Tuesday, May 26

Tag: LITERARY THEFT

‘ആലായാൽ തറ വേണം’….. പാട്ട്  കാവാലത്തിൻ്റെതല്ല പി ആർ വാര്യരുടെത് : കാവാലത്തിൻ്റെ ഭാര്യ
കല, കവിത, കേരളം, വാര്‍ത്ത, സാഹിത്യം

‘ആലായാൽ തറ വേണം’….. പാട്ട് കാവാലത്തിൻ്റെതല്ല പി ആർ വാര്യരുടെത് : കാവാലത്തിൻ്റെ ഭാര്യ

ആലായാൽ തറ വേണം....എന്ന നാടൻ പാട്ട് കാവാലത്തിൻ്റെതല്ല അദ്ദേഹത്തിൻ്റെ ശിഷ്യൻ പി ആർ വാര്യരുടെ ശേഖരത്തിലുള്ളതാണെന്ന് കാവാലത്തിൻ്റെ ഭാര്യ ശാരദാമണി നാരായണപ്പണിക്കർ. കാവാലത്തിൻ്റെതെന്നു അവകാശപ്പെടുന്ന പല പാട്ടുകളും  വെട്ടിയാർ പ്രേംനാഥിൻ്റെ ദശകങ്ങൾ നീണ്ട ഗവേഷണങ്ങളിലൂടെ പുറത്തു കൊണ്ടുവന്നതാണെന്നു  മകൾ പ്രമീള പ്രേംനാഥ് കഴിഞ്ഞ ദിവസം പ്രതിപക്ഷം.ഇന്നിലെഴുതിയ ലേഖനത്തിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ശാരദാമണിയുടെ ശബ്ദസന്ദേശമാണു വാട്സ് ആപ്പിലൂടെ പ്രചരിക്കുന്നത്.  പി കെ വാര്യരും വെട്ടിയാർ പ്രേംനാഥും കാവാലം സംഗീത നാടക അക്കാദമി സെക്രട്ടറിയായിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ കീഴിൽ റിസർച്ച് ചെയ്ത  രണ്ട് പേരാണെന്നു ശാരദാമണി പറയുന്നു. `അതിൽ പ്രേം നാഥ് കേരളത്തിൻ്റെ  തെക്കും പി ആർ വാര്യർ വടക്കും. അങ്ങനെയായിരുന്നു. പി ആർ വാര്യരുടെ ഗവേഷണത്തിൻ്റെ മെറ്റീരിയലാണു ആലായാൽ തറ വേണം എന്നുള്ള പാട്ട്. കാവാലത്തിനു ആ പാട്ട് ഇഷ്ടപ്പെട്ട...
കാവാലം മോഷ്ടിച്ചത് വെട്ടിയാർ പ്രേംനാഥ് എന്ന ദലിതന്‍റെ ഒരായുസ്സ് നീണ്ട അധ്വാനത്തിന്‍റെ  വില ; മകള്‍ പ്രമീള പ്രേംനാഥിന്‍റെ വെളിപ്പെടുത്തല്‍
Editors Pic, കല, കവിത, കേരളം, രാഷ്ട്രീയം, വാര്‍ത്ത, സാഹിത്യം

കാവാലം മോഷ്ടിച്ചത് വെട്ടിയാർ പ്രേംനാഥ് എന്ന ദലിതന്‍റെ ഒരായുസ്സ് നീണ്ട അധ്വാനത്തിന്‍റെ വില ; മകള്‍ പ്രമീള പ്രേംനാഥിന്‍റെ വെളിപ്പെടുത്തല്‍

 ഏതാനും ദിവസമായി ഫോണിലൂടെയുള്ള  നിരന്തര ബന്ധത്തിനുശേഷവും അന്വേഷണത്തിനുശേഷവുമാണ്  ഫോക് ലോര്‍ ഗവേഷകനായ വെട്ടിയാര്‍ പ്രേംനാഥിനെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നത്. ആരോപണ വിധേയനില്‍ പ്രധാനി ഇന്ന് ജീവിച്ചിരിക്കാത്തയാളും  ചിരപ്രതിഷ്ഠ നേടിയതും പദ്മഭൂഷന്‍ ബഹുമതിവരെ നല്‍കി ആദരിക്കപ്പെട്ടയാളുമാണ്. അതുകൊണ്ടുതന്നെയാണ് ഇത് പ്രസിദ്ധീകരിക്കാന്‍ വൈകിയതും. അദ്ദേഹത്തെ അപമാനിക്കാന്‍ വേണ്ടിയല്ല ഇത്തരമൊരു ലേഖനം പ്രസിദ്ധീകരിക്കുന്നത്. പക്ഷെ ഇതില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഗാഢബന്ധമുണ്ടെന്നു തോന്നിയതിനാലാണ് ഇന്ന് ഇതിനു മുതിരുന്നത്. എല്ലാ മേഖലയിലും  എല്ലാക്കാലത്തും ഇപ്പോഴും ദളിതര്‍ തന്നെയാണ്  ഇരകള്‍ എന്നത് ഈയിടെ നടന്ന സാഹിത്യ മോഷണങ്ങളിലൂടെയും വെളിപ്പെടുന്നു. ഇന്ന് സാഹിത്യം മോഷണം നടത്തിയാല്‍ വേഗത്തില്‍ തിരിച്ചറിയപ്പെടും. പക്ഷെ അര നൂറ്റാണ്ടുകാലം മുമ്പ് അതൊരിക്കലും ആരും അറിയാതെപോകുന്ന സാഹ...
‘ഞാന്‍  അന്താരാഷ്‌ട്ര സാഹിത്യചോരണത്തിനു ഇരയായി’  ; എ എസ് അജിത്‌ കുമാര്‍ വെളിപ്പെടുത്തുന്നു
കല, വാര്‍ത്ത, സാഹിത്യം

‘ഞാന്‍ അന്താരാഷ്‌ട്ര സാഹിത്യചോരണത്തിനു ഇരയായി’ ; എ എസ് അജിത്‌ കുമാര്‍ വെളിപ്പെടുത്തുന്നു

സാഹിത്യ-കലാ രംഗത്ത് ഇന്ന് നടക്കുന്ന ചോരണത്തിന്റെയും പ്രവണതകള്‍ കച്ചവട സിനിമാരംഗത്ത് പണ്ടുമുതലേ നിലനിന്നിരുന്നതാണ്. പക്ഷെ അതൊക്കെ അത്ര വലിയ ക്രൈമായി ആരും കാണാറില്ലായിരുന്നു. കച്ചവട സിനിമ അതിന്‍റെ  വ്യാപാരത്തിന്‍റെ ചേരുവകള്‍ക്കായി ചെറിയ മാറ്റങ്ങളൊക്കെ വരുത്തി  യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം പേരില്‍ കൊടുക്കുന്ന പതിവിനെ ആരും ചോദ്യം ചെയ്തില്ല. പക്ഷെ അതിന്‍റെ ചുവടു പിടിച്ചു ക്രിയേറ്റീവ് രചനകളും ലേഖനങ്ങളും കവര്‍ന്നെടുക്കുന്ന പ്രവണതയെ അംഗീകരിക്കാനാവില്ല. എഴുത്തുകാരനും ചലച്ചിത്ര സംഗീത സംവിധായകനുമായ എ എസ് അജിത്‌ കുമാര്‍ സ്വന്തം അനുഭവം എഴുതുന്നു    ഇപ്പോള്‍ നടക്കുന്ന സാഹിത്യചോരണ വിവാദം ചര്‍ച്ച ചെയ്യുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം ഓര്‍ക്കുകയാണ്. ഞാനിത് ഫേസ്ബുക്കില്‍ പണ്ട് “ what to do” എന്ന പേരില്‍ ഒരു കുറിപ്പെഴുതിയിരുന്നു. പക്ഷേ ഇന്ന് കാണുന്ന രീതിയില്‍ ദലിത് പക്ഷത്തു നിന്നോ പൊതു മണ്ഡലത്തില്‍ നിന്നോ...
ശബ്ദങ്ങളുടെ ഒരു ശബ്ദമഹാസമുദ്രം അയാൾക്കു ചുറ്റും ; എസ്. കലേഷിന്റെ കവിതകളെക്കുറിച്ച്.
കവണി, കവിത, കേരളം, സാഹിത്യം

ശബ്ദങ്ങളുടെ ഒരു ശബ്ദമഹാസമുദ്രം അയാൾക്കു ചുറ്റും ; എസ്. കലേഷിന്റെ കവിതകളെക്കുറിച്ച്.

'ഇരുട്ടടി' എന്ന പേരിൽ എസ്.കലേഷിന്റെ ഒരു കവിതയുണ്ട്. അതിരു തർക്കമാണ് കവിതയുടെ വിഷയം. നാട്ടിൻപുറങ്ങളിൽ അരനൂറ്റാണ്ടു മുമ്പെങ്കിലും ഉണ്ടായിരുന്ന ചില നാട്ടുവിശേഷങ്ങൾ കലേഷിന്റെ കവിതകളിൽ മിക്കപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. ഭൂതകാലത്തിന്റെ ഒരു ചൂട്ടുവെട്ടത്തിൽ അല്ലെങ്കിൽ പെട്രോമാക്സിന്റെ വെട്ടത്തിൽ മിന്നിത്തെളിയുന്ന നാട്ടനുഭവങ്ങളുടെ ചെത്തവും ചൂരുമാണ് പുതുകവികളുടെ കൂട്ടത്തിൽ കലേഷിന്റെ കൈമുദ്രകൾ. അലക്കുകല്ലുകളിലേക്ക് കാലുകളെടുത്ത് വെച്ച് പത്തു വിരലുകളും കൈച്ചുറ്റികയ്ക്ക് അടിച്ചു പരത്തി പുലരുംവരെയിരുന്ന് നിലവിളിക്കുന്നുണ്ട് തരവഴികാട്ടിയ അതിരുമാന്തി പണിക്കൻ . പണിക്കേനേ, തരവഴി കാണിക്കല്ലേ പണിക്കേനേ എന്ന് കവിതയിൽ ഇരുട്ടിന്റെ നിറമുള്ള ഒരുത്തി ചില്ലേലിരുന്നാടി ചോദിക്കുന്നുണ്ട്. ഇപ്പോൾ തന്റെ കവിത മോഷ്ടിച്ചവരുടെ തലയ്ക്കു മേലേ ഇരുന്ന് കവി ഒച്ച ഇടുന്നുണ്ട്. കവിതയിലെ പ്രേതഭാഷണത്തിൽനിന്നു വ്യത്യസ്തമായി പച...