Sunday, September 20

Tag: kunjampu

ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സിനിമ സങ്കല്പം
Featured News, കുഞ്ഞാമ്പു കോളം, കേരളം, രാഷ്ട്രീയം

ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സിനിമ സങ്കല്പം

ഒരു യൂത്ത് കോഗ്രസ് കാരൻ്റെ സിനിമാസങ്കല്പം  ഇങ്ങനൊക്കെയായിരിക്കും ചിത്രം ബ്രഹ്മാണ്ഡമായിരിക്കണം,  ആവശ്യത്തിലധികം കോമഡി...ഇഷ്ടം പോലെ കൊലപാതകങ്ങൾ... ദാനധർമങ്ങൾ.. പാട്ട് കത്തിക്കുത്ത് ...ബെല്ലി ഡാൻസ് .... പ്രളയം പ്രളയ ഫണ്ട് തട്ടിപ്പ്... കിന്നാരങ്ങൾ ... അറബിയെ പറ്റിക്കലും ബാർ ഡാൻസും അവിഹിതവും, അനാഥത്വവും, മുത്തശ്ശനും  ഡിഎൻഎ ടെസ്റ്റും വേണം ... കുടുംബസ്നേഹമുണ്ടാകണം, തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയ പിആർ വർക്ക്.. കാണാതാകലുണ്ടാകണം തീർന്നില്ല ടീയാൻ റഫർ ചെയ്യുന്ന മറ്റ് ചില ചിത്രങ്ങളുണ്ട്. സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, അതിരാത്രം തുടങ്ങിയ  സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള സ്വർണക്കള്ളക്കടത്തും വേണം പിന്നെ... മണ്ണ്, പെണ്ണ്, മണൽ, ഡാറ്റ, ഹെലികോപടർ, അബ്കാരി etc...etc...etc....അങ്ങനെ മാഫിയയുടെ പല രൂപങ്ങളും വേണം ... ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പര...
സാറേ ചെരിപ്പിടാമോ സാറെ ; കുഞ്ഞാമ്പു ചോദിക്കുന്നു
Featured News, കുഞ്ഞാമ്പു കോളം, കേരളം

സാറേ ചെരിപ്പിടാമോ സാറെ ; കുഞ്ഞാമ്പു ചോദിക്കുന്നു

കുഞ്ഞാമ്പുവൊക്കെ ചെരുപ്പിട്ടു തുടങ്ങീത് പ്രീ ഡിഗ്രി കാലത്ത് പൻ്റിട്ടപ്പോഴാണ്. മുണ്ടുടുക്കുമ്പം ചെരുപ്പ് മസ്റ്റല്ല. പക്ഷേ പാൻ്റ്സിനു ഒരു വള്ളിചെരുപ്പെങ്കിലും വേണം. അതോണ്ട് അതങ്ങ് വാങ്ങിച്ചിട്ടു. നല്ല മഴയുള്ളപ്പോൾ ഉച്ചിവരെ ചള്ളതെറിക്കുന്നവിധം നടന്നും മറ്റും പഠിച്ചോണ്ടായിരിക്കും ഇപ്പോഴും റ്റൈൽ ഇട്ട കടയുടെ പുഷ് പുൾ വാതിൽ കാണുമ്പോ.. ബാങ്കിൽ ചെല്ലുമ്പോ.. ഈ ചെരുപ്പ് ഊരിയിട്ടിട്ട് കേറാൻ ഒരു ത്വര.  ഇപ്പോഴെന്തിനാ നിങ്ങളീ ചെരുപ്പിൻ്റെ കാര്യം എടുത്തിടുന്നതെന്നു ചോദിച്ചാ കാര്യമുണ്ട്.  കുറച്ചുനാൾ മുൻപാണ് നാട്ടിലെ ബാറിൻ്റെ ബി പി എൽ  കൗണ്ടറിൽ കേറി രണ്ടു നിപ്പനുമടിച്ച് ആരും കാണാതെ  പിന്നാമ്പുറത്തുള്ള റോഡിലൂടെ ഇങ്ങനെ നടന്നപ്പോൽ ആ കാഴ്ച കണ്ടത്. കുഞ്ഞു പിള്ളാരു പഠിക്കുന്ന എൽ പി അംഗൻ വാടി സ്കൂളിൻ്റെ പ്രധാന പടിയിൽ കുറേ കുട്ടിചെരുപ്പുകൾ കൂടികിടക്കുന്നു. അവിടെ പടിക്കുന്ന ഒരോ കുഞ്ഞുങ്ങളുടെയും ചെരുപ്പുകൾ പടിക്കു പ...
ഉപ്പയും അപ്പയും കൂടി വഴിയാധാരമാക്കിയ ഒരു തലമുറ അല്ലേ സഖാവേ?
Featured News, കുഞ്ഞാമ്പു കോളം, രാഷ്ട്രീയം

ഉപ്പയും അപ്പയും കൂടി വഴിയാധാരമാക്കിയ ഒരു തലമുറ അല്ലേ സഖാവേ?

അപ്പോ പിന്നെ ഏതൊക്കെ പുസ്തകം കൈയിൽ വയ്ക്കാൻ പറ്റും സഖാവെ ? കുഞ്ഞാമ്പു അലമാര ക്ലീൻ ചെയ്യുകയാണ്. ഇനി മഹാഭാരതവും രാമായണവും മാത്രം മതി. പിന്നെ ബൈബിൾ കൂടി വച്ചാലോ എന്നോർത്തു, വേണ്ട അത് വിപ്ളവമാകും അതും മാറ്റി വയ്ക്കാം. മാറ്റിവച്ചാലും കുഴപ്പമാ .ഈ പുസ്തകമെല്ലാം ഇനി എവിടെ കൊണ്ടുപോയി തള്ളും. അതുകൊണ്ടാണ് ചോദിച്ചത് ഒരു മാർഗ്ഗരേഖ സഖാവ് തന്നാൽ ആ പുസ്തകം മാത്രം ഇവിടെ വയ്ക്കാം. പുസ്തകം കൊണ്ട് കളയാൻ കുഞ്ഞാമ്പുന്ന് കഴിയില്ല കാരണം അതാണ് ജീവിത മാർഗ്ഗം ,ജീവിത രേഖ. ജീവിച്ചിരിക്കുന്നു എന്നുള്ള രേഖയും. അതിനും മേലെ ചിന്തിക്കാൻ കഴിയുന്നു എന്നുള്ള രേഖ. അലമാരിയുടെ ഒരറ്റം മുഴുവൻ കവറില്ലാത്ത കൊച്ചു പുസ്തകങ്ങളാണ്. തെറ്റിദ്ധരിക്കേണ്ട ലഘു ലേഖകളാണ്. കൈ പുസ്തകം എന്നും പറയും അതിൽ സി പി എം മുതൽ എം എൽ വരെയുള്ള സംഘടനകൾ പുറത്തിറക്കിയവയുണ്ട് ആർ എസ് എസ് കാർ തന്നതുണ്ട്. പരിഷത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ഉണ്ട്. ഇതെല്ലാം ...
ഇതാണ് സാറെ കേരളം, ഇനിയും വൈറൽ വീഡിയോ ഇട്ടു ഞങ്ങളെ കോൾമയിർ കൊള്ളിച്ചാട്ടെ ; കുഞ്ഞാമ്പു എഴുതുന്നു
കുഞ്ഞാമ്പു കോളം, കേരളം

ഇതാണ് സാറെ കേരളം, ഇനിയും വൈറൽ വീഡിയോ ഇട്ടു ഞങ്ങളെ കോൾമയിർ കൊള്ളിച്ചാട്ടെ ; കുഞ്ഞാമ്പു എഴുതുന്നു

കുറച്ചു നാൾ മുൻപാണ് നമ്മുടെ ചാണ്ടിച്ചായന്റെ ഭരണകാലത്താണ് ഒരു ചെറിയ വളരെ ചെറിയ ഒരു കുറ്റത്തിന് കുഞ്ഞമ്പൂനു ഒരു പോലീസ് അതിക്രമം നേരിടേണ്ടി വന്നത്. ചിരിക്കരുത്, ഇത്തിരി വെള്ളമടിച്ചു. വെള്ളം മൂത്തപ്പോൾ കൂടെയുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവറുടെ ഓട്ടോയിൽ കയറിയൊന്നിരുന്നു. ഇരുന്നത് ഡ്രൈവിംഗ് സീറ്റിൽ ദാ വന്നു നില്കുന്നു പോലീസ് ജീപ്പ്. ''എവിടാടാ യൂണിഫോം'' ഒറ്റച്ചോദ്യം ഞാൻ ഞെട്ടി. തൊഴുതു പിടിച്ചു പറഞ്ഞു ''ഞാൻ ഡ്രൈവറല്ല വെറുതെ കയറിയിരുന്നതാ''. ഇത്തിരി അടുത്തുനിന്നാ പറഞ്ഞത്. ''സാറേ ഇവൻ വെള്ളമാ...'' ''വെള്ളമോ വെള്ളമടിച്ചോണ്ടു യൂണിഫോമിടാതെ വണ്ടിയോടിക്കാനിറങ്ങിയിരിക്കുന്നോ @*&%^$@...''ഇത് ലിപിയില്ലാത്ത ഭാഷയൊന്നുമല്ല സെൻസറിങ്ങിനെ പേടിച്ചെഴുതാത്തതാ..''ജീപ്പിൽ കേറടാ...'' കേറി പിന്നിൽ നിലത്ത് കുത്തിയിരുക്കുവാ, കാലിനിത്തിരി ക്ഷതമുള്ള കുഞ്ഞാമ്പു. ഒടുവിൽ നമ്മുടെ മണ്ധലം പ്രസിഡന്റ് വന്നു ഇടപെട്ടു. ''എന്താ സാർ?''...
അത് കാർട്ടൂണാണ് എന്ന് വാശിപിടിക്കരുത് പ്രഭോ ; കുഞ്ഞാമ്പു എഴുതിക്കൊണ്ടിരിക്കുന്നു.
Featured News, കുഞ്ഞാമ്പു കോളം, കേരളം

അത് കാർട്ടൂണാണ് എന്ന് വാശിപിടിക്കരുത് പ്രഭോ ; കുഞ്ഞാമ്പു എഴുതിക്കൊണ്ടിരിക്കുന്നു.

ഫ്രാങ്കോയെ കുഞ്ഞാമ്പുവിനത്ര പിടുത്തമല്ല. അത്രേന്നല്ല ഒട്ടും പിടുത്തമല്ല. വല്ലാത്ത കാര്യങ്ങളല്ലിയോ അങ്ങേരു കാണിച്ചു കൂട്ടിയിട്ടുള്ളത്. അതും ഒരു സമുദായം ഭയങ്കരമായി ആരാധിക്കുന്ന ഒരു സ്ഥാനത്തിരുന്നുകൊണ്ട്. അച്ഛൻ കുപ്പായത്തിൽ കയറിപ്പറ്റി വിവരക്കേടും ക്രിമിനൽ കുറ്റം നടത്തിയവർ ഒരുപാടുണ്ട്. നമ്മുടെ കേരളത്തിലും ഉണ്ട്. പണ്ടത്തെ ആ സിനിമയാക്കിയ കൊലക്കേസിലെ അച്ചൻ , ഗവിയച്ചൻ, തെളീച്ചാലും തെളീച്ചാലും തെളിയാതെ കിടക്കുന്ന അഭയക്കേസിലും ഇത്തരം കുപ്പായക്കാർ കയറിക്കൂടിയിട്ടുണ്ട്. ഈ കേസെല്ലാം പെണ്ണൂങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഫ്രാങ്കോയുടെ കേസും അതുതന്നെ. എത്രതവണയാണ് അയാൾ കന്യാസ്ത്രീ വേഷമിട്ട സഹോദരിമാരെ, അടക്കിനിർത്തേണ്ട കാമവികാരത്തിനിരയാക്കിയത്. തെളിവുമായി ഇരതന്നെ വന്ന കേസിന്റെ എണ്ണം കേരളത്തിൽ അല്പം കുറവാണ്. ഇര മറഞ്ഞിരുന്നു സത്യപ്രസ്താവന നടത്തും അതാണ് പതിവ്. ഇവിടെത്തെരുവിലിറങ്ങി. അതും ഒട്ടും തന്നെ അങ്ങനെ...
ഇവിടെ ജയിച്ചത് പൊറോട്ടയും ബീഫുമാണ്  ; കുഞ്ഞാമ്പു എഴുതുന്നു
Featured News, കുഞ്ഞാമ്പു കോളം

ഇവിടെ ജയിച്ചത് പൊറോട്ടയും ബീഫുമാണ് ; കുഞ്ഞാമ്പു എഴുതുന്നു

കുഞ്ഞാമ്പു ഓടിയൊളിച്ചോ ?എന്നൊരു ചോദ്യം വൈകിട്ട് ആപ്പീസുമുക്കിലൂടെ വരുമ്പോൾ ആരാണ്ടു ചോദിക്കുന്നതായി കേട്ട്, ഒന്ന് തിരിഞ്ഞുനോക്കി ദാ ഇവിടുണ്ട്. എന്നുത്തരം പറഞ്ഞെങ്കിലും ചോദിച്ചവൻ കേട്ടില്ല. അതുകൊണ്ട് ഒന്നെഴുതിയറിയിക്കാമെന്നു കരുതി.-ഗോപൻ സാറിന്റെ ശബ്‍ദം-- 'ഈ നാടിനിതെന്തുപറ്റി'. ഒരു തെരെഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആഘോഷങ്ങൾ ഒന്നും കാണുന്നില്ല, എന്തോ ദുരന്തം നടന്ന ലക്ഷണമാണ് എല്ലാടത്തും. പടക്കക്കടയിൽ നിന്നും വെടി ചേട്ടൻ മനോവിഷമത്തിൽ കടയടച്ചു പോകുന്നതുകണ്ടു. ഇത്തിരി സ്മാളുവിട്ടു ദുഃഖമടക്കാമെന്നു വച്ചപ്പോൾ സ്ഥാപനം അവധിയാണെന്നും കണ്ടു. പിന്നെ വന്നിരുന്നു നാമം ജപിക്കാമെന്നുകരുതി നേരെ വീട്ടിലേക്കു വച്ച് പിടിച്ചതാണ്. നാമം പറഞ്ഞപ്പോഴാ നമ്മുടെ നാമജപ സംഘത്തിലെ സുരേന്ദ്രനെക്കുറിച്ചോർമ്മിച്ചത്. അയ്യപ്പൻറെ ചെലവിൽ ഒരു എം പി സ്ഥാനം അത്ര കുറച്ചിലൊന്നുമല്ലല്ലോ കാടിളക്കി നാടിളക്കി നാട്ടിലെ സംഘികളെ എല്ലാം ഉണർത്തി ആട്ട...