Monday, January 18

Tag: Lorus Award

‘സ്പോർട്സിൻ്റെ ശക്തിയും കരുത്തും അറിഞ്ഞവർ നാം ‘ ; പുരസ്കാരം സ്വീകരിച്ചുകൊണ്ട് സച്ചിൻ
അന്തര്‍ദേശീയം, കായികം, വാര്‍ത്ത

‘സ്പോർട്സിൻ്റെ ശക്തിയും കരുത്തും അറിഞ്ഞവർ നാം ‘ ; പുരസ്കാരം സ്വീകരിച്ചുകൊണ്ട് സച്ചിൻ

ഹൃദയത്തോട് ചേർത്ത ലോകകപ്പ് വിജയം സമ്മാനിച്ച അനുഭവം വിവരിക്കാൻ വാക്കുകളില്ലെന്നും സ്പോർട്സിന്റെ കരുത്ത് അനുഭവിച്ചവരാണ് തങ്ങളെന്നും കായിക പുരസ്കാരം നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011-ൽ നടന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടിയപ്പോൾ സഹതാരങ്ങൾ സച്ചിനെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്. കായികരംഗത്തെ ഓസ്കർ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്. ലോറസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിൻ ഇന്ത്യയിൽ വെച്ചു നടന്ന ആ ലോകകപ്പ് വിജയം അവിശ്വസനീയമായിരുന്നുവെന്ന് പറഞ്ഞ സച്ചിൻ അത് പറഞ്ഞറിയിക്കാൻ വാക്കുകൾ പോരെന്നും കൂട്ടിച്ചേർത്തു. വ്യത്യസ്ത അഭിപ്രായങ്ങള...