കമിഴ്ന്നു കിടന്ന് കാവിസൂര്യനെ കാണുന്ന കുട്ടി
രണ്ട് ദിവസമായി നമ്മുടെ നവ മാധ്യമങ്ങളിൽ പങ്ക് വച്ചിരുന്ന ഒരു ചിത്രമുണ്ട്. ഒരു ഓൺലൈൻ ക്ലാസിൻ്റെ ചിത്രം Lapനു മുൻപിൽ സശ്രദ്ധം ഇരിക്കുന്ന മുത്തശ്ശിയും യഥാർത്ഥ പിതാവ് ബഞ്ചിൽ കീഴ്ക്കാം തൂക്കായി കിടക്കുന്നതും.
സംഭവം ഏറെ നിർദ്ദോഷമായ ഒരു ചിത്രമായി എല്ലാവരും ആസ്വദിച്ചു. പഠനത്തിലെ മടുപ്പ് എന്ന ചിരപുരാതന ചിന്ത തന്നെയാണ് ആ ചിത്രം പറഞ്ഞു തന്നത്. ഇനി ഏത് മാർഗ്ഗമുപയോഗിച്ചാലും ടോട്ടോച്ചാൻ ഇങ്ങനൊക്കെ തന്നെ നിരന്തരമായ ഒരേ പ്രവർത്തനത്തിലേറെ കഠിനമായ ശിക്ഷയില്ലെന്ന് കാരമസോവ് സഹോദരൻമാരെഴുതിയ മുട്ടൻ എഴുത്തുകാരൻ ആണെന്ന് തോന്നുന്നു എപ്പോഴോ സൂചിപ്പിച്ചിട്ടുണ്ട്.
നമ്മുടെ കരിക്കുലം ഇപ്പോഴേതാണ്ട് ശിശു കേന്ദ്രീകൃതം തന്നെയാണ്. കുട്ടിക്ക് അത്ര മടുപ്പൊന്നുമുണ്ടാകാത്ത തരത്തിൽ അത് കൊണ്ടുപോകാൻ പല അധ്യാപകരും അവരാൽ ആവതു ചെയ്യാറുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ സ്കൂൾ ഒരു രോഗമേഖലയാകാമെന്ന ആശങ്കയാണ് ഓൺലൈൻ പഠന സംവിധാനത്തില...