Wednesday, April 21

Tag: LEAGU ACTIVIST KILLED

പാനൂർ കൊലയെ ന്യായീകരിച്ച് മകൻ ; യോജിപ്പില്ലെന്ന് പി ജയരാജൻ
കേരളം, വാര്‍ത്ത

പാനൂർ കൊലയെ ന്യായീകരിച്ച് മകൻ ; യോജിപ്പില്ലെന്ന് പി ജയരാജൻ

പാനൂർ പുല്ലൂക്കരയിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകത്തെ ന്യായീകരിക്കും വിധം  സി.പി.ഐ.എം നേതാവ് പി. ജയരാജൻ്റെ മകന്‍ ജയിന്‍ രാജൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഇരന്ന് വാങ്ങുന്നത് ശീലമായി പോയി’ എന്നായിരുന്നു  ജയിന്‍ രാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതേത്തുടർന്നാണ് പി ജയരാജൻ പ്രതികരണവുമായി രംഗത്തുവന്നത്. മകന്‍ ഏത് സാഹചര്യത്തിലാണ് അത്തരമൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ലെന്ന് ജയരാജൻ പറഞ്ഞു. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടുകൊണ്ടാണെങ്കില്‍ അത്തരം ഒരു അഭിപ്രായ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണ് ജയരാജന്‍ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം ദൗര്‍ഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും ജയരാജന്‍ പറഞ്ഞു. ഇത് പാനൂരിലെ കൊലപാ...
മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കമ്മിഷണർ
കേരളം, വാര്‍ത്ത

മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കമ്മിഷണർ

കൂത്തുപറമ്പ് പാനൂർ പുല്ലൂക്കരയിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ. പതിനൊന്നിലധികം പ്രതികൾക്ക് പങ്കുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലയ്ക്ക് പിന്നിൽ ആസൂത്രണമുണ്ടെന്ന കുടുംബത്തിന്റെ ആരോപണം കൃത്യമായി പരിശോധിക്കും. അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും ആക്രമണമുണ്ടായ സ്ഥലം പരിശോധിച്ചശേഷം കമ്മിഷണർ വ്യക്തമാക്കി. മൻസൂർ കൊല്ലപ്പെട്ട കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായത്. മന്‍സൂറിന്‍റെ അയല്‍വാസിയുമായ ഷിനോസാണ് പിടിയിലായത്. ആക്രമണത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 11പേരെ തിരിച്ചറിഞ്ഞു. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ കേസെടുക്കും. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമിസംഘം വീടിനു മുന്നിൽ ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്...
‘ലീഗുകാർ ഈ ദിനം ഓർത്തുവെയ്ക്കും’ മൻസൂർ കൊല്ലപ്പെടുന്നതിനുമുമ്പ് പ്രതിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസ്
കേരളം, രാഷ്ട്രീയം, വാര്‍ത്ത

‘ലീഗുകാർ ഈ ദിനം ഓർത്തുവെയ്ക്കും’ മൻസൂർ കൊല്ലപ്പെടുന്നതിനുമുമ്പ് പ്രതിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസ്

പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ സിപിഎം പ്രവര്‍ത്തകന്‍ കൊലപാതകം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പങ്കുവച്ച വാട്‌സാപ്പ് സ്റ്റാറ്റസ് പുറത്തുവന്നു. മുസ്ലീം ലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും, ഉറപ്പ് എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവച്ച സ്റ്റാറ്റസ്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം കണ്ണൂർ കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. ആക്രമണം നടന്ന ഉടനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. മൻസൂറിനൊപ്പം ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്‌സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി 8.30ഓടു കൂടിയാണ് ആക്രമണം ഉണ്ടാകുന്നത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് ...
താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
കേരളം, വാര്‍ത്ത

താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

മലപ്പുറം ജില്ലയിലെ താനൂരിൽ മുസ്​ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. അഞ്ചുടി കുപ്പന്‍റെപുരക്കൽ ഇസഹാഖ് (36) ആണ് കൊല്ലപ്പെട്ടത്. വൈകീട്ട് 7.50 നായിരുന്നു സംഭവം നടന്നത്. അഞ്ചുടി ജുമാ മസ്ജിദിന് സമീപത്തു വെച്ചാണു ഇസഹാഖിനു വെട്ടേറ്റത്. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് മുസ്​ലിം ലീഗ് ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ വെള്ളിയാഴ്ച മുസ്​ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. രാത്രി വൈദ്യുതി നിലച്ച സമയത്താണ് യുവാവിനെ ആക്രമിച്ചത് . നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടെത്തിയത്. ഉടൻ തന്നെ തിരൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിച്ചു. ഏതാനും ദിവസങ്ങളായി സി.പി.എം-ലീഗ് സംഘര്‍ഷം ഉണ്ടായിരുന്ന സ്ഥലമാണ് അഞ്ചുടി. നേരത്തെ സി.പി.എം പ്രവര്‍...