവ വിരുദ്‌ധമായ...
വ്യക്തിഹത്യക്ക് കടകംപള്ളി സുരേന്ദ്രൻ കുമ്മനത്തോട് മാപ്പ് പറഞ്ഞു
കേരളം, വാര്‍ത്ത

വ്യക്തിഹത്യക്ക് കടകംപള്ളി സുരേന്ദ്രൻ കുമ്മനത്തോട് മാപ്പ് പറഞ്ഞു

ബി ജെ പി നേതാവ് കുമ്മനം രാജേശേഖരനെതിരേ മോശമായ പരാമർശം നടത്തിയതിനു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി ‘കുമ്മനടി’ എന്ന പ്രയോഗം നടത്തിയതിനു കുമ്മനം രാജശേഖരൻ ഫെയ്സ് ബുക്കിലൂടെ രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലും കടകം പള്ളിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇതെത്തുടർന്നാണു മന്ത്രി മാപ്പ് പറഞ്ഞത്. ഈ പ്രയോഗം അദ്ദേഹത്തെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുന്നുവെന്ന് കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. കുമ്മനം രാജശേഖരൻ ഉന്നയിച്ച മറ്റ് ആരോപണങ്ങൾക്കു മറുപടിപറയാനില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ പ്രളയകാലത്ത് കുമ്മനം രാജശേഖരനും കെ. മുരളീധരനും എവിടെയായിരുന്നു. വട്ടിയൂർക്കാവിലെ ബി.ജെ.പി.യുടെയും യു.ഡി.എഫിന്റെയും സ്ഥാനാർഥികളെയും കണ്ടില്ല. പ്രളയകാലത്ത് ജനങ്ങൾ കണ്ടത് വി.കെ. പ്രശാന്തിനെ മാത്രമാണെന്നും കടകംപള്ളി അവകാശപ്പെട്ടു. കുമ്മനം ബി ജെ പിക്ക്...
കുമ്മനത്തെ പട്ടികയിൽനിന്നും പുറത്താക്കിയതിൽ ബി ജെ പിയിൽ പ്രതിഷേധം ; പ്രചാരണത്തെ ബാധിക്കുമെന്ന് ആശങ്ക
കേരളം, വാര്‍ത്ത

കുമ്മനത്തെ പട്ടികയിൽനിന്നും പുറത്താക്കിയതിൽ ബി ജെ പിയിൽ പ്രതിഷേധം ; പ്രചാരണത്തെ ബാധിക്കുമെന്ന് ആശങ്ക

വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ രംഗത്തിറങ്ങിയ ഒരു വിഭാഗം ബി ജെ പി പ്രാദേശികനേതാക്കൾക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നു. സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം പിൻവലിച്ച രീതിയോട് കുമ്മനത്തിൻ്റെ അനുയായികളുടെ അമർഷം പുകയുകയാണു. ഇതിനെ അനുകൂലിക്കുന്ന നിഷ്പക്ഷവിഭാഗവും ഇത് നേരത്തെ ആകാമായിരുന്നു എന്ന അഭിപ്രായത്തോടെ രംഗത്തുവന്നതാണു ഇപ്പോൾ ബി ജെ പിയിലെ ഒരു വിഭാഗം വാദിക്കുന്നത് യുവനേതൃത്വത്തിലെ ഒരു വിഭാഗമാണു കുമ്മനത്തിൻ്റെ പേരു വെട്ടാൻ മുന്നിൽ നിന്നത് എന്നാണു സൂചന. വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചേക്കുമെന്നുള്ള സൂചന നല്‍കി കുമ്മനം രാജശേഖരന്‍ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന് താന്‍ മത്സരിക്കണമെന്ന നിലപാടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഒ.രാജഗോപാല്‍ എം.എല്‍.എയും വ്യക്തമാ...
വട്ടിയൂർക്കാവിൽ കുമ്മനത്തിനു പകരം എസ് സുരേഷ് ; ബി ജെ പി സ്ഥാനാർഥിനിർണയം പൂർത്തിയായി
കേരളം, വാര്‍ത്ത

വട്ടിയൂർക്കാവിൽ കുമ്മനത്തിനു പകരം എസ് സുരേഷ് ; ബി ജെ പി സ്ഥാനാർഥിനിർണയം പൂർത്തിയായി

ബി ജെ പി സ്ഥാനാർഥി നിർണയം പൂർത്തിയായി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനുപകരം എസ് സുരേഷ് സ്ഥാനാർഥിയാകും.  അരൂരിൽ  കെ പി പ്രകാശ് ബാബു. എറണാകുളത്ത് സി ജി രാജഗോപാൽ, കോന്നിയിൽ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് രവീശ തന്ത്രി എന്നിവരാണു മറ്റു സ്ഥാനാർഥികൾ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും സംസ്ഥാനത്തെ ആർ എസ് എസ് നേതൃത്വം മത്സരിക്കാൻ അനുമതി നൽകിയിരുന്നു. ഇതോടെ ഇരുവരും സ്ഥാനാർഥിയാകുമെന്നുറപ്പിച്ചിരുന്നു എങ്കിലും നവാഗതരെ പരിഗണിക്കണമെന്ന് ആവശ്യമുയർന്നതോടെയാണു സുരേഷിനു നറുക്ക് വീണത് പത്രിക നൽകാനുള്ള സമയം അതിക്രമിച്ചതോടെ സംസ്ഥാന സമിതി യോഗം ചേർന്ന് സ്ഥാനാർഥിപട്ടിക പ്രഖ്യാപിക്കുകയായിരുന്നു.  വൈകീട്ടോടെ കേന്ദ്ര നേതൃത്വം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.. മഹാരാഷ്ട്ര,ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക അന്തിമമാക്കാന്‍ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹ...
കുമ്മനത്തിനും സുരേന്ദ്രനും മത്സരിക്കാൻ ആർ എസ് എസിൻ്റെ അനുമതി
കേരളം, വാര്‍ത്ത

കുമ്മനത്തിനും സുരേന്ദ്രനും മത്സരിക്കാൻ ആർ എസ് എസിൻ്റെ അനുമതി

നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള ബി ജെ പി സ്ഥാനാർഥിപട്ടിക വൈകിയെങ്കിലും രണ്ടു പേരുടെ കാര്യത്തിൽ അന്തിമതീരുമാനമായി. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കോന്നിയിൽ ജനറൽസെക്രട്ടറി കെ. സുരേന്ദ്രനും ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളാകുമെന്നത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. ഇരുവരെയും സ്ഥാനാർഥികളായി ആർ.എസ്.എസ്. അംഗീകരിച്ചതോടെ അന്തിമതീരുമാനമായി. ഇനി കേന്ദ്രഘടകത്തിൻ്റെ അംഗീകാരം വെറും ഔപചാരികം മാത്രം. ആദ്യഘട്ടത്തിൽ ബി ജെ പി സ്ഥാനാർഥിനിർണയം വൈകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന പാർട്ടിയുടെ സംസ്ഥാനനേതാക്കളൂടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ സ്ഥാനാർഥികളെക്കുറിച്ച് ഏകദേശതീരുമാനമായിരുന്നു. അവസാനപട്ടികയും തയ്യാറാക്കി കേന്ദ്രഘടകത്തിനു നൽകിയിട്ടുണ്ട്. അരൂരിൽ ബി.ഡി.ജെ.എസ്. മത്സരിക്കാൻ സാധ്യതയില്ല. അവിടെ ബി.ജെ.പി സ്ഥാനാർഥിയാകും തെരഞ്ഞെടുപ്പിനെ നേരിടുക. അരൂർ സ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും...