Wednesday, June 23

Tag: M C KAMARUDEEN

ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റും സ്വർണ്ണക്കടത്തുകേസും ബി ജെ പിക്ക് നേട്ടമുണ്ടാക്കുമോ
Featured News, Uncategorized, കേരളം, വാര്‍ത്ത

ഇബ്രാഹിം കുഞ്ഞിൻ്റെ അറസ്റ്റും സ്വർണ്ണക്കടത്തുകേസും ബി ജെ പിക്ക് നേട്ടമുണ്ടാക്കുമോ

പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പു മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റ് ചെയ്തത് കൃത്യസമയത്തു തന്നെയാണ്.. ഇടതുമുന്നണി സർക്കാരിൻ്റെ വിശ്വാസ്യതയെ തകർക്കാൻ പ്രതിപക്ഷവും ബി ജെ പിയും കൊണ്ടു പിടിച്ച് ശ്രമം നടത്തുന്നതിനിടെ വീണു കിട്ടിയ സന്ദർഭം മുതലാക്കുകയായിരുന്നു സംസ്ഥാന ഭരണകൂടം. അറസ്റ്റ് വൈകിച്ചതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുമായും ബന്ധമുണ്ട് എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചതിൽ വാസ്തവവുമുണ്ട്. സ്വർണ്ണക്കടത്തു കേസിൽ പിണറായി സർക്കാരിനെ തളയ്ക്കാൻ കേന്ദ്ര സർക്കാർ പദ്ധതി പൂർണമായും വിജയിച്ചിട്ടില്ല. കാരണം ഇതുവരെ ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാക്കൾക്ക് സ്വർണ്ണക്കടത്തു കേസിൽ പങ്കുള്ളതായി കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിൻ്റെ കോടതിയിലെ വെളിപ്പെടുത്തൽ കേന്ദ്ര അന്വേഷ...
നിക്ഷേപത്തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ അറസ്റ്റിലായി
കേരളം, വാര്‍ത്ത

നിക്ഷേപത്തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ അറസ്റ്റിലായി

  വിവാദമായ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മുസ്‌ലിം ലീഗ് എം.എല്‍.എയും ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനുമായ എം.സി കമറുദ്ദീന്‍ അറസ്റ്റില്‍. ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് അറസ്റ്റ്. 420, 43 വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ഈ സ്ഥാപനത്തിൽ നടത്തിയ നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ കമറുദ്ദീനെതിരെ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റെന്നും ചെയര്‍മാന്‍ എന്ന നിലയില്‍ തട്ടിപ്പില്‍ എം.സി കമറുദ്ദീന് ഉത്തരവാദിത്തം ഉണ്ടെന്നും എസ്.പി പി. വിവേക് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ‘കമറുദ്ദീനാണ് കമ്പനി ചെയര്‍മാന്‍. കമ്പനി തട്ടിപ്പ്‌കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കമറുദ്ദീന് കൂടുതല്‍ ഉത്തരവാദിത്തം ഉണ്ട്. കമറുദ്ദീനെതിരെ 77 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്,’ എ.എസ്.പി ...
ഖമറുദ്ദീൻ എം എൽ എ നിക്ഷേപകരുടെ പണം തിരികെ നൽകണമെന്ന് ലീഗ് യോഗത്തിൻ്റെ അന്ത്യശാസനം
കേരളം, വാര്‍ത്ത

ഖമറുദ്ദീൻ എം എൽ എ നിക്ഷേപകരുടെ പണം തിരികെ നൽകണമെന്ന് ലീഗ് യോഗത്തിൻ്റെ അന്ത്യശാസനം

  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും എം എൽ എ യുമായ എം.സി കമറുദ്ദീനെതിരെ നടപടിയുമായി മുസ്‌ലിം ലീഗ് നേതൃത്വം. കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റി. നിക്ഷേപകര്‍ക്ക് ആറുമാസത്തിനകം പണം തിരികെ നല്‍കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ കമറുദ്ദീന്‍ തന്നെ ഏറ്റെടുക്കണമെന്നും ബാധ്യത പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി എം.പി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം ഇത് ഒരു വഞ്ചനയോ തട്ടിപ്പോ അല്ലെന്നും ബിസിനസ് പൊളിഞ്ഞു എന്നാണ് ഖമറുദ്ദീന്റെ വിശദീകരണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്തിൽ ചേർന്ന മുസ്ലിം ലീഗ് യോഗത്തിന്റേതാണ് തീരുമാനം. നിക്ഷേപകരുടെ വിവരം സംബന്ധിച്ചും ആസ്തിവകകളെ കുറിച്ചും സെപ്തംബർ 30-നകം ഖമറുദ്ദീൻ വിശദമായ റിപ്പോർട്ട് പാർട്ടിക്ക് നൽകണം. ആറ് മാസത്തിനകം നിക്ഷേപകരുടെ പണം കൊടുക്കണ...
‘കവർച്ച ചെയ്ത സ്വർണം കൊണ്ട് ഖമറുദ്ദീൻ ജ്വല്ലറി തുടങ്ങി’ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
കേരളം, വാര്‍ത്ത

‘കവർച്ച ചെയ്ത സ്വർണം കൊണ്ട് ഖമറുദ്ദീൻ ജ്വല്ലറി തുടങ്ങി’ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ

  വിവാദ നിയമസഭാംഗം എംസി ഖമറുദ്ദീൻ എം എൽ എ ക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി തലശേരി മർജാൻ ജ്വല്ലറി ഉടമയായിരുന്ന കെ കെ ഹനീഫ. തന്റെ ജ്വല്ലറിയിൽ നിന്നും കവർന്ന 25 കിലോഗ്രാം സ്വർണ്ണം കൊണ്ടാണ് കമറുദ്ദീൻ ഫാഷൻ ഗോൾഡ്‌ എന്ന സ്ഥാപനം തുടങ്ങിയത് എന്ന് ഹനീഫ കൈരളി ചാനലിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്. പട്ടാപ്പകൽ ഗുണ്ടാ സംഘങ്ങളെ കൊണ്ടുവന്നാണ് ഖമറുദീൻ മർജാൻ ഗോൾഡിൽ നിന്നും സ്വർണ്ണം കവർന്നത്. 2007 ഒക്ടോബർ 26 നായിരുന്നു സംഭവം. 13 കോടിയോളം രൂപ ഇന്ന് വിപണിയിൽ വില വരുന്ന സ്വർണ്ണമായിരുന്നു കമറുദ്ദീനും സംഘവും അന്ന് കവർന്നതെന്നും ഹനീഫ പറഞ്ഞു. 2007ഒക്ടോബർ 26ന് വൈകീട്ടായിരുന്നു സംഭവം. ജ്വലറിയിലെ ജീവനക്കാരെ ബന്ദിയാക്കിയ ശേഷമായിരുന്നു സ്വർണ്ണം കവർന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വെച്ച രണ്ട് കംപ്യൂട്ടറുകളും സംഘം കവർന്നിരുന്നു. ഈ സ്വർണം ഉപയോഗിച്ചാണ് ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് ജ്വല്ലറി തുടങ്ങിയതെന്നും...
മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർഥിയുടെ പേരു അംഗീകരിച്ചു ; മുസ്ലിം ലീഗു ജില്ലാ പ്രസിഡൻ്റ് എം സി കമറുദ്ദീൻ മത്സരിക്കും
കേരളം, വാര്‍ത്ത

മഞ്ചേശ്വരത്ത് യു ഡി എഫ് സ്ഥാനാർഥിയുടെ പേരു അംഗീകരിച്ചു ; മുസ്ലിം ലീഗു ജില്ലാ പ്രസിഡൻ്റ് എം സി കമറുദ്ദീൻ മത്സരിക്കും

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ എം.സി കമറുദീന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കമറുദ്ദീൻ മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ടാണ്. നേരത്തെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി യൂത്ത് ലീഗില്‍ ഭിന്നഭിപ്രായമായിരുന്നു എങ്കിലും ഒടുവിൽ നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു. സ്ഥാനാർഥിയായി തെരഞ്ഞെടുത്തതിൽ വലിയ സന്തോഷമുണ്ടെന്നും പാര്‍ട്ടിയുടെ അംഗീകാരത്തിന് നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സി.എച്ച് കുഞ്ഞമ്പുവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കുഞ്ഞമ്പു തന്നെയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി ജെ പിയുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരത്ത് കെ സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. കുഞ്ഞമ്പൂ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. മുസ്ലിം ലീഗിന്റെ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചതിനെ തുടർന്നാണു ഇവിടെ ത...