Wednesday, June 23

Tag: M SIVASANKER

സ്വപ്നയുടെ ശബ്ദസന്ദേശം ജയിൽ ഉദ്യോഗസ്ഥന്മാർ സംശയത്തിന്റെ നിഴലിൽ
കേരളം, രാഷ്ട്രീയം

സ്വപ്നയുടെ ശബ്ദസന്ദേശം ജയിൽ ഉദ്യോഗസ്ഥന്മാർ സംശയത്തിന്റെ നിഴലിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചെന്ന തരത്തിൽ പുറത്തുവന്നിട്ടുള്ള ശബ്ദ സന്ദേശം തന്റേതാണെന്ന് സ്വപ്ന സുരേഷ് സമ്മതിച്ചതായി ജയിൽ ഡിഐജി വ്യക്തമാക്കിയ നിലയ്ക്ക് . ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ എങ്ങനെ പുറത്ത് വന്നെന്നുള്ളതാണ് ഇപ്പോൾ പ്രശനമായിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ജയിൽ ഡിഐജി ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതേ സമയം സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടിട്ടുള്ളത് കേസന്വേഷണം തടസ്സപ്പെടുത്തുന്നതിന് വേണ്ടിയായിരിക്കാമെന്ന സംശയമാണ് എൻഫോഴ്സ്മെന്റ് ഉന്നയിക്കുന്നത്. അട്ടക്കുളങ്ങര ജയിലിലെത്തിച്ച ശേഷം സ്വപ്നയെ നവംബർ രണ്ടിന് വിജിലൻസും മൂന്ന്, പത്ത് തിയ്യതികളിൽ എൻഫോഴ്സ്മെന്റമാണ് ചോദ്യം ചെയ്തത്. ഇതിന് മുമ്പ് കസ്റ്റംസും സ്വപ്നയെ ചോദ്യം ചെയ്തിട്ടുണ്ട്. തുടർന്ന് നവംബർ 18നും കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വപ്...
മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിക്കും ഇ ഡി നോട്ടീസ്
കേരളം, വാര്‍ത്ത

മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിക്കും ഇ ഡി നോട്ടീസ്

  സ്വർണ്ണക്കടത്ത് കേസ് ശിവശങ്കറിൽ അവസാനിക്കുന്നില്ല. ഇടതുപക്ഷ സർക്കാരിൻ്റെ താക്കോൽ സ്ഥാനത്തു പ്രഹരമേൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രത്യേക താല്പര്യ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും എൻഫോഴ്സ്മെൻറ് നടപടി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിരിക്കുകയാണ്. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പണമിടപാടു സംബന്ധിച്ച് സി.എം. രവീന്ദ്രനും എം.ശിവശങ്കറും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന സംശയത്തെത്തുടർന്നാണ് ശിവശങ്കറിന് പിന്നാലെ സി.എം.രവീന്ദ്രനും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. അറസ്റ്റിലായ ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. മുഖ്യമന്ത്ര...
മുഖ്യമന്ത്രി പ്രതിരോധത്തിലാകുമ്പോൾ ; രഘുനന്ദനൻ എഴുതുന്നു
Featured News, കേരളം, രാഷ്ട്രീയം

മുഖ്യമന്ത്രി പ്രതിരോധത്തിലാകുമ്പോൾ ; രഘുനന്ദനൻ എഴുതുന്നു

സ്പ്രിംഗ്‌ളര്‍ മുതല്‍ ബെവ്‌കോ ആപ്പ് വരെ പിണറായി സർക്കാരിനെതിരെ കത്തിപ്പടര്‍ന്ന വിവാദങ്ങളിലെല്ലാം കേന്ദ്രബിന്ദു ഒരാളായിരുന്നു. അത് ഇപ്പോൾ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കര്‍ തന്നെ. ഇടതുപക്ഷ മുന്നണി സർക്കാരിന് നേരെ ഉയർന്ന ആരോപണങ്ങൾ മറ്റു വകുപ്പുകൾക്കുപരി ഭരണത്തെ നയിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ ആയതു മുന്നണിയെ തീർത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അതും മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തൻ എന്ന് പലരും പറഞ്ഞ ശിവശങ്കറിന് നേരെ. സ്പ്രിംഗ്ലർ, ബെവ്‌ കോ ആപ്പ് പ്രതിസന്ധിയിൽ ശിവശങ്കരന് രക്ഷാകവചം തീർത്ത പിണറായി വിജയൻ പക്ഷെ സ്വർണ്ണ കടത്തുകേസ് വന്നപ്പോൾ തന്നെ ശിവശങ്കരനെ നീക്കം ചെയ്തത് ഒരു വിധത്തിൽ പ്രതിരോധത്തിന്റെ ആക്കം കുറച്ചുവെന്നു വേണം കരുതാൻ. മാത്രമല്ല എത്ര ഉന്നതനായാലും അറസ്റ്റു ചെയ്യപ്പെടട്ടെ എന്നതരത്തിൽ തീരുമാനമെടുക്കുകയും കേന്ദ്ര ...
ശിവശങ്കറിനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു
കേരളം, വാര്‍ത്ത

ശിവശങ്കറിനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു

    മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ശിവശങ്കറിനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടൻ തന്നെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത് എന്നാണ് പ്രാഥമിക വിവരം. ഇന്ന്  വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിൽ ഹാജരാവാൻ അദ്ദേഹത്തിന് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. വൈകുന്നേരത്തോടെയാണ് നോട്ടീസ് നൽകിയത്. ഇതിന് അൽപസമയത്തിന് ശേഷമാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. അതേസമയം എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് നീക്കം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എം ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ കസ്റ്റംസ...
അച്ചടക്കനടപടിക്ക് തൊട്ടുമുമ്പും ശിവശങ്കർ താല്ക്കാലികനിയമനം നടത്തിയതായി കണ്ടെത്തി
കേരളം, വാര്‍ത്ത

അച്ചടക്കനടപടിക്ക് തൊട്ടുമുമ്പും ശിവശങ്കർ താല്ക്കാലികനിയമനം നടത്തിയതായി കണ്ടെത്തി

സ്വർണക്കടത്തുകേസിൽ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അച്ചടക്കനടപടി നേരിടുന്നതിന് തൊട്ടുമുമ്പും സെക്രട്ടേറിയറ്റിൽ  താത്കാലികനിയമനം നടത്തിയതായി വിവരം ലഭിച്ചു. ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുന്നതിന് തൊട്ടുമുമ്പാണ് ശിവശങ്കർ താത്കാലിക നിയമനം നടത്തിയത്. സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടർ സെല്ലിലാണ് എൽ.ഡി. ക്ലർക്ക് തസ്തികയിൽ താത്കാലിക നിയമനം നടത്തിയത്. മാതൃഭൂമി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കർ പുറത്താകുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ നിയമനം. ജൂൺ 10ന് വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഒരു വർഷത്തേക്കാണ് നിയമനം. വർഷാവർഷം കരാർ നീട്ടിനൽകുകയും കുറച്ച് വർഷങ്ങൾക്ക് ശേഷം ഇത്തരക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതാണ് പതിവ്. നേരത്തെയും ശിവശങ്കർ താല്ക്കാലികാടിസ്ഥാനത്തിൽ ...
ഔദ്യോഗികവാഹനത്തിൽ സ്വർണ്ണം കടത്തിയതായി സരിത്ത്
കേരളം, വാര്‍ത്ത

ഔദ്യോഗികവാഹനത്തിൽ സ്വർണ്ണം കടത്തിയതായി സരിത്ത്

ഔദ്യോഗികവാഹനത്തിൽ സ്വർണം കടത്തിയതായി സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ മൊഴി. മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നും കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴി. വ്യക്തിപരമായ പ്രശ്നങ്ങളില്‍ പോലും ശിവശങ്കരന്‍ ഇടപെട്ടിരുന്നതായും സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലെടുത്ത കൊടുവള്ളി ഷമീമിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വീട്ടിലും കോഴിക്കോട്ടെ കൊടുവള്ളിയിലെ ജ്വല്ലറിയിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ജ്വല്ലറിയിലെ സ്വര്‍ണം കസ്റ്റംസ് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട് കോണ്‍സുലേറ്റില്‍ സ്വപ്ന ജോലി ചെയ്തിരുന്ന സമയത്താണ് സ്വപ്നയുടെ ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയത്. താനും സ്വപ്നയും ചേര്‍ന്നാണ് വ്യാജരേഖകള്‍ ചമച്ചതെന്നും സരിത...
എം ശിവശങ്കറിന് സസ്പെപെൻഷൻ
കേരളം, വാര്‍ത്ത

എം ശിവശങ്കറിന് സസ്പെപെൻഷൻ

സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുള്ള ഐ എ എസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിന് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത വിവരം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെയാണ് വ്യക്തമാക്കിയത്. ശിവശങ്കർ ഐ എ എസ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് സസ്പെൻഷൻ. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം നടത്തും. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോർട്ടിൻമേലാണ് നടപടി. സ്വർണ്ണക്കടത്ത് കേസ് പ്രതികളുമായി വഴിവിട്ടുള്ള ബന്ധം കണ്ടെത്തിയതിനെത്തുടർന്നാണ് ശിക്ഷാനടപടി സ്വീകരിച്ചത്.  ...
ശിവശങ്കറിൻ്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു
കേരളം, വാര്‍ത്ത

ശിവശങ്കറിൻ്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു

  ചോദ്യം ചെയ്യലിനൊടുവിൽ എം ശിവശങ്കറിൻ്റെ ഫോൺ പരിശോധനയ്ക്കായി കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ മൊബൈൽ ഫോൺ കസ്റ്റംസ് വാങ്ങിവെച്ചതായി റിപ്പോർട്ട്. ഫോൺ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുമായി എം ശിവശങ്കർ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കാനാണ് ഫോൺ പിടിച്ചെടുത്തത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് എം ശിവശങ്കറിനെ കസ്റ്റംസ് അധികൃതർ ചോദ്യംചെയ്യലിന് വിധേയമാക്കിയത് അതേ സമയം കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ എൻഐഎ റെയ്ഡ് നടത്തി. ഐടി വകുപ്പിന് കീഴിൽ സ്വപ്ന സുരേഷ് ജോ...
കള്ളക്കടത്തിനായി ഫ്ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കരൻ പറഞ്ഞിട്ടെന്ന് അരുൺ
കേരളം, വാര്‍ത്ത

കള്ളക്കടത്തിനായി ഫ്ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കരൻ പറഞ്ഞിട്ടെന്ന് അരുൺ

കള്ളക്കടത്ത് നടത്താനായി ഗൂഡാലോചനയ്ക്കുപയോഗിച്ച തിരുവനന്തപുരത്തെ ഹെദർ ടവറിൽ ഫ്ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്റെ ഓഫീസിലെ ജീവനക്കാരനായ അരുൺ ബാലചന്ദ്രൻ. ശിവശങ്കരൻ ആവശ്യപ്പെട്ടിട്ടാണ് ഫ്ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുൺ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. അരുൺ ഇപ്പോൾ ടെക്നോപാർക്കിലെ ഡയറക്ടർ ഓഫ് മാർക്കറ്റിങ് ആണ്. ഫ്ളാറ്റ് ബുക്ക് ചെയ്ത കാര്യം ആദ്യം അരുൺ നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. സുഹൃത്തിനു വേണ്ടിയാണ് ഫ്ളാറ്റ് എന്നാണ് ശിവശങ്കരൻ പറഞ്ഞതെന്നും അരുൺ വ്യക്തമാക്കി. ഈ ഫ്ളാറ്റിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ. ഈ ഫ്ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭർത്താവും കേസിലെ പ്രതികളും കള്ളക്കടത്ത് ഗൂഡാലോചനയ്ക്കായി ഒത്തുകൂടിയത്. നഗരത്തിലെ ഹെദർ ടവറിലെ ഫ്ളാറ്റിന്റെ നിരക്ക് എത്രയാണെന്ന് അന്വേഷിച്ച് പറയാൻ ശിവശങ്ക...
സ്വപ്ന മന്ത്രി ജലീലിനെ വിളിച്ചതിന് രേഖകൾ, ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു.
കേരളം, വാര്‍ത്ത

സ്വപ്ന മന്ത്രി ജലീലിനെ വിളിച്ചതിന് രേഖകൾ, ശിവശങ്കറിനെ ചോദ്യം ചെയ്യുന്നു.

സ്വർണക്കള്ളക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തും സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിനെ വിളിച്ചതിന്റെ ഫോൺരേഖകൾ പുറത്ത്. ഏപ്രിൽ 20 മുതൽ ജൂൺ 1 വരെയുള്ള ഫോൺസംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഓഫീസിലിലേക്ക് വിളിച്ചുവരുത്തി.  സ്വർണക്കള്ളക്കടത്തുമായി ബന്ധമുണ്ടോ എന്ന് സംശയമുള്ളതിനാലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കേസിൽ പ്രതിയായ സരിത്ത് ഒമ്പത് തവണ എം ശിവശങ്കറിനെ വിളിച്ചതായി രേഖകളിൽ നിന്നും വ്യക്തം. ഏപ്രിൽ 20 മുതൽ ജൂൺ 1 വരെ വിളിച്ചതായാണ് രേഖകൾ കാണിക്കുന്നത്. ഇവരെ അഞ്ച് തവണ ശിവശങ്കർ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതിൽ ഒരു ഫോൺകോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുൻപും ഇരുവരും തമ്മിൽ സംസാരിച്ചുവെന്ന രേഖകൾ ഇതിലുണ്ട്. സ്വപ്ന സുരേഷിന്റെ കോൾ ലി...