Sunday, November 29

Tag: LOCK DOWN KERALA

‘കോവിഡ്’ കേരളം ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്നു ; ലോക്ക് ഡൗൺ പരിഗണിക്കണം
CORONA, Featured News, കേരളം

‘കോവിഡ്’ കേരളം ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്നു ; ലോക്ക് ഡൗൺ പരിഗണിക്കണം

  പ്രാരംഭ ഘട്ടത്തിൽ COVID-19 പ്രതിരോധത്തിൽ വിജയകരമായ മുന്നേറ്റം നടപ്പിലാക്കിയതിന് ആഗോള പ്രശംസ നേടിയ സംസ്ഥാനം പാൻഡെമിക്കിന്റെ ഏറ്റവും നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുകയാണ്.ഇപ്പോൾ, രാജ്യത്ത് ഏറ്റവും കൂടുതൽ സജീവമായ കേസുകൾ ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരങ്ങളിലേക്ക് കുതിക്കുന്നു, നിലവിലെ നിരക്ക് അനുസരിച്ച് ടെസ്റ്റിന് വിധേയമാകുന്ന 100 പേരിൽ 12 പേർ പോസിറ്റീവ് കേസുകളാണ്. പ്രതിദിന കണക്ക് 8000 കടന്നിട്ടും, വർദ്ധിച്ചുവരുന്ന വൈറസ് ട്രാൻസ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ പൂർണ്ണമായ ലോക്ക് ഡൗൺ പരിഗണിക്കുന്നില്ല. സമ്പദ്‌വ്യവസ്ഥയെയും സാധാരണക്കാരുടെ ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് വേണം കരുതാൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിച്ച പ്രകാരം ആരോഗ്യ അടിയന്തരാ...
‘ലോക്ക് ഡൗൺ’ വന്യമൃഗങ്ങൾ പട്ടണങ്ങളിൽ,  വായുമലിനീകരണവും താഴേയ്ക്ക്
CORONA, Featured News, ആരോഗ്യം, കേരളം, പരിസ്ഥിതി, വാര്‍ത്ത

‘ലോക്ക് ഡൗൺ’ വന്യമൃഗങ്ങൾ പട്ടണങ്ങളിൽ, വായുമലിനീകരണവും താഴേയ്ക്ക്

  കോവിഡ് 19 വ്യാപനം മൂലം കേരളത്തിൽ അടച്ചിടൽ വ്യാപകമായതോടെ  അന്തരീക്ഷമലിനീകരണത്തോത് അവിശ്വസ്വനീയമായി താഴേക്കു പോവുകയാണ്. നിശ്ശബ്ദമായ ചുറ്റുപാടുകളിൽ ആകൃഷ്ടരായി സഹ്യൻ്റെ നെറുകെയിൽനിന്നും വന്യമൃഗങ്ങൾ പട്ടണങ്ങളിലേക്ക് സംഘമായി ഇറങ്ങുകയാണ്. കിഴക്കൻമലയോരങ്ങളിൽ ഇത് പതിവായിരിക്കുന്നു. കടുവയും പുലിയും ആനകളും കരടികളും കേഴയും ആനയും മയിലുമെല്ലാം കാട് വിട്ട് നാട്ടിലേക്ക് വരുന്നത് മലയോരങ്ങളിലായിരുന്നെങ്കിൽ ഇന്ന് അവയെല്ലാം പട്ടണങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ലോക്ക് ഡൗൺ നീളുന്നതോടെ അന്തരീക്ഷത്തിൽ ശുദ്ധവായുവിൻ്റെ അളവ് വിസ്മയകരമായി ഉയരുകയാണ്. രാത്രി കാലങ്ങളിൽ വാഹനഗതാഗതവും പൂർണമായും നിശ്ചചലമാകുന്നതോടെ ഉൾക്കാട്ടിൽ മാത്രം കാണുന്ന കരടിയുൾപ്പെടെ നാട്ടിലേക്കിറങ്ങുന്ന കാഴ്ച പതിവാകുന്നു. പലയിടങ്ങളിലും സർക്കാർ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകേണ്ട സാഹചര്യവും ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം...
അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കില്ലെന്ന് പൊലീസ് ; തലസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ
കേരളം, വാര്‍ത്ത

അവശ്യ സാധനങ്ങള്‍ വീടുകളിലെത്തിക്കില്ലെന്ന് പൊലീസ് ; തലസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ

കഴിഞ്ഞ ദിവസം ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്ന  തിരുവനന്തപുരത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. പലചരക്ക്, പഴം, പച്ചക്കറിക്കടകള്‍ എന്നിവ രാവിലെ 7 മുതല്‍ 11 വരെ തുറക്കാം. പോലീസിന്  അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാൻ കഴിയില്ലെന്ന്  വ്യക്തമാക്കിയതോടെയാണ് ഇളവ്. നഗരവാസികൾക്ക് അടുത്തുള്ള കടയില്‍ നേരിട്ടുപോയി വാങ്ങാന്‍ അനുമതി നല്‍കും. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും പുനരാരംഭിക്കും. അവശരായവർക്കും മുതിർന്ന പൗരന്മാർക്കും മാത്രമേ അവശ്യസാധനങ്ങൾ വാങ്ങാനായി പോലീസിൻ്റെ സേവനം ലഭിക്കുകയുള്ളൂ ജില്ലയിൽ അവശ്യ സർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളു. വാഹനങ്ങളിൽ യാത്ര അനുവദിക്കില്ല. ദീർഘദൂര കെ എസ് ആർ ടി സി ബസുകൾ നെടുമങ്ങാട്, വെഞ്ഞാറമൂട്, കണിയാപുരം, പോത്തൻകോട്, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ സർവ്വീസ് അവസാനിപ്പിക്കുകയാണ്. അത്യാവശ്യക്കാർ മാത്രം  സാമൂഹിക അകലം പാലിച്ച് തൊട്ടടുത്തുള്ള കടകളിൽ പോയി സാധനങ്ങൾ വാങ്ങണമെന്...
ക്ഷേത്രങ്ങൾ തുറക്കുന്നതിനെതിരെ ഹിന്ദുസംഘടനകളും ബി ജെ പിയും
കേരളം, വാര്‍ത്ത

ക്ഷേത്രങ്ങൾ തുറക്കുന്നതിനെതിരെ ഹിന്ദുസംഘടനകളും ബി ജെ പിയും

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി.  ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറന്നതെന്നു ഹിന്ദുഐക്യവേദി. ആരാധനാലയങ്ങൾ ജൂൺ 8 ന് തുറക്കണമെന്ന്  കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ചാണ് സംസ്ഥാന നടപടി  സ്വീകരിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങള്‍ തുറക്കുന്നതെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. പല ക്ഷേത്രഭരണസമിതികളും ക്ഷേത്രങ്ങൾ തുറക്കില്ലെന്ന് അറിയിച്ചിരുന്നു.  തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ നാളെ മുതല്‍ പത്മനാഭസ്വാമി ക്ഷേത്രം തുറക്കാനായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിച്ചതായും ക്ഷേത്രം അധികാരികള്‍ അറിയിച്ചു കേരളത്തിൽ ഹിന്ദു ഐക്യവേദിക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് സംസ്ഥ...
ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച്  കെ. സുരേന്ദ്രന്റെ യാത്ര വിവാദമാകുന്നു
കേരളം, വാര്‍ത്ത

ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ച് കെ. സുരേന്ദ്രന്റെ യാത്ര വിവാദമാകുന്നു

.പ്രധാനമന്ത്രിയുടെ ലോക്ഡൗൺ നിർദ്ദേശങ്ങൾ നിലനിൽക്കെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തിയ തിരുവനന്തപുരം യാത്ര വിവാദത്തിൽ. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് നിയമം ലംഘിച്ച് സുരേന്ദ്രൻ യാത്ര നടത്തിയത്. ഡി ജി പിയുടെയും ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും അനുമതി വാങ്ങിയതിന് ശേഷമാണ് യാത്ര നടത്തിയതെന്നാണ് കെ.സുരേന്ദ്രന്റെ ഇതെക്കുറിച്ച് പ്രതികരിച്ചത്. ലോക് ഡൗണിന് മുമ്പുതന്നെ സുരേന്ദ്രൻ കോഴിക്കോട് ഉള്ള്യേരിയിലെ വീട്ടിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരത്ത് എത്തി വാർത്താസമ്മേളനം നടത്തുകയായിരുന്നു. എങ്ങനെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്തി എന്ന് പലരും ചോദ്യം ഉന്നയിച്ചതിനെ തുടർന്നാണ് വിശദീകരണം നൽകിയത്. സംസ്ഥാന പ്രസിഡൻ്റിൻ്റെ ഓഫീസിൽ തന്റെ ഔദ്യോഗിക ചുമതലകൾ ചെയ്ത് തീർക്കുന്നതിന് വേണ്ടിയാണ് എത്തിയത് എന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. അനുമതിക്കായി കേന്ദ്ര നേതൃത്വ...
യുദ്ധകാല പ്രസിഡണ്ട് എന്ന് സ്വയം പ്രഖ്യാപിച്ച ട്രംപിന്റെ പിടിപ്പുകേടുകൾ കൊണ്ട് വലയുന്ന യു എസ്
CORONA, Featured News, കേരളം, രാഷ്ട്രീയം

യുദ്ധകാല പ്രസിഡണ്ട് എന്ന് സ്വയം പ്രഖ്യാപിച്ച ട്രംപിന്റെ പിടിപ്പുകേടുകൾ കൊണ്ട് വലയുന്ന യു എസ്

2016 ൽ ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം സ്വീകരിച്ചപ്പോൾ പറഞ്ഞത് യു എസിന്റെ ഭരണ സംവിധാനം എല്ലാം തകർന്നെന്നും എനിക്ക് മാത്രമേ അത് പരിഹരിക്കാൻ കഴിയൂ,” എന്നുമാണ് അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ പെരുമാറ്റം ആ സമയത്ത്, പലരെയും അസ്വസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന് മാത്രം പരിഹരിക്കാൻ‌ കഴിയുന്ന ഒരു പ്രശ്‌നം ഇപ്പോൾ‌ ഞങ്ങൾ‌ അഭിമുഖീകരിക്കുന്നു എന്ന് പറയുന്നത് തന്നെ ഒരു ഭ്രാന്തൻ ചിന്തയാണെന്ന അഭിപ്രായം എതിർ വാദമായി ഉയർന്നുവന്നു. ഓവൽ ഓഫീസിലെ അതിമാനുഷൻ അങ്ങനെ , ഓഹരിവിപണി, ഫ്ലാഗിംഗ് കമ്പനി ബിസിനസുകൾ,നടത്തുന്ന ആൾ , അമേരിക്കൻ ജനതയുടെ ആരോഗ്യത്തേക്കാൾ സ്വന്തം തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധാലുവാണെന്ന് സ്വയം വെളിപ്പെടുത്തി തന്നു. കൊറിയൻ യുദ്ധകാലത്തെ നിയമമായ ഡിഫൻസ് പ്രൊഡക്ഷൻ ആക്റ്റ് നടപ്പാക്കാൻ പ്രസിഡന്റുമാർക്ക് പതിറ്റാണ്ടുകളായി യു എസിൽ അധികാരമുണ്ട്. മാസ്‌കുകളും കയ്യുറകളും പോലെ ലളിതമോ വെന്റിലേ...
കോവിഡ് ബാധിത ജില്ലകൾ ഭാഗികമായി അടയ്ക്കും; ബാറുകൾ അടയ്ക്കും, കാസർഗോഡ് പൂർണ ലോക്ക് ഡൗണ്‍ 
കേരളം, വാര്‍ത്ത

കോവിഡ് ബാധിത ജില്ലകൾ ഭാഗികമായി അടയ്ക്കും; ബാറുകൾ അടയ്ക്കും, കാസർഗോഡ് പൂർണ ലോക്ക് ഡൗണ്‍ 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസ് ബാധിതജില്ലകൾക്കു നിയന്ത്രണം. കാസര്‍കോട് ജില്ലയില്‍ പൂർണമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബാറുകൾ പൂർണമായും അടച്ചിടും. ബിവറേജസ് ചില്ലറവില്പനശാലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ക്യൂവിൽ അധികം ആൾക്കാരെ നിർത്തില്ല. മറ്റുജില്ലകളിൽ പലചരക്കുകടകൾ ഉൾപ്പെടെയുള്ള വ സമയക്രമമനുസരിച്ചു പ്രവർത്തനം നിയന്ത്രിക്കുമെന്നറിയുന്നു. അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന സംവിധാനമുണ്ടാക്കും. പത്തനംതിട്ട, കണ്ണൂർ എറണാകുളം എന്നീ ജില്ലകളിലാണ് ഭാഗികനിയന്ത്രണങ്ങൾ ഉള്ളത്.  നിയന്ത്രണങ്ങൾ സംബന്ധിച്ച പൂർണവിവരങ്ങൾ വൈകുന്നേരം മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനത്തിൽ അറിയിക്കും സംസ്ഥാനത്തെ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന...
ഡൽഹിയിലും മുംബൈയിലും ലോക് ഡൗൺ ; രാവിലെ അടിയന്തിരമന്ത്രിസഭായോഗം
ദേശീയം, വാര്‍ത്ത

ഡൽഹിയിലും മുംബൈയിലും ലോക് ഡൗൺ ; രാവിലെ അടിയന്തിരമന്ത്രിസഭായോഗം

കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം രാജ്യത്തെ 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുകയാണ്. മാർച്ച് 31 വരെ പല പ്രധാന നഗരങ്ങളും അടച്ചിടാനാണ് സംസ്ഥാനങ്ങളുടെ തീരുമാനം. പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം അഞ്ചിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. മാര്‍ക്കറ്റുകളും സിനിമാ തിയേറ്ററുകളും സ്‌കൂളും കോളേജുകളുമെല്ലാം മിക്ക സംസ്ഥാനങ്ങളിലും അടച്ചിട്ടു. ദില്ലിയിൽ ഇന്ന് താങ്കളാഴ്ച രാവിലെ 6 മണിക്കുതന്നെ ലോക് ഡൗൺ ആരംഭിച്ചു കേരളത്തിൽ ഇതുവരെ കാസർഗോഡ് ഒഴികെയുള്ള കോവിഡ് ബാധിതജില്ലകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് തിങ്കളാഴ്ച രാവിലെ അടിയന്തിരമന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ ജില്ലകൾ അടച്ചിടുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും ഇതുവരെ മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്‍, ആന്ധ്...